ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും മനസ്സിൽ നിറച്ച് വിദേശത്തേക്ക് ഉപരിപഠനത്തിനായി പറക്കാൻ തയ്യാറെടുക്കുകയായിരുന്നു കൃപയും ആഷ്‌ലിയും. പഠനം പൂർത്തിയാക്കി ജീവിതത്തിൽ വലിയ ഉയരങ്ങൾ കീഴടക്കണമെന്നും, തങ്ങളുടെ ഭാവി മനോഹരമാക്കണമെന്നും ആഗ്രഹിച്ചിരുന്ന രണ്ട് യുവതികൾ. എന്നാൽ, ആ സ്വപ്നങ്ങളിലേക്കുള്ള യാത്ര തുടങ്ങുന്നതിന് മുമ്പേ വിധി അവരെ മരണത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
കോട്ടയം പാമ്പാടിയിൽ കെ.കെ. റോഡിലെ പതിമൂന്നാം മൈലിൽ രാവിലെ ഒൻപത് മണിയോടെയായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ അപകടം സംഭവിച്ചത് . കട്ടപ്പനയിൽ നിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിനടിയിൽപ്പെട്ട് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന കൃപയ്ക്കും ആഷ്‌ലിക്കും ദാ.രു.ണാ.ന്ത്യം സംഭവിക്കുകയായിരുന്നു.
ഓസ്‌ട്രേലിയയിൽ നിന്ന് എംഎസ്‌ഡബ്ല്യു പഠനം പൂർത്തിയാക്കി നാട്ടിലെത്തിയ കൃപ മെറിൻ കുര്യനും ആഷ്‌ലി ആൻ തോമസും ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ആ സ്വപ്നങ്ങളിലേക്കുള്ള യാത്രയ്ക്കിടെയാണ് വിധി ഇരുവരുടെയും ജീവിതം കവർന്നെടുത്തത്.




