Pope's Message Reader's Blog

സ്നേഹം നമ്മെ ആശ്ചര്യപ്പെടുത്തുന്നു: ഫ്രാൻസിസ് മാർപാപ്പാ

ക്രിസ്തുമസ് – പുതുവത്സരദിന ആശംസകൾ അറിയിക്കുന്നതിനും, തങ്ങളുടെ സ്നേഹം പങ്കുവയ്ക്കുന്നതിനുമായി, ഇറ്റലിയിലെ ‘കത്തോലിക്കാ ക്രിയാത്മക കൂട്ടായ്മ’ അഥവാ അത്സിയോനെ കത്തോലിക്കാ സംഘടനയിലെ യുവ അംഗങ്ങൾ വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പായെ സന്ദർശിച്ചു. തദവസരത്തിൽ പാപ്പാ അവർക്ക് ആശംസകൾ നേർന്നുകൊണ്ട്, ഹ്രസ്വസന്ദേശം നൽകുകയും ചെയ്തു. എല്ലാവർഷവും, ക്രിസ്തുമസ് ആശംസകൾ നേരുന്നതിനായി അംഗങ്ങൾ വത്തിക്കാനിൽ എത്താറുണ്ട്. സംഘടനയുടെ ദേശീയ അധ്യക്ഷനും, മറ്റു ഭാരവാഹികളും സ്വകാര്യസദസ്സിൽ സംബന്ധിച്ചു. തന്റെ സന്ദേശത്തിൽ, ശിഷ്യന്മാരെ ദൗത്യനിർവ്വഹണത്തിനായി വിളിക്കുന്ന യേശുവിനെ, പാപ്പാ യുവജനങ്ങൾക്ക് എടുത്തു കാണിച്ചു. സംഘടനയുടെ Read More…

News Reader's Blog

മറ്റുള്ളവരിലേക്ക് തുറന്നിരിക്കുന്ന മുഖമായിരിക്കണം നമ്മുടേത് : മാർ അങ്ങാടിയത്ത്

പാലാ: കുറവുകളും പോരായ്മകളുമുള്ള നമ്മെ ദൈവം സ്നേഹിക്കുന്നു എന്നതിലാണ് മഹത്വം. അല്ലാതെ നാം ദൈവത്തെ സ്നേഹിക്കുന്നു എന്നതിലല്ല. പരസ്പരം സംസാരിച്ചും, തിരുത്തിയും, സ്നേഹിച്ചും മറ്റുള്ളവർക്ക് നന്മ ചെയ്തു പാവങ്ങളിലേയ്ക്ക് നടന്നടുക്കണം. അങ്ങനെ നാമും ഉയരണം. മറ്റുള്ളവർക്ക് നന്മ ചെയ്തു അവരെ ഉയർത്തുമ്പോൾ നമുക്ക് ഉയരാൻ പറ്റും. മറ്റുള്ളവരിലേക്ക് സ്നേഹത്തിൻ്റെ നീർച്ചാലുകൾ തുറക്കണമെന്നും പാലാ രൂപത കൺവൻഷൻ്റെ രണ്ടാം ദിനം വിശുദ്ധ കുർബ്ബാനമധ്യേ പിതാവ് നമ്മെ ഓർമ്മപ്പെടുത്തി. നമ്മെതന്നെ മറ്റുള്ളവരുമായി താരതമ്യം ചെയ്യരുത്. സാധാരണമായി നമ്മളെക്കാൾ ഉയർന്ന നിലവാരത്തിൽ Read More…

Daily Prayers Reader's Blog

ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ; ഇരുപതാം ദിനം :അത്യുന്നതങ്ങളിൽ ദൈവമഹത്വം

ഫാ. ജയ്സൺ കുന്നേൽ mcbs വചനം അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം! ലൂക്കാ 2 : 14 വിചിന്തനം ഈശോയുടെ മനുഷ്യാവതാരത്തിൻ്റെ രണ്ടു ലക്ഷ്യങ്ങളാണ് ഈ തിരുവചനം തുറന്നു കാണിക്കുക. അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം നൽകുക, ഭൂമിയിൽ എല്ലാവർക്കും സമാധാനം പകരുക.. ദൈവത്തിലേക്ക് വിരിയുകയും മനുഷ്യരുടെ ഇടയിലേക്ക് സമാധാനമായി പടരുകയും ചെയ്യുക. സമാധാനം ഒന്നാമതായി സൃഷ്ടിക്കേണ്ടത് മാനവ ഹൃദയത്തിലാണ്, ഏതു യുദ്ധവും കലാപവും ആദ്യം മനുഷ്യഹൃദയത്തിലാണല്ലോ ആരംഭം കുറിക്കുന്നത്. മനുഷ്യഹൃദയം സമാധാനപൂര്‍ണ്ണമായാല്‍ സമൂഹവും Read More…

Daily Saints Reader's Blog

സൈലോസിലെ വിശുദ്ധ ഡൊമിനിക് : ഡിസംബർ 20

ഒരു കർഷക കുടുംബത്തിലാണ് വിശുദ്ധ ഡൊമിനിക് ജനിച്ചത്. ചെറുപ്പത്തിൽ, അവൻ വയലുകളിൽ സമയം ചെലവഴിച്ചു, അവിടെ അവൻ ഏകാന്തതയെ സ്വാഗതം ചെയ്തു. അദ്ദേഹം ഒരു ബെനഡിക്റ്റൈൻ പുരോഹിതനായിത്തീർന്നു, കൂടാതെ നിരവധി നേതൃത്വ സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചു. സ്വത്ത് സംബന്ധിച്ച് രാജാവുമായുള്ള തർക്കത്തെ തുടർന്ന് ഡൊമിനിക്കും മറ്റ് രണ്ട് സന്യാസിമാരും നാടുകടത്തപ്പെട്ടു. ആദ്യം ഒരു വാഗ്ദാനമില്ലാത്ത സ്ഥലമായി തോന്നിയ സ്ഥലത്ത് അവർ ഒരു പുതിയ ആശ്രമം സ്ഥാപിച്ചു. എന്നിരുന്നാലും ഡൊമിനിക്കിൻ്റെ നേതൃത്വത്തിൽ അത് സ്പെയിനിലെ ഏറ്റവും പ്രശസ്തമായ ഭവനങ്ങളിൽ ഒന്നായി Read More…

Daily Prayers Reader's Blog

ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ: പത്തൊമ്പതാം ദിനം: സകല ജനതകള്‍ക്കും വേണ്ടിയുള്ള രക്ഷ

ഫാ. ജയ്സൺ കുന്നേൽ mcbs വചനം സകല ജനതകള്‍ക്കുംവേണ്ടി അങ്ങ്‌ ഒരുക്കിയിരിക്കുന്ന രക്‌ഷ എന്റെ കണ്ണുകള്‍ കണ്ടുകഴിഞ്ഞു. ലൂക്കാ 2 : 31 വിചിന്തനം ലോക രക്ഷകനായ ഉണ്ണീശോയെ കരങ്ങളിലെടുത്തു കൊണ്ട് ശിമയോൻ പാടിയ ദൈവത്തെ സ്തുതിഗീതകത്തിലെ ഒരു ഭാഗമാണിത്. ദൈവം ഒരുക്കിയിരിക്കുന്ന രക്ഷയാണ് ഉണ്ണി മിശിഹാ. മനുഷ്യവതാരത്തിലൂടെ ആ രക്ഷ മനുഷ്യ മക്കളോടൊപ്പം വാസമുറപ്പിക്കാൻ ആരംഭിച്ചു. ദിവ്യകാരുണ്യത്തിലൂടെ ആ രക്ഷാനുഭവം ലോകാവസാനം വരെ തുടരുകയും ചെയ്യും. രക്ഷകനെ കാണുന്ന കണ്ണുകൾ ഭാഗ്യമുള്ളവയാണ്. ആഗമന കാലം രക്ഷകനെ Read More…

Daily Saints Reader's Blog

വിശുദ്ധ അന്റാസിയൂസ് ഒന്നാമന്‍ പാപ്പ: ഡിസംബർ 19

റോമില്‍ മാക്സിമസിന്റെ മകനായാണ് അന്റാസിയൂസ് ഒന്നാമന്‍ മാര്‍പാപ്പയുടെ ജനനം. അന്റാസിയൂസ് 399 നവംബര്‍ 27ന് മാര്‍പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടു. ഏതാണ്ട് രണ്ടു വര്‍ഷത്തോളം അദ്ദേഹം പരിശുദ്ധ സഭയെ ഭരിച്ചു. അദ്ദേഹത്തിന്റെ ഭരണകാലം ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നത്‌ ഒരിജെന്റെ അബദ്ധ പ്രബോധനങ്ങള്‍ക്കെതിരായ അദ്ദേഹത്തിന്റെ നടപടികള്‍ മൂലമാണ്. ഒരിജെന്റെ പ്രബോധനങ്ങളില്‍ ആകൃഷ്ടരായവര്‍ മൂലം തിരുസഭക്ക്‌ സംഭവിക്കാവുന്ന നാശങ്ങളില്‍ നിന്നും സഭയെ പ്രതിരോധിക്കുന്നതിനായി അദ്ദേഹം ഒരിജെന്‍ ആശയങ്ങള്‍ തെറ്റാണെന്ന് പ്രഖ്യാപിച്ചു. കൂടാതെ ആഫ്രിക്കയിലെ മെത്രാന്‍മാരോട് ഡോണോടിസത്തോടുള്ള തങ്ങളുടെ എതിര്‍പ്പ്‌ തുടരുവാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ Read More…

Daily Prayers Reader's Blog

ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ; പതിനെട്ടാം ദിനം: പുല്‍ത്തൊട്ടിയിലെ ശിശു

ഫാ. ജയ്സൺ കുന്നേൽ mcbs വചനം ഇതായിരിക്കും നിങ്ങള്‍ക്ക്‌ അടയാളം: പിള്ളക്കച്ചകൊണ്ട്‌ പൊതിഞ്ഞ്‌, പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും. ലൂക്കാ 2 : 12 വിചിന്തനം പുൽത്തൊട്ടിയിലെ ശിശു ലോക രക്ഷയാണ്. ദൈവം ചരിത്രത്തിന്റെ ഭാഗമായപ്പോൾ വാസസ്ഥലമാക്കിയത് ഒരു എളിയ പുൽത്തൊട്ടിയായിരുന്നു. അങ്ങനെ, മനുഷ്യ ചരിത്രത്തിൽ ഒരു പുതിയ പിറവി ബത്ലേഹമിലെ പുൽത്തൊട്ടിയിൽ ആരംഭം കുറിക്കുന്നു. ആർക്കും ഏറ്റവും എളിയവർക്കുപോലും സമീപിക്കാൻ കഴിയുന്ന ആ ശിശു ദൈവമാണ്. ലോകത്തിനു ജീവൻ നൽകാൻ പിതാവായ അയച്ച Read More…

Daily Saints Reader's Blog

വിശുദ്ധ റൂഫസ്സും, വിശുദ്ധ സോസിമസും: ഡിസംബർ 18

റൂഫസും സോസിമസും (മരണം AD 107 AD) രണ്ടാം നൂറ്റാണ്ടിലെ രക്തസാക്ഷികളാണ്. അവർ അന്ത്യോക്യയിൽ ജീവിച്ചിരുന്നവരാണ്. റോമൻ ചക്രവർത്തിയായ ട്രാജൻ്റെ കീഴിൽ ക്രിസ്ത്യാനികൾക്കെതിരായ പീഡനത്തിനിടെ രക്തസാക്ഷികളായി. രണ്ടാം നൂറ്റാണ്ടിന്റെ ഒന്നാം ദശകത്തില്‍ വിശുദ്ധ ഇഗ്നേഷ്യേസിന്റെ സഹചാരികളായി റൂഫസ്സും, സോസിമസും റോമിലേക്ക് പോകുന്ന വഴി ഏഷ്യാ മൈനറിലെ സ്മിര്‍നാ എന്ന സ്ഥലത്ത് തങ്ങി. ആ സമയത്ത് വിശുദ്ധ പോളികാര്‍പ്പ് ആയിരുന്നു സ്മിര്‍നായിലെ മെത്രാന്‍. അദ്ദേഹം വിശുദ്ധ യോഹന്നാന്റെ അനുയായിയായിരുന്നു. സ്മിര്‍നാ വിട്ടതിനു ശേഷം ഇവര്‍ പഴയ മാസിഡോണിയയിലുള്ള ഫിലിപ്പി Read More…

Reader's Blog Social Media

പാലാ രൂപത ബൈബിൾ കൺവൻഷൻ: വിശാലമായ പന്തൽ സജ്ജമായി

പാലാ: സെന്റ് തോമസ് ഗ്രൗണ്ടിൽ നടക്കുന്ന 42-ാമത് പാലാ രൂപത ബൈബിൾ കൺവൻഷന്റെ പന്തൽ പണികൾ പൂർത്തിയായി. രൂപതയിലെ ദൈവജനം ഒരുമിച്ചിരുന്ന് തിരുവചനം ശ്രവിക്കുന്നതിനും ദൈവാരാധന യ്ക്കുമായി ഒരുലക്ഷം ചതുരശ്രഅടി വിസ്തീർണ്ണമുള്ള വിശാലമായ പന്ത ലിൽ മുപ്പതിനായിരം പേർക്ക് ഇരുന്ന് വചനം കേൾക്കാൻ സൗകര്യമുണ്ടായിരിക്കും. ആധുനിക നിലവാരത്തിലുള്ള ശബ്ദവെളിച്ച ക്രമീകരണങ്ങൾ പന്തലിൽ ഒരുക്കിയിട്ടുണ്ട്. ദൈവവചനപ്രഘോഷണത്തിനയി ഒരുലക്ഷം വാട്ട്സിന്റെ സൗണ്ട് സിസ്റ്റമാണ് ക്രമീകരിച്ചിരിക്കുന്നത്. ഗ്രൗണ്ടിന്റെ ഏതു ഭാഗത്തിരുന്നാലും ശുശ്രൂഷകൾ നേരിട്ടു കാണുന്നതിനുള്ള ആധുനിക ദൃശ്യ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. വിവിധ Read More…

Daily Prayers Reader's Blog

ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ; പതിനേഴാം ദിനം: ഭയപ്പെടേണ്ട

ഫാ. ജയ്സൺ കുന്നേൽ mcbs വചനം ദൂതന്‍ അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ. ലൂക്കാ 2 : 10. വിചിന്തനം നമ്മുടെ ജീവിതത്തിൽ നിരന്തരം വേട്ടയാടുന്ന ഒരു ശത്രുവാണ് ഭയം. ഭയത്തെ അതിജീവിക്കുക എന്നത് ജീവിതത്തിൽ വിജയങ്ങൾ കൊയ്യുവാനും സ്നേഹത്തിൽ വളരാനും അനിവാര്യമാണ്. വിശുദ്ധ യോഹന്നാൻ ശ്ലീഹായുടെ ആഹ്വാനം ഇവിടെ പ്രസക്തമാണ് : “സ്‌നേഹത്തില്‍ ഭയത്തിന്‌ ഇടമില്ല; പൂര്‍ണമായ സ്‌നേഹം ഭയത്തെ ബഹിഷ്‌കരിക്കുന്നു. കാരണം, ഭയം ശിക്‌ഷയെക്കുറിച്ചാണ്‌. ഭയപ്പെടുന്നവന്‍ സ്‌നേഹത്തില്‍ പൂര്‍ണനായിട്ടില്ല.(1 യോഹന്നാന്‍ 4 : 18). രക്ഷിക്കാനായി, Read More…