News Social Media

ഇരുചക്രവാഹനങ്ങളില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്താൽ ലൈസന്‍സ് റദ്ദാക്കും: എംവിഡി മുന്നറിയിപ്പ്

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍, ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള കര്‍ശന നടപടികള്‍ നേരിടേണ്ടി വരുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ അറിയിപ്പ്. ഇരുചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ക്കൊപ്പം ഒരാളെ മാത്രമേ നിയമപരമായി അനുവദിച്ചിട്ടുള്ളു. പക്ഷെ വാഹനത്തില്‍ മൂന്നുപേര്‍ കയറിയ ട്രിപ്പിള്‍ റൈഡിംഗ് സര്‍ക്കസ് നിത്യകാഴ്ചയാണ്. ഇത് അത്യന്തം അപകടകരമാണ്. അടിയന്തിരഘട്ടത്തില്‍ കൈത്താങ്ങ് ആകേണ്ട ഇന്‍ഷുറന്‍സ് പരിരക്ഷ നിഷേധിക്കപ്പെടാനും ഇത് കാരണമാകാമെന്ന് എംവിഡി വ്യക്തമാക്കി. എംവിഡി ഫേസ്ബുക്ക് പോസ്റ്റ് : ട്രിപ്പിള്‍ ട്രിപ്പ് ട്രബിളാണ് ചങ്ങായി. Read More…

News Social Media

കാർലോസ് വൈബ്’ ട്രെയിനിംഗ് പ്രോഗ്രാം

സൈബർ യുഗത്തിലെ യുവ വിശുദ്ധൻ വാഴ്ത്തപ്പെട്ട കാർലോ അക്വിറ്റിസിന്റെ പാതയിൽ യുവത്വത്തിന്റെ ആവേശം നിറച്ച് ആടിയും പാടിയും ദിവ്യകാരുണ്യത്തിന്റെ അരൂപിയിൽ യുവത്വത്തിന്റെ ഹൃദയത്തെ തൊട്ടുണർത്തുവാൻ ഒരു കൂട്ടം യുവാക്കൾ ഒന്നിക്കുന്ന ‘കാർലോസ് വൈബ്’ ന്റെ ട്രെയിനിംഗ് പ്രോഗ്രാം ദ്വാരക പാസ്റ്ററൽ സെന്ററിൽ വെച്ച് മാർച്ച് 09,10 ദിവസങ്ങളിൽ നടത്തപ്പെട്ടു. ബഹു ഫാ. സജി തെക്കേക്കൈതക്കാട്ട് സി.എം.ഐ, ശ്രീ ശശി ഇമ്മാനുവൽ സർ എന്നിവർ ക്ലാസ് നയിച്ചു. രൂപത പ്രസിഡന്റ് ശ്രീ ജിഷിൻ മുണ്ടക്കാത്തടത്തിൽ, വൈസ് പ്രസിഡന്റ് കുമാരി Read More…

News Social Media

രണ്ട് കര്‍ഷകരുടെ മനുഷ്യസ്‌നേഹത്താല്‍ പന്ത്രണ്ട് കുടുംബങ്ങള്‍ക്ക് വീടൊരുങ്ങുന്നു

കൊഴുവനാല്‍: കൊഴുവനാല്‍ നിവാസികളായ എ.ജെ. തോമസ് അമ്പഴത്തിനാലിന്റെയും എം.എ. എബ്രാഹം മുണ്ടുപാലയ്ക്കലിന്റെയും മനുഷ്യസ്‌നേഹത്താല്‍ മേവടയില്‍ പന്ത്രണ്ട് കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനായി 95 സെന്റ് സ്ഥലം പാലാ രൂപത അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നേതൃത്വം നല്കുന്ന പാലാ രൂപത ഹോം പ്രോജക്ടിലേക്ക് സൗജന്യമായി നല്കുന്നു. എ.ജെ. തോമസ് അമ്പഴത്തിനാലിന് പിതൃസ്വത്തായി ലഭിച്ച 65 സെന്റ് സ്ഥലവും സഹോദരീ ഭര്‍ത്താവായ എം.എ. എബ്രാഹം മുണ്ടുപാലയ്ക്കല്‍ 30 സെന്റ് സ്ഥലവുമാണ് ഭൂരഹിത ഭവനരഹിതര്‍ക്കായി സൗജന്യമായി നല്‍കിയത്. ഏറ്റവും അര്‍ഹരായ പന്ത്രണ്ട് Read More…

News

വർക്കലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജിൽ അപകടം; കടലിൽ വീണ് കുട്ടികൾ ഉൾപ്പെടെ 15പേർക്ക് പരുക്ക്

വര്‍ക്കല ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജിലുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരുക്കേറ്റു. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 15 പേര്‍ക്ക് പരുക്കേറ്റു. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് അപകടം. ശക്തമായ തിരയില്‍ പെട്ട് ഫ്ലോട്ടിങ് ബ്രിഡ്ജിന്‍റെ കൈവരി തകരുകയായിരുന്നു. ശക്തമായി തിരമാല വീണ്ടും അടിച്ചതോടെ ഫ്ലോട്ടിങ് ബ്രിഡ്ജിലുണ്ടായിരുന്നവര്‍ കടലിലേക്ക് പതിച്ചു. ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും ശക്തമായ തിരയില്‍ പെട്ടതോടെ കടലില്‍ വീണവര്‍ക്ക് പെട്ടെന്ന് കരയിലേക്ക് നീങ്ങാനായില്ല. സുരക്ഷാ ജീവനക്കാര്‍ ഉടൻ തന്നെ കടലില്‍ വീണവരെ പുറത്തെത്തിക്കുകയായിരുന്നു. ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് Read More…

News Social Media

സിദ്ധാർത്ഥിന്റെ മരണം: സിബിഐ അന്വേഷണം നടത്താമെന്ന് ഉറപ്പ് നൽകി മുഖ്യമന്ത്രി

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ സിബിഐ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി സിദ്ധാർത്ഥന്റെ അച്ഛൻ ജയപ്രകാശ്. മകന്റെ മരണത്തിലെ സംശയങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചതായും ജയപ്രകാശ് മാധ്യമങ്ങളോട് വ്യക്തമാക്കി. സിദ്ധാര്‍ഥന്റെ പിതാവ് ജയപ്രകാശും അമ്മാവന്‍ ഷിബുവുമായിരുന്നു മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. തുടര്‍ന്ന് അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ‘അസിസ്റ്റന്റ് വാര്‍ഡനേയും ഡീനിനേയും കൊലക്കുറ്റത്തിന് പ്രതി ചേര്‍ക്കണണമെന്നും സസ്പെന്‍ഷല്ല, ഇരുവരേയും പുറത്താക്കി സര്‍വീസില്‍നിന്ന് മാറ്റിനിര്‍ത്തി അന്വേഷണം നടത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

News Social Media

യുവജനങ്ങൾ പ്രതിബദ്ധത ഉള്ളവരാകണം :മാർ ആൻഡ്രൂസ് താഴത്ത്

യുവജനങ്ങൾ സമൂഹത്തോടും സഭയോടും സമുദായത്തോടും തങ്ങളോട് തന്നെയും പ്രതിബദ്ധത ഉള്ളവരാകണം എന്ന് അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് പിതാവ്. കെ സി വൈ എം തൃശ്ശൂർ അതിരൂപത 51-ാം മത് വാർഷിക സെനറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വെല്ലുവിളികൾ നിറഞ്ഞ ഈ കാലഘട്ടത്തിൽ യുവജനങ്ങൾക്ക് സ്വന്തമായി ഒരു വിഷൻ, മിഷൻ, കമ്മിറ്റ്മെൻ്റ് എന്നിവ ഉണ്ടാവണം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കെ സി വൈ എം തൃശ്ശൂർ അതിരൂപത പ്രസിഡൻ്റ് ജിഷാദ് ജോസിൻ്റെ അദ്ധ്യക്ഷതയിൽ കണ്ണംകുളങ്ങര Read More…

News Social Media

Y-DAT യൂത്ത് ആനിമേറ്റേർസ് സംഗമം സംഘടിപ്പിച്ചു

കെ.സി.വൈ.എം. എസ്.എം.വൈ.എം. താമരശ്ശേരി രൂപതയിലെ യൂണിറ്റ്, മേഖല ആനിമേറ്റർമാർക്ക് വേണ്ടിയുള്ള സംഗമം Y-DAT (യൂത്ത് ഡയറക്ടേർസ് ആൻഡ് ആനിമേറ്റേർസ് ട്രെയിനിംഗ്) മാർച്ച് 7, 8 തീയതികളിൽ താമരശ്ശേരി മേഖലയുടെ ആതിഥേയത്വത്തിൽ പുതുപ്പാടി വിൻസൻഷ്യൻ ജൂബിലി റിട്രീറ്റ് സെന്ററിൽ വച്ച് നടത്തപ്പെട്ടു. കെ.സി.വൈ.എം. എസ്.എം.വൈ.എം. താമരശ്ശേരി രൂപത പ്രസിഡന്റ് റിച്ചാൾഡ് ജോൺ അധ്യക്ഷത വഹിച്ച പരിപാടി കെ.സി.വൈ.എം. സംസ്ഥാന അസിസ്റ്റന്റ് ഡയറക്ടർ റവ. സി. റോസ് മെറിൽ എസ്. ഡി. ഉദ്ഘാടനം ചെയ്യ്തു. രൂപതയിലെ വിവിധ ഇടവകളിലും മേഖലകളിലും Read More…

News Social Media

കുടുംബമാണ് ഏറ്റവും വലിയ കലാലയം: മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ: കുടുംബമാണ് ഏറ്റവും വലിയ കലാലയമെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂൾ ശതാബ്ദി ആഘോഷ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതാപിതാക്കളാണ് ഏറ്റവും നല്ല അധ്യാപകർ. നമ്മുടെ കുട്ടികൾക്കുവേണ്ടി എന്ത് ത്യാഗം ചെയ്താലും അത് നഷ്ടമാകില്ല. കുട്ടികൾ സ്നേഹവും വാൽസല്യവുമെല്ലാം കരസ്ഥമാക്കുന്നത് കുടുംബത്തിൽ നിന്നുമാണ്. കുടുംബത്തിൻ്റെ തുടർച്ചയാണ് കലാലയങ്ങൾ. പള്ളിക്കൂടത്തിൽ വരുമ്പോൾ വേറൊരു ലോകത്തിൽ എത്തിയതായി കുട്ടികൾക്കു തോന്നരുത്. വീട്ടിൽ കുട്ടികളെ എങ്ങനെ കരുതൽ Read More…

News Social Media

എസ്.എം.വൈ.എം പാലാ രൂപതയുടെ വനിതാദിനാഘോഷവും, കേശദാനവും നടത്തപ്പെട്ടു

മരങ്ങാട്ടുപിള്ളി : എസ്.എം.വൈ.എം പാലാ രൂപതയുടെ വനിതാദിനാഘോഷവും, കേശദാനവും 2024 മാർച്ച് 8-ാം തീയതി സെൻറ്. ഫ്രാൻസിസ് അസീസി ചർച്ച്, മരങ്ങാട്ടുപിള്ളിയിൽ വച്ച് നടത്തപ്പെട്ടു. ജപമാലയോടെ ആരംഭിച്ച ഭക്തിനിർഭരവും പ്രൗഢോജജ്വലവുമായ ചടങ്ങുകൾക്ക് പാലാ രൂപത യുവജന പ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡന്റ് കുമാരി. ടിൻസി ബാബു പതാക ഉയർത്തുകയും, അധ്യക്ഷപദം അലങ്കരിക്കുകയും ചെയ്തു. സാമൂഹ്യ പ്രവർത്തക ശ്രീമതി. നിഷ ജോസ് കെ. മാണി ഉദ്ഘാടന കർമ്മം നിർവഹിക്കുകയും, തൻറെ ജീവിതാനുഭവങ്ങൾ കൊണ്ട്, വനിതകൾ നസ്രാണി സമൂഹത്തിന്റെ കരുത്തായി കരുതലായി Read More…

News Social Media

പ്രധാനമന്ത്രിയുടെ വനിതാദിന സമ്മാനം ;പാചകവാതക സിലിണ്ടറിന് 100 രൂപ കുറച്ചു

വനിതാദിനത്തില്‍ ഗാര്‍ഹികാവശ്യത്തിനുള്ള എല്‍.പി.ജി. സിലിണ്ടറിന്റെ വില നൂറുരൂപ കുറച്ച് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ‘ഇന്ന് വനിതാ ദിനത്തിൽ, എൽപിജി സിലിണ്ടർ വില 100 രൂപ കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഇതു രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിനു കുടുംബങ്ങളുടെ സാമ്പത്തിക ഭാരം ഗണ്യമായി കുറയ്ക്കും. പ്രത്യേകിച്ച് നമ്മുടെ നാരീ ശക്തിക്ക് പ്രയോജനം ചെയ്യും. പാചക വാതകം താങ്ങാനാവുന്ന വിലയിൽ എത്തിക്കുന്നതിലൂടെ ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കാനാണു സർക്കാർ ആഗ്രഹിക്കുന്നത്. കേന്ദ്രത്തിന്റെ തീരുമാനം സ്ത്രീകളെ ശാക്തീകരിക്കും. പാചകവാതക വില Read More…