ദൈവ സ്നേഹത്തിന് പരിശുദ്ധ അമ്മയോട് ചേർന്ന് നമുക്കും സ്തോത്രഗീതമാലപിക്കാം…

ലൂക്കാ 1 : 46 – 56
ദൈവാനുഭവത്തെ രക്ഷാകരമാക്കുമ്പോൾ…

കർത്താവിനെ മഹത്വപ്പെടുത്തുന്ന ആത്മാവും, രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്ന മനസ്സുമാണ് പരിശുദ്ധ അമ്മയുടേത്. ദൈവത്തിൻ്റെ ദാസിയുടെ താഴ്മയെ കടാക്ഷിക്കുന്നവനാണ് അവിടുന്നെന്ന്‌, അവൾ ഏറ്റുപറയുന്നു. ദൈവകാരുണ്യത്തെ അവൾ വാനോളം ഉയർത്തുന്നു.പൂർവ്വികർക്കുനല്കിയ വാഗ്ദാനത്തെ നിറവേറ്റുന്ന ദൈവമാണ് അവിടുന്നെന്നു അവൾ ഉറക്കെ പ്രഖ്യാപിക്കുന്നു.

നൂറ്റാണ്ടുകളിലൂടെ തലമുറകൾ അവളെ ഭാഗ്യവതി എന്ന് പ്രകീർത്തിയ്ക്കുമെന്ന പ്രവചനഭാഗവും ഇവിടെയുണ്ട്. പരിശുദ്ധനായവൻ ശക്തനും വലിയ കാര്യങ്ങൾ ചെയ്യുന്നവനുമാണെന്നും, തലമുറകളോളം തൻ്റെ ഭക്തരുടെ മേൽ കരുണ വർഷിക്കുന്നവനാണെന്നും, അവൾ ഏറ്റുപറഞ്ഞ് സ്തുതിയ്ക്കുന്നു. ശക്തന്മാരെ തകർക്കുന്ന കരങ്ങളാണ് അവൻ്റേത്, എങ്കിലും എളിയവരെ ഉയർത്തി അനുഗ്രഹിക്കുന്ന കരുണാമയനാണ് അവിടുന്ന്.

വിശക്കുന്നവർക്ക് വിഭവ സമൃദ്ധമായ വിരുന്നൊരുക്കുന്നവൻ, അഹങ്കരിക്കുന്നവരെ ചിതറിക്കുന്നവനാണ്. ദൈവത്തിൻ്റെ കാരുണ്യം എന്നും നിലനിൽക്കുന്നുവെന്നും, പൂർവ്വപിതാക്കന്മാരോട് അവൻ ചെയ്ത വാഗ്ദാനത്തിൽ, അവൻ വിശ്വസ്തനാണെന്നും മറിയം പ്രകീർത്തിയ്ക്കുന്നു. ദൈവത്തിൻ്റെ സ്നേഹ കാരുണ്യത്തെ പ്രകീർത്തിക്കുന്ന പരിശുദ്ധ അമ്മയോട് ചേർന്ന് നമുക്കും സ്തോത്രഗീതമാലപിക്കാം.

error: Content is protected !!