ഫാ. ജയ്സൺ കുന്നേൽ mcbs
ആഗ്രഹിക്കാത്തതു സംഭവിക്കുമ്പോഴും കർത്താവിനു സമർപ്പിക്കുക
ആഗ്രഹത്തിന് വിരുദ്ധമായി വരുന്നതെല്ലാം സഹിച്ചു കര്‍ത്താവിനു കാഴ്ച കൊടുക്കണം. വിശുദ്ധ അൽഫോൻസാമ്മ ആഗ്രഹത്തിന് വിരുദ്ധമായതെല്ലാം സഹിച്ചു കർത്താവിനു കാഴ്ച കൊടുക്കുക എന്ന വിശുദ്ധ അൽഫോൻസാമ്മയുടെ മനോഭാവം ബലിജീവിതം നയിക്കുന്ന ക്രൈസ്തവരുടെ ജീവിതത്തിൻ്റെ നേർസാക്ഷ്യമാണ്.
മനുഷ്യജീവിതത്തിൽ പ്രതീക്ഷിച്ചതിലുപരി കഷ്ടതകളും ദുരിതങ്ങളും വന്നുചേർന്നേക്കാം. എന്നാൽ അവയെ ദൈവത്തിനുള്ള അർപ്പണമായി മാറ്റുക എന്നത് ഉന്നതമായ ആത്മീയ വളർച്ച കരസ്ഥമാക്കിയവർക്കു മാത്രം സാധ്യമായ കാര്യമാണ്.
വിശുദ്ധ അൽഫോൻസാമ്മ തന്റെ ജീവിതത്തിൽ ഇതിന്റെ ഉദാത്ത മാതൃകയായി. അസുഖങ്ങളും വേദനകളും അവളെ വളരെയധികം പീഡിപ്പിച്ചെങ്കിലും അവയെ അവൾ ക്ഷമയോടെ സഹിച്ചു ദൈവത്തിനു സമർപ്പിച്ചു. ആത്മീയ ജീവിതത്തിൽ, നമ്മുടെ ആഗ്രഹങ്ങൾക്കും ദൈവഹിതത്തിനുമിടയിൽ വൈരുദ്ധ്യമുണ്ടാകാം.
എന്നാൽ, വിശ്വാസത്തോടെയും സമർപ്പണഭാവത്തോടെയും നാം ജീവിക്കുമ്പോൾ അത് നമ്മുടെ വിശുദ്ധീകരണത്തിനും ദൈവസന്നിധിയിലേക്കുള്ള അടുപ്പത്തിനും വഴിയൊരുക്കുന്നു.
ദുഃഖങ്ങളും ക്ലേശങ്ങളും നമ്മുടെ ഹിതത്തിനു വിപരീതമായി സംഭവിക്കുമ്പോഴും ദൈവത്തെ സ്തുതിച്ച് മുന്നോട്ടുപോകുക എന്ന സന്ദേശമാണ് വിശുദ്ധ അൽഫോൻസാമ്മ നമുക്ക് നൽകുന്നത്.