പാലാ: രൂപത നമ്മുടെ സഭയിൽ ഏറ്റവും അധികം മിഷനറിമാരെ സംഭാവന ചെയ്തിട്ടുള്ള മിഷനറിമാരുടെ വിളനിലം ആണ് എന്ന് സി ബി സി ഐ പ്രസിഡന്റ് മാർ ആന്ധ്രൂസ് താഴത്ത്. പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി പ്രവിത്താനം സെന്റ് ആഗസ്റ്റിൻസ് ഫോറോനാ പള്ളിയിൽ വച്ച് നടത്തിയ മിഷനറി മഹാസംഗമത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ വിവിധ മേഖലകളിൽ സ്തുത്യർ ഹമായ സംഭാവനകൾ നൽകിയിട്ടുള്ളതും രണ്ടായിരം വർഷമായി ഭാരത സംസ്കാരത്തോട് ഏറെ ഇഴുകിച്ചെർന്നതുമായ ക്രിസ്തുമതത്തെ ഒരു വിദേശ Read More…
Reader’s Blog
എസ്. എം. വൈ. എം. പാലാ രൂപതയുടെ നേതൃത്വപരിശീലന ക്യാമ്പ് ഗ്രേറ്റ് ബ്രിട്ടൺ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്തു
പാലാ : പാലാ രൂപത യുവജനപ്രസ്ഥാനം എസ്. എം. വൈ. എം. – കെ. സി. വൈ. എം. പാലാ രൂപതയുടെ നേതൃത്വപരിശീലന ക്യാമ്പ് ‘വൈ.എ.റ്റി.പ്പി’ക്ക് തുടക്കമായി. ഗ്രേറ്റ് ബ്രിട്ടൺ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ രൂപത ഡയറക്ടർ റവ. ഫാ. മാണി കൊഴുപ്പൻകുറ്റി മുഖ്യപ്രഭാഷണം നടത്തി. വിവിധ സെക്ഷനുകളിലായി നടത്തപ്പെടുന്ന വൈ.എ.റ്റി.പ്പി. പ്രോഗ്രാം ഒരു വർഷം നീണ്ടുനിൽക്കും. യുവജനങ്ങളുടെ Read More…
ഹബേമൂസ് പാപ്പാം (നമുക്ക് പാപ്പായെ ലഭിച്ചു)
വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ മാർപാപ്പയെ ലഭിച്ചു. പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാൻ കൂടിയ കർദിനാളന്മാരുടെ യോഗത്തിലെ രണ്ടാം ദിവസം ഉച്ചക്കുശേഷം നടന്ന ആദ്യ റൗണ്ട് വോട്ടെടുപ്പിലാണ് പുതിയ മാർപാപ്പയെ തെരഞ്ഞെടുത്തത്. ഇതേ തുടർന്നു വിവരം അറിയിച്ചുകൊണ്ട് സിസ്റൈൻ ചാപ്പലിന്റെ ചിമ്മിനിയിലൂടെ വെളുത്ത പുകയുയർന്നു. ഇതോടെ പുറത്തുകൂടി നിന്ന ആയിരക്കണക്കിന് വിശ്വാ സികൾ ഹർഷാരവം മുഴക്കി. കത്തോലിക്കാസഭയുടെ 267 -ാമത്തെ തലവനെ തെര ഞ്ഞെടുത്ത വിവരം അറിയിച്ചുകൊണ്ട് പള്ളിമണികളും മുഴങ്ങി. കർദിനാൾമാരിൽ ആരാണു പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതെന്ന Read More…
പാലാ രൂപത മിഷനറി സംഗമം മേയ് 10ന് പ്രവിത്താനം മാർ ആഗസ്തിനോസ് ഫൊറോന പളളിയിൽ
പാലാ രൂപതയിൽ നിന്നുളള മിഷനറിമാർ ഈ രൂപതയുടെ ആഴമാർന്ന ക്രൈസ്തവ വിശ്വാസത്തിന്റെയും തിളങ്ങുന്ന പ്രത്യാശയുടെയും തീരാത്ത സ്നേഹത്തിന്റെയും ജീവിതസാക്ഷ്യങ്ങളാണ്. “നിങ്ങൾ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ” എന്ന് ഈശോയുടെ ആഹ്വാനം അനുസരിച്ച് സകലർക്കും സുവിശേഷമേ കുവാനും സുവിശേഷമാകുവാനുമായി വിളി സ്വീകരിച്ച രൂപതാംഗങ്ങളായ 12000 ത്തിലേറെ സന്യാസിനിമാർ! ഈശോയ്ക്കുവേണ്ടി ജീവിതം നൽകിയ 2700 ലേറെ സന്യാസ സഹോദരങ്ങൾ! ഇവരിൽ തന്നെ 6200 ൽ പരം പേർ മറ്റു ഭൂഖണ്ഡങ്ങളിലെ 100 ലേറെ രാജ്യങ്ങളിലായി പ്രേഷിത പ്രവർത്തനം Read More…
ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെകാത്ത് വിശ്വാസികള്‍, കോൺക്ലേവിന് ഇന്ന് വത്തിക്കാനിൽ തുടക്കം…
പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവ് ഇന്ന് ഇന്ത്യൻ സമയം രാത്രി 8-ന് തുടങ്ങും. വോട്ടവകാശമുള്ളവരിൽ 133 കർദിനാൾമാർ കോൺക്ലേവിൽ പങ്കെടുക്കും. 89 വോട്ട് ലഭിക്കുന്നയാൾ കത്തോലിക്കാസഭയുടെ ഇടയനാകും. വോട്ടവകാശമുള്ളവരും ഇല്ലാത്തവരുമായ കർദിനാൾമാർ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30-ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ബലിയർപ്പിക്കും. സാന്താ മാർത്ത അതിഥിമന്ദിരത്തിലേക്കു മടങ്ങുന്ന വോട്ടർമാർ ഇന്ത്യൻ സമയം 7.45-ന് പോളീൻ ചാപ്പലിനു മുന്നിൽ സകലവിശുദ്ധരുടെയും ലുത്തിനിയ ചൊല്ലിയും പരിശുദ്ധാരൂപിയുടെ വരവിനായുള്ള പ്രാർഥനാഗാനം ആലപിച്ചും സിസ്റ്റീൻ ചാപ്പലിലേക്കു നീങ്ങും. കർദിനാൾമാർ ബൈബിളിൽ തൊട്ടു Read More…
കത്തോലിക്ക കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയം :മാർ ജോസഫ് കല്ലറങ്ങാട്ട്
പാലാ: കത്തോലിക്ക കോൺഗ്രസ് കേരള സമൂഹത്തിലും സമുദായത്തിലും ഒരു നൂറ്റാണ്ടിലേറെയായി ചെയ്തു പ്രവർത്തനങ്ങൾ അത്യന്തം ശ്ലാഘനീയമാണെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. കത്തോലിക്ക കോൺഗ്രസിന്റെ നൂറ്റിയേഴാം ജന്മദിനാഘോഷം കൊഴുവനാൽ പള്ളി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർ സിപിക്കെതിരെയുള്ള സമരം മുതൽ കത്തോലിക്കാ കോൺഗ്രസ് നടത്തിയ സമര പോരാട്ടങ്ങളെ അദ്ദേഹം അനുസ്മരിച്ചു. തച്ചിൽ മാത്തൂ തരകൻ മുതൽ കത്തോലിക്ക കോൺഗ്രസിന്റെ പ്രമുഖ നേതാക്കളുടെ പ്രവർത്തനങ്ങൾ സഹിതം മാർ കല്ലറങ്ങാട്ട് എടുത്തു പറഞ്ഞു. രൂപതാ പ്രസിഡന്റ് Read More…










