പൂഞ്ഞാർ : വന്യജീവികളുടെ ആക്രമണം മൂലം മനുഷ്യജീവിതം ജീവൻ നഷ്ടപ്പെടുന്ന അവസ്ഥ ഭയാനകം ആണെന്നും മനുഷ്യ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നത് ഒരു ഭരണകൂടത്തിൻ്റെ പ്രഥമമായ കർത്തവ്യമായി മാറണമെന്നും വന്യജീവി സംരക്ഷണം മനുഷ്യന് ശേഷമുള്ള പരിഗണനയിൽ ആവണമെന്നും എല്ലാ കർഷകനും സുരക്ഷ ഒരുക്കണമെന്നും എകെസിസി, പിതൃവേദി, മാതൃവേദി പയ്യാനിത്തോട്ടം യൂണിറ്റുകളുടെ സംയുക്ത സമ്മേളനം ആവശ്യപ്പെട്ടു. വികാരി ഫാ. തോമസ് കുറ്റിക്കാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ എ.കെ.സി.സി യൂണിറ്റ് പ്രസിഡൻറ് ലിബിൻ കല്ലാറ്റ് പ്രമേയം അവതരിപ്പിച്ചു. ഗവൺമെൻ്റ് Read More…
News
കേരള സർവകലാശാല കലോത്സവം നിർത്തിവയ്ക്കാൻ വിസിയുടെ നിർദേശം
കേരള സർവകലാശാല കലോത്സവം നിർത്തി വെക്കാന്‍ തീരുമാനം. വൈസ് ചാന്‍സിലറാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്. ഇനി മത്സരങ്ങൾ ഉണ്ടാവില്ല. കഴിഞ്ഞ മത്സരങ്ങളുടെ ഫലവും പ്രഖ്യാപിക്കില്ല. കലോത്സവത്തിന്റെ സമ്മാപന സമ്മേളനവും ഉണ്ടാകില്ലെന്ന് സർവകലാശാല അറിയിച്ചു. കലോത്സവവുമായി ബന്ധപ്പെട്ട് ലഭിച്ച മുഴുവൻ പരാതികളും പരിശോധിക്കും. അതിന് ശേഷം മാത്രമേ തീരുമാനമെടുകൂവെന്നും അധികൃതര്‍ വ്യക്തമാക്കി. നിരന്തരം ഉണ്ടായ സംഘർഷങ്ങളും, മത്സരാർത്ഥികൾ നേരിട്ട ബുദ്ധിമുട്ടുകളും കാരണമാണ് കലോത്സവം നിർത്തിവയ്ക്കുന്നതെന്ന് രജിസ്ട്രാർ അറിയിച്ചു.
മലക്കപ്പാറയിൽ വീണ്ടും കാട്ടാന ആക്രമണം; ഗുരുതര പരിക്കേറ്റ യുവാവ് ചികിത്സയില്‍
തൃശൂർ: മലക്കപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. അടിച്ചിൽത്തൊട്ടി കോളനിയിലെ തമ്പാനാണ് പരുക്കേറ്റത്. മലക്കപ്പാറയിൽ നിന്നും അടിച്ചിൽത്തൊട്ടി കോളനിയിലേക്ക് റോഡിലൂടെ നടന്നു പോകുന്നതിനിടയിൽ ഞായറാഴ്ച രാത്രി കാട്ടാന ആക്രമിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് അവശനിലയിൽ തമ്പാനെ കണ്ടെത്തുന്നത്. കാലിന് ഗുരുതരമായി പരുക്കേറ്റ തമ്പാനെ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അതിര്‍ത്തി ഗ്രാമമായ മലക്കപ്പാറയില്‍ കഴിഞ്ഞ മാസവും രണ്ട് തവണ കാട്ടാന ആക്രമണം ഉണ്ടായിരുന്നു.
ഇരുചക്രവാഹനങ്ങളില്‍ രണ്ടില്‍ കൂടുതല്‍ പേര് യാത്ര ചെയ്താൽ ലൈസന്‍സ് റദ്ദാക്കും: എംവിഡി മുന്നറിയിപ്പ്
തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളില്‍ രണ്ടില്‍ കൂടുതല്‍ പേര് യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍, ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള കര്‍ശന നടപടികള്‍ നേരിടേണ്ടി വരുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ അറിയിപ്പ്. ഇരുചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ക്കൊപ്പം ഒരാളെ മാത്രമേ നിയമപരമായി അനുവദിച്ചിട്ടുള്ളു. പക്ഷെ വാഹനത്തില്‍ മൂന്നുപേര്‍ കയറിയ ട്രിപ്പിള്‍ റൈഡിംഗ് സര്‍ക്കസ് നിത്യകാഴ്ചയാണ്. ഇത് അത്യന്തം അപകടകരമാണ്. അടിയന്തിരഘട്ടത്തില്‍ കൈത്താങ്ങ് ആകേണ്ട ഇന്‍ഷുറന്‍സ് പരിരക്ഷ നിഷേധിക്കപ്പെടാനും ഇത് കാരണമാകാമെന്ന് എംവിഡി വ്യക്തമാക്കി. എംവിഡി ഫേസ്ബുക്ക് പോസ്റ്റ് : ട്രിപ്പിള്‍ ട്രിപ്പ് ട്രബിളാണ് ചങ്ങായി. Read More…
കാർലോസ് വൈബ്’ ട്രെയിനിംഗ് പ്രോഗ്രാം
സൈബർ യുഗത്തിലെ യുവ വിശുദ്ധൻ വാഴ്ത്തപ്പെട്ട കാർലോ അക്വിറ്റിസിന്റെ പാതയിൽ യുവത്വത്തിന്റെ ആവേശം നിറച്ച് ആടിയും പാടിയും ദിവ്യകാരുണ്യത്തിന്റെ അരൂപിയിൽ യുവത്വത്തിന്റെ ഹൃദയത്തെ തൊട്ടുണർത്തുവാൻ ഒരു കൂട്ടം യുവാക്കൾ ഒന്നിക്കുന്ന ‘കാർലോസ് വൈബ്’ ന്റെ ട്രെയിനിംഗ് പ്രോഗ്രാം ദ്വാരക പാസ്റ്ററൽ സെന്ററിൽ വെച്ച് മാർച്ച് 09,10 ദിവസങ്ങളിൽ നടത്തപ്പെട്ടു. ബഹു ഫാ. സജി തെക്കേക്കൈതക്കാട്ട് സി.എം.ഐ, ശ്രീ ശശി ഇമ്മാനുവൽ സർ എന്നിവർ ക്ലാസ് നയിച്ചു. രൂപത പ്രസിഡന്റ് ശ്രീ ജിഷിൻ മുണ്ടക്കാത്തടത്തിൽ, വൈസ് പ്രസിഡന്റ് കുമാരി Read More…
രണ്ട് കര്‍ഷകരുടെ മനുഷ്യസ്നേഹത്താല്‍ പന്ത്രണ്ട് കുടുംബങ്ങള്‍ക്ക് വീടൊരുങ്ങുന്നു
കൊഴുവനാല്‍: കൊഴുവനാല്‍ നിവാസികളായ എ.ജെ. തോമസ് അമ്പഴത്തിനാലിന്റെയും എം.എ. എബ്രാഹം മുണ്ടുപാലയ്ക്കലിന്റെയും മനുഷ്യസ്നേഹത്താല്‍ മേവടയില്‍ പന്ത്രണ്ട് കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനായി 95 സെന്റ് സ്ഥലം പാലാ രൂപത അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നേതൃത്വം നല്കുന്ന പാലാ രൂപത ഹോം പ്രോജക്ടിലേക്ക് സൗജന്യമായി നല്കുന്നു. എ.ജെ. തോമസ് അമ്പഴത്തിനാലിന് പിതൃസ്വത്തായി ലഭിച്ച 65 സെന്റ് സ്ഥലവും സഹോദരീ ഭര്‍ത്താവായ എം.എ. എബ്രാഹം മുണ്ടുപാലയ്ക്കല്‍ 30 സെന്റ് സ്ഥലവുമാണ് ഭൂരഹിത ഭവനരഹിതര്‍ക്കായി സൗജന്യമായി നല്‍കിയത്. ഏറ്റവും അര്‍ഹരായ പന്ത്രണ്ട് Read More…
വർക്കലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജിൽ അപകടം; കടലിൽ വീണ് കുട്ടികൾ ഉൾപ്പെടെ 15പേർക്ക് പരുക്ക്
വര്‍ക്കല ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജിലുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരുക്കേറ്റു. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 15 പേര്‍ക്ക് പരുക്കേറ്റു. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് അപകടം. ശക്തമായ തിരയില്‍ പെട്ട് ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകരുകയായിരുന്നു. ശക്തമായി തിരമാല വീണ്ടും അടിച്ചതോടെ ഫ്ലോട്ടിങ് ബ്രിഡ്ജിലുണ്ടായിരുന്നവര്‍ കടലിലേക്ക് പതിച്ചു. ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും ശക്തമായ തിരയില്‍ പെട്ടതോടെ കടലില്‍ വീണവര്‍ക്ക് പെട്ടെന്ന് കരയിലേക്ക് നീങ്ങാനായില്ല. സുരക്ഷാ ജീവനക്കാര്‍ ഉടൻ തന്നെ കടലില്‍ വീണവരെ പുറത്തെത്തിക്കുകയായിരുന്നു. ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് Read More…
സിദ്ധാർത്ഥിന്റെ മരണം: സിബിഐ അന്വേഷണം നടത്താമെന്ന് ഉറപ്പ് നൽകി മുഖ്യമന്ത്രി
പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ സിബിഐ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി സിദ്ധാർത്ഥന്റെ അച്ഛൻ ജയപ്രകാശ്. മകന്റെ മരണത്തിലെ സംശയങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചതായും ജയപ്രകാശ് മാധ്യമങ്ങളോട് വ്യക്തമാക്കി. സിദ്ധാര്‍ഥന്റെ പിതാവ് ജയപ്രകാശും അമ്മാവന് ഷിബുവുമായിരുന്നു മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. തുടര്‍ന്ന് അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ‘അസിസ്റ്റന്റ് വാര്‍ഡനേയും ഡീനിനേയും കൊലക്കുറ്റത്തിന് പ്രതി ചേര്‍ക്കണണമെന്നും സസ്പെന്‍ഷല്ല, ഇരുവരേയും പുറത്താക്കി സര്‍വീസില്‍നിന്ന് മാറ്റിനിര്‍ത്തി അന്വേഷണം നടത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുവജനങ്ങൾ പ്രതിബദ്ധത ഉള്ളവരാകണം :മാർ ആൻഡ്രൂസ് താഴത്ത്
യുവജനങ്ങൾ സമൂഹത്തോടും സഭയോടും സമുദായത്തോടും തങ്ങളോട് തന്നെയും പ്രതിബദ്ധത ഉള്ളവരാകണം എന്ന് അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് പിതാവ്. കെ സി വൈ എം തൃശ്ശൂർ അതിരൂപത 51-ാം മത് വാർഷിക സെനറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വെല്ലുവിളികൾ നിറഞ്ഞ ഈ കാലഘട്ടത്തിൽ യുവജനങ്ങൾക്ക് സ്വന്തമായി ഒരു വിഷൻ, മിഷൻ, കമ്മിറ്റ്മെൻ്റ് എന്നിവ ഉണ്ടാവണം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കെ സി വൈ എം തൃശ്ശൂർ അതിരൂപത പ്രസിഡൻ്റ് ജിഷാദ് ജോസിൻ്റെ അദ്ധ്യക്ഷതയിൽ കണ്ണംകുളങ്ങര Read More…
Y-DAT യൂത്ത് ആനിമേറ്റേർസ് സംഗമം സംഘടിപ്പിച്ചു
കെ.സി.വൈ.എം. എസ്.എം.വൈ.എം. താമരശ്ശേരി രൂപതയിലെ യൂണിറ്റ്, മേഖല ആനിമേറ്റർമാർക്ക് വേണ്ടിയുള്ള സംഗമം Y-DAT (യൂത്ത് ഡയറക്ടേർസ് ആൻഡ് ആനിമേറ്റേർസ് ട്രെയിനിംഗ്) മാർച്ച് 7, 8 തീയതികളിൽ താമരശ്ശേരി മേഖലയുടെ ആതിഥേയത്വത്തിൽ പുതുപ്പാടി വിൻസൻഷ്യൻ ജൂബിലി റിട്രീറ്റ് സെന്ററിൽ വച്ച് നടത്തപ്പെട്ടു. കെ.സി.വൈ.എം. എസ്.എം.വൈ.എം. താമരശ്ശേരി രൂപത പ്രസിഡന്റ് റിച്ചാൾഡ് ജോൺ അധ്യക്ഷത വഹിച്ച പരിപാടി കെ.സി.വൈ.എം. സംസ്ഥാന അസിസ്റ്റന്റ് ഡയറക്ടർ റവ. സി. റോസ് മെറിൽ എസ്. ഡി. ഉദ്ഘാടനം ചെയ്യ്തു. രൂപതയിലെ വിവിധ ഇടവകളിലും മേഖലകളിലും Read More…