Daily Saints Reader's Blog

വിശുദ്ധ യോഹന്നാൻ ശ്ലീഹാ: ഡിസംബർ 27

യേശുവിന്റെ പന്ത്രണ്ട് അപ്പോസ്തലന്മാരിലൊരാളാണ് യോഹന്നാൻ ശ്ലീഹാ. മറ്റൊരു അപ്പോസ്തോലനായ യാക്കോബ് ശ്ലീഹാ ഇദ്ദേഹത്തിന്റെ സഹോദരനാണ്. അപ്പോസ്തലസംഘത്തിൽ വെച്ച് ഏറ്റവും പ്രായം കുറഞ്ഞ ആളും ഏറ്റവും ഒടുവിൽ മരണമടഞ്ഞതും യോഹന്നാനായിരുന്നു.

മറ്റ് അപ്പോസ്തലന്മാരെല്ലാം രക്തസാക്ഷികളായി മരണമടഞ്ഞപ്പോൾ സ്വാഭാവിക മരണം വരിച്ച ഏക അപ്പോസ്തലനാണ് യോഹന്നാൻ. യോഹന്നാന്റെ സുവിശേഷവും യോഹന്നാന്റെ പേരിലുള്ള മൂന്നു ലേഖനങ്ങളും വെളിപാട് പുസ്തകവും എഴുതിയത് അപ്പോസ്തലനായിരുന്ന ഈ യോഹന്നാൻ തന്നെയാണെന്നാണ് പരമ്പരാഗതമായി അംഗീകരിച്ചു വരുന്നത്.

അതിനാൽ ഇദ്ദേഹത്തെ സുവിശേഷകനായ യോഹന്നാൻ (John the Evangelist) എന്നും വിളിക്കാറുണ്ട്. ‘യേശു സ്നേഹിച്ച ശിഷ്യൻ’ എന്നാണ് യോഹന്നാൻ തന്നെക്കുറിച്ച് തന്റെ സുവിശേഷത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.