വല്യച്ഛൻ മല തീർത്ഥാടനം

അരുവിത്തുറ: പാലാ രൂപതാ പിതൃവേദിയുടേയും മാതൃവേദിയുടേയും നേതൃത്വത്തിൽ നാൽപതാം വെള്ളി ആചരണവും വല്യച്ഛൻ മല തീർത്ഥാടനവും നടത്തി. രാവിലെ 9 മണിക്ക് ജപമാലയോടു കൂടി അരുവിത്തുറ പള്ളിയിൽ നിന്ന് ആരംഭിച്ച് 9.30 ന് മലയടിവാരത്തു നിന്ന് കുരിശിൻറെവഴി ചൊല്ലി മല കയറി.

മലമുകളിലെ പള്ളിയിൽ ദിവ്യബലിയും സന്ദേശവും ഡയറക്ടർ റവ. ഫാദർ ജോസഫ് നരിതൂക്കിൽ നടത്തി. വൈദികരും സിസ്റ്റേഴ്സും മാതൃവേദി, പിതൃവേദി ഭാരവാഹികളും പരിപാടികൾക്ക് നേതൃത്വം വഹിച്ചു. പരിപാടികൾക്കു ശേഷം നേർച്ച കഞ്ഞി വിതരണവും നടന്നു.

error: Content is protected !!