ജിസ് മരിയ സാജൻ
ഈശോയുടെ കൂടെ കുരിശിന്റെ വഴിയിലൂടെ ആണ് നാം എല്ലാവരും ഇപ്പോൾ നീങ്ങുന്നത്… കാൽവരിയിലെ കനൽപൂവായി.. ഉള്ളിൽ ഒരു നോവായി ക്രൂശിതൻ കൂടെ ഉണ്ട്. നമ്മുടെയൊക്കെ ജീവിതയാത്രയിൽ കാവലായി കൂട്ടായി….
കുർബാനയായി വന്നവൻ…. ഒരുനാളിലും പിരിയാതെ നമ്മുടെയൊക്കെ സ്നേഹമാകാൻ വന്നവൻ…. ഒരു ചെറു ഗോതമ്പപ്പത്തിൽ ഒരുപാട് സ്നേഹം ഒളിപ്പിച്ചുവച്ചവൻ… അങ്ങനെ ആയിരുന്നു ഈ ലോകം മുഴുവന്റെയും രാജാവായവൻ വന്നത്…
ജനനം ഒരു കാലിതൊഴുത്തിൽ… ഒരു പാവം തച്ചന്റെ വളർത്തുമകൻ ആയിട്ട്…
ജീവിതകാലം മുഴുവൻ അപരന് നന്മ മാത്രം ചെയ്തവൻ.. എന്നിട്ടും ആ സ്നേഹം മാത്രമായ തമ്പുരാന് നമ്മൾ കൊടുത്തത് വേദനകളും സഹനങ്ങളും മാത്രമല്ലേ?..
ഒരു നേരിപ്പോട് ഉള്ളിൽ പുകഞ്ഞുകൊണ്ടിരുന്നപ്പോളും ചുണ്ടിലെ പുഞ്ചിരി കളയാതെ. എല്ലാവരെയും തന്നിലേക് ചേർത്ത് പിടിച്ചവൻ ആയിരുന്നു ക്രിസ്തു. ആ ക്രിസ്തു പറഞ്ഞ ഒരു കാര്യം ഉണ്ട് “സ്നേഹിതർക് വേണ്ടി ജീവൻ ബലിയർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹം ഇല്ല എന്ന്”…
എത്രയോ സത്യം ആയ കാര്യം. എന്നാൽ വാക്കുകളെക്കാൾ ഉപരിയായി ഈശോ അത് ജീവിതത്തിൽ പ്രാവർത്തികമാക്കി എന്ന് തന്നെ നമുക്ക് കാണൻ കഴിയും. മറ്റെങ്ങുമല്ല കാൽവരി മലമുകളിൽ.. സ്നേഹം ബലിദാനമായി നമ്മുടെ രക്ഷയായി തീർന്ന ഇടം.
സ്നേഹിക്കാൻ നിനക്ക് ആഗ്രഹം ഉണ്ടോ എന്നാൽ ചെയ്യേണ്ട ഒന്നുണ്ട് കാൽവരിയിൽ ഉയർത്തപ്പെട്ട ആ കുരിശിലേക് ഒന്ന് നോക്കുക അവിടെ നിനക്ക് കാണൻ കഴിയും എന്താണ് സ്നേഹം എന്ന്.. എങ്ങനെ ആണ് സ്നേഹിക്കണ്ടത് എന്ന്.
മുറിവേറ്റ ഈശോയ്ക്കു മാത്രം അറിയാവുന്ന ഒന്നുണ്ട് നിന്റെ വേദനകളുടെ ആഴം… ആരും കാണാതെ നീ കരഞ്ഞ നിന്റെ കണ്ണുനീർ രാവുകൾ എല്ലാം അവൻ കണ്ടിട്ടുണ്ട്… നിന്റെ ഓരോ തുള്ളി മിഴിനീരും അവൻ കുപ്പിയിൽ ശേഖരിച്ചിരിട്ടുണ്ട് എന്ന് വചനം പറഞ്ഞതിന്റെ കാരണം ഇതാണ്..
കുരിശിനെ ഇഷ്ടപ്പെടാനും.. ക്രൂശിതനെ പ്രണയിക്കനും ഉള്ള ഒരു കാലഘട്ടം ആണ് ഈ നോമ്പുകലം.. നമ്മുടെയൊക്കെ നൊമ്പരങ്ങളുടെ രാവുകളെ ഈശോയുടെ കരങ്ങളിൽ ചേർത്തു വക്കാം..
കനൽപോലെ ഉള്ളം നൊന്തപ്പോൾ ഈശോയും ഒരുപക്ഷെ ചിന്തിച്ചിട്ടുണ്ടാവാം.. “പിതാവേ ഈ പാന പാത്രം എന്നിൽ നിന്നും മാറ്റണമേ എങ്കിലും എന്റെ ഹിതമല്ല അങ്ങേ ഹിതം നിറവേറട്ടെ” എന്ന്…
നമുക്കും നമ്മുടെ ജീവിതങ്ങളിലേക്കു കടന്നുവരാം… വേദനയുടെ തീരാ രാവുകളിൽ നിനക്ക് ഈശോ പറഞ്ഞപോലെ പ്രാർത്ഥിക്കാൻ കഴിയുന്നുണ്ടോ…. പിതാവേ എന്റെ ഹിതം അല്ല അവിടുത്തെ ഹിതം നിറവേറട്ടെ എന്ന്….
കുരിശിലെ സ്നേഹത്തെ ആവോളം അനുഭവിക്കാൻ നമുക്കും കഴിയണം.. കാൽവരിയിൽ കണ്ണുനീരിന്റെ നനവുള്ള ഓർമകൾ ഉണ്ട്…ഒരു ഹിമകണം പോലെ നിന്നെ മൃദുവായി തലോടുന്ന സ്നേഹം ഉണ്ട് അവിടെ മാറ്റാരുമല്ല.. ക്രിസ്തു….
അവന്റെ സ്നേഹം… അവന്റെ നൊമ്പരങ്ങൾ.. അവന്റെ സഹനങ്ങൾ…അവന്റെ കണ്ണുനീർ… അതിനെല്ലാം ഉപരിയായി അവന്റെ ശൂന്യത…. നമുക്കും പോകാം ആ കാൽവരിയിലേക്ക്… നിനക്കായി മുറിവേറ്റ ക്രിസ്തുവിലേയ്ക്ക്.