News Reader's Blog Social Media

ലഹരിയും പ്രണയക്കെണിയും ഭീകര യാഥാർത്ഥ്യങ്ങൾ: സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ

മാരക ലഹരി വിപത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ പാലായിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ ശ്രീ. പി.സി.ജോർജ് ലഹരി വ്യാപനത്തെക്കുറിച്ചും പ്രണയക്കെണികളെക്കുറിച്ചും ഭീകരപ്രവർത്തനങ്ങളെക്കുറിച്ചും പറഞ്ഞ കാര്യങ്ങൾക്ക് അടിസ്ഥാനമുണ്ടെന്ന് സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ വിലയിരുത്തി. അതിൻമേൽ വിവാദങ്ങൾ സൃഷ്ടിക്കുന്നതും മതപരമായി വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നതും അപലപനീയമാണ്. ലഹരിയെക്കുറിച്ചും പ്രണയക്കെണികളെക്കുറിച്ചും അവമൂലമുണ്ടാകുന്ന ദുരന്തങ്ങളെക്കുറിച്ചും നിരന്തരം വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. പ്രണയക്കെണികൾ ഉണ്ടെന്ന് ഈയിടെ ഒരു പ്രമുഖ വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിൽ ലഹരിയിൽനിന്നു വിമോചിതനായ ഒരു യുവാവ് വെളിപ്പെടുത്തിയിരുന്നു. കൂടാതെ സംസ്ഥാനത്ത് വൻതോതിൽ Read More…

News Reader's Blog Social Media

മയക്ക് മരുന്നിനെ ഇല്ലാതാക്കാൻ മയക്ക് വെടി വയ്ക്കുവാൻ സമൂഹം ഒന്നിക്കണം: മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ: മയക്ക് മരുന്ന് ഉപയോഗത്തിനെതിരെ മയക്ക് വെടി വയ്ക്കുവാൻ സമൂഹം ഒന്നിക്കേണ്ടിയിരിക്കുന്നുവെന്ന് പാലാ രൂപതാ അദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. കായേൽ അന്ന് ആബേലിനെ കല്ലിനിടിച്ച് കൊന്നത് പോലെയുള്ള കൊല ഇന്നും ലഹരിയിലൂടെ നമ്മുടെ നാട്ടിൽ നടമാടുന്നതായി പിതാവ് സൂചിപ്പിച്ചു. .പാലാ സെന്റ് ജോർജ് പുത്തൻ പള്ളി പരിഷ് ഹാളിൽ നടന്ന വമ്പിച്ച ലഹരി വിരുദ്ധ യോഗത്തിൽ സംസാരിക്കുകയായിരുന്നു കല്ലറങ്ങാട്ട് പിതാവ്. എം. എ, ബി.എ എന്ന ഡിഗ്രി പോലെയാണ് ഇന്ന് എം.ഡി.എം എ എന്ന Read More…

News Reader's Blog

ഫാ.സക്കറിയാസ് തുടിപ്പാറ നിര്യാതനായി

മേലമ്പാറ: സെന്റ് തോമസ് മിഷനറി സമൂഹാംഗം ഫാ. സക്കറിയാസ് തുടിപ്പാറ (85) അന്തരിച്ചു. മൃതദേഹം നാളെ രാവിലെ 9ന് ദീപ്തി ഭവനിൽ കൊണ്ടുവരും. സംസ്കാരം 1.30ന് എംഎസ്ടിയുടെ കേന്ദ്ര ഭവനമായ മേലമ്പാറയിലെ ദീപ്തിയിൽ. ഉജ്ജൈൻ രൂപതയിലെ വിവിധ മിഷൻ സെന്ററുകൾ സ്ഥാപിക്കുകയും എംഎസ്ടിയുടെ സെന്റ് പോൾ റീജന്റെ ഡയറക്ടറായും ​പാലാ രൂപതയിൽ വിവിധ ഇടവകകളിലും സേവനം ചെയ്തു. ഭരണങ്ങാനം തുടിപ്പാറ കുടുംബാംഗമാണ്. സഹോദരങ്ങൾ: പരേതരായ ജോസഫ്, മാത്യു, ചാക്കോ, ത്രേസ്യ, മേരി.

Reader's Blog Social Media

ഷൈനിയും മക്കളും : കഥ മറ്റൊരു വഴിയേ

ജോർജ് പുല്ലാട്ട് പാഞ്ചോ എന്ന് വീട്ടുകാർ വിളിക്കുന്ന ഏറ്റുമാനൂർക്കാരൻ ഫ്രാൻസിസ്, സ്വിറ്റ്‌സർലണ്ടിലും ഓസ്ട്രിയയിലുമായി പതിനാറു വർഷം നഴ്സിങ്ങ് സേവനം ചെയ്ത ശേഷം യൂറോപ്പിലെ തണുത്ത കാലാവസ്ഥ മകന് അലർജിയുണ്ടാക്കുന്നത് മൂലം ആറു വർഷം മുൻപ് നാട്ടിലേക്ക് മടങ്ങി. എന്നാൽ ആതുരസേവനം തുടരാനും ഉപജീവനത്തിനുമായി പാഞ്ചോ വീടിനു സമീപം ഏറ്റുമാനൂർ നൂറ്റൊന്ന് കവലയിൽ, ‘റോസാ മിസ്റ്റിക്ക’ എന്നൊരു പാലിയേറ്റീവ് കെയർ ഹോം ആരംഭിച്ചു. ഏറ്റവും ആധുനിക സൗകര്യങ്ങളും രാജ്യാന്തര നിലവാരവുമുള്ള രോഗീപരിചരണ കേന്ദ്രമായ റോസാ മിസ്റ്റിക്കയിൽ ഇപ്പോൾ നാല്പത് Read More…

Daily Saints Reader's Blog

വിശുദ്ധ കോളെറ്റ് : മാർച്ച് 6

ഫ്രാൻസിലെ പിക്കാർഡിയിലെ കോർബി ആബിയിൽ ഡിബോയ്‌ലെറ്റ് എന്ന മരപ്പണിക്കാരന്റെ മകളായിരുന്നു കോളെറ്റ്. പതിനേഴാം വയസ്സിൽ അനാഥയായ കോളെറ്റ് ആത്മീയത പരിശീലിച്ചിരുന്ന സ്ത്രീകളുടെ ഒരു കൂട്ടായ്മയായ ബെഗൈൻസിൽ ചേരാൻ തീരുമാനിച്ചു. കോളെറ്റിന് അവരുടെ രീതികൾ ഇഷ്ടപ്പെടാതെ വരികയും ബെനഡിക്റ്റൈൻ സന്യാസത്തിലേക്ക് മാറുകയും ചെയ്തു. ബെനഡിക്റ്റൈൻ സഭയിൽ, സെന്റ് ഫ്രാൻസിസിന്റെ മൂന്നാം സഭയിൽ ചേരാൻ അവൾ തീരുമാനിച്ചു. അങ്ങനെ അവൾ കോർബിയിലെ മഠാധിപതി നൽകിയ ഒരു ആശ്രമത്തിൽ താമസിക്കാൻ തുടങ്ങി. നാല് വർഷം ഒരു സന്യാസിയായി ജീവിച്ച അവൾക്ക് നിരവധി Read More…

News Reader's Blog Social Media

ഭാരതം എന്ന മനോഹര നൗകയെ ലക്ഷ്യത്തിലെത്താൻ സഹായിക്കുന്ന അദൃശ്യമായ മന്ദമാരുതനാണ് ക്രൈസ്തവ സമൂഹം: ഡോ. സി.വി. ആനന്ദ ബോസ്

കോട്ടയം: ഭാരതം എന്ന മനോഹര നൗകയെ ലക്ഷ്യത്തിലെത്താൻ സഹായിക്കുന്ന അദൃശ്യമായ മന്ദമാരുതനാണ് ക്രൈസ്തവ സമൂഹമെന്നും സേവന സന്നദ്ധരായ ക്രൈസ്തവ പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും ആത്മായ സമൂഹത്തിന്റെയും രാഷ്ട്ര പുനർനിർമ്മാണത്തിലുള്ള സംഭാവനകൾ അതിശ്രേഷ്ഠമാണെന്നും പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദ ബോസ് പ്രസ്താവിച്ചു. ചർച്ച് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ കോട്ടയം വിമലഗിരി പാസ്റ്ററൽ സെൻററിൽ നടന്ന നാഷണൽ ക്രിസ്ത്യൻ ലീഡേഴ്സ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സേവനം ആവശ്യമുള്ളിടത്തെല്ലാം ക്രൈസ്തവ സമൂഹം ഉണ്ട് എന്നും ക്രിസ്ത്യാനികൾ ഉള്ള രാജ്യങ്ങളിലെല്ലാം രാഷ്ട്രത്തിൻറെ Read More…

Daily Prayers Meditations Reader's Blog

നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം ; രണ്ടാം ദിനം

ഫാ. ജയ്സൺ കുന്നേൽ mcbs “പ്രിയ കൂട്ടുകാരേ, ക്രിസ്തുവിനു വേണ്ടി മരിക്കുക എന്നത് എൻ്റെ നേട്ടമാണ് ” വിശുദ്ധ ജെയ്മി ഹിലാരിയോ ബാർബൽ (1898-1937) സ്പെയിനിലെ കറ്റലോണിയയിൽ നടന്ന സ്പാനിഷ് ആഭ്യന്തര യുദ്ധത്തിൽ കൊല്ലപ്പെട്ട 97 ലാസാലേ ( LaSalle) സഹോദരന്മാരിൽ ഒരാളാണ് വിശുദ്ധ ജെയ്മി ഹിലാരിയോ ബാർബൽ. വിശുദ്ധ ജെയിം ഹിലാരിയോ ബാർബൽ, സ്പെയിനിലെ പൈറീനീസിൽ (Pyreness) ദൈവ വിശ്വാസമുള്ള ഒരു കുടുംബത്തിൽ ജനിച്ചു . പന്ത്രണ്ടാം വയസ്സിൽ പുരോഹിതനാകാനുള്ള ആഗ്രഹവുമായി സെമിനാരിയിൽ പ്രവേശിച്ചെങ്കിലും, കേൾവി Read More…

Daily Prayers Meditations Reader's Blog

അൽഫോൻസാമ്മയ്‌ക്കൊപ്പം അമ്പതുനോമ്പ്

ഫാ. ജയ്‌സൺ കുന്നേൽ mcbs ഒന്നാം ദിനം ; എളിമപ്പെടാനുള്ള അവസരങ്ങൾ ഭാഗ്യാവസരങ്ങൾ “എളിമയാണ് സുകൃതങ്ങളുടെ രാജ്ഞി എളിമപ്പെടാൻ കിട്ടുന്ന ഏത് അവസരവും വലിയ ഭാഗ്യമായി ഞാൻ കരുതുന്നു.” വി. അൽഫോൻസാമ്മ ശിരസ്സിൽ ചാരം പൂരി നോമ്പിൻ്റെ തീവ്രതയിലേക്കു വിഭൂതിതിരുനാളിലൂടെ നാം പ്രവേശിച്ചിരിക്കുന്നു. സുകൃതങ്ങൾ പുഷ്പിക്കുന്ന വസന്തകാലമല്ലോ നോമ്പ്. അനുതാപത്തിൻ്റെയും പ്രാർത്ഥനയുടെയും ഉപവാസത്തിൻ്റെയും നാളുകളിൽ ഉള്ളിൽ പുത്തുലയേണ്ട ആദ്യ സുകൃതമാണ് എളിമ. ദൈവഹിതത്തിനു കീഴ്‌വഴങ്ങി ജീവിക്കുക എന്നതാണ് എളിമ എന്ന സുകൃതത്തിൻ്റെ പ്രഥമവും പ്രധാനവുമായ കാര്യം. നെറ്റിയിലെ Read More…

Daily Saints Reader's Blog

വിശുദ്ധ അല്‍ബിനൂസ് : മാർച്ച് 1

ഫ്രാൻസിലെ ഒരു പുരാതന കുടുംബത്തിലായിരുന്നു വിശുദ്ധ അല്‍ബിനൂസ് ജനിച്ചത്. തന്‍റെ ബാല്യത്തില്‍ തന്നെ അപാരമായ ദൈവഭക്തി വിശുദ്ധന്‍ കാത്തു സൂക്ഷിച്ചിരുന്നു. യുവാവായിരിക്കെ, തന്റെ മാതാപിതാക്കളുടെ ആഗ്രഹത്തിന് എതിരായി, വിശുദ്ധന്‍ ടിന്‍ടില്ലന്റ് ആശ്രമത്തില്‍ ചേര്‍ന്നു. അല്‍ബിനൂസ് ആശ്രമജീവിതത്തിന്റെ എല്ലാ കഠിനതയും അദ്ദേഹം സ്വീകരിക്കുകയും യാതൊരു പരാതിയും കൂടാതെ എളിമയുടെ ജീവിതം നയിക്കുകയും ചെയ്തു. ‘യേശുവിനു വേണ്ടി ജീവിക്കുക’ എന്നതായിരുന്നു വിശുദ്ധന്റെ ഉള്ളില്‍ ജ്വലിച്ചുകൊണ്ടിരുന്ന ആഗ്രഹം. പ്രാര്‍ത്ഥനയോടുള്ള പരിപൂര്‍ണ്ണ അര്‍പ്പണവും, മാതൃകാപരമായ ജീവിതവും വിശുദ്ധനേ മറ്റു സന്യാസിമാരുടെ ബഹുമാനത്തിനു പാത്രമായി. Read More…

News Reader's Blog Social Media

മാർപാപ്പയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരം ;വെൻ്റിലേറ്ററിലേക്ക് മാറ്റി

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായെന്ന് വത്തിക്കാൻ. ഇന്ന് മെക്കാനിക്കൽ വെൻ്റിലേഷനിൽ പ്രവേശിപ്പിച്ചെന്നാണ് വത്തിക്കാൻ ഇപ്പോൾ അറിയിച്ചത്. ശ്വാസകോശ സംബന്ധമായ അവസ്ഥ പെട്ടെന്ന് വഷളായതോടെയാണ് മെക്കാനിക്കൽ വെൻ്റിലേഷനിൽ പ്രവേശിപ്പിച്ചതെന്നാണ് വത്തിക്കാൻ വ്യക്തമാക്കിയത്. ആശുപത്രിക്കുള്ളിലെ ചാപ്പലിൽ കഴിഞ്ഞദിവസം മാർപാപ്പ പ്രാർഥനയിൽ പങ്കെടുത്തിരുന്നു. ഫെബ്രുവരി 14ന് ആണു ശ്വാസതടസ്സത്തെത്തുടർന്ന് മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.