1676 ഡിസംബർ 20-ന് ഇറ്റലിയിലെ പോർട്ടോ മോറിസിലാണ് വിശുദ്ധ ലിയോണാർഡ് ജനിച്ചത്. ഒരു കപ്പലിലെ കപ്പിത്താനായിരുന്നു വിശുദ്ധ ലിയോണാര്‍ഡിന്റെ പിതാവ്. അദ്ദേഹത്തിന്റെ കുടുംബമാകട്ടെ ഇറ്റലിയിലെ വടക്ക്-പടിഞ്ഞാറന്‍ തുറമുഖ പ്രദേശമായ മോറിസിലുമാണ് വസിച്ചിരുന്നത്.
തന്റെ അമ്മാവനായ അഗോസ്റ്റിനോയുടെ കൂടെ താമസിക്കുന്നതിനായി ലിയോണാര്‍ഡ് തന്റെ 13-മത്തെ വയസ്സില്‍ റോമിലേക്ക് പോയി. അവിടെ റോമന്‍ കോളേജില്‍ ചേര്‍ന്ന്‍ പഠനമാരംഭിച്ചു. പഠനത്തില്‍ മിടുക്കനായിരുന്ന വിശുദ്ധ ലിയോണാര്‍ഡിനെ മരുന്നുകള്‍ കൊണ്ട് വരുന്നതിനായി അവര്‍ നിയോഗിച്ചു.
പക്ഷേ, തന്റെ അമ്മാവന്റെ ശക്തമായ എതിര്‍പ്പിനെ വകവെക്കാതെ1697 ഒക്‌ടോബർ 2-ന് അദ്ദേഹം ഫ്രാൻസിസ്‌ക്കൻസ് ഓഫ് സ്‌ട്രിക്റ്റ് ഒബ്‌സർവൻസിൽ ചേർന്ന് ബ്രദർ ലിയോണാർഡ് എന്ന പേര് സ്വീകരിച്ചു. 1703-ൽ അദ്ദേഹം റോമിൽ നിയമിതനായി. അദ്ദേഹം കുറച്ചുകാലം പഠിപ്പിച്ചു, ചൈനയിൽ ഒരു മിഷനറിയാകുമെന്ന് പ്രതീക്ഷിച്ചു.
പൗരോഹിത്യ പട്ട സ്വീകരണത്തിന് ശേഷം അദ്ദേഹത്തിന് ക്ഷയം ബാധിക്കുകയും വിശ്രമ ജീവിതത്തിനായി, അദ്ദേഹത്തെ തന്റെ ജന്മദേശത്തേക്ക് തിരികെ അയച്ചു. താന്‍ തന്റെ ജീവിതത്തിലേക്ക് തിരികെ വന്നാല്‍ തന്റെ ജീവിതകാലം മുഴുവനും സുവിശേഷ പ്രഘോഷണത്തിനും പാപികളെ ക്രൈസ്തവ വിശ്വാസത്തിലേക്ക് കൂട്ടി കൊണ്ട് വരുന്നതിനുമായി സമര്‍പ്പിക്കുമെന്നു അദ്ദേഹം പ്രതിജ്ഞ ചെയ്തു.
1709-ൽ, പോർട്ട് മൗറിസിലെ വിശുദ്ധ ലിയോണാർഡിനെ ഫ്ലോറൻസിലേക്ക് അയച്ചു, അവിടെ അദ്ദേഹം നഗരത്തിലും സമീപ പ്രദേശങ്ങളിലും പ്രസംഗിച്ചു. മികച്ച പ്രസംഗകനായിരുന്ന അദ്ദേഹത്തെ മറ്റു പ്രദേശങ്ങൾ സന്ദർശിക്കാനും പ്രസംഗിക്കാനും അവസരം ലഭിച്ചിരുന്നു. തന്റെ സുവിശേഷ വേലകള്‍ മൂലമുണ്ടായ മതാവേശം തുടര്‍ന്ന്‍ കൊണ്ടുപോകുന്നതിനായി അദ്ദേഹം അതിനു മുന്‍പ് അത്രയധികം പ്രചാരത്തിലില്ലാതിരുന്ന കുരിശിന്റെ വഴിക്ക് നല്ല പ്രചാരം കൊടുത്തു.
യേശുവിന്റെ പരിശുദ്ധ നാമത്തില്‍ അദ്ദേഹം വളരെയേറെ സുവിശേഷപ്രഘോഷങ്ങളും നടത്തിയിരുന്നു. ഏകാന്തമായി പ്രാര്‍ത്ഥിക്കുവാന്‍ സമയം ആവശ്യമാണെന്ന് മനസ്സിലാക്കിയതു മുതല്‍ അദ്ദേഹം റിറ്റിറോസ് (ritiros) ധ്യാനവസതികള്‍ ഉപയോഗിക്കുന്നത് പതിവാക്കി മാറ്റി. ഇറ്റലി ഉടനീളം ഇത്തരം ധ്യാനവസതികള്‍ പണികഴിപ്പിക്കുന്നതിന് ഇദ്ദേഹം വളരെയേറെ സഹായിച്ചിട്ടുണ്ട്.
1751 നവംബർ 26-ന് റോമിലെ സെൻ്റ് ബോണവെഞ്ചറിൻ്റെ ആശ്രമത്തിൽ വച്ച് വിശുദ്ധൻ മരണമടഞ്ഞു. 1796 ജൂൺ 19 ന് പയസ് ആറാമൻ മാർപ്പാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 1867- ജൂൺ 29 പയസ് ആറാമൻ മാർപ്പാപ്പ ലിയോണാർഡിനെ വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തു.