News Reader's Blog

വര്‍ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങള്‍ സംബന്ധിച്ച ജനങ്ങളുടെ ആശങ്കകളെ നിസാരവല്‍ക്കരിക്കരുത്: കെസിബിസി

കൊച്ചി: വനം വകുപ്പിന്റെ കണക്കനുസരിച്ച് കഴിഞ്ഞ എട്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ മാത്രം 55839 വന്യജീവി ആക്രമണങ്ങളാണ് കേരളത്തിലുണ്ടായത്. അതേ രേഖകള്‍ പ്രകാരം ഇക്കാലയളവില്‍ നഷ്ടപ്പെട്ട മനുഷ്യജീവനുകള്‍ 910 ആണ്. വര്‍ഷങ്ങള്‍ പിന്നിടുംതോറും വന്യജീവി ആക്രമണങ്ങളുടെ എണ്ണവും രൂക്ഷതയും വര്‍ധിച്ചുകൊണ്ടിരിക്കുന്ന പ്രതിഭാസമാണ് കേരളത്തിലേത്. കഴിഞ്ഞ ഒരു വര്‍ഷമായി വയനാട്ടിലും പരിസര ജില്ലകളിലും സംഭവിക്കുന്ന വന്യജീവി ആക്രമണങ്ങളുടെ എണ്ണം കുത്തനെ ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി സമാനതകളില്ലാത്ത വന്യജീവി ആക്രമണങ്ങളാണ് അവിടങ്ങളില്‍ നടന്നുവരുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയില്‍ മാത്രം മൂന്നുപേരുടെ ജീവന്‍ വയനാട്ടില്‍ Read More…

Faith Reader's Blog

”നഷ്ടപ്പെട്ട് പോയതിനെ കണ്ടെത്തി രക്ഷിക്കാനാണ് മനുഷ്യ പുത്രന്‍ വന്നിരിക്കുന്നത്”

സന്തോഷ് ചുങ്കത്ത്, ജിൻസി സന്തോഷ് സക്കെവൂസ് നഷ്ടപ്പെട്ടവനായിരുന്നു. ധനികനെങ്കിലും സമൂഹത്തില്‍ അവമതിയ്ക്കപെട്ടവനും വെറുക്കപ്പെട്ടവനും. നഷ്ടപെട്ടവയെ വീണ്ടെടുക്കാന്‍ വന്നവന് അതൊന്നും പ്രശ്‌നമായിരുന്നില്ലല്ലോ. സക്കെവൂസ് പോലും മറന്ന അവന്റെ പിതൃത്വം സകലരെയും ഓര്‍മിപ്പിച്ചുകൊണ്ടാണ് ക്രിസ്തു അവനെ വീണ്ടെടുക്കുന്നത്: ‘ഇവനും അബ്രാഹത്തിന്റെ പുത്രനാണ്!’ നമ്മള്‍ വീണുപോയ ഇടങ്ങളില്‍ നിന്നും തോറ്റുപോയ വഴികളില്‍ നിന്നും നമ്മെ വിമോചിപ്പിക്കുന്ന ദൈവം! ”എന്റെ ശത്രുക്കളുടെ മുന്‍പില്‍ അവന്‍ എനിക്ക് വിരുന്നൊരുക്കി”. ”എന്നെ ഉയര്‍ന്ന പാറമേല്‍ നിറുത്തി”. തോറ്റുപോയ ഇടങ്ങളില്‍ നിന്ന് ഒരാളെ വീണ്ടെടുക്കുമ്പോള്‍ ക്രിസ്തു വിവക്ഷിക്കുന്നത് Read More…

Daily Saints Reader's Blog

ഈജിപ്തിലെ വിശുദ്ധ മക്കറിയസിൻ്റെ തിരുനാള്‍: ജനുവരി-19…

നാലാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഈജിപ്തിലെ പിടിനാപൂര്‍ ഗ്രാമത്തിലാണ് ഈജിപ്തിലെ മഹാനായ വിശുദ്ധ മക്കറിയസ് ജനിച്ചത്. മാതാപിതാക്കളുടെ ആഗ്രഹപ്രകാരം അദ്ദേഹം വിവാഹത്തില്‍ പ്രവേശിച്ചു, പക്ഷേ താമസിയാതെ ഭാര്യ മരിച്ചു. തന്റെ ഭാര്യയെ അടക്കം ചെയ്ത ശേഷം, മക്കാരിയസ് സ്വയം പറഞ്ഞു, ‘മക്കാറിയസ്, ശ്രദ്ധിക്കുക, നിങ്ങളുടെ ആത്മാവിനെ പരിപാലിക്കുക. നിങ്ങള്‍ ലൗകിക ജീവിതം ഉപേക്ഷിക്കുന്നത് ഉചിതമാണ്. കര്‍ത്താവ് വിശുദ്ധന് ദീര്‍ഘായുസ്സ് നല്‍കി, എന്നാല്‍ അന്നുമുതല്‍ മരണത്തിന്റെ ഓര്‍മ്മകള്‍ അവനോടൊപ്പമുണ്ടായിരുന്നു, പ്രാര്‍ത്ഥനയുടെയും അനുതാപത്തിന്റെയും സന്യാസ പ്രവൃത്തികളിലേക്ക് അവനെ പ്രേരിപ്പിച്ചു. അവന്‍ കൂടുതല്‍ Read More…

Faith Reader's Blog

ആത്മാവിൻ്റെ സമ്പന്നതയാൽ ഉള്ളുനിറഞ്ഞവരാകാം

നമ്മിലെ സമ്പന്നതലൂക്കാ 16 : 19 – 31 ദരിദ്രനോട് കരുണകാട്ടി സ്വർഗ്ഗവും, ധനികന് കഠിനമായ നരകശിക്ഷയും വിധിക്കുന്ന ദൈവം. ഇവർ രണ്ടും, രണ്ട് വിപരീത കഥാപാത്രങ്ങളാണ്. ഇവരിലൂടെ ഇഹലോകവും പരലോകവും അവിടുന്നു വരച്ചുകാട്ടുന്നു. വളരെ ലളിതവും ഗ്രാഹ്യവുമായ രീതിയിൽ ഉള്ള വിവരണം ഏറെ ശ്രദ്ധേയമാണ്. ധനികന്റെ ജീവിതം ഇപ്രകാരമാണ്, പട്ടുവസ്ത്രം, എല്ലാം വിലകൂടിയതും വിദേശനിർമ്മിതവും, സുഖഭക്ഷണം, ഇഷ്ടാനുസരണം സേവകർ, ഒന്നിനെക്കുറിച്ചും ആകുലതകളില്ല. ഇങ്ങനെ പോകുന്നു വിവരണം. “എല്ലാം തികഞ്ഞവൻ”, അതു ദൈവാനുഗ്രഹം എന്നൊക്കെ നാം അവനെ Read More…

News Reader's Blog

ഇലക്ഷനു മുമ്പ് കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ചില ആവശ്യങ്ങളുമായി സീറോ മലബാര്‍ സഭ

ലോകസഭാ തെരഞ്ഞെടുപ്പു വിജ്ഞാപനം പുറത്തുവരുന്നതിനു മുമ്പായി അടിയന്തിര പ്രാധാന്യത്തോടെ ദേശീയ, സംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കുന്നതിനുവേണ്ടി താഴെ പറയുന്ന ആവശ്യങ്ങള്‍ സീറോമലബാര്‍ സഭ മുമ്പോട്ടു വയ്ക്കുന്നു: 1. ജെ.ബി.കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സമ്പൂര്‍ണമായി പുറത്തുവിടണം രണ്ടു വര്‍ഷക്കാലം നീണ്ട ഗഹനമായ പഠനം പൂര്‍ത്തിയാക്കി റിട്ട. ജസ്റ്റിസ് ജെ.ബി. കോശിയുടെ നേതൃത്വത്തിലുള്ള കമ്മീഷന്‍ കേരളത്തിലെ ക്രൈസ്തവരുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥയെക്കുറിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് 2023 മെയ് 17 ന് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളതാണ്. ഒമ്പത് മാസങ്ങള്‍ കഴിഞ്ഞിട്ടും ഈ Read More…

News Reader's Blog

മാനന്തവാടി രൂപതാംഗമായ റവ. ഫാ. അഗസ്റ്റിൻ മഠത്തിക്കുന്നേൽ കണ്ഠ്വ രൂപതയുടെ മെത്രാൻ

മാനന്തവാടി രൂപതയിലെ കൂളിവയൽ ഇടവകാംഗവും ഇപ്പോൾ കണ്ഠ്വ (Khandwa) രൂപതയുടെ അഡ്മിനിസ്ട്രേറ്ററുമായ റവ. ഫാ. അഗസ്റ്റിൻ മഠത്തിക്കുന്നേലിനെ ഫ്രാൻസിസ് മാർപാപ്പ കണ്ഠ്വ രൂപതയുടെ മെത്രാനായി നിയമിച്ചു. ഉത്തർപ്രദേശിലെ ഭോപ്പാൽ അതിരൂപതയിലാണ് കണ്ഠ്വ രൂപത സ്ഥിതി ചെയ്യുന്നത്. കണ്ഠ്വ രൂപതയുടെ മെത്രാനായിരുന്ന ബിഷപ് സെബാസ്റ്റ്യൻ ദുരൈരാജിനെ 2021-ൽ ഫ്രാൻസിസ് മാർപാപ്പ ഭോപ്പാൽ അതിരൂപതയുടെ ആർച്ചുബിഷപ്പായി നിയമിച്ചതിനെത്തുടർന്ന് കണ്ഠ്വ രൂപതയുടെ കണ്ഠ്വ രൂപതയുടെ അഡ്മിനിസ്ട്രേറ്ററായിരുന്ന ബഹുമാനപ്പെട്ട അഗസ്റ്റിൻ മഠത്തിക്കുന്നേലച്ചൻ. 1963 ജൂലൈ 9-ന് മാനന്തവാടി രൂപതയിലെ കൂളിവയല്‍ ഇടവകയിലാണ് അഗസ്റ്റിനച്ചന്‍ Read More…

Reader's Blog Social Media

യേശു പാപികളെ തേടി വന്നവനാണ്…

കടന്നുപോക്ക് ലൂക്കാ 19 : 1 – 10 വി.ഗ്രന്ഥത്തിലെ കടന്നുപോക്കെല്ലാം, പ്രത്യേകത നിറഞ്ഞതാണ്, അതെല്ലാം രക്ഷാകരമാണ്. പെസഹാ, രക്ഷാകരമായ ഒരു കടന്നുപോക്കായിരുന്നതുപോലെ, യേശുവിന്റെ ജെറീക്കോയിൽകൂടിയുള്ള കടന്നുപോക്ക്, സക്കേവൂസിന്റെ ജീവിതത്തേയും രക്ഷകരമാക്കി മാറ്റി. നമ്മുടെ ജീവിതത്തിലൂടെയും അവന് കടന്നുപോകാൻ ഇടം നൽകണം. വചനത്തിന്റെ ജീവനും, രക്ഷയുടെ ദൂതുമായാണവൻ കടന്ന് വരുന്നത്. അവനെ ജീവിതത്തിലേക്ക് സ്വീകരിച്ചവർക്കെല്ലാം, സൗഖ്യവും, ജീവനും, പാപമോചനവും, ദൈവകൃപയും ലഭിച്ചു. അവന്റെ ഉയിർപ്പും പിതാവിങ്കലേക്കുള്ള ഒരു കടന്ന് പോക്കായതിനാൽ, അവന്റെ രക്ഷാകര രഹസ്യത്തിൽ പങ്കുചേരുന്ന നാമും, Read More…

Pope's Message Reader's Blog

നോമ്പ് കാലത്ത് ഫ്രാന്‍സിസ് പാപ്പായുടെ 10 നിര്‍ദ്ദേശങ്ങള്‍…

ക്രൈസ്തവരായ നമ്മേ സംബന്ധിച്ചിടത്തോളം ഓരോ നോമ്പ് കാലവും വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു കാലഘട്ടമാണ്. നോമ്പ്കാലത്ത് നമ്മള്‍ എന്താണ് ചെയ്യേണ്ടത്? ഓരോ വര്‍ഷവും നോമ്പ് കാലം അടുക്കുമ്പോള്‍ നമ്മള്‍ ഈ പഴയ ചോദ്യത്തിനുത്തരം കണ്ടെത്തുവാന്‍ ശ്രമിക്കുന്നു. പുതിയ തീരുമാനങ്ങളും നിയന്ത്രണങ്ങളും നോമ്പ് കാലത്ത് സ്വീകരിക്കുവാന്‍ നാം ഒരുങ്ങാറുണ്ട്. ആഗോളസഭയുടെ തലവനായ ഫ്രാന്‍സിസ് പാപ്പ നോമ്പ്കാലത്ത് നാം ചെയ്യേണ്ട വിവിധ കാര്യങ്ങളെ പറ്റി വ്യത്യസ്ഥ പ്രസംഗങ്ങളില്‍ നല്‍കിയിട്ടുള്ള 10 നിര്‍ദേശങ്ങളാണ് ഇനി നാം ധ്യാനിക്കുന്നത്. 1-അലസതയുടെ അടിമത്വത്തില്‍ നിന്നും മോചിതനാവുക. Read More…

Reader's Blog Social Media

തപസ്സുകാലം: ദൈവത്തിലാശ്രയിച്ച് ഒന്നു ജീവിച്ചു നോക്കാനുള്ള ക്ഷണമാണത്…

ഷിൻ്റോ മറയൂർ തപസ്സുകാലത്തിലാണു നമ്മൾ. യേശു തൻ്റെ പരസ്യജീവിതം ആരംഭിക്കുന്നതിനു മുമ്പ് ജ്ഞാനസ്നാനം സ്വീകരിച്ചതിനു ശേഷം മരുഭൂമിയിൽ നാല്പതു ദിനരാത്രങ്ങൾ പാർത്തതിൻ്റെ ഓർമയിലാണ് നാം ഇക്കാലം ആചരിക്കുന്നത്. ഒപ്പം, ഈ ഉത്ഥാനപ്പുലരിക്കുവേണ്ടിയുള്ള ഒരുക്കം എന്ന നിലയിലും നാമതിനെ കാണുന്നു. എന്തിനാവും യേശു മരുഭൂമിയിലേക്കു പോയതും നാല്പതു ദിവസം അവിടെ കഴിഞ്ഞതും? ഈ ചോദ്യം തപസ്സുകാലാചരണത്തിൻ്റെ ഹൃദയം കണ്ടെത്താൻ ചിലപ്പോൾ സഹായിച്ചേക്കും. യഥാർഥത്തിൽ ബൃഹത്തായ ഒരു ക്യാൻവാസിൽ വരച്ച ഒരു വലിയ രചനയുടെ ഒരു ഫോക്കസ്ഡ് ചിത്രം മാത്രമാണ് Read More…

Reader's Blog Social Media

പകൽ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; 10 നിർദേശങ്ങൾ

കടുത്ത ചൂടിൽ ഏറെ നേരം വാഹനം ഓടിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുമെന്നു വിദഗ്ധർ പറയുന്നു. പകൽ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവർ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ ചുവടെ: 1.ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവർ വെയിൽ കൈകളിലേക്കു നേരിട്ട് അടിക്കാത കൈ നീളമുള്ള ഷർട്ട് ഇട്ടു വേണം ഓടിക്കാൻ. 2.സ്ത്രീകളും കൈ നീളമുള്ള ഷർട്ട് ധരിക്കാത്തവരും കൈകൾ പൂർണമായും മറയ്ക്കുന്ന സോക്സുകൾ ഉപയോഗിക്കണം. 3.മുഖം പൂർണമായും മറയ്ക്കുന്ന ഹെൽമറ്റ് ഉപയോഗിക്കണം. ഇതിനൊപ്പം മാസ്ക് ധരിക്കുന്നതും നല്ലതാണ്. യുവി– ആന്റിഗ്ലെയർ സംരക്ഷണമുള്ള ഗ്ലാസുകൾ ധരിക്കുന്നത് അഭികാമ്യം. Read More…