കത്തോലിക്ക കോൺഗ്രസ്‌ കാഞ്ഞിരപ്പള്ളി രൂപത ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു

കാഞ്ഞിരപ്പള്ളി : കത്തോലിക്ക കോൺഗ്രസ്‌ കാഞ്ഞിരപ്പള്ളി രൂപത സമിതിയുടെ 2024-27 പ്രവർത്തന വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ പാസ്റ്ററൽ സെന്റർ ഓഡിറ്റോറിയത്തിൽ രൂപത വികാരി ജനറാൾ ഫാ.ബോബി അലക്സ്‌ മണ്ണംപ്ലാക്കൽമുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.

രൂപത ഡയറക്ടർ ഫാ. മാത്യു പാലക്കുടി ആമുഖസന്ദേശം നൽകി. കുവൈറ്റിൽ തീപിടിത്തത്തിൽ ആകസ്മികമായി മരണമടഞ്ഞവർക്ക് യോഗം ആദരാഞ്ജലിയർപ്പിച്ചു. പുതിയ പ്രസിഡന്റായി ചുമതലയേറ്റ കെ. കെ. ബേബി കണ്ടത്തിൽ നയപ്രഖ്യാപനം നടത്തി.

കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ സമിതിയംഗം ജോമി കൊച്ചുപറമ്പിൽ, ജനറൽ സെക്രട്ടറി ജോസഫ് പണ്ടാരക്കളം, ജോജോ തെക്കും ചേരിക്കുന്നേൽ, ടെസി ബിജു പാഴിയാങ്കൽ, സണ്ണിക്കുട്ടി അഴകംപ്രായിൽ, ഫിലിപ്പ് പള്ളിവാതുക്കൽ, ഡെയ്സി ജോർജ്കുട്ടി ചീരംകുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!