കാക്കനാട്: സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് ഇന്ന് ഉച്ചയ്ക്കു പന്ത്രണ്ടുമണിയോടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയെ സന്ദർശിച്ചു. സീറോമലബാർസഭയുടെ നേതൃത്വസ്ഥാനം ഏറ്റെടുത്തതിനുശേഷം ആദ്യമായി ന്യൂഡൽഹിയിൽ എത്തിയ അവസരത്തിലാണ് മേജർ ആർച്ചുബിഷപ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. മേജർ ആർച്ചുബിഷപായി സ്ഥാനമേറ്റ അവസരത്തിൽ ആശംസകളറിയിച്ചുകൊണ്ടു പ്രധാനമന്ത്രി അയച്ച കത്തിനു പിതാവു പ്രധാനമന്ത്രിയോടു നന്ദിപറഞ്ഞു. സീറോമലബാർസഭയുടെ നേതൃത്വസ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ട പിതാവിനു പ്രധാനമന്ത്രി എല്ലാവിധ ആശംസകളും ഒരിക്കൽക്കൂടി നേരുകയും സഹകരണം വാഗ്‌ദാനം ചെയ്യുകയും ചെയ്തു. തികച്ചും ഔപചാരികമായ കൂടിക്കാഴ്ചയിൽ ഭാരതത്തിലെ Read More…
News
ക്രിസ്തുവെന്ന സ്നേഹമൂല്യത്തെ പ്രതി ജീവിതപ്പുഴയ്ക്ക് എതിരെ നീന്താൻ ശ്രമിച്ചവരാണ് സമർപ്പിതർ…
ഫാ. ഷിന്റോ വെളീപ്പറമ്പിൽ പ്രായപൂർത്തിയായ ഒരു പെൺകുട്ടി പ്രാഥമിക ആവശ്യങ്ങൾക്കുപോലും ഏറെ ബുദ്ധിമുട്ടി ഒരു ചെറുവീടിന്റെ ഇരുണ്ട മൂലകളിലായി പത്തുവർഷം ഒളിച്ചു കഴിഞ്ഞത്, മനുഷ്യാവകാശലംഘനമായി വിലയിരുത്തപ്പെട്ടെങ്കിലും പ്രണയത്തിനു മാത്രം കഴിയുന്ന അസാമാന്യമായ പ്രവൃത്തിയായി വാഴ്ത്തപ്പെടുകയും ചെയ്തിട്ടുണ്ട്. “ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഃഖമെന്താനന്ദമാണെനിക്കോമനേ” എന്ന ചുള്ളിക്കാടിന്റെ വരികൾ ഹൃദയംകൊണ്ട് പാടിയ പ്രണയികളും ഏറെയുണ്ട്. ജീവിതപങ്കാളിയുടെ മരണത്തിനുശേഷം ഇനി ജീവിതം മക്കൾക്കുവേണ്ടി എന്ന പ്രഖ്യാപനത്തോടെ ജീവിക്കുന്നവരെയും, സംശയം കൊണ്ട് കൂർത്ത നോട്ടത്തോടെയാണെങ്കിലും അധികം അസഹിഷ്ണുത കാട്ടാതെ ജീവിക്കാനും മലയാളികൾ പരിശ്രമിക്കാറുണ്ട്. എന്നാൽ Read More…
യുവ വൈദികൻ ഫാദർ സിറിൽ തോമസ് കുറ്റിക്കൽ -37 നിര്യാതനായി…
Sunny Thottappilly പ്രിയപ്പെട്ട സഹോദരൻ സിറിൽ, വി. ഫ്രാൻസിസ് അസ്സീസിയെ പോലെ പുണ്ണ്യം ചെയ്ത്, ലോകത്തെ നവീകരിക്കണമെന്ന് തീക്ഷണമായി പറയുകയും, അത് ജീവിതത്തിൽ പകർത്താൽ ശ്രമിക്കുകയും ചെയ്തു. ഇന്ന്, ആ ആഗ്രഹങ്ങളെല്ലാം പൂർത്തിയാക്കി മുപ്പത്തിയേഴാം വയസിൽ ദൈവതിരുസന്നിധിയിലേക്ക് മടങ്ങുബോൾ സഹോദരന്റെ തീക്ഷ്ണത നമുക്കൊരു വെല്ലുവിളിയാകുന്നു. അങ്ങേയ്ക്ക് പൗലോസ് ശ്ലീഹാ മരണത്തെ കുറിച്ച് പറഞ്ഞത് പോലെ ധൈര്യപൂർവ്വം പറയാം, ക്യാൻസറെ നിന്റെ ദംശനമെവിടെ, കാരണം, അത്രമാത്രം ധീരതയോടെയാണ് അങ്ങ്, ജീവിതത്തിൽ പ്രവാചകദൗത്ത്യത്തോടെ മൂന്നേറിയ അതേ സ്തെര്യത്തോടെ തന്നെ, രോഗത്തെ Read More…
ഏഷ്യാനെറ്റും മറ്റ് പത്തോളം മലയാളം ചാനലുകളും പറഞ്ഞത് തെറ്റ്!
കൊച്ചി: 55 മെത്രാന്മാരും സിനഡുമായി ബന്ധപ്പെട്ട പല വൈദികരുമുൾപ്പെടെ 100 -ഓളം പേരുണ്ടായിരുന്ന രണ്ടു ദിവസത്തെ യോഗത്തിന്റെ നിർണായക തീരുമാനം ലോകം അറിഞ്ഞത് ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോൾ മാത്രമാണ്. ഏഷ്യാനെറ്റ് അടക്കമുള്ള പത്തോളം മലയാളം ചാനലുകളും ഒട്ടേറെ യൂ ട്യൂബ് ചാനലുകളും കാര്യകാരണ സഹിതം പറഞ്ഞു കൊണ്ടിരുന്നത് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പിതാവിനെയാണ് മേജർ ആർച് ബിഷപ്പ് ആയി തെരഞ്ഞെടുക്കുന്നത് എന്നാണ്. ചുരുക്കം ചിലർ ബിഷപ്പ് സെബാസ്റ്റ്യൻ വടക്കേൽ ആയിരിക്കുമെന്നും പറയുന്നത് കേട്ടു. എന്നാൽ എല്ലാവരെയും അമ്പരപ്പിച്ചു Read More…
പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കാനുള്ള സിനഡ് സമ്മേളനം തുടങ്ങി…
കൊച്ചി: സീറോ മലബാർ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കാനുള്ള സിനഡ് സമ്മേളനം ജനുവരി 8-നു തുടങ്ങി. മേജര്‍ ആര്‍ച്ച് ബിഷപ്പായിരിന്ന കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി രാജി സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ കണ്ടെത്താന്‍ സിനഡ് ചേരുന്നത്. പ്രാര്‍ത്ഥനാനിര്‍ഭരമായ ഒരുക്കത്തിന് ശേഷം വോട്ടെടുപ്പിലൂടെയായിരിക്കും പുതിയ മേജർ ആർച്ചു ബിഷപ്പിനെ തെരഞ്ഞെടുക്കുക. സഭയുടെ കേന്ദ്രകാര്യാലയമായ കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ നടത്തപ്പെടുന്ന സിനഡ് സമ്മേളനം പതിമൂന്നുവരെ നീളും. സഭയുടെ പുതിയ മേജർ ആർച്ചു Read More…
എല്ലാവരോടും ഞാൻ നന്ദിപറയുന്നു…
ഈശോയിൽ പ്രിയ സഹോദരീസഹോദരന്മാരേ,പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവത്തിനു സ്‌തുതി ഉണ്ടാകട്ടെ! മേജർ ആർച്ചുബിഷപു സ്‌ഥാനത്തുനിന്നു ഞാൻ വിടപറയുമ്പോൾ സഭമുഴുവനോടും ഏതാനും ചിന്തകളും മനോവികാരങ്ങളും പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. വിശുദ്ധ പൗലോസ് ശ്ലീഹായുടെ വാക്കുകൾ ഈ സാഹചര്യത്തിൽ ഏറെ അർഥപൂർണമാണ്: “ഞാൻ നട്ടു; അപ്പോളോസ് നനച്ചു; എന്നാൽ ദൈവമാണു വളർത്തിയത്” (1 കോറി. 3:6). മെത്രാൻ സിനഡിന്റെ തെരഞ്ഞെടുപ്പിലൂടെ സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപായി നിയോഗിക്കപ്പെട്ട എന്നെ 12 വർഷവും ആറു മാസവും പ്രസ്‌തുത ശുശ്രൂഷ ചെയ്യാൻ ദൈവം അനുവദിച്ചു. Read More…
സ്വവർഗ്ഗ വിവാഹം ആശീർവദിക്കാനുള്ള അധികാരം കത്തോലിക്കാ സഭയ്ക്ക് ഇല്ല…
വിവാഹ ബന്ധത്തിന് മറ്റൊരർത്ഥമില്ല:കത്തോലിക്കാ സഭയുടെ വിശ്വാസ തിരുസംഘത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം! ഫാ. ഡോ. മൈക്കിൾ പുളിക്കൽ സിഎംഐസെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ വത്തിക്കാനിലെ വിശ്വാസ തിരുസംഘം ആശീർവാദങ്ങളുടെ അർത്ഥതലങ്ങൾ സംബന്ധിച്ച് 2023 ഡിസംബറിൽ പ്രസിദ്ധീകരിച്ച പ്രഖ്യാപനം അടിവരയിട്ടുറപ്പിക്കുന്ന വസ്തുത “വിവാഹം” എന്ന പദത്തിനും കാഴ്ചപ്പാടിനും നിലവിൽ ഉള്ളതിൽ നിന്നു മാറ്റം വരുത്തി മറ്റൊരർത്ഥം കൽപ്പിക്കാൻ സഭയ്ക്കാവില്ല എന്ന് തന്നെയാണ്. ഒരു പുരുഷനും ഒരു സ്ത്രീയും തമ്മിൽ മാത്രമുള്ള സുസ്ഥിരവും അവിഭാജ്യവുമായ കൂടിച്ചേരലാണ് വിവാഹം. ദമ്പതികൾ തമ്മിലുള്ള പരസ്പര Read More…








