കോട്ടയം : സ്വന്തം മണ്ണിൽ അന്യരെപ്പോലെ ജീവിക്കാൻ വിധിക്കപ്പെട്ട മുനമ്പത്തെ അറുനൂറിൽ പ്പരം കുടുംബങ്ങൾക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റ് യോഗം. നീതി നിഷേധിക്കപ്പെട്ട മുന മ്പത്തെയും മറ്റു പ്രദേശങ്ങളിലെയും ജനതയ്ക്ക് നീതി നടപ്പി ലാക്കി കൊടുക്കണമെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ക്രൈസ്തവ സഭകളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു. അനേകം വർഷങ്ങളായി സ്വന്തമായി അനുഭവിച്ചുവരുന്ന ഭൂസ്വത്തുക്കൾ ക്രയവിക്രയം നടത്താനോ വായ്പ എടുക്കാനോ മക്കളുടെ വിവാഹം, വിദ്യാഭ്യാസം എന്നിവ നടത്താനോ സാധിക്കാതെ പ്രയാസപ്പെടുന്ന ജനതയ്ക്ക് എത്രയും Read More…
Reader’s Blog
കുവൈറ്റിൽ സന്ദർശനത്തിനെത്തിയ മാർ റാഫേൽ തട്ടിൽ പിതാവിന് ഉജ്ജ്വല സ്വീകരണം
കുവൈറ്റിൽ രണ്ടു ദിവസത്തെ ഹ്രസ്വ സന്ദർശനത്തിന് എത്തിയ സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ വലിയ പിതാവിന് കുവൈറ്റ് ഇൻറർനാഷണൽ വിമാനത്താവളത്തിൽ വച്ച് അത്യുജ്ജ്വല സ്വീകരണം നൽകി അപ്പോസ്തോലിക് വികാരിയറ്റ് ഓഫ് നോർത്തേൺ അറേബ്യയുടെ അപ്പോസ്തോലിക് വികാര്‍ അഭിവന്ദ്യ ബിഷപ്പ് ആൽദോ ബറാർഡി അബ്ബാസിയ ഇടവക വികാരിയും പിതാവിൻറെ സന്ദർശനത്തിന്റെ ജനറൽ കോഡിനേറ്ററുമായ റവ. ഫാദർ സോജൻ പോളിനോടും അഹമ്മദി ഇടവക സീറോ മലബാർ ഇൻ ചാർജ് റവ Read More…
വിശുദ്ധ ജോസഫാറ്റ്: നവംബർ 12
1580-ൽ അക്കാലത്തെ പോളിഷ് പ്രവിശ്യയായ ലിത്വാനിയയുടെ ഭാഗമായ വോൾഹിനിയ എന്ന സ്ഥലത്താണ് വിശുദ്ധ ജോസഫാറ്റ് കുൺസെവിക്‌സ് ജനിച്ചത്. ജോൺ എന്നായിരുന്നു വിശുദ്ധന്റെ മാമോദീസ പേര്. രക്ഷകന്റെ സഹനങ്ങളെ കുറിച്ച് ചെറുപ്പത്തിൽ തന്നെ അറിവ് നേടിയ വിശുദ്ധന്റെ ഹൃദയം ക്രൂശിത രൂപത്തിന്റെ വിശുദ്ധ ഭാഗത്ത് നിന്നുമുള്ള അമ്പേറ്റ് മുറിപ്പെട്ടിട്ടുള്ളതായി പറയപ്പെടുന്നു. 1064-ൽ യുക്രേനിയയിൽ വിശുദ്ധ ബേസിൽ സ്ഥാപിച്ച ബാസിലിയൻസ് സഭയിൽ ചേരുകയും ഒരു സന്യാസിയായി അദ്ദേഹം ആത്മീയമായ ജീവിതം നയിക്കുകയും ചെയ്തു. ശൈത്യകാലങ്ങളിൽ പോലും വിശുദ്ധൻ നഗ്‌നപാദനായിട്ടായിരുന്നു സഞ്ചരിച്ചിരുന്നത്. Read More…
വഖഫ് വിവാദവും കത്തോലിക്കാസഭയുടെ ഭൂസ്വത്തിനെക്കുറിച്ചുള്ള വ്യാജപ്രചാരണങ്ങളും
ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMI മുനമ്പം വഖഫ് അവകാശവാദ വിഷയം രാഷ്ട്രീയ കേരളത്തിൽ ഒരു കോളിളക്കത്തിന് വഴിയൊരുക്കുന്ന രീതിയിൽ വളർന്നുകൊണ്ടിരിക്കുകയാണ്. മുനമ്പത്തെ ഒരുകൂട്ടം പാവപ്പെട്ട ജനങ്ങളുടെ കടുത്ത ആശങ്ക പരിഹരിക്കാൻ മുതിരാത്ത ഭരണ പ്രതിപക്ഷ പാർട്ടികളും സർക്കാരും ഒളിച്ചുകളി തുടരുന്നതിനിടെ, സൈബർ ലോകത്ത് വാക്പോരുകളും വ്യാജപ്രചാരണങ്ങളും അനുദിനം വർധിച്ചുകൊണ്ടുമിരിക്കുന്നു. അടുത്തെത്തിനിൽക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ മുനമ്പം വിഷയം തിരിച്ചടിക്ക് കാരണമാകാതിരിക്കാൻ വിവിധ രാഷ്ട്രീയ പാർട്ടികൾ അതീവ ശ്രദ്ധ ചെലുത്തുന്നതായി കാണാനാകും. മുനമ്പത്തിന് പുറമെ വഖഫ് നിയമ പരിഷ്കരണവും ചർച്ചകളിൽ Read More…
ടൂർസിലെ വിശുദ്ധ മാർട്ടിൻ: നവംബർ 11
എ.ഡി 316-ൽ പന്നോനിയയിലെ ഒരു പട്ടണമായ സബരിയായിൽ ബെനഡിക്റ്റൻ ആശ്രമത്തിനടുത്തായാണ് വിശുദ്ധ മാർട്ടിൻ ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ ഇഷ്ടത്തിനെതിരായി വിശുദ്ധൻ ക്രിസ്ത്യാനികളുമായി ബന്ധപ്പെടുകയും തന്റെ പത്താമത്തെ വയസ്സിൽ തന്നെ അദ്ദേഹം മാമോദീസാക്ക് മുമ്പുള്ള ക്രിസ്തീയ മതപ്രബോധനങ്ങൾ സ്വായത്തമാക്കുകയും ചെയ്തു. പതിനഞ്ചാമത്തെ വയസ്സിൽ വിശുദ്ധൻ സൈന്യത്തിൽ ചേരുകയും കോൺസ്റ്റാന്റിയൂസ്, ജൂലിയൻ തുടങ്ങിയ ചക്രവർത്തിമാർക്കായി സേവനമനുഷ്ടിക്കുകയും ചെയ്തു. മാമ്മോദീസ സ്വീകരിക്കുമ്പോൾ മാർട്ടിന് 18 വയസ്സ് പ്രായമായിരുന്നു. സൈന്യത്തിലെ തന്റെ അധികാരിയുടെ നിർദ്ദേശപ്രകാരം അദ്ദേഹം രണ്ട് വർഷം കൂടി സൈന്യത്തിൽ ജോലി Read More…
വിശുദ്ധ തിയോഡർ: നവംബർ 9
ദൈവത്തിൻറെ പടയാളിയായിരുന്നു വിശുദ്ധ തിയോഡർ. അമാസിയയുടെ വിശുദ്ധൻ എന്ന് ഇദ്ദേഹം അറിയപ്പെടുന്നു. വടക്കൻ തുർക്കിയിലെ ആധുനിക അമാസ്വയായ അമാസിയയിൽ റോമൻ സൈന്യത്തിനു വേണ്ടി സേവനമനുഷ്ഠിച്ച വ്യക്തിയായിരുന്നു ഇദ്ദേഹം. യുക്കെറ്റ എന്ന സ്ഥലത്താണ് ഇദ്ദേഹം ജനിച്ചത് എന്ന് അനുമാനിക്കുന്നു. എഡി 303 കാലഘട്ടത്തിൽ ജീവിച്ചിരുന്ന വിശുദ്ധൻ തന്റെ ജീവിതത്തിലൂടെ ക്രിസ്തുവിനെ പ്രഘോഷിച്ചു. 303 കാലഘട്ടത്തിൽ അമാസിയയിലെ സൈബലയിലുള്ള വിഗ്രഹാരാധകരുടെ ക്ഷേത്രം തീയിടുകയും പ്രാദേശിക മാതൃദേവത യുടെ വിഗ്രഹം നശിപ്പിക്കുകയും ചെയ്തു. ഇതേ തുടർന്ന് ഇദ്ദേഹത്തെ പിടിച്ചു കൊണ്ടു പോവുകയും Read More…
മുനമ്പം നിവാസികള്‍ക്ക് ഐകദാര്‍ഢ്യവുമായി സീറോമലബാര്‍സഭ
വിലകൊടുത്തു വാങ്ങി തങ്ങളുടെ പേരില്‍ നിയമപരമായി രജിസ്റ്റര്‍ ചെയ്ത് പതിറ്റാണ്ടുകളായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കിടപ്പാടത്തിന്റെ നിയമപരമായ അവകാശങ്ങള്‍ക്കായി സമരം ചെയ്യുന്ന മുനമ്പം നിവാസികള്‍ക്ക് സീറോമലബാര്‍സഭ ഐകദാര്‍ഢ്യം പ്രഖ്യാപിച്ചു. കുടിയിറക്കു ഭീഷണി നേരിടുന്ന മുനമ്പം ജനതയുടെ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുകയും ഭൂമി പ്രശ്‌നത്തില്‍ പരിഹാരമുണ്ടാക്കുകയും ചെയ്യണമെന്ന് സീറോമലബാര്‍സഭയുടെ പിആര്‍ഒ റവ. ഡോ. ആന്റണി വടക്കേകര വി.സി ആവശ്യപ്പെട്ടു. നിരാഹാര സമരപന്തലിലെത്തി മുനമ്പം നിവാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു കാരണവശാലും മുനമ്പം പ്രദേശത്ത് അധിവസിക്കുന്ന ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന സാഹചര്യം Read More…
ട്രിനിറ്റിയിലെ വിശുദ്ധ എലിസബത്ത് : നവംബർ 8
1880 ജൂലൈ 18 ന് എലിസബത്ത് കാറ്റെസ് എന്ന പേരിൽ ചെറിലെ അവോർഡിലെ സൈനിക താവളത്തിൽ ക്യാപ്റ്റൻ ജോസഫ് കാറ്റെസിൻ്റെയും മേരി റോളണ്ടിൻ്റെയും ആദ്യ കുട്ടിയായി അവർ ജനിച്ചു. എലിസബത്തിൻ്റെ പിതാവ് 1887 ഒക്ടോബർ 2-ന് അപ്രതീക്ഷിതമായി മരിച്ചു.തുടർന്ന് കുടുംബം ഡിജോണിലേക്ക് മാറി. എലിസബത്തിന്റെ ആദ്യ കുർബാന 1891 ഏപ്രിൽ 19 ന് സെൻ്റ്-മിഷേലിൽ ആയിരുന്നു. കുട്ടിക്കാലത്ത് എലിസബത്തിന് ഭയങ്കര ദേഷ്യമായിരുന്നു. ആദ്യ കുർബാന സ്വീകരിച്ചതിനുശേഷം അവൾ കൂടുതൽ ആത്മനിയന്ത്രണം നേടുകയും ദൈവത്തെയും ലോകത്തെയും കുറിച്ച് ആഴത്തിലുള്ള Read More…










