ക്ലൂണിയിലെ പ്രസിദ്ധമായ ആശ്രമത്തിന്റെ പ്രകാശമായിരുന്നു വിശുദ്ധ ഓഡോ. ഈ മഹാനായ മഠാധിപതിക്ക് കീഴില്‍ ആശ്രമജീവിതത്തിലും പൗരോഹിത്യ ജീവിതത്തിലും ഒരു നവോത്ഥാനം ഉണ്ടാക്കുന്നതിന് ആശ്രമത്തിനു കഴിഞ്ഞു. ക്ലൂണിയിലെ ആശ്രമത്തിലെ രണ്ടാം മഠാധിപതിയായിരുന്നു വിശുദ്ധ ഓഡോയെങ്കിലും ടൂര്‍സിലെ വിശുദ്ധ മാര്‍ട്ടിന്റെ അനുയായിയായാണ് അദ്ദേഹം തന്റെ ആത്മീയ ജീവിതം ആരംഭിക്കുന്നത്. ഡിയോള്‍സിലെ പ്രഭുവായ എബ്ബോ-I ന്‍റെ മകനായി ജനിച്ച വിശുദ്ധന്‍ അക്വിറ്റെയിനിലെ പ്രഭുവിന്റെ കൊട്ടാരത്തിലായിരുന്നു തന്റെ പ്രാഥമിക വിദ്യാഭ്യാസം നടത്തിയത്. പിന്നീട് പാരീസില്‍ ഒക്സേറിലെ റെമീജിയൂസിന് കീഴില്‍ വിദ്യ അഭ്യസിച്ചു. ടൂര്‍സിലെ Read More…
Reader’s Blog
വിശുദ്ധ മാർഗരറ്റ് : നവംബർ 16
നവംബർ 16 ന്, സ്കോട്ട്ലൻഡ് രാജ്ഞിയായ വിശുദ്ധ മാർഗരറ്റിൻ്റെ തിരുനാൾ ദിനം നവംബർ 16 ന് ആഘോഷിക്കുന്നു. 1045-ഓടെ ഹംഗറിയിലെ രാജകുടുംബത്തിലാണ് മാർഗരറ്റ് ജനിച്ചത്. അവളുടെ പിതാവ് ഇംഗ്ലീഷ് സിംഹാസനത്തിൻ്റെ അവകാശിയായ എഡ്വേർഡ് അഥലിംഗ് ആയിരുന്നു, അമ്മ ഹംഗറിയിലെ രാജകുമാരി അഗതയായിരുന്നു. അവൾക്ക് 10 വയസ്സുള്ളപ്പോൾ അവളുടെ കുടുംബം ഇംഗ്ലണ്ടിലേക്ക് മടങ്ങി, പക്ഷേ നോർമൻ അധിനിവേശം അവരെ നാടുകടത്താൻ നിർബന്ധിതരാക്കി. അപ്പോഴേക്കും അവളുടെ അച്ഛൻ മരിച്ചിരുന്നു, അമ്മ കുട്ടികളുമായി ഒരു കപ്പലിൽ കയറി, അത് സ്കോട്ട്ലൻഡ് തീരത്ത് Read More…
ശിശുക്കളെപോലെ നിഷ്കളങ്കരാകാം ; ദൈവരാജ്യം സ്വന്തമാക്കാം..
മത്തായി 19 : 13 – 15സ്വർഗ്ഗരാജ്യവും ശിശുമനോഭാവവും. ശിശുക്കൾക്ക് സ്വർഗ്ഗരാജ്യത്തിലുള്ള സ്ഥാനമാണ് ചിന്താവിഷയം. ശിശുക്കളെ നിസ്സാരരും അവകാശമില്ലാത്തവരുമായി ആളുകൾ കരുതിയിരുന്ന കാലഘട്ടമായിരുന്നു അത്. അമ്മമാർ കുഞ്ഞുങ്ങളെ അനുഗ്രഹിക്കാൻ അവന്റെ അടുക്കൽ കൊണ്ടുചെല്ലുന്നു. അവന്റെ ശിഷ്യന്മാർ അവരെ തടയുന്നു. കാരണം, ഈ അവസരത്തിൽ ശിശുക്കൾക്ക് അവിടെ പ്രാധാന്യം ഇല്ലായെന്നു അവർ കരുതിയിരിക്കണം. ദൈവരാജ്യത്തിലുള്ള തങ്ങളുടെ സ്ഥാനമാനങ്ങളെക്കുറിച്ചു മാത്രമായിരുന്നു അവരുടെ ചിന്ത. തദവസരത്തിൽ, ശിശുക്കൾക്ക് അവിടെ ഒരു പ്രസക്തിയും ഇല്ല. എന്നാൽ അവരുടെ ചിന്താധാരകളെ മാറ്റിമറിച്ചുകൊണ്ടു, ശിശുക്കളെപ്പോലെ എളിമയും Read More…
മഹാനായ വിശുദ്ധ ആല്‍ബെര്‍ട്ട്: നവംബർ 15
” ജര്‍മ്മനിയുടെ പ്രകാശം” എന്നറിയപ്പെടുന്ന വിശുദ്ധ ആല്‍ബെര്‍ട്ടിനെ മഹാന്‍ എന്ന് വിളിക്കുന്നതിന് കാരണം വിശുദ്ധന്‍ അറിവിന്റെ ഒരു വിജ്ഞാനകോശമായതിനാലാണ്. ഡൊണാവുവിലെ ലവുന്‍ജെന്‍ എന്ന സ്ഥലത്ത് 1193-ലാണ് ഇദ്ദേഹം ജനിച്ചത്. പാദുവായിലായിരുന്നു ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസം. അവിടത്തെ രണ്ടാം ഡോമിനിക്കന്‍ ജെനറലിന്റെ സ്വാധീനത്താല്‍ അദ്ദേഹം 1223-ല്‍ പുതുതായി രൂപം കൊണ്ട പ്രീച്ചേഴ്സ് സഭയില്‍ ചേര്‍ന്നു. ഉടന്‍ തന്നെ അദ്ദേഹം ജര്‍മ്മനിയിലേക്കയക്കപ്പെട്ട ഇദ്ദേഹം അവിടെ വിവിധ നഗരങ്ങളില്‍ പ്രത്യേകിച്ച് കൊളോണില്‍ പഠിപ്പിച്ച് കൊണ്ടിരുന്നു. തോമസ് അക്വിനാസ് ഇദ്ദേഹത്തിന്റെ ഒരു വിദ്യാര്‍ത്ഥിയായിരുന്നു. 1248-ല്‍ Read More…
കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യ പതിനഞ്ചാമത് ദേശീയ സമ്മേളനത്തിന് പാലാ രൂപത ആതിഥേയത്വം വഹിക്കും
പാലാ: കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ (സിസിഐ)യുടെ 15-ാമത് ദേശീയ സമ്മേളനം നവംബര്‍ 15 മുതല്‍ 17 വരെ പാലാ അല്‍ഫോന്‍സിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കും. കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോര്‍ജ് കുര്യന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കും. മുംബൈ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ, പാലാ ബിഷപ് മാര്‍ ജോസഫ് Read More…
വിശുദ്ധ ലോറൻസ് ഒ’ ടൂളെ:നവംബർ 14
അയര്‍ലന്‍ഡിലെ കില്‍ദാരെയില്‍ ഏതാണ്ട് 1128-ലാണ് വിശുദ്ധ ലോറന്‍സ് ഒ’ ടൂളെ ജനിച്ചത്. അദ്ദേഹത്തിന്‍റെ പിതാവ് ഹൈ മുറെയിലെ മുഖ്യ നേതാവായിരുന്നു. അമ്മയാകട്ടെ ഒ’ ബിര്‍നെ വംശത്തില്‍പ്പെട്ടവളും. പത്താമത്തെ വയസ്സില്‍ ലെയിന്‍സ്റ്ററിലെ രാജാവായ മാക് മുറെഹാദിന് ഒരു ആള്‍ജാമ്യമായി അദ്ദേഹത്തെ നല്‍കുകയും, വളരെ മനുഷ്യത്വരഹിതമായി രാജാവ് അദ്ദേഹത്തോട് പെരുമാറുകയും ചെയ്തു. അതിനാല്‍ അദ്ദേഹത്തിന്‍റെ പിതാവുമായുള്ള ഉടമ്പടി പ്രകാരം വിശുദ്ധനെ ഗ്ലെന്‍ഡാലൊയിലെ മെത്രാന്റെ പക്കലേക്കയച്ചു. അവിടെ വെച്ചാണ് അദ്ദേഹം നന്മയുടെ മാതൃകയായാണ് ജീവിക്കാന്‍ തീരുമാനിച്ചത്. അതിനാല്‍ തന്റെ 25-മത്തെ വയസ്സില്‍ Read More…
വിശുദ്ധ ഫ്രാന്‍സെസ് സേവ്യര്‍ കബ്രീനി: നവംബർ 13
ഇറ്റലിയിലെ ലൊമ്പാര്‍ഡിയില്‍ 1850 ജൂലൈ 15 ന് ജനിച്ച ഫ്രാന്‍സെസിന്റെ മാമ്മോദീസാ പേര് മരിയ ഫ്രാന്‍സെസ്‌ക്ക എന്നായിരുന്നു. സാമ്പത്തികശേഷിയുള്ള കര്‍ഷകരായിരുന്ന അഗസ്റ്റിന്റെയും സ്റ്റെല്ലായുടെയും 13 മക്കളില്‍ ഏറ്റവും ഇളയവളായിരുന്നു മരിയ. ഗ്രാമീണ സ്‌കൂളിലെ അദ്ധ്യാപികയായിരുന്ന മൂത്ത സഹോദരി റോസയുടെ മേല്‍നോട്ടത്തില്‍ മരിയ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പതിമുന്നാമത്തെ വയസ്സില്‍ അര്‍ലുനായിലെ “തിരുഹൃദയത്തിന്റെ സഹോദരിമാരുടെ” സഭയില്‍ അംഗമായി. 18-ാമത്തെ വയസ്സില്‍ ഗ്രാഡുവേഷന്‍ പൂര്‍ത്തിയാക്കി. പിന്നീട് നാലുവര്‍ഷം സ്വന്തം നാട്ടില്‍ത്തന്നെ സാധുക്കളായ രോഗികളെ ശുശ്രൂഷിച്ചു മരിയ കഴിഞ്ഞുകൂടി. ഇരുപത്തിനാലാമത്തെ വയസ്സിലാണ് Read More…
ദൈവഹിതമനുസരിച്ചു ജീവിക്കാം, സ്വർഗ്ഗീയവിരുന്നിൽ പങ്കുകാരാകാം..
മത്തായി 22 : 1 –14ക്ഷണവും വിരുന്നും… ദൈവജനമെന്ന പദവി നൽകാൻ ദൈവം അവിടുത്തെ രാജ്യത്തിലെ സ്വർഗ്ഗീയവിരുന്നിനായി നമ്മെ ക്ഷണിക്കുന്നു. എന്നാൽ, അത് സ്വീകരിക്കുകയോ, തിരസ്ക്കരിക്കുകയോ ചെയ്യാനുള്ള സ്വാതന്ത്ര്യം അവിടുന്ന് നമുക്ക് നൽകിയിരിക്കുന്നു. അവിടുന്ന് പലരിലൂടെയും നമ്മെ ക്ഷണിച്ചു. അത് ചെവിക്കൊണ്ടവർ രക്ഷപ്രാപിച്ചു. വിശ്വസിച്ചു സ്വീകരിച്ചവർ അവിടുത്തെ രാജ്യത്തെ വിരുന്നിൽ പങ്കുകാരായി. അവിടുന്നിൽ വിശ്വസിക്കുന്ന ഏതൊരുവനും, വിജാതീയനെന്നോ സ്വജാതീയനെന്നോ നോക്കാതെ, ദൈവതിരുമുമ്പാകെ തുല്യനാണ്. അവിടെ പാരമ്പര്യങ്ങളോ ജീവിതമേന്മയോ ഒന്നും ഗൗനിക്കപ്പെടുകയില്ല. വിശ്വാസപൂർവ്വം അവിടുത്തെ ക്ഷണം സ്വീകരിച്ചോ, എങ്കിൽ Read More…










