സിസ്റ്റർ സോണിയ കെ. ചാക്കോ ഡി.സി.
‘ഗോ കോൺഫറൻസ് 2026: കേരളത്തിൽ ആരംഭിച്ച് ലോകമെമ്പാടും വ്യാപിച്ച അന്താരാഷ്ട്ര കത്തോലിക്ക അല്മായ യുവജന പ്രസ്ഥാനമായ ജീസസ് യൂത്തിന്റെ അന്താരാഷ്ട്ര സംഗമത്തിന് റോം തയാറെടുക്കുന്നു. സാർവത്രിക സഭയുടെ ഹൃദയഭൂമിയിൽ അനുഗ്രഹങ്ങളുടെ നവ വസന്തം തീർക്കാൻ ‘ഗോ കോൺഫറൻസ് 2026’ നായി ജീസസ് യൂത്ത് അന്താരാഷ്ട്ര സമൂഹം ഒത്തുചേരുന്നു. 2026 ഒക്ടോബർ 20 മുതൽ 25 വരെയാണ് സംഗമം നടക്കുന്നത്. തദവസരത്തിൽ പരിശുദ്ധപിതാവ് ലിയോ പതിനാലാമൻ പാപ്പായുമായി അംഗങ്ങൾ കൂടിക്കാഴ്ച്ചയും നടത്തും.

കേരളത്തിൽ തിരിതെളിഞ്ഞ്, ആഗോളതലത്തിൽ പടർന്നുപന്തലിച്ച അന്താരാഷ്ട്ര കത്തോലിക്കാ യുവജന പ്രസ്ഥാനമായ ‘ജീസസ് യൂത്ത്’ , തങ്ങളുടെ പ്രസ്ഥാന രൂപീകരണത്തിന്റെ 40-ാം വാർഷികവും പൊന്തിഫിക്കൽ അംഗീകാരത്തിന്റെ 10-ാം വാർഷികവും ആഘോഷിക്കുന്നതിന്റെ ഭാഗമായി, സാർവത്രിക സഭയുടെ ഹൃദയഭൂമിയായ റോമിൽ, സമ്മേളിക്കുന്നു. ‘ഗോ കോൺഫറൻസ് 2026’ എന്നതാണ് സംഗമത്തിന്റെ നാമം. തദവസരത്തിൽ, കത്തോലിക്കാ സഭയുടെ തലവനായ, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായുമായും അംഗങ്ങൾ കൂടിക്കാഴ്ച നടത്തും. പരിശുദ്ധ പിതാവിന്റെ ആശീർവാദം സ്വീകരിച്ച് സഭയുടെ മിഷനറി ദൗത്യത്തോടുള്ള തങ്ങളുടെ പ്രതിബദ്ധതയും സമർപ്പണവും പുനരർപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.
2026 ഒക്ടോബർ 20 മുതൽ 25 വരെ നടക്കുന്ന സമ്മേളനത്തിൽ, ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുമായി, ആയിരത്തിയൊരുനൂറിലധികം, യുവജനങ്ങൾ, കർദിനാളുമാർ, മെത്രാന്മാർ, വൈദികർ, സഭാ നേതാക്കൾ എന്നിവർ പങ്കെടുക്കും. സമ്മേളന ദിവസങ്ങളിൽ, കൂട്ടായ്മ (സഭയോടൊപ്പം ഒന്നിച്ചു വളരുക), ദൗത്യം (അതിരുകൾക്കപ്പുറമുള്ള സ്നേഹം), പങ്കാളിത്തം (ഒരു സിനഡൽ പ്രസ്ഥാനമായി ഒന്നിച്ചു നടക്കുക), അയയ്ക്കപ്പെടൽ (ഭൂമിയുടെ അതിർത്തികളിലേക്ക് പോകുക) എന്നിങ്ങനെയുള്ള വിവിധ ആത്മീയ വിഷയങ്ങളിൽ ആഴത്തിലുള്ള ചിന്തകളും ചർച്ചകളും നടക്കും. കണ്ണൂർ രൂപതാ മെത്രാനും ജീസസ് യൂത്തിന്റെ സഭാ ഉപദേശകനുമായ മോൺസിഞ്ഞോർ അലക്സ് ജോസഫ് വടക്കുംതല അർപ്പിക്കുന്ന സമാപന വിശുദ്ധ കുർബാനയോടെ ഒക്ടോബർ 25-ന് ഈ മഹാസമ്മേളനം സമാപിക്കും.

1980-കളിൽ കേരളത്തിൽ അനേകരുടെ മാനസാന്തരത്തിനു വഴിതെളിച്ച കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തിലാണ് ജീസസ് യൂത്തിന്റെ ജനനം. 1985-ലെ അന്താരാഷ്ട്ര യുവജന വർഷത്തിൽ ഒത്തുചേർന്ന ഒരു കൂട്ടം യുവാക്കൾ പ്രാർത്ഥനയിലും കൂട്ടായ്മയിലും സുവിശേഷവൽക്കരണത്തിലും വേരൂന്നിയ ഒരു പുതിയ പ്രേഷിത യാത്രയ്ക്ക് തുടക്കമിട്ടു. ഈ ആത്മീയ കൂട്ടായ്മ പിൽക്കാലത്ത് ‘ജീസസ് യൂത്ത്’ എന്ന പേരിൽ ആഗോളതലത്തിൽ ശ്രദ്ധേയമായി.
കേരളത്തിലെ ചെറിയ പ്രാർത്ഥനാ കൂട്ടായ്മകളിൽ നിന്ന് ആരംഭിച്ച ഈ പ്രസ്ഥാനം ഇന്ന് പ്രാർത്ഥനാ കൂട്ടായ്മയുടെയും, മിഷനറി സമൂഹങ്ങളുടെയും വിപുലമായ ശൃംഖലയായി വളർന്നു കഴിഞ്ഞു. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിൽ മധ്യപൂർവ്വേഷ്യ, യൂറോപ്പ്, തെക്കുകിഴക്കൻ ഏഷ്യ, ആഫ്രിക്ക, ഓസ്ട്രേലിയ, അമേരിക്ക ഉൾപ്പെടെ അൻപതിലധികം രാജ്യങ്ങളിലേക്ക് ജീസസ് യൂത്തിന്റെ പ്രവർത്തനങ്ങൾ വ്യാപിച്ചു. 2016-ൽ വത്തിക്കാന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചത് പ്രസ്ഥാനത്തിന്റെ ആഗോള പ്രയാണത്തിലെ സുപ്രധാന നാഴികക്കല്ലായിരുന്നു.
പ്രാർത്ഥന, ദൈവവചനം, കൂദാശകൾ, കൂട്ടായ്മ, സുവിശേഷവൽക്കരണം, ദരിദ്രരോടുള്ള പ്രതിബദ്ധത എന്നീ ആറ് ആത്മീയ തൂണുകളിലാണ് ജീസസ് യൂത്തിന്റെ ജീവിതശൈലി നിലകൊള്ളുന്നത്. വ്യക്തിപരമായ പ്രാർത്ഥന, തിരുവചന ധ്യാനം, വിശുദ്ധ കുർബാന, അനുരഞ്ജന കൂദാശ എന്നിവയിലൂടെ ആത്മീയ വിശുദ്ധി പ്രാപിക്കാൻ അംഗങ്ങൾ ആഹ്വാനം ചെയ്യപ്പെടുന്നു. സഭാത്മക കൂട്ടായ്മയും ക്രിസ്തീയ സ്നേഹവും സുവിശേഷത്തിന്റെ സന്തോഷം മറ്റുള്ളവരുമായി പങ്കുവെക്കാൻ അവരെ പ്രാപ്തരാക്കുന്നു. ദരിദ്രരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും ചേർത്തുപിടിക്കുന്നതിലൂടെ തങ്ങളുടെ മിഷനറി ആത്മീയതയെ പ്രായോഗിക സഭാസേവനമാക്കി മാറ്റാൻ ഈ പ്രസ്ഥാനത്തിന് സാധിക്കുന്നു.
അല്മായ പ്രസ്ഥാനമെന്ന നിലയിൽ, കുടുംബങ്ങൾ, വിദ്യാലയങ്ങൾ, സർവ്വകലാശാലകൾ, തൊഴിലിടങ്ങൾ, ഇടവകകൾ എന്നിവടങ്ങളിൽ ദൈനംദിന ജീവിതത്തിലൂടെ ക്രിസ്തുവിന്റെ സാന്നിധ്യവും സാക്ഷ്യവുമാകാൻ ജീസസ് യൂത്ത് അംഗങ്ങൾ നിരന്തരം പരിശ്രമിക്കുന്നു. സംഗീതവും സർഗ്ഗാത്മകതയും സമന്വയിപ്പിച്ചുകൊണ്ടുള്ള ആവിഷ്കാരങ്ങൾ ജീസസ് യൂത്തിന്റെ പ്രേഷിത ശൈലിയുടെ സവിശേഷതയാണ്. തങ്ങളുടെ ജീവിതത്തിൽ ക്രിസ്തുവിനെ കണ്ടുമുട്ടിയ ആയിരക്കണക്കിന് യുവജനങ്ങൾ വിവിധ മിഷനറി ദൗത്യങ്ങളിലൂടെയും സഭാസേവനങ്ങളിലൂടെയും സഭയുടെ വിവിധ മേഖലകളിൽ ശുശ്രൂഷ ചെയ്യുന്നു. ദൈവവിളി തിരിച്ചറിഞ്ഞ് വൈദിക-സന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ച നിരവധി സമർപ്പിതരും ഇന്ന് ലോകമെമ്പാടും സേവനമനുഷ്ഠിക്കുന്നു.
അതുകൊണ്ടുതന്നെ, ‘GO കോൺഫറൻസ് 2026’ കേവലമൊരു വാർഷികാഘോഷത്തിനപ്പുറം കൃതജ്ഞതയോടെ ഭൂതകാലത്തെ അനുസ്മരിക്കാനും, നവീകരിച്ച മിഷനറി തീക്ഷ്ണതയോടെ ഭാവിയെ പ്രതീക്ഷയോടെ നോക്കിക്കാണാനുമുള്ള ആഹ്വാനമാണ്. ക്രിസ്തുവിനെ കണ്ടുമുട്ടാനും, ഒന്നിച്ച് നടക്കാനും, പരിശുദ്ധാത്മാവിന്റെ അഗ്നിജ്വാലയാൽ അഭിഷിക്തരായി സുവിശേഷ വെളിച്ചം ഇനിയും എത്തി ചേരാത്തയിടങ്ങളിലേക്ക് പ്രകാശമായി കടന്നുചെല്ലാനുമുള്ള സഭയുടെ ആഹ്വാനം ഏറ്റെടുക്കാൻ ഈ മഹത്തായ സംഗമം വഴി തെളിക്കും.

ലെയോ പതിനാലാമൻ പാപ്പയുമായി അംഗങ്ങൾ കൂടിക്കാഴ്ച്ചയും നടത്തും. പരിശുദ്ധ പിതാവിന്റെ ആശീർവാദം സ്വീകരിച്ച് സഭയുടെ മിഷ്ണറി ദൗത്യത്തോടുള്ള തങ്ങളുടെ പ്രതിബദ്ധതയും സമർപ്പണവും പുനര്സമര്പ്പിക്കാനുള്ള അവസരമായാണ് സംഗമത്തെ നിരീക്ഷിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നുമായി ആയിരത്തില്പരം യുവജനങ്ങൾ, കർദിനാളുമാർ, 15 മെത്രാന്മാർ, വൈദികർ, സഭാ നേതാക്കൾ എന്നിവർ പങ്കെടുക്കും. സമ്മേളന ദിവസങ്ങളിൽ കൂട്ടായ്മ, ദൗത്യം, പങ്കാളിത്തം, അയയ്ക്കപ്പെടൽ തുടങ്ങിയ വിവിധ ആത്മീയ വിഷയങ്ങളിൽ ആഴത്തിലുള്ള ചിന്തകളും ചർച്ചകളും നടക്കും. കണ്ണൂർ രൂപത മെത്രാനും ജീസസ് യൂത്തിന്റെ ആത്മീയ ഉപദേഷ്ടാവുമായ മോൺസിഞ്ഞോർ അലക്സ് ജോസഫ് വടക്കുംതല അർപ്പിക്കുന്ന സമാപന വിശുദ്ധ കുർബാനയോടെ ഒക്ടോബർ 25-ന് ഈ മഹാസമ്മേളനം സമാപിക്കും.
1980-കളിൽ കേരളത്തിൽ അനേകരുടെ മാനസാന്തരത്തിനു വഴിതെളിച്ച കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തിലാണ് ജീസസ് യൂത്തിന്റെ ജനനം. ‘അന്താരാഷ്ട്ര യുവജന വർഷ’മായ 1985-ൽ, പല യുവജന കൂട്ടായ്മകളും ഒത്തുചേർന്ന് ‘ജീസസ് യൂത്ത്’ (Jesus Youth) എന്ന പേരിൽ ഒന്നായിത്തീർന്നു. ക്രമേണ, ഇത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കും മറ്റ് പല രാജ്യങ്ങളിലേക്കും വ്യാപിച്ചു. 2016 മെയ് 20-ന്, ജീസസ് യൂത്തിനെ കാനൻ അംഗീകാരമുള്ള അല്മായരുടെ അന്താരാഷ്ട്ര സംഘടനയായി വത്തിക്കാന് അംഗീകരിച്ചിരിന്നു.





