ലോകത്തിനായി ഒരു രക്ഷകന്‍ പിറക്കും എന്നുള്ള ദൈവികമായ അരുളപ്പാടിന്റെ ഓര്‍മത്തിരുനാളാണ് മംഗളവാര്‍ത്ത. ലൂക്കായുടെ സുവിശേഷം 1 ാം അധ്യായം 26 മുതലുള്ള വചനങ്ങളില്‍ വായിക്കുന്നതു പോലെ പ്രപഞ്ചത്തിനു മുഴുവനും മംഗളമരുളുന്ന വാര്‍ത്ത ദൈവദൂതനായ ഗബ്രിയേല്‍ വഴി മറിയത്തെ അറിയിക്കുന്ന സുന്ദരമുഹൂര്‍ത്തമാണിത്. ദൈവത്തിന്റെ രക്ഷാകര പദ്ധതിയില്‍ മറിയത്തിന് സുപ്രധാനമായി പങ്കുണ്ട്. മറിയം ദൈവപുത്രന്റെ മനുഷ്യാവതാരത്തില്‍ നിര്‍ണായകമായ ഉപകരണമായി മാറി. ഏഡി നാലോ അഞ്ചോ നൂറ്റാണ്ടുകളിലാണ് മംഗളവാര്‍ത്ത തിരുനാള്‍ ആദ്യമായി സഭയില്‍ ആഘോഷിക്കപ്പെട്ടത്.
Reader’s Blog
കാൽവരിയിലെ കനൽ പൂവ്…
ജിസ് മരിയ സാജൻ ഈശോയുടെ കൂടെ കുരിശിന്റെ വഴിയിലൂടെ ആണ് നാം എല്ലാവരും ഇപ്പോൾ നീങ്ങുന്നത്… കാൽവരിയിലെ കനൽപൂവായി.. ഉള്ളിൽ ഒരു നോവായി ക്രൂശിതൻ കൂടെ ഉണ്ട്. നമ്മുടെയൊക്കെ ജീവിതയാത്രയിൽ കാവലായി കൂട്ടായി…. കുർബാനയായി വന്നവൻ…. ഒരുനാളിലും പിരിയാതെ നമ്മുടെയൊക്കെ സ്നേഹമാകാൻ വന്നവൻ…. ഒരു ചെറു ഗോതമ്പപ്പത്തിൽ ഒരുപാട് സ്നേഹം ഒളിപ്പിച്ചുവച്ചവൻ… അങ്ങനെ ആയിരുന്നു ഈ ലോകം മുഴുവന്റെയും രാജാവായവൻ വന്നത്… ജനനം ഒരു കാലിതൊഴുത്തിൽ… ഒരു പാവം തച്ചന്റെ വളർത്തുമകൻ ആയിട്ട്…ജീവിതകാലം മുഴുവൻ അപരന് നന്മ Read More…
‘ആയുധങ്ങൾ നിശബ്ദമാക്കപ്പെടണം’; ഇസ്രയേലിന്റെ ഗാസ ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്ന് മാർപ്പാപ്പ
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം എത്രയുംവേഗം അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഞായറാഴ്ച വിശ്വാസികളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഗാസയില്‍ നടക്കുന്ന ആക്രമണത്തില്‍ മാര്‍പാപ്പ ദുഖം അറിയിച്ചത്. സമാധാനത്തിനുള്ള ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ഗാസയ്ക്കുമേല്‍ കടുത്ത ആക്രമണങ്ങള്‍ വീണ്ടും ആരംഭിച്ചതില്‍ ഞാന്‍ അതിയായ ദുഃഖിതനാണ്. ബോംബാക്രമണത്തില്‍ നിരവധി പേര്‍ മരിക്കുകയും കുറേയേറെ മനുഷ്യര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആയുധങ്ങള്‍ ഉടന്‍ നിശബ്ദമാക്കണം. ചര്‍ച്ചകള്‍ പുനരാരംഭിക്കണം. അതിനുള്ള ധൈര്യം കാണിക്കണം. ചര്‍ച്ചയിലൂടെ ബന്ദികളെ മോചിപ്പിക്കാനും സ്ഥിരമായ വെടിനിര്‍ത്തലില്‍ എത്താനും കഴിയും’ എന്ന് Read More…
വിശ്വാസികളെ അഭിവാദ്യം ചെയ്ത് ഫ്രാന്‍സിസ് മാര്‍പ്പാപ്പ
ആറ് ആഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം വിശ്വാസികളെ അഭിവാദ്യം ചെയ്ത് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ആശുപതിയുടെ പത്താം നിലയുടെ ബാൽക്കണിയിൽ വീൽചെയറിൽ ഇരുന്നുകൊണ്ടാണ് മാര്‍പ്പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തത്. മാര്‍പ്പാപ്പയെ കാണാന്‍ കാത്തുനിന്ന വിശ്വാസികള്‍ക്ക് നേരെ കൈ വീശി കാണിച്ച് അഭിവാദ്യം ചെയ്ത മാര്‍പ്പാപ്പ, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടേയെന്നും നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് ഒത്തിരി നന്ദിയെന്നും പ്രതികരിച്ചു. 37 ദിവസത്തിന് ശേഷമാണ് പാപ്പ വിശ്വാസികൾക്ക് മുന്നിൽ എത്തിയത്. കഴിഞ്ഞ ആറാഴ്ച ആയി വത്തിക്കാനിൽ അദ്ദേഹത്തിന് വിശ്വാസികളെ കാണാൻ സാധിച്ചിട്ടില്ല. ശ്വാസകോശ Read More…
മാർ ആന്റണി പടിയറ മഹനീയ ശുശ്രൂഷ നൽകിയ അജപാലകൻ :മാർ ജോർജ് ആലഞ്ചേരി
ചങ്ങനാശേരി: കർദിനാൾ മാർ ആന്റണി പടിയറ സഭയ്ക്കു പകർന്നു നൽകിയത് മഹനീയമായ അജപാലന ശുശ്രൂഷയാണെന്നും മുതിർന്ന തലമുറകൾക്ക് അദ്ദേഹത്തെ ക്കുറിച്ച് സവിശേഷമായ ഓർമകളാണുള്ളതെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സീറോമലബാർ സഭയുടെ പ്രഥമ മേജർ ആർച്ച്ബിഷപ്പും ചങ്ങനാശേരി ആർച്ച്ബി ഷപ്പുമായിരുന്ന കർദിനാൾ മാർ ആന്റണി പടിയറയുടെ 25-ാം ചരമവാർഷിക അനു സ്മരണ കർമങ്ങൾക്ക് ചങ്ങനാശേരി കത്തീഡ്രൽ പള്ളിയിൽ മുഖ്യകാർമികത്വം വ ഹിച്ചു സന്ദേശം നൽകുകയായിരുന്നു കർദിനാൾ. അതിരൂപത വികാരി ജനറാൾ മോൺ. മാത്യു ചങ്ങങ്കരി, കത്തീഡ്രൽ വികാരി Read More…
വിശുദ്ധ അൽഫോൻസാമ്മയോടൊപ്പം അമ്പതുനോമ്പ് ; ഇരുപതാം ദിനം
ഫാ. ജയ്സൺ കുന്നേൽ mcbs ആഗ്രഹിക്കാത്തതു സംഭവിക്കുമ്പോഴും കർത്താവിനു സമർപ്പിക്കുകആഗ്രഹത്തിന് വിരുദ്ധമായി വരുന്നതെല്ലാം സഹിച്ചു കര്‍ത്താവിനു കാഴ്ച കൊടുക്കണം. വിശുദ്ധ അൽഫോൻസാമ്മ ആഗ്രഹത്തിന് വിരുദ്ധമായതെല്ലാം സഹിച്ചു കർത്താവിനു കാഴ്ച കൊടുക്കുക എന്ന വിശുദ്ധ അൽഫോൻസാമ്മയുടെ മനോഭാവം ബലിജീവിതം നയിക്കുന്ന ക്രൈസ്തവരുടെ ജീവിതത്തിൻ്റെ നേർസാക്ഷ്യമാണ്. മനുഷ്യജീവിതത്തിൽ പ്രതീക്ഷിച്ചതിലുപരി കഷ്ടതകളും ദുരിതങ്ങളും വന്നുചേർന്നേക്കാം. എന്നാൽ അവയെ ദൈവത്തിനുള്ള അർപ്പണമായി മാറ്റുക എന്നത് ഉന്നതമായ ആത്മീയ വളർച്ച കരസ്ഥമാക്കിയവർക്കു മാത്രം സാധ്യമായ കാര്യമാണ്. വിശുദ്ധ അൽഫോൻസാമ്മ തന്റെ ജീവിതത്തിൽ ഇതിന്റെ ഉദാത്ത Read More…
35 ദിവസം നീണ്ട ആശങ്കകൾക്ക് അറുതി; ഫ്രാൻസിസ് മാർപാപ്പ നാളെ വിശ്വാസികളെ അഭിവാദ്യം ചെയ്യും
ശ്വാസകോശസംബന്ധമായ രോഗം മൂലം ഒരു മാസത്തിലേറെയായി റോമിലെ അഗൊസ്തീനൊ ജെമേല്ലി മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസീസ് പാപ്പാ ഞായറാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 12 മണികഴിയുമ്പോൾ ആശീർവ്വാദം നല്കുന്നതിനായി ആശുപത്രിയുടെ ജാലകത്തിങ്കൽ പ്രത്യക്ഷപ്പെടാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണകാര്യാലയം, വെളിപ്പെടുത്തി. പാപ്പായ്ക്കുണ്ടായിട്ടുള്ള ശ്വസന-ചലനപരങ്ങളായ നേരിയ പുരോഗതികളിൽ തുടർച്ചയുണ്ടെന്ന് വാർത്താ കാര്യാലയം, മാർച്ച് 21-ന് (വെള്ളിയാഴ്ച) രാത്രി അറിയിച്ചിരുന്നു. പാപ്പായുടെ ആരോഗ്യസ്ഥിതി സ്ഥായിയാണെന്നും വാർത്താകാര്യാലയം അന്നു വെളിപ്പെടുത്തി. രാത്രിയിൽ ശ്വസനത്തിന് യന്ത്രസഹായം (മെക്കാനിക്കൽ വെൻറിലേഷൻ) ഉപയോഗപ്പെടുത്തുന്നില്ലെയെന്നും എന്നാൽ അതിനു Read More…
റോമിലെ വിശുദ്ധ ലിയ: മാർച്ച് 22
റോമിലെ ലിയയെക്കുറിച്ചുള്ള വിവരങ്ങൾ അവളുടെ പ്രിയപ്പെട്ട സുഹൃത്തായ പണ്ഡിതനായ വിശുദ്ധ ജെറോമിന്റെ സാക്ഷ്യത്തിലൂടെ മാത്രമേ അറിയൂ. ബൈബിളിന്റെ ലാറ്റിൻ വിവർത്തനത്തിന് (വൾഗേറ്റ്) പേരുകേട്ട പണ്ഡിത സന്യാസിയായ ജെറോം, വിശുദ്ധ ലിയയെക്കുറിച്ചുള്ള സഭയുടെ ഏക ഉറവിടമാണ്. സമ്പത്തിലും പദവികളിലും ജനിച്ച റോമിലെ ഒരു കുലീന സ്ത്രീ, ജെറോമിന്റെ സമകാലികയായിരുന്നു. എന്നിരുന്നാലും, വിവാഹശേഷം താമസിയാതെ അവൾ വിധവയായി, സാമ്പത്തികമായി വളരെ നല്ല അവസ്ഥയിലായിരുന്നു. എന്നിരുന്നാലും, ഒരു ധനികയായ വിധവയായി ജീവിക്കുന്നതിനുപകരം, അവൾ നഗരത്തിലെ സമർപ്പിത കന്യകമാരുടെ ഒരു കോൺവെന്റിൽ ചേർന്നു.അവൾക്കുണ്ടായിരുന്ന Read More…
ലഹരിവ്യാപനത്തിനും, അക്രമത്തിനും കാരണം അധികാരികളുടെ അനാസ്ഥയെന്ന് പൊതുസമൂഹത്തിന്റെ വിലയിരുത്തല്‍
ലഹരി വ്യാപനത്തിനും അക്രമത്തിനും കാരണം അധികാരികളുടെ അനാസ്ഥയും സമയോചിതമായി ഇടപെടലിനുണ്ടായ കാലതാമസവുമാണെന്ന് പൊതുസമൂഹം വിലയിരുത്തിയതായി ‘വാര്‍ എഗന്‍സ്റ്റ് ഡ്രഗ്‌സ്, സേ നോ ടു ഡ്രഗ്‌സ്’ പരിപാടിയുമായി ബന്ധപ്പെട്ട് ഒട്ടേറെ ഭവനങ്ങളും തൊഴില്‍ മേഖലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ബസ് സ്റ്റാന്റുകളും വ്യാപാര സ്ഥാപനങ്ങളുമായി ആശയവിനിമയം നടത്തിയപ്പോള്‍ ബോധ്യപ്പെട്ടതായി കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി. ‘വാര്‍ എഗന്‍സ്റ്റ് ഡ്രഗ്‌സ്, സേ നോ ടു ഡ്രഗ്‌സ്’ രണ്ടാംഘട്ട പരിപാടിയുടെ രണ്ടാം ദിനത്തില്‍ രാമപുരം, കുറവിലങ്ങാട് മേഖലകളില്‍ പര്യടനം നടത്തിയപ്പോഴാണ് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ ജനങ്ങള്‍ പ്രതികരണം Read More…









