News Reader's Blog

മരിയൻ റാലിക്ക് വെള്ളികുളം എസ്. എം. വൈ. എം യൂണിറ്റ് സ്വീകരണം നല്കി

വെള്ളികുളം: എസ് . എം . വൈ.എം. തീക്കോയി ഫൊറോനയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന മരിയൻ റാലിയുടെ ഭാഗമായുള്ള പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപം വെള്ളികുളം യൂണിറ്റിൽ സ്വീകരിച്ചു.വികാരി ഫാ.സ്കറിയ വേകത്താനം, യൂണിറ്റ് അംഗങ്ങൾ എന്നിവർ ചേർന്ന് മാതാവിൻ്റെ തിരുസ്വരൂപത്തിന് സ്വീകരണം നൽകി.

ഫൊറോന തലത്തിൽ ഒക്ടോബർ മാസത്തിൽ നടത്തുന്ന ജപമാല മാസാചരണത്തിന്റെയും മരിയൻ ഭക്തിയുടെയും പ്രചരണാർത്ഥമാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്.രണ്ടുദിവസത്തെ ജപമാല പ്രാർത്ഥനയ്ക്ക് ശേഷം മാതാവിന്റെ തിരുസ്വരൂപം മംഗളഗിരി യൂണിറ്റിന് കൈമാറി.

വികാരി ഫാ. തോമസ് കൊച്ചോടക്കൽ, യൂണിറ്റ് എസ് .എം വൈ. എം അംഗങ്ങൾ എന്നിവർ മാതാവിൻ്റെ തിരുസ്വരൂപം ഏറ്റുവാങ്ങി പ്രതിഷ്ഠിച്ചു.സ്റ്റെഫിൻ നെല്ലിയേക്കുന്നേൽ, അലൻ കണിയാം കണ്ടത്തിൽ, നിധിൻ ചാകോംപ്ലാക്കൽ, ബ്രീസ് വള്ളിയാംതടത്തിൽ,ജിബിൻ ചിറ്റേത്ത്,ജീവൻ ഇഞ്ചയിൽ, പ്രവീൺ വട ട്ടോത്ത് റ്റോബിൻസ് കൊച്ചുപുരക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *