ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടിൽ എടത്വ, ചെറുതന എന്നിവിടങ്ങളിൽ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു. പിന്നാലെ ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവായി. പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തെ മുഴുവൻ താറാവുകളെയും നശിപ്പിക്കും. കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതോടെ ഉദ്യോഗസ്ഥ- ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കളക്ട്രേറ്റിൽ അടിയന്തിര യോഗം വിളിച്ചു. നാളെ എടത്വാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ യോഗം ചേർന്ന് തുടർ നടപടി സ്വീകരിക്കാനാണ് തീരുമാനം. പക്ഷികളെ കൂടുതലായി ബാധിക്കുന്ന വൈറസാണ് എച്ച്5എൻ1. Read More…
Author: Web Editor
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും: ഫാ.ഡോ.മൈക്കിൾ പുളിക്കൽ സിഎംഐ
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്തിലും പ്രണയത്തെ ആസൂത്രിതമായ രീതിയിൽ കെണിയായി മാറ്റുവാൻ ചിലർ സംഘടിതമായി ശ്രമിക്കുന്നുണ്ട് എന്ന മുന്നറിയിപ്പുകൾ പലരും നൽകിത്തുടങ്ങിയിട്ട് ഒന്നര പതിറ്റാണ്ടിലേറെയായി. ഇതിനകം പല രീതിയിൽ ആ വിഷയം സമൂഹത്തിൽ ചർച്ചയും വിവാദങ്ങളുമായി മാറിയിട്ടുണ്ട്. ഏറ്റവും ഒടുവിലേതാണ് “കേരള സ്റ്റോറി” എന്ന ചലച്ചിത്രവുമായി ബന്ധപ്പെട്ടുണ്ടായത്. തീവ്രവാദ ബന്ധമുള്ള ചില സംഘടനകൾ അന്യമതസ്ഥരായ പെൺകുട്ടികളെ പ്രണയം നടിച്ച് വശത്താക്കി മതം പഠിപ്പിക്കുകയും മതം മാറ്റുകയും തുടർന്ന് പലതരത്തിലുള്ള സാമൂഹ്യ ദ്രോഹ പ്രവർത്തനങ്ങളിലേക്ക് നയിക്കുകയും Read More…
ദൈവ സ്നേഹത്തിന് പരിശുദ്ധ അമ്മയോട് ചേർന്ന് നമുക്കും സ്തോത്രഗീതമാലപിക്കാം…
ലൂക്കാ 1 : 46 – 56ദൈവാനുഭവത്തെ രക്ഷാകരമാക്കുമ്പോൾ… കർത്താവിനെ മഹത്വപ്പെടുത്തുന്ന ആത്മാവും, രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്ന മനസ്സുമാണ് പരിശുദ്ധ അമ്മയുടേത്. ദൈവത്തിൻ്റെ ദാസിയുടെ താഴ്മയെ കടാക്ഷിക്കുന്നവനാണ് അവിടുന്നെന്ന്, അവൾ ഏറ്റുപറയുന്നു. ദൈവകാരുണ്യത്തെ അവൾ വാനോളം ഉയർത്തുന്നു.പൂർവ്വികർക്കുനല്കിയ വാഗ്ദാനത്തെ നിറവേറ്റുന്ന ദൈവമാണ് അവിടുന്നെന്നു അവൾ ഉറക്കെ പ്രഖ്യാപിക്കുന്നു. നൂറ്റാണ്ടുകളിലൂടെ തലമുറകൾ അവളെ ഭാഗ്യവതി എന്ന് പ്രകീർത്തിയ്ക്കുമെന്ന പ്രവചനഭാഗവും ഇവിടെയുണ്ട്. പരിശുദ്ധനായവൻ ശക്തനും വലിയ കാര്യങ്ങൾ ചെയ്യുന്നവനുമാണെന്നും, തലമുറകളോളം തൻ്റെ ഭക്തരുടെ മേൽ കരുണ വർഷിക്കുന്നവനാണെന്നും, അവൾ ഏറ്റുപറഞ്ഞ് Read More…
ഏപ്രിൽ 17 : വിശുദ്ധ അനിസെറ്റസ് മാർപാപ്പ
വിശുദ്ധ പത്രോസിൻ്റെ പതിനൊന്നാമത്തെ പിൻഗാമിയായ വിശുദ്ധ അനിസെറ്റസ്, വിശുദ്ധ പയസ് ഒന്നാമൻ്റെ പിൻഗാമിയായി പതിനൊന്ന് വർഷം ഭരിച്ചു. വിശുദ്ധ യോഹന്നാൻ അപ്പോസ്തലൻ ഏഷ്യയിലെ പള്ളികൾക്ക് കത്തുകൾ എഴുതിയ നാളുകളിൽ ജ്ഞാനവാദത്തിൻ്റെ അപകടകരമായ തെറ്റുകൾക്കെതിരെ ആ സമയത്ത് അദ്ദേഹത്തിന് പ്രത്യേകിച്ച് പോരാടേണ്ടിവന്നു. വിശുദ്ധ അനിസെറ്റസിനെ, സ്മിർണയിലെ ബിഷപ്പായ വിശുദ്ധ പോളികാർപ്പ് റോമിൽ സന്ദർശിച്ചു. പോളികാർപ്പിൻ്റെ ശിഷ്യനായ വിശുദ്ധ ഐറേനിയസ് പറയുന്നതുപോലെ റോമിലെ പള്ളിയിൽ ഈസ്റ്റർ ഞായറാഴ്ച ആഘോഷിക്കുന്ന ആചാരത്തെ ഈ മാർപ്പാപ്പ അനുകൂലിച്ചു, സാമ്രാജ്യത്തിൻ്റെ തലസ്ഥാനത്ത് വിശ്വാസത്തെ ദുഷിപ്പിക്കാൻ Read More…
സിസ്റ്റർ ജോസ് മരിയയെ കൊലപ്പെടുത്തിയ കേസ്: കോട്ടയം ജില്ലാ കോടതി ഇന്ന് വിധി പറയും
പാലായിലെ സിസ്റ്റർ ജോസ് മരിയ കൊലപാതക കേസിൽ കോട്ടയം ജില്ലാ കോടതി ഇന്ന് വിധി പറയും. പിണ്ണാക്കനാട് മൈലാടി എസ് എച്ച് കോൺവെന്റിലെ സിസ്റ്റർ ജോസ് മരിയ തലയ്ക്കടിയേറ്റു മരിച്ച സംഭവത്തിൽ കാസർകോട് സ്വദേശി സതീഷ് ബാബുവാണ് പ്രതി. മറ്റൊരു കന്യാസ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെൻട്രൽ ജയിലിലാണ് പ്രതി ഇപ്പോൾ ഉള്ളത്. 2015 ഏപ്രിൽ 17 നാണ് സിസ്റ്റർ ജോസ് മരിയയെ മഠത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മോഷണശ്രമത്തിനിടെ പ്രതി സിസ്റ്ററിനെ തലയ്ക്കടിച്ചു Read More…
ഏപ്രിൽ 16 :വിശുദ്ധ ബെർണാഡെറ്റ് സൗബിറസ്
1844-ൽ തെക്കൻ ഫ്രാൻസിലെ ലൂർദ് പട്ടണത്തിൽ വളരെ ദരിദ്രനായ ഒരു മില്ലറുടെ ആദ്യത്തെ കുട്ടിയായി ബെർണാഡെറ്റ് സൗബിറസ് ജനിച്ചു. ആസ്ത്മ രോഗിയായിരുന്നു ബെർണാഡെറ്റ്. 14-ആം വയസ്സിൽ, 1858 ഫെബ്രുവരി 11-ന് ലൂർദിനടുത്തുള്ള ഗേവ് നദിയുടെ തീരത്തുള്ള ഒരു ഗുഹയിൽ വെച്ച് പരിശുദ്ധ കന്യകാമറിയത്തിൻ്റെ ദർശനം അവൾക്ക് ലഭിച്ചു. ആ വർഷം ഫെബ്രുവരി 18 മുതൽ മാർച്ച് 4 വരെ കന്യകയെ വീണ്ടും സന്ദർശിക്കുമ്പോൾ ജനക്കൂട്ടം തടിച്ചുകൂടി. സിവിൽ അധികാരികൾ ബെർണാഡെറ്റിനെ ഭയപ്പെടുത്തി. അവളുടെ കണക്കുകൾ തിരിച്ചെടുക്കാൻ ശ്രമിച്ചു, Read More…
ഏപ്രിൽ 15 : വിശുദ്ധ ഹുന്ന
ആധുനിക ഫ്രാൻസിലെ സ്ട്രാസ്ബർഗ് പട്ടണത്തിലാണ് വിശുദ്ധ ഹുന്ന താമസിച്ചിരുന്നത്. അവൾ ഒരു പ്രഭുവിൻ്റെ മകളായിരുന്നു ഹുന്നവെറ്റിയറിലെ ഹുനോയെ വിവാഹം കഴിച്ചു. പട്ടണത്തിലെ ദരിദ്രരും രോഗികളും ദരിദ്രരുമായ അയൽവാസികൾക്ക് വേണ്ടി വിശുദ്ധ ഹുന്ന തൻ്റെ സമയത്തിൻ്റെ ഭൂരിഭാഗവും ചെലവഴിച്ചു. അങ്ങനെ അവൾ വളരെ വേഗം ഈ പ്രദേശത്ത് “വിശുദ്ധ അലക്കുകാരി” എന്ന് അറിയപ്പെട്ടു.വിശുദ്ധ ഹുന്നയുടെ മകൻ ഡിയോഡാറ്റസ് സന്യാസിയായി കർത്താവിനെ സേവിക്കാൻ പോകുമായിരുന്നു. അദ്ദേഹത്തിൻ്റെ മരണശേഷം ഔപചാരികമായി വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു. വിശുദ്ധ ഹുന്ന 379-ൽ മരിക്കുകയും നഗരത്തിൽ സംസ്‌കരിക്കപ്പെടുകയും Read More…
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 15 മുതൽ പൊതുജനങ്ങൾക്കായി ക്വിസ് മത്സരം
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിലെയും പൊതുജനങ്ങൾക്കു പങ്കെടുക്കാവുന്ന രീതിയിലാണ് മത്സരം. ഏപ്രിൽ 15 മുതൽ 20 വരെ ആറു കോർപറേഷനുകളിലായി ആദ്യഘട്ടമത്സരം നടക്കും. ഏപ്രിൽ 18ന് എറണാകുളം കോർപറേഷനിൽ നടക്കുന്ന മത്സരത്തിൽ എറണാകുളം, കോട്ടയം, ഇടുക്കി ജില്ലയിലെ പൊതുജനങ്ങൾക്കു മത്സരിക്കാം. പ്രാഥമികഘട്ടങ്ങളിലെ വിജയികളെ ഉൾപ്പെടുത്തിയുള്ള ഫൈനൽ മത്സരം ഏപ്രിൽ 23ന് തിരുവനന്തപുരം കോർപറേഷനിൽ നടക്കും. Read More…
ശബരിമല വിമാനത്താവള പദ്ധതി; പൊതുതെളിവെടുപ്പ് മാറ്റിവച്ചു
മുണ്ടക്കയം: ശബരിമല ഗ്രീൻഫീൽഡ് രാജ്യാന്തര വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ടു പരിസ്ഥിതി വിഷയത്തിൽ തിങ്കളാഴ്ച (ഏപ്രിൽ 15) രാവിലെ 11.30ന് എരുമേലിയിലെ അസംപ്ഷൻ ഫൊറോന പള്ളി ഓഡിറ്റോറിയത്തിൽ നടത്താനിരുന്ന പൊതുതെളിവെടുപ്പ് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ദൈവസ്നേഹത്തിൽ നിലനിൽക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം..
യോഹന്നാൻ 21 : 15 – 19ആഴമാർന്ന സ്നേഹം. ശിഷ്യത്വസ്നേഹം “അധികസ്നേഹം” ആവശ്യപ്പെടുന്ന ഒന്നാണ്. അവിടെ മറ്റെല്ലാം ഉപേക്ഷിക്കണം, ത്യാഗം വേണം, സഹനം വേണം, സമർപ്പണം വേണം, ജീവൻപോലും വെടിയാൻ സന്നദ്ധമാകണം. ഇവയിലൂടെ കടന്നുപോയവരാണ് യഥാർത്ഥശിഷ്യർ. എന്നാൽ, എല്ലാവർക്കും ഈ സ്നേഹത്തിൽ നിലനിൽക്കാൻ കഴിഞ്ഞെന്നു വരില്ല. കാരണം, ഇതിനു ദൈവത്തിന്റെ പ്രത്യേക കൃപ കൂടിയേ തീരൂ. അതുകൊണ്ടാവണം “എല്ലാം നി അറിയുന്നുവെന്നു” പത്രോസ് പ്രത്യുത്തരിച്ചത്. മൂന്നുപ്രാവശ്യം യേശു പത്രോസിനോട് ചോദ്യം ആവർത്തിക്കുന്നു. മൂന്ന് തവണ തള്ളിപ്പറഞ്ഞതിന്റെയും, അവന്റെ Read More…










