കർണാടകയിലെ നഴ്സിംഗ് പ്രവേശനവുമായി ബന്ധപ്പെട്ട പുതിയ മാർഗരേഖ

കർണ്ണാടകയിലെ വിവിധ കോളേജുകളിലേക്ക് 2023 – 24 അദ്ധ്യായന വർഷത്തിലേക്കുള്ള ബി എസ് സി നേഴ്സിംഗ് പ്രവേശനവുമായി ബന്ധപ്പെട്ട ചില സുപ്രധാന വിവരങ്ങൾ ചുവടെ :

കർണ്ണാടക ഗവൺമെന്റിന്റെയും രാജീവ് ഗാന്ധി ആരോഗ്യ യുണിവേസ്റ്റിറ്റിയുടെയും ഉത്തരവ് പ്രകാരം 2023 – 24 അദ്ധ്യായന വർഷം മുതൽ ബി എസ് സി നേഴ്സിംഗ് കോഴ്സിലേക്കുള്ള പ്രവേശനം കർണ്ണാടക എക്സാമിനേഷൻ അഥോർട്ടി (KEA) നടത്തുന്ന കോമൺ എൻട്രൻസ് ടെസ്റ്റ് (CET) വഴി മാത്രം ആയിരിക്കും.

നേഴ്സിംഗ് പഠനത്തിനായി നമ്മുടെ മക്കൾ അധികമായി പോകുന്ന ബാംഗ്ലൂർ , മൈസൂർ, മംഗലാപുരം തുടങ്ങി കർണാടകയിലെ എല്ലായിടത്തുമുള്ള കോളേജുകളിൽ എൻട്രൻസ് റാങ്ക് അടിസ്ഥാനത്തിൽ ചേരുവാൻ ഇത് നല്ലൊരവസരമായിരിക്കും.

CET അറ്റൻഡ് എങ്കിലും ചെയ്ത് റാങ്ക് ലിസ്റ്റിൽ ഉള്ള കുട്ടികൾക്ക് മാത്രമേ ഈ വർഷം മുതൽ എല്ലാത്തരം ക്വോട്ട സിറ്റുകളിലും അഡ്മിഷൻ നൽക്കാവു എന്നാണ് ഗവൺമെന്റിന്റെ ഇപ്പോഴത്തെ നിലപാട്. ആയതിനാൽ കർണ്ണാടകയിൽ നേഴ്സിംഗ് പഠനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികളെയും Karnataka Examination Authority യുടെ CET എഴുതുവാൻ രജിസ്റ്റർ ചെയ്യേണ്ടതാണ്.

CET എക്സാമിന് ഓൺലൈൻ രെജിസ്റ്റർ ചെയ്യാനുള്ള ലിങ്കും പ്രധാന തിയ്യതികളും താഴെ കൊടുക്കുന്നു:

CET 2024 Online Registration Link

രെജിസ്ട്രേഷൻ തുടങ്ങുന്ന തിയ്യതി – 10-Jan-2024

രെജിസ്ട്രേഷൻ അവസാനിക്കുന്ന തിയ്യതി – 20-Feb-2024

CET എക്സാം ദിവസങ്ങൾ – 18-Apr-2024 & 19-Apr-2024

For more details:

Marian Institute of Advanced Studies
KVMS Junction
PONKUNNAM
Contact :9847093893

error: Content is protected !!