മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എലിപ്പനി, ഡെങ്കിപ്പനി, വയറിളക്ക രോഗങ്ങള്‍, എച്ച് 1 എന്‍ 1 തുടങ്ങിയ പകര്‍ച്ചവ്യാധികളാണ് പൊതുവേ കൂടുതലായി കാണപ്പെടുന്നത്. പലയിടത്തും വെള്ളക്കെട്ടുണ്ടാകുന്നതിനാല്‍ എലിപ്പനിയ്ക്കെതിരെ വളരെയേറെ ശ്രദ്ധിക്കണം. എലിപ്പനി പ്രതിരോധത്തിനായി മണ്ണുമായും മലിനജലവുമായും ഇടപെടുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ജില്ലകള്‍ നടത്തിയ പ്രതിരോധ Read More…
Author: Web Editor
കേരള തീരത്തിന് അരികെ ചക്രവാതച്ചുഴി; 7 ദിവസം സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത
തെക്ക് – കിഴക്കൻ അറബിക്കടലിൽ കേരളം തീരത്തിന് അരികെ ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇതിന്റെ ഫലമായി കേരള തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 7 ദിവസം സംസ്ഥാനത്ത് വ്യാപകമായി ഇടി/മിന്നൽ/കാറ്റ് എന്നിവയോട് കൂടിയ മിതമായതോ അല്ലെങ്കിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന് പിന്നാലെ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കിയിട്ടുണ്ട്. ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം മുതൽ വടക്കോട്ട് കാസര്‍കോട് വരെയുള്ള ജില്ലകളിൽ യെല്ലോ അലര്‍ട്ടാണ്. Read More…
വിശുദ്ധ പെട്രോണില്ല : മേയ് 31
പെട്രോണില്ലയെ പരമ്പരാഗതമായി പീറ്ററിൻ്റെ മകളായി തിരിച്ചറിഞ്ഞിരുന്നു, എന്നിരുന്നാലും ഇത് പേരുകളുടെ സമാനതയിൽ നിന്ന് ഉടലെടുത്തതാകാം. അവൾ പീറ്ററിൻ്റെ പരിവർത്തനം (അങ്ങനെ ഒരു “ആത്മീയ മകൾ”) അല്ലെങ്കിൽ ഒരു അനുയായി ആയിരിക്കാമെന്ന് വിശ്വസിക്കപ്പെടുന്നു. പത്രോസ് അവളെ പക്ഷാഘാതം സുഖപ്പെടുത്തി എന്ന് പറയപ്പെടുന്നു ഒന്നാം നൂറ്റാണ്ടിലോ മൂന്നാം നൂറ്റാണ്ടിൻ്റെ അവസാനത്തിലോ റോമിൽ ക്രിസ്ത്യൻ മതം മാറിയ ഡൊമിറ്റില്ല കുടുംബത്തിലെ ഒരു കുലീന സ്ത്രീയായിരുന്നു. പെട്രോണിൽ കൌണ്ട് ഫ്ലാക്കസുമായുള്ള വിവാഹം നിരസിച്ചു, പകരം ക്രിസ്തുവിനുവേണ്ടി സ്വയം സമർപ്പിക്കാൻ ആഗ്രഹിച്ചു. അവളെ വിവാഹം Read More…
ചാരായ നിരോധനമോ, ഡ്രൈഡേയോ ഒരു സര്‍ക്കാരിനും അട്ടിമറിക്കാനാകില്ല : പ്രസാദ് കുരുവിള
28 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1996 ല്‍ നടപ്പിലാക്കിയ ചാരായ നിരോധനമോ പിന്നീട് നടപ്പില്‍ വരുത്തിയ ഡ്രൈഡേയോ ഇനി ഒരു സര്‍ക്കാരിനും അട്ടിമറിക്കാനാകില്ലെന്നും ശക്തമായ ബഹുജന പ്രക്ഷോഭത്തെ നേരിടേണ്ടി വരുമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. 1996-ല്‍ നടപ്പിലാക്കിയ ചാരായ നിരോധനത്തെ പിന്‍വലിക്കാന്‍ ഇന്നേദിവസം വരെ ഒരു സര്‍ക്കാരും ധൈര്യം കാണിച്ചിട്ടില്ല. ഇതുപോലെയുള്ള ചില നിയമങ്ങള്‍ ജനം രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചാല്‍ അതിനെ ഒരു ശക്തിക്കും പൊളിച്ചടുക്കാനാവില്ല. മദ്യം വില്ക്കുകയും, മദ്യശാലകള്‍ക്ക് ലൈസന്‍സ് Read More…
കൺസഷൻ എടുക്കാൻ ഇനി എളുപ്പം; ഓൺലൈൻ സംവിധാനവുമായി കെഎസ്ആർടിസി
കെഎസ്ആര്‍ടിസി വിദ്യാര്‍ത്ഥി കണ്‍സഷന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനം. ഈ അധ്യായന വർഷം മുതൽ വിദ്യാർഥികൾക്ക് കൺസഷന് ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം ഒരുക്കിയതായി കെഎസ്ആർടിസി അറിയിച്ചു. കെഎസ്ആര്‍ടിസി യൂണിറ്റുകളില്‍ നേരിട്ട് എത്തി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള തിരക്കും കാലതാമസവും ഒഴിവാക്കുന്നതിലേക്കാണ് രജിസ്‌ട്രേഷന്‍ കെഎസ്ആര്‍ടിസി ഓണ്‍ലൈനിലേക്ക് മാറ്റുന്നത്. രജിസ്‌ട്രേഷനായി https://www.concessionksrtc.com എന്ന വെബ്‌സൈറ്റ് ഓപ്പണ്‍ ചെയ്ത് School Student Registration/College student registration എന്ന ടാബ് ക്ലിക്ക് ചെയ്ത് ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും തെറ്റു കൂടാതെ രേഖപ്പെടുത്തി നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡ Read More…
വിശുദ്ധ ജോവാൻ ഓഫ് ആർക്ക് : മേയ് 30
1412 ജനുവരി 6-ന്, ലൊറെയ്ൻ പ്രവിശ്യയ്ക്കടുത്തുള്ള അവ്യക്തമായ ഡൊമ്രെമി ഗ്രാമത്തിൽ ഫ്രഞ്ച് കർഷക വിഭാഗത്തിലെ ഭക്തരായ മാതാപിതാക്കൾക്ക് ജോവാൻ ഓഫ് ആർക്ക് ജനിച്ചു. ചെറുപ്പം മുതലേ വിശുദ്ധ മൈക്കിൾ, സെൻ്റ് കാതറിൻ, വിശുദ്ധ മാർഗരറ്റ് എന്നിവരുടെ ശബ്ദം അവളോട് സംസാരിക്കുന്നത് അവൾ കേട്ടു. തുടർന്ന്, 1428-ൽ, അവൾക്ക് 13 വയസ്സുള്ളപ്പോൾ, ഫ്രാൻസിലെ രാജാവിൻ്റെ അടുത്തേക്ക് പോകാനും ഇംഗ്ലണ്ടിലെയും ബർഗണ്ടിയിലെയും അധിനിവേശ ശക്തികളിൽ നിന്ന് തൻ്റെ രാജ്യം തിരിച്ചുപിടിക്കാൻ സഹായിക്കണമെന്ന് പറയുന്ന ഒരു ദർശനം അവൾക്ക് ലഭിച്ചു. എതിർപ്പ് Read More…
സംസ്ഥാനത്ത് മഴ ശക്തം; 24 മണിക്കൂറിനുള്ളിൽ കാലവർഷം എത്തിച്ചേരാൻ സാധ്യത
സംസ്ഥാനത്ത് ഇന്നും കനത്ത മഴ. കേന്ദ്ര കാലാവസ്ഥാ വകുപ്പ് 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.അടുത്ത 24 മണിക്കൂറിനുള്ളിൽ കാലവർഷം കേരളത്തിൽ എത്തിച്ചേരാൻ സാധ്യത. കേരള തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി ഇടി / മിന്നൽ / കാറ്റ് ( 30 -40 km/hr.) കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് ( മെയ്29 ) അതി ശക്തമായ മഴക്കും Read More…
പിസയിലെ വിശുദ്ധ ബോണ : മേയ് 29
1156-ൽ പിസയിലെ ഗ്വാസോലോംഗോയിലെ സാൻ മാർട്ടിനോ ഇടവകയിലാണ് ബോണ ജനിച്ചത്. അവൾക്ക് മൂന്ന് വയസ്സുള്ളപ്പോൾ അവളുടെ അച്ഛൻ വീട് വിട്ടിറങ്ങി, മടങ്ങിവരാത്തതിനാൽ അവളുടെ കുടുംബം സാമ്പത്തിക ബുദ്ധിമുട്ടിലായി. ബോണയ്ക്ക് ഏകദേശം ഏഴു വയസ്സുള്ളപ്പോൾ, ഒരു പള്ളിയിലെ ക്രൂശിതരൂപത്തിലുള്ള രൂപം അവൾക്ക് നേരെ കൈ നീട്ടിയതായി പറയപ്പെടുന്നു. കുറച്ച് വർഷങ്ങൾക്ക് ശേഷം, മറ്റൊരു പള്ളിയിൽ, അവൾ യേശുവിൻ്റെയും കന്യകാമറിയത്തിൻ്റെയും മൂന്ന് വിശുദ്ധരുടെയും ദർശനം കണ്ടു. ഈ രൂപങ്ങൾക്ക് ചുറ്റുമുള്ള വെളിച്ചത്തിൽ അവൾ ഭയന്ന് ഓടിപ്പോയി. വിശുദ്ധരിൽ ഒരാളായ മഹാനായ Read More…
നഴ്സിങ് പ്രവേശനം: സര്‍ക്കാരുമായി യോജിച്ച് നീങ്ങാൻ മാനേജ്‌മെന്റ് അസോസിയേഷൻ തീരുമാനം
സംസ്ഥാനത്തെ നഴ്സിംഗ് പ്രവേശനത്തിലെ പ്രതിസന്ധി പരിഹരിച്ചു. ഈ വര്‍ഷവും ഏകജാലക സംവിധാനം വഴി പ്രവേശനം നടത്താൻ ധാരണയായി. സര്‍ക്കാരും മാനേജ്മെന്‍റുകളം തമ്മിലാണ് ധാരണയിലെത്തിയത്. വിദ്യാർത്ഥികളുടെ അപേക്ഷ ഫോമിനുള്ള ജിഎസ് ടി ഒഴിവാക്കണമെന്ന മാനേജ്മൻറുകളുടെ ആവശ്യം പരിഗണിക്കാമെന്നും സർക്കാർ ഉറപ്പ് നൽകി. കഴിഞ്ഞ വർഷം അനുമതി ലഭിച്ച കോളേജുകൾക്ക് നഴ്സിംഗ് കൗൺസിലിന്‍റെ പരിശോധന ഇല്ലാതെ ഈ വർഷവും അംഗീകാരം നൽകാനും ധാരണയിലെത്തി. ഉടൻ പ്രവേശന നടപടികൾ തുടങ്ങുമെന്ന് മാനേജ്മെൻറ് അസോസിയേഷൻ അറിയിച്ചു.
സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷാ ഫലം പ്രഖ്യാപിച്ചു
ഈ വർഷത്തെ പ്ലസ് വൺ പരീക്ഷാ ഫലം പ്രഖ്യാപിച്ചു.മാർച്ച് ഒന്നുമുതൽ 26 വരെ നടന്ന ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകളുടെ ഫലമാണ് പ്രസിദ്ധികരിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിൽ ഫലം ലഭ്യമാണ്. https://keralaresults.nic.in/dhsefy24spk13/swr_dhsefy.html വഴി റിസൾട്ട് അറിയാൻ സാധിക്കും. 4,14,159 വിദ്യാർത്ഥികളാണ് ഇക്കൊല്ലം പരീക്ഷ എഴുതിയത്. ഈ വർഷം നേരത്തെ തന്നെ മൂല്യനിർണ്ണയം പൂർത്തിയാക്കിയാണ് ഫലം പ്രസിദ്ധികരിച്ചത്. പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റ് ബുധനാഴ്ച പ്രസിദ്ധീകരിക്കും. ഇതിനു ശേഷം അപേക്ഷയിലെ പിഴവുകൾ തിരുത്താൻ അവസരം നൽകും. Read More…









