സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 4,27105 കുട്ടികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. 2,971 പരീക്ഷ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ഇതിനായി തയ്യാറാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഉത്തരകടലാസ് വിതരണം, ചോദ്യപേപ്പർ സൂക്ഷിക്കുന്നത് എന്നിവ സംബന്ധിച്ച് ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. 536 കുട്ടികൾ ഗൾഫിലും 285 പേർ ലക്ഷദ്വീപിലും പരീക്ഷ എഴുതുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഹയർ സെക്കന്ററി തലത്തിൽ 4,14151 പ്ലസ് വണ്ണിലും 4,41213 പ്ലസ്ടുവിലും പരീക്ഷ എഴുതുന്നുണ്ട്. 27,000 അധ്യാപകരെയാണ് Read More…
News
പൂഞ്ഞാറും തിരിച്ചറിവുകളും: ഫാ. ഡോ. മൈക്കിൾ പുളിക്കൽ
പൂഞ്ഞാർ സെൻറ് മേരീസ് പള്ളിപ്പരിസരത്ത് ഒരുസംഘം ആളുകൾ അതിക്രമിച്ചു കയറുകയും ആരാധനയ്ക്കു തടസം സൃഷ്ടിക്കുകയും വൈദികനെ ആക്രമിക്കുകയും ചെയ്ത സംഭവം കേരളത്തിൻറെ സാമൂഹിക ഐക്യത്തിനും മതസൗഹാർദത്തിനും ഏറ്റ ദൗർഭാഗ്യകരമായ ഒരു പ്രഹരമാണ്. ഈ സംഭവം വെളിപ്പെടുത്തുന്ന ചില വസ്തുതകൾ നാം ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്. ആദരവിൻറെ സംസ്കാരം ഇല്ലാതായിക്കൊണ്ടിരിക്കുന്നു ഏതു മതത്തിൽ വിശ്വസിച്ചാലും ഇതര മതസ്ഥരെയും അവരുടെ ആരാധനാലയങ്ങളെയും പുരോഹിതരെയും ആദരവോടെ സമീപിക്കുന്ന മഹത്തായ സംസ്കാരമാണ് നമുക്കുണ്ടായിരുന്നത്. ഇതരമതവിദ്വേഷവും വർഗീയതയും വളർത്തുന്ന ശ്രമങ്ങളെ തിരുത്താനും തള്ളിപ്പറയാനും എന്നും ആത്മീയ Read More…
പൗരത്വ ഭേദഗതി നിയമം അടുത്ത മാസം മുതൽ നടപ്പാക്കിയേക്കും
വിവാദമായ പൗരത്വ ഭേദഗതി നിയമം അടുത്ത മാസം മുതൽ നിലവിൽ വന്നേക്കുമെന്ന് റിപ്പോർട്ട്. മൂന്ന് അയൽ രാജ്യങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പൗരത്വം നൽകുന്നതിനുള്ള പ്രത്യേക വകുപ്പുകൾ ഉൾക്കൊള്ളുന്ന നിയമം, ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് നടപ്പാക്കുമെന്നു ബിജെപി നേതാവ് ശിവരാജ് സിങ് ചൗഹാൻ പറഞ്ഞിരുന്നു. ഈ പ്രസ്താവന വന്നു ദിവസങ്ങൾ പിന്നിടുമ്പോഴാണ് പുതിയ റിപ്പോർട്ട് പുറത്തുവന്നത്. പൗരത്വ റജിസ്ട്രേഷനുള്ള ഓൺലൈൻ പോർട്ടൽ തയാറായിട്ടുണ്ട്. ഇതിന്റെ ട്രയൽ റൺ നടക്കുന്നതായാണ് വിവരം. പ്രതിപക്ഷ സംസ്ഥാനങ്ങളിൽ നിന്ന് ഉയർന്ന എതിർപ്പ് മറികടക്കാനാണ് Read More…
വന്യ ജീവി ആക്രമണം; മൂന്നാറിൽ കൺട്രോൾ റൂം തുറക്കും: മന്ത്രി എകെ ശശീന്ദ്രൻ
വന്യ ജീവി ആക്രമണം വർധിക്കുന്ന മൂന്നാറിൽ കൺട്രോൾ റൂം തുറക്കും. വനം മന്ത്രി എകെ ശശീന്ദ്രൻ്റെ യോഗത്തിലാണ് തീരുമാനം. യോഗത്തിൽ ഇടുക്കി ജില്ലയുടെ ചുമതലയുള്ള മന്ത്രി റോഷി അഗസ്റ്റിനും പങ്കെടുത്തു. വയനാട് മാതൃകയിൽ RRT സംവിധാനം ഏർപ്പെടുത്താനാണ് തീരുമാനം. മുഴുവൻ സമയ നിരീക്ഷണം ഏർപ്പെടുത്തും. ആനത്താരയിൽ ഡ്രോൺ ക്യാമറ നിരീക്ഷണം ഏർപ്പെടുത്തും. പ്രശ്ന മേഖലയിൽ ഫോറസ്റ്റ്, പൊലീസ് സംയുക്ത സുരക്ഷാ സംവിധാനം ഏർപ്പെടുത്തും. വനം മേധാവി, ചീഫ് വൈൽഡ് ലൈഫ് വാഡൻ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ Read More…
ഗഗൻയാൻ ദൗത്യത്തെ നയിക്കാൻ മലയാളി പ്രശാന്ത് ബി.നായർ; നാലംഗ സംഘത്തെ പ്രഖ്യാപിച്ചു
ഗഗൻയാൻ ദൗത്യത്തെ മലയാളി നയിക്കും. ഗഗൻയാൻ ദൗത്യ അംഗങ്ങളെ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. സംഘത്തിൽ നാല് പേരാണ് ഉള്ളത്. പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്ണൻ നായർ, അംഗദ് പ്രതാപ്, അജിത് കൃഷ്ണൻ, ശുഭാംശു ശുക്ല എന്നിവരും സംഘത്തിലുണ്ട്. VSSC വേദിയിലാണ് അഭിമാന ദൗത്യ സംഘത്തെ പ്രഖ്യാപിച്ചത്. ഗഗൻയാൻ ദൗത്യത്തിനുള്ള ബഹിരാകാശ സഞ്ചാരികളായി തെരഞ്ഞെടുക്കപ്പെട്ട നാല് പേർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആസ്ട്രനോട്ട് ബാഡ്ജുകളും സമ്മാനിച്ചു. ഗഗൻയാൻ യാത്രക്കുള്ള സംഘത്തെ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണനായിരിക്കും നയിക്കുക. നാലുപേരില്‍ മൂന്നുപേരായിരിക്കും Read More…
മാരക ലഹരിയില്‍ മാനസികനില നഷ്ടപ്പെട്ടവരെ നിയന്ത്രിക്കണം
പാലാ: മാരക ലഹരിയില്‍ മാനസിക നില നഷ്ടപ്പെട്ട് തിമിര്‍ത്താടുന്ന തലമുറയെ സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുസമൂഹവും നിയന്ത്രിക്കണമെന്ന് കെ.സി.ബി.സി മദ്യ-ലഹരിവിരുദ്ധ സമിതി ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കലും പ്രസിഡന്റ് പ്രസാദ് കുരുവിളയും ആവശ്യപ്പെട്ടു. ലഹരിയുടെ മാസ്മരികതയില്‍ പരിസരബോധവും, മാനസിക നിലയും തകരാറിലാകുന്ന ഇളംതലമുറയും, യുവതലമുറയും നാടിന് തുടരെ ഭീഷണിയാകുകയാണ്. ഇതിനെ കുട്ടിക്കളിയെന്ന് പറഞ്ഞ് തള്ളാനാവില്ല. പേക്കൂത്തുകള്‍ക്ക് ധൈര്യം പകരാന്‍ മാരക ലഹരിയെക്കൂട്ടുപിടിക്കുകയാണിവര്‍. റവന്യു-എക്‌സൈസ്-പോലീസ്-ഫോറസ്റ്റ് സംവിധാനങ്ങള്‍ ജാഗ്രത പുലര്‍ത്തുകയും നിരന്തര പരിശോധനകള്‍ നടത്തുകയും വേണം. കൊറോണ പകര്‍ച്ചവ്യാധിക്കെതിരെ സ്വീകരിച്ച അതേ Read More…
തൃശൂർ അതിരൂപതാ സമുദായ ജാഗ്രതാ സമ്മേളനം
കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ തൃശൂർ അതിരൂപതാ സമുദായ ജാഗ്രത സമ്മേളനം. മണിപ്പൂർ ഉൾപ്പെടെയുള്ള രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ സംഘർഷാവസ്ഥ അവസാനിപ്പിക്കുവാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് തൃശൂർ അതിരൂപത സമുദായ ജാഗ്രത സമ്മേളനത്തിൽ പ്രമേയം കൊണ്ടുവന്നു. ഭരണഘടന ഉറപ്പു നൽകുന്ന സംരക്ഷണം ക്രൈസ്തവ സമൂഹങ്ങൾക്കും, സ്ഥാപനങ്ങൾക്കും ഉറപ്പാക്കുന്നതിന് നടപടി കൈക്കൊള്ളണം. ഇന്ത്യയിൽ ക്രൈസ്‌തവ വിശ്വാസികൾക്ക് നേരെ നടക്കുന്ന പീഡനങ്ങളെ പ്രമേയം അപലപിച്ചു. സംസ്ഥാനത്ത് വിവിധ ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ വിതരണം ചെയ്യുന്നതിൽ വിവേചനവും, നിയമപരമല്ലാത്ത മാനദണ്ഡങ്ങളും നിലനിൽക്കുന്ന അവസ്ഥ അവസാനിപ്പിക്കണമെന്ന് Read More…
പൂഞ്ഞാര്‍ പള്ളി അങ്കണത്തില്‍ നടന്ന അക്രമം കേരളത്തിന് അപമാനം: കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ
കൊച്ചി: കഴിഞ്ഞ ദിവസം പാലാ രൂപതയിലെ പൂഞ്ഞാര്‍ സെന്റ്.മേരീസ് ഫൊറോന പള്ളി അങ്കണത്തില്‍ നടന്ന അനിഷ്ട സംഭവം കേരള സമൂഹത്തെ ആകെ ഞെട്ടിക്കുന്നതും കേരളത്തിന്റെ അന്തരീക്ഷത്തെ തകർക്കുന്നതുമാണെന്ന് കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ അധ്യക്ഷൻ കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പ്രസ്താവിച്ചു. ദൈവാലയത്തിൽ നടന്നുകൊണ്ടിരുന്ന ആരാധനയ്ക്ക് തടസ്സം വരുത്തുന്ന തരത്തില്‍ ദൈവാലയ പരിസരത്തും പള്ളി അങ്കണത്തിലും അനധികൃതമായി പ്രവേശിച്ച് ആരാധന അലങ്കോലപ്പെടുത്തുന്നതിനുള്ള ഹീനമായ ശ്രമങ്ങളാണ് അവിടെ നടന്നത്. ഓരോ മതവിഭാഗത്തിന്റെയും ആരാധനാലയങ്ങളോടും അവിടെ നടക്കുന്ന ആരാധനകളോടും Read More…
പീഡാനുഭവവാര അവധിദിനങ്ങൾ സംരക്ഷിക്കണം: സീറോമലബാർസഭ
ക്രൈസ്തവ സമൂഹത്തെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ള പീഡാനുഭവവാരം മാർച്ച് 24 മുതൽ 31 വരെ ആചരിക്കുകയാണ്. ഓശാന ഞായർ (24/03/2024 ) പെസഹാ വ്യാഴം (28/ 03/2024) ദുഃഖവെള്ളി (29 / 03/2024) ഈസ്റ്റർ (31/03 2024 ) ദിവസങ്ങളാണ് ഏറ്റവും പ്രധാനമായി ആചരിക്കുന്നത്. ആ ദിവസങ്ങളിൽ ക്രൈസ്തവർ പള്ളിയിലും മറ്റു തീർത്ഥാടന കേന്ദ്രങ്ങളിലും പ്രത്യേക ആരാധനാകർമ്മങ്ങളിൽ പങ്കെടുക്കുകയും കുടുംബാംഗങ്ങളോടൊപ്പം ആയിരിക്കുകയും ചെയ്യുന്ന ദിവസങ്ങളാണ്. ഈ വർഷത്തെ പൊതു അവധിയുടെ പട്ടികയിൽ ഇവ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും സാമ്പത്തികവർശം അവസാനിക്കുന്നത് Read More…
ക്രൈസ്തവരുടെ മതസ്വാതന്ത്ര്യത്തിന്റെയും ആരാധാനാവകാശങ്ങളുടെയും മേലുള്ള കടന്നുകയറ്റം അപലപനീയം: സീറോമലബാര്‍സഭ
പാലാ രൂപതയിലെ പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളിക്കും വൈദികനും എതിരെ ഉണ്ടായ അതിക്രമം തികച്ചും അപലപനീയമാണന്നും സര്‍ക്കാര്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പള്ളിയില്‍ ഫെബ്രുവരി 23 വെള്ളിയാഴ്ച, വി. കുര്‍ബാനയുടെ ആരാധന നടക്കുന്ന സമയത്ത് പുറത്തു നിന്നെത്തിയ അന്‍പതിലധികം വരുന്ന ചെറുപ്പക്കാരുടെ സംഘം എട്ടിലധികം കാറുകളിലും കുറച്ച് ബൈക്കുകളിലുമായി പള്ളിയുടെ കുരിശിന്‍തൊട്ടിയില്‍ അതിക്രമിച്ചു കയറി ബഹളം വയ്ക്കുകയും ആരാധന തടസ്സപ്പെടുത്തുന്ന രീതിയില്‍ വാഹനങ്ങള്‍ ഇരപ്പിക്കുകയും ചെയ്തത് ക്രൈസ്തവരുടെ Read More…










