സംസ്ഥാനത്ത് ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ്. സാധാരണ താപനിലയിൽ നിന്ന് മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് വർധിക്കാൻ സാധ്യതയുണ്ട്. ജാഗ്രത പാലിക്കണമെന്ന് അധികൃതർ. സാധാരണ മാർച്ച് ഏപ്രിൽ മാസങ്ങളിലാണ് ചൂട് വർദ്ധിക്കുന്നത്. ഇത്തവണ ഫെബ്രുവരി മാസത്തിൽ തന്നെ താപനില വർദ്ധിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്ത്. ഇന്ന് കാലാവസ്ഥ വകുപ്പ് ആറ് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ആറ് ജില്ലകളിലാണ് താപനില വർധിക്കുമെന്ന മുന്നറിയിപ്പുള്ളത്. സാധാരണ താപനിലയേക്കാൾ Read More…
News
വര്‍ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങള്‍ സംബന്ധിച്ച ജനങ്ങളുടെ ആശങ്കകളെ നിസാരവല്‍ക്കരിക്കരുത്: കെസിബിസി
കൊച്ചി: വനം വകുപ്പിന്റെ കണക്കനുസരിച്ച് കഴിഞ്ഞ എട്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ മാത്രം 55839 വന്യജീവി ആക്രമണങ്ങളാണ് കേരളത്തിലുണ്ടായത്. അതേ രേഖകള്‍ പ്രകാരം ഇക്കാലയളവില്‍ നഷ്ടപ്പെട്ട മനുഷ്യജീവനുകള്‍ 910 ആണ്. വര്‍ഷങ്ങള്‍ പിന്നിടുംതോറും വന്യജീവി ആക്രമണങ്ങളുടെ എണ്ണവും രൂക്ഷതയും വര്‍ധിച്ചുകൊണ്ടിരിക്കുന്ന പ്രതിഭാസമാണ് കേരളത്തിലേത്. കഴിഞ്ഞ ഒരു വര്‍ഷമായി വയനാട്ടിലും പരിസര ജില്ലകളിലും സംഭവിക്കുന്ന വന്യജീവി ആക്രമണങ്ങളുടെ എണ്ണം കുത്തനെ ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി സമാനതകളില്ലാത്ത വന്യജീവി ആക്രമണങ്ങളാണ് അവിടങ്ങളില്‍ നടന്നുവരുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയില്‍ മാത്രം മൂന്നുപേരുടെ ജീവന്‍ വയനാട്ടില്‍ Read More…
ഇലക്ഷനു മുമ്പ് കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ചില ആവശ്യങ്ങളുമായി സീറോ മലബാര്‍ സഭ
ലോകസഭാ തെരഞ്ഞെടുപ്പു വിജ്ഞാപനം പുറത്തുവരുന്നതിനു മുമ്പായി അടിയന്തിര പ്രാധാന്യത്തോടെ ദേശീയ, സംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കുന്നതിനുവേണ്ടി താഴെ പറയുന്ന ആവശ്യങ്ങള്‍ സീറോമലബാര്‍ സഭ മുമ്പോട്ടു വയ്ക്കുന്നു: 1. ജെ.ബി.കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സമ്പൂര്‍ണമായി പുറത്തുവിടണം രണ്ടു വര്‍ഷക്കാലം നീണ്ട ഗഹനമായ പഠനം പൂര്‍ത്തിയാക്കി റിട്ട. ജസ്റ്റിസ് ജെ.ബി. കോശിയുടെ നേതൃത്വത്തിലുള്ള കമ്മീഷന്‍ കേരളത്തിലെ ക്രൈസ്തവരുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥയെക്കുറിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് 2023 മെയ് 17 ന് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളതാണ്. ഒമ്പത് മാസങ്ങള്‍ കഴിഞ്ഞിട്ടും ഈ Read More…
വീടുകളില്‍ പാഴ് വസ്തുക്കള്‍ പെറുക്കാന്‍ വരുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ്
വീടുകളില്‍ പാഴ് വസ്തുക്കള്‍ പെറുക്കാന്‍ വരുന്നവരില്‍ തട്ടിപ്പുകാരുടെ സാന്നിധ്യം ഉണ്ടെന്നും ആളുകള്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവുമായി കേരള പോലീസ്. തൃശൂരില്‍ നടന്ന ഒരു കുറ്റകൃത്യത്തിന്റെ പശ്ചാത്തലത്തിലാണ് പോലീസിന്റെ കുറിപ്പ്. പോലീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം ചുവടെ. വീടുകളില്‍ പാഴ് വസ്തുക്കള്‍ പെറുക്കാന്‍ വരുന്നവരെ സൂക്ഷിക്കുക. പഴയ സാധനങ്ങള്‍ എടുക്കാന്‍ എന്ന വ്യാജേന വീടുകളില്‍ കയറി മോഷണം നടത്തുന്ന സംഭവങ്ങള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ടോ മൂന്നോ സ്ത്രീകള്‍ ഒരു കുപ്പിയോ ഇരുമ്പിന്റെ കഷണമോ ആയി വീട്ടിലേയ്ക്ക് Read More…
മാനന്തവാടി രൂപതാംഗമായ റവ. ഫാ. അഗസ്റ്റിൻ മഠത്തിക്കുന്നേൽ കണ്ഠ്വ രൂപതയുടെ മെത്രാൻ
മാനന്തവാടി രൂപതയിലെ കൂളിവയൽ ഇടവകാംഗവും ഇപ്പോൾ കണ്ഠ്വ (Khandwa) രൂപതയുടെ അഡ്മിനിസ്ട്രേറ്ററുമായ റവ. ഫാ. അഗസ്റ്റിൻ മഠത്തിക്കുന്നേലിനെ ഫ്രാൻസിസ് മാർപാപ്പ കണ്ഠ്വ രൂപതയുടെ മെത്രാനായി നിയമിച്ചു. ഉത്തർപ്രദേശിലെ ഭോപ്പാൽ അതിരൂപതയിലാണ് കണ്ഠ്വ രൂപത സ്ഥിതി ചെയ്യുന്നത്. കണ്ഠ്വ രൂപതയുടെ മെത്രാനായിരുന്ന ബിഷപ് സെബാസ്റ്റ്യൻ ദുരൈരാജിനെ 2021-ൽ ഫ്രാൻസിസ് മാർപാപ്പ ഭോപ്പാൽ അതിരൂപതയുടെ ആർച്ചുബിഷപ്പായി നിയമിച്ചതിനെത്തുടർന്ന് കണ്ഠ്വ രൂപതയുടെ കണ്ഠ്വ രൂപതയുടെ അഡ്മിനിസ്ട്രേറ്ററായിരുന്ന ബഹുമാനപ്പെട്ട അഗസ്റ്റിൻ മഠത്തിക്കുന്നേലച്ചൻ. 1963 ജൂലൈ 9-ന് മാനന്തവാടി രൂപതയിലെ കൂളിവയല്‍ ഇടവകയിലാണ് അഗസ്റ്റിനച്ചന്‍ Read More…
ഉയര്‍ന്ന ചൂട്: ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു
സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചൂട് വര്‍ധിക്കുന്നത് കാരണം നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. സൂര്യാതപമേല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ പകല്‍ 11 മണി മുതല്‍ 3 മണിവരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക. സൂര്യാതപവുമായി ബന്ധപ്പെട്ട Read More…
വയനാട്ടിലെ ജനകീയ പ്രതിഷേധത്തിന് പിന്തുണയുമായി മാര്‍ ജോസഫ് പാംപ്ലാനി
കുറുവാ ദ്വീപിലെ ഇക്കോ ടൂറിസം ജീവനക്കാരനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് വയനാട്ടില്‍ ഉയര്‍ന്ന ജനകീയ പ്രതിഷേധത്തിന് പിന്തുണയുമായി തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. വന്യജീവി സംരക്ഷണ നിയമം കേന്ദ്ര സർക്കാർ കാലോചിതമായി ഭേദഗതി ചെയ്യണം. ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടാകും. വനം വകുപ്പ് കർഷക വിരുദ്ധമായ സമീപനമാണ് സ്വീകരിക്കുന്നത്. സംസ്ഥാന സർക്കാരിന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മതിൽ നിർമിച്ച് വനവും ജനവാസമേഖലയും വേർതിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ഷകരോട് അനുഭാവം പുലര്‍ത്തുന്ന രീതിയില്‍ Read More…
16 ദിവസത്തിനിടെ വന്യജീവി ആക്രമണത്തിൽ പൊലിഞ്ഞത് 3 ജീവൻ; വയനാട് ജില്ലയിൽ വൻ ജനരോഷം…
16 ദിവസത്തിനിടെ 3 പേർ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ വയനാട് ജില്ലയിൽ വൻ ജനരോഷം. വന്യജീവി ആക്രമണത്തിൽനിന്നു കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനാകാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകകൾക്കും വനം വകുപ്പിനുമെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. വന്യജീവി ആക്രമണം, പ്രകൃതിദുരന്തം, അപകടങ്ങൾ തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ വയനാട്ടുകാർക്കു വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നു പലതവണ വാഗ്ദാനം നൽകിയെങ്കിലും നടപ്പാകാതിരുന്നതിന്റെ ഇര കൂടിയാണ് കുറുവദ്വീപിനടുത്ത് കാട്ടാന ചവിട്ടിക്കൊന്ന വെള്ളച്ചാലിൽ പോൾ. കടുവ ആക്രമിച്ചു ഗുരുതര പരുക്കേറ്റു ചികിത്സ തേടിയെത്തിയ പുതുശേരി തോമസിന്റെ Read More…
ഡോ. ആനി ലിബുവിന് വേൾഡ് മലയാളി ഫെഡറേഷന്റെ ആഗോള ഏകോപന ചുമതല
ബാങ്കോക്കിൽ വച്ച് നടന്ന വേൾഡ് മലയാളി ഫെഡറേഷ(WMF)ന്റെ ഗ്ലോബൽ കൺവൻഷനിൽവച്ച് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. 164 രാജ്യങ്ങളിൽ പ്രാതിനിധ്യമുള്ള വേൾഡ് മലയാളി ഫെഡറേഷന്റെ ഈ രാജ്യങ്ങളിലെ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല ആനി ലിബുവിനാണ്. WMF ന്റെ ഗ്ലോബൽ ഹെല്പ് ഡസ്ക് ചുമതലയിലുള്ളപ്പോൾ നിർവ്വഹിച്ച സ്തുത്യർഹമായ സേവനങ്ങൾക്കുള്ള അംഗീകാരമാണ് പുതിയ ചുമതല. കോവിഡ് – ഉക്രൈൻ പ്രതിസന്ധി കാലഘട്ടങ്ങളിൽ വിവിധ രാജ്യങ്ങളിൽ ഉള്ള മലയാളികൾക്ക് വേൾഡ് മലയാളി ഫെഡറേഷൻ നിരവധി സഹായങ്ങൾ നൽകിയിരുന്നു. ആഗോളതലത്തിൽ നടത്തിയ ഈ ഇടപെടലുകളുടെ Read More…
കർണാടകയിലെ നഴ്സിംഗ് പ്രവേശനവുമായി ബന്ധപ്പെട്ട പുതിയ മാർഗരേഖ
കർണ്ണാടകയിലെ വിവിധ കോളേജുകളിലേക്ക് 2023 – 24 അദ്ധ്യായന വർഷത്തിലേക്കുള്ള ബി എസ് സി നേഴ്സിംഗ് പ്രവേശനവുമായി ബന്ധപ്പെട്ട ചില സുപ്രധാന വിവരങ്ങൾ ചുവടെ : കർണ്ണാടക ഗവൺമെന്റിന്റെയും രാജീവ് ഗാന്ധി ആരോഗ്യ യുണിവേസ്റ്റിറ്റിയുടെയും ഉത്തരവ് പ്രകാരം 2023 – 24 അദ്ധ്യായന വർഷം മുതൽ ബി എസ് സി നേഴ്സിംഗ് കോഴ്സിലേക്കുള്ള പ്രവേശനം കർണ്ണാടക എക്സാമിനേഷൻ അഥോർട്ടി (KEA) നടത്തുന്ന കോമൺ എൻട്രൻസ് ടെസ്റ്റ് (CET) വഴി മാത്രം ആയിരിക്കും. നേഴ്സിംഗ് പഠനത്തിനായി നമ്മുടെ മക്കൾ Read More…









