പീഡാനുഭവവാര അവധിദിനങ്ങൾ സംരക്ഷിക്കണം: സീറോമലബാർസഭ

ക്രൈസ്തവ സമൂഹത്തെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ള പീഡാനുഭവവാരം മാർച്ച് 24 മുതൽ 31 വരെ ആചരിക്കുകയാണ്. ഓശാന ഞായർ (24/03/2024 ) പെസഹാ വ്യാഴം (28/ 03/2024) ദുഃഖവെള്ളി (29 / 03/2024) ഈസ്റ്റർ (31/03 2024 ) ദിവസങ്ങളാണ് ഏറ്റവും പ്രധാനമായി ആചരിക്കുന്നത്.

ആ ദിവസങ്ങളിൽ ക്രൈസ്തവർ പള്ളിയിലും മറ്റു തീർത്ഥാടന കേന്ദ്രങ്ങളിലും പ്രത്യേക ആരാധനാകർമ്മങ്ങളിൽ പങ്കെടുക്കുകയും കുടുംബാംഗങ്ങളോടൊപ്പം ആയിരിക്കുകയും ചെയ്യുന്ന ദിവസങ്ങളാണ്.

ഈ വർഷത്തെ പൊതു അവധിയുടെ പട്ടികയിൽ ഇവ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും സാമ്പത്തികവർശം അവസാനിക്കുന്നത് പ്രമാണിച്ച് പ്രസ്തുത അവധികൾ നിഷേധിക്കുന്ന നടപടികൾ ഉണ്ടായേക്കുമെന്ന ആശങ്ക ക്രൈസ്തവ സമൂഹത്തിൽ ഉയരുന്നുണ്ട്സ. മുൻ വര്ഷങ്ങളിലെ ദുരനുഭവം ആശങ്ക ബലപ്പെടുത്തുന്നു.

ഈ സാഹചര്യത്തിലാണ് സാമ്പത്തിക വർഷ സമാപനം പ്രമാണിച്ച് വിവിധ സർക്കാർ വകുപ്പുകളിലും ട്രഷറി, ബാങ്കിങ് ,ധനകാര്യ സ്ഥാപനങ്ങളിലും പൊതുഅവധികൾ ഇല്ലാതാക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും തീർത്തും ഒഴിവാക്കാൻ പറ്റാത്ത സാഹചര്യങ്ങൾ ഉണ്ടായാൽ ക്രിസ്ത്യൻ മത വിശ്വസികളായ ഉദ്യോഗസ്ഥർക്ക് പൂർണ്ണമായ ഒഴിവ് നൽകിക്കൊണ്ട് മാത്രമേ അത്തരം ഉത്തരവുകൾ / സർക്കുലർ പുറപ്പെടുവിക്കാവൂ എന്നും ആവശ്യപ്പെട്ട് സീറോ മലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ ചെയർമാൻ ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തു നൽകി.

error: Content is protected !!