ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 15 മുതൽ പൊതുജനങ്ങൾക്കായി ക്വിസ് മത്സരം

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.

സംസ്ഥാനത്തെ 14 ജില്ലകളിലെയും പൊതുജനങ്ങൾക്കു പങ്കെടുക്കാവുന്ന രീതിയിലാണ് മത്സരം. ഏപ്രിൽ 15 മുതൽ 20 വരെ ആറു കോർപറേഷനുകളിലായി ആദ്യഘട്ടമത്സരം നടക്കും.

ഏപ്രിൽ 18ന് എറണാകുളം കോർപറേഷനിൽ നടക്കുന്ന മത്സരത്തിൽ എറണാകുളം, കോട്ടയം, ഇടുക്കി ജില്ലയിലെ പൊതുജനങ്ങൾക്കു മത്സരിക്കാം. പ്രാഥമികഘട്ടങ്ങളിലെ വിജയികളെ ഉൾപ്പെടുത്തിയുള്ള ഫൈനൽ മത്സരം ഏപ്രിൽ 23ന് തിരുവനന്തപുരം കോർപറേഷനിൽ നടക്കും.

രണ്ടുപേരുള്ള ടീമായി മത്സരിക്കാം. സ്വന്തം ജില്ല ഉൾപ്പെടുന്ന കോർപറേഷനിലോ, ജോലി ചെയ്യുന്ന ജില്ലയുൾപ്പെടുന്ന കോർപറേഷനിലോ മത്സരിക്കാം. മെഗാഫൈനലിൽ വിജയിക്കുന്ന ആദ്യമൂന്നുസ്ഥാനാക്കാർക്ക് 10000, 8000, 6000 രൂപ എന്നിങ്ങനെ ആയിരിക്കും സമ്മാനത്തുക. പ്രാഥമികഘട്ടത്തിലെ വിജയികളിൽ ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തുന്നവർക്ക് 5000,3000,2000 രൂപയും സമ്മാനത്തുകയായി ലഭിക്കും.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉൾപ്പെടുത്തിയായിരിക്കും ക്വിസ്. ഇന്ത്യയിലെയും കേരളത്തിലേയും 1951 മുതൽ 2024 വരെയുള്ള ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രം, ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാനസംഭവങ്ങൾ, കൗതുക വിവരങ്ങൾ, ആനുകാലിക തെരഞ്ഞെടുപ്പ് വിവരങ്ങൾ എന്നിവ അടിസ്ഥാനമാക്കിയായിരിക്കും ചോദ്യങ്ങൾ പ്രധാനമായും.

1888 മുതലുള്ള നാട്ടുരാജ്യങ്ങൾ, സ്വാതന്ത്ര്യസമരം, പ്രാദേശിക ഭരണകൂടം എന്നിവ സംബന്ധിച്ച ചോദ്യങ്ങളും പ്രതീക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8714817833.

error: Content is protected !!