News Reader's Blog

ലഹരിയുടെ പ്രത്യാഘാതം ഭയാനകമാണ്: ജോസ് കെ. മാണി എം.പി; ലഹരിവിരുദ്ധ ത്രൈമാസാചരണ പരിപാടികള്‍ക്ക് തുടക്കമായി

പാലാ: ലഹരിയുടെ പ്രത്യാഘാതം ഭയാനകമാണെന്നും ഗുരുതരമായ ഈ സാഹചര്യങ്ങളില്‍ നിന്നും നമ്മുടെ തലമുറ അകലം പാലിക്കണമെന്നും ജോസ് കെ. മാണി എം.പി. ആഗോള ലഹരിവിരുദ്ധ ദിനമായ ജൂണ്‍ 26 ന് മുന്നോടിയായി പാലാ രൂപതാ കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ ത്രൈമാസാചരണ പരിപാടികളുടെ ഉദ്ഘാടനം പാലാ ചാവറ സി.എം.ഐ. പബ്ലിക് സ്‌കൂളില്‍ നിര്‍വ്വഹിക്കുകയായിരുന്നു ജോസ്. കെ. മാണി. ജീവിതത്തിന്റെ സമസ്ത മേഖലകളും തകര്‍ന്നടിയുകയാണ് ലഹരിയുടെ രംഗപ്രവേശത്തിലൂടെ. നമ്മുടെ തലച്ചോറിനെ നശിപ്പിച്ച് ഉപയോഗശൂന്യമാക്കി സമനില തെറ്റിച്ച് സുഹൃത്തുക്കളെന്നോ Read More…

News Reader's Blog

വീര്യം കുറഞ്ഞ മദ്യോല്പാദനം ‘ജെന്‍സി’ക്കുവേണ്ടിയോ? നടപ്പിലാക്കരുത് : കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി

പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യോല്പാദന പദ്ധതി വി.ഡി.എസ്. സര്‍ക്കാരും പിന്തുടരാന്‍ ശ്രമിക്കുന്നത് ജെന്‍സിക്ക് വേണ്ടിയാണോയെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള. ഈ നയം മദ്യപാനികള്‍ക്കുവേണ്ടിയുള്ളതല്ല, മദ്യപരെ സൃഷ്ടിക്കുന്നതിനുവേണ്ടിയുള്ളതാണ്. ജെന്‍സിക്കും സ്ത്രീശാക്തീകരണത്തിനുവേണ്ടി ആനുകൂല്യങ്ങളും സൗകര്യങ്ങളും പ്രഖ്യാപിക്കുമ്പോഴും ഈ വിഭാഗക്കാരെ മറ്റൊരുവഴിയെ ചൂഷണം ചെയ്യുന്നത് ഭൂഷണമല്ല. ഈ വിഭാഗക്കാരെ ലഹരി ആസക്തിയില്‍പെടുത്തി അവരുടെ ബലഹീനതയെ ചൂഷണം ചെയ്ത് സര്‍ക്കാരിന് സാമ്പത്തിക നേട്ടം ഉണ്ടാക്കാനുള്ള അടവുനയങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ Read More…

News Reader's Blog

വെള്ളികുളം പള്ളിയിൽ മാതാവിൻ്റെ വണക്കമാസം സമാപനം ഭക്തിസാന്ദ്രമായി നടത്തി

വെള്ളികുളം: വെള്ളികുളം പള്ളിയിൽ മാതാവിൻ്റെ വണക്കമാസ സമാപനം ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു. വിശുദ്ധ കുർബാനക്കുശേഷം മരിയൻ ഗ്രോട്ടോ യിലേക്ക് ആഘോഷമായ ജപമാല പ്രദിക്ഷണം നടത്തി. ഇടവകയിലെ മാതൃവേദി അംഗങ്ങൾ മാതാവിൻ്റെ തിരുസ്വരൂപം വഹിച്ചത് ശ്രദ്ധേയമായി. ജപമാല പ്രാർത്ഥന, വണക്കമാസ പ്രാർത്ഥന ലദീഞ്ഞ് എന്നിവ നടത്തപ്പെട്ടു. വികാരി ഫാ.സ്‌കറിയ വേകത്താനം പ്രാർത്ഥനാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. തുടർന്ന് നേർച്ച വിതരണം നടത്തി. കിഴക്കൻ മലയോര മേഖലയിലെ പ്രശസ്തമായ ഗ്രോട്ടോയാണ് വെള്ളികുളം പള്ളിയുടെ മാതാവിൻ്റെ ഗ്രോട്ടോ.ഇടവക വികാരിയായിരുന്ന ഫാ. ഗീവർഗീസ് ചെല്ലങ്കോട്ടച്ചന് Read More…

News Reader's Blog

ഫാ.ജോസ് മാറാമറ്റം നിര്യാതനായി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാ വൈദികനായ ഫാ.ജോസ് മാറാമറ്റം (72) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന്(തിങ്കൾ) ഉച്ചകഴിഞ്ഞ് 2.00 മണിക്ക് കാഞ്ഞിരപ്പളളി പാസ്റ്ററൽ സെന്റർ ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്നതും തുടർന്നുള്ള ശുശ്രൂഷകൾ 3.00 മണിക്ക് പൊടിമറ്റം സെന്റ് മേരീസ് പള്ളിയിൽ നടത്തപ്പെടുന്നതുമാണ്. സമാപന ശുശ്രൂഷകൾക്ക് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് കാർമികത്വം വഹിക്കുന്നതാണ്. രാവിലെ 8.00 മണി മുതൽ കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെന്റർ ഓഡിറ്റോറിയത്തിലെത്തി ആദരാഞ്ജലികളർപ്പിച്ച് പ്രാർത്ഥിക്കാവുന്നതാണ്. മാ​റാ​മ​റ്റം ജോ​സ​ഫ് – ഏ​ലി​യാ​മ്മ ദ​മ്പ​തി​ക​ളു​ടെ 12 മ​ക്ക​ളി​ല്‍ അ​ഞ്ചാ​മ​നാ​യി Read More…

News Reader's Blog

ഫാ. ​ജോ​സ​ഫ് വാ​ട്ട​പ്പിള്ളി​ല്‍ പി​എ​സ്ഡ​ബ്ല്യു​എ​സ് ഡ​യ​റ​ക്ട​ര്‍

പാ​ലാ: സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി​യു​ടെ പു​തി​യ ഡ​യ​റ​ക്ട​റാ​യി ചൂ​ണ്ട​ച്ചേ​രി സെ​ന്‍റ് ജോ​സ​ഫ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് വാ​ട്ട​പ്പിള്ളി​ല്‍ നി​യ​മിതനാ​യി. മു​ത്തോ​ല​പു​രം ഇ​ട​വ​കാം​ഗ​മാ​യ ഫാ. ​ജോ​സ​ഫ് വാട്ടപ്പിള്ളിൽ എ​സ്എം​വൈ​എം രൂ​പ​താ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​യും രൂ​പ​ത കേ​ന്ദ്ര​ത്തി​ല്‍ വൈ​സ് ചാ​ന്‍​സ​ല​റാ​യും ഇ​ന്‍റ​ര്‍​നെ​റ്റ് ഇ​വാ​ഞ്ച​ലൈ​സേ​ഷ​ന്‍ പ്രീ​സ്റ്റ് ഇ​ന്‍ ചാ​ര്‍​ജാ​യും രൂ​പ​ത ടെ​ക്‌​നി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍​ട്ര​സ്റ്റ് മാ​നേ​ജ​ര്‍, ചൂ​ണ്ട​ച്ചേ​രി സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ ഹോ​സ്റ്റ​ല്‍ വാ​ര്‍​ഡ​ന്‍, വി​വി​ധ പ​ള്ളി​ക​ളി​ൽ വികാരിയായും ശു​ശ്രൂ​ഷ ചെ​യ്തി​ട്ടു​ണ്ട്. റോ​മി​ല്‍​നി​ന്നു തി​യോ​ള​ജി​യി​ലും ബം​ഗ​ളൂ​രു​വി​ൽ​നി​ന്നു കാ​ന​ന്‍ ലോ​യി​ലും Read More…

News Reader's Blog

വി​ദ്യാ​ഭ്യാ​സ, ന്യൂ​ന​പ​ക്ഷ​ക്ഷേ​മ വ​കു​പ്പു​ക​ള്‍ കോ​ണ്‍ഗ്ര​സ് ഏ​റ്റെ​ടു​ക്ക​ണം: ​ കത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ്

കേ​ര​ള​ത്തി​ല്‍ മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ല്‍ വി​ജ​യി​ച്ച് അ​ധി​കാ​ര​മേ​റ്റ യു​ഡി​എ​ഫ് സ​ര്‍ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ വി​ഭ​ജ​ന​ത്തി​ല്‍ സ​മു​ദാ​യ പ​രി​ഗ​ണ​ന ഉ​റ​പ്പു​വ​രു​ത്തി മു​ഖ്യ​ക​ക്ഷി​യാ​യ കോ​ണ്‍ഗ്ര​സ് പൊ​തു വി​ദ്യാ​ഭ്യാ​സം, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം, ന്യൂ​ന​പ​ക്ഷ​ക്ഷേ​മം എ​ന്നീ വ​കു​പ്പു​ക​ള്‍ ഏ​റ്റെ​ടു​ത്ത് നീ​തി പാ​ലി​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. പു​തു​മ​യാ​ര്‍ന്ന​തും കു​ട്ടി​ക​ള്‍ക്ക് തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ള്‍ ഉ​ണ​ര്‍ത്തു​ന്ന​തു​മാ​യ പ​ഠ​ന മേ​ഖ​ല​ക​ള്‍ കേ​ര​ള​ത്തി​ല്‍ ഉ​ണ്ടാ​കേ​ണ്ട​ത് ഈ ​കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യാ​ണ്. ആ​യ​തി​നാ​ല്‍ ഭ​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍കു​ന്ന കോ​ണ്‍ഗ്ര​സ് ത​ന്നെ ഈ ​വ​കു​പ്പ് ഏ​റ്റെ​ടു​ക്ക​ണം. ന്യൂ​ന​പ​ക്ഷ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ലാ​കാ​ല​ങ്ങ​ളാ​യി Read More…

News Reader's Blog

കാഞ്ഞിരപ്പള്ളി രൂപത സീറോമലബാര്‍ സഭയ്ക്ക് നക്ഷത്രശോഭ പകരുന്നു: മാര്‍ റാഫേല്‍ തട്ടില്‍

കു​ട്ടി​ക്കാ​നം: സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ സ​മ​ഗ്ര​വ​ള​ര്‍ച്ച​യ്ക്ക് മാ​തൃ​ക​യും ദി​ശാ​ബോ​ധ​വും പ​ക​ര്‍ന്ന​തി​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ വി​ശ്വാ​സ​മൂ​ഹ​ത്തി​ന്‍റെ​യും രൂ​പ​ത​യെ ന​യി​ച്ച പി​താ​ക്ക​ന്‍മാ​രു​ടെ​യും സേ​വ​ന​ശു​ശ്രൂ​ഷ​ക​ള്‍ ആ​ദ​ര​വോ​ടെ ബ​ഹു​മ​തി​ക്കു​ന്ന​താ​യി സീറോ മ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആ​ര്‍ച്ച് ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത സു​വ​ര്‍ണ​ജൂ​ബി​ലി​യു​ടെ​യും എ​പ്പാ​ര്‍ക്കി​യ​ല്‍ അ​സം​ബ്ലി​യു​ടെ​യും ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ച് സ​ന്ദേ​ശം ന​ല്‍കു​ക​യാ​യി​രു​ന്നു മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍. മാ​ര്‍ ജോ​സ​ഫ് പ​വ്വ​ത്തി​ല്‍, മാ​ര്‍ മാ​ത്യു വ​ട്ട​ക്കു​ഴി, മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍, മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ എ​ന്നീ പി​താ​ക്ക​ന്‍മാ​രു​ടെ സ​മ​ര്‍പ്പി​ത സേ​വ​ന​വും കാ​ഴ്ച​പ്പാ​ടും ആ​ത്മീ​യ​ത​യും Read More…

News Reader's Blog

UDF സര്‍ക്കാര്‍ പിണറായി മദ്യനയം സമൂലം തിരുത്തിയെഴുതണം; തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മാതൃകയും സ്വീകരിക്കാം…

യു.ഡി.എഫ്. സര്‍ക്കാര്‍ പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ മദ്യനയം സമൂലം തിരുത്തിയെഴുതണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ നടപടികള്‍ ഭരണത്തിലേറുന്ന പുതിയ സര്‍ക്കാര്‍ മാതൃകയിലാക്കണമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, ബസ് സ്റ്റാന്റുകള്‍ തുടങ്ങിയ പൊതുസ്ഥാപനങ്ങളുടെ 500 മീറ്റര്‍ പരിധിയിലുള്ള മുഴുവന്‍ മദ്യശാലകളും അടച്ചുപൂട്ടണമെന്ന തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഉത്തരവ് പൊതുജന നന്മ കാംക്ഷിച്ചുള്ളതാണ്. തമിഴ്‌നാട്ടില്‍ മദ്യശാലകള്‍ അടച്ചുപൂട്ടി തുടങ്ങുമ്പോള്‍ കേരളത്തില്‍ മദ്യത്തിന് വിലകുറച്ച് മദ്യപരെ വര്‍ദ്ധിപ്പിക്കുന്ന നയമാണ് കാവല്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. Read More…

News Reader's Blog Social Media

ഭാരതത്തിന്റെ വലിയ മല്പാൻ കൂനമ്മാക്കൽ തോമാ കത്തനാർ വിടവാങ്ങി

കോട്ടയം: പ്രശസ്ത സുറിയാനി പണ്ഡിതനും ദൈവശാസ്ത്ര വിദഗ്ദനും ചരിത്രകാരനുമായ കൂനമ്മാക്കൽ തോമാ കത്തനാർ നിര്യാതനായി. സുറിയാനി ഭാഷയിലെ ഉന്നത പഠന കേന്ദ്രമായ കോട്ടയം സെൻ്റ് എഫ്രേം എക്യുമെനിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലും (സീരി) ദൈവ ശാസ്ത്ര പഠനകേന്ദ്രമായ വാടവാതൂർ പൗരസ്ത്യവിദ്യാപീഠത്തിലും ദീർഘകാലം അദ്ധ്യാപകനായും മഹാത്മാ ഗാന്ധി സർവകലാശാലയിൽ സുറിയാനി വിഭാഗത്തിന്റെ ഡീൻ ഓഫ് സ്റ്റഡീസ് ആയും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയത്ത് കുറവിലങ്ങാട് അടുത്ത് കാപ്പുംതലയിലെ സുറിയാനി പഠനകേന്ദ്രവും സന്യാസ ആശ്രമവുമായ ബേസ് അപ്രേം നസ്രാണി ദയറയുടെ സ്ഥാപകനും Read More…

News Reader's Blog

കനത്ത ചൂടിൽ ആശ്വാസമായി വേനൽ മഴ എത്തുന്നു; മൂന്ന് ജില്ലകളി‍ൽ യെല്ലോ അലർട്ട്

കടുത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്ക്ക് സാധ്യത. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും ശനിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിലും യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.