News Social Media

നിപ പ്രതിരോധത്തിന് പ്രത്യേക കലണ്ടര്‍ പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് നിപ പ്രതിരോധത്തിന് പ്രത്യേക പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വര്‍ഷം മുഴുവന്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളും നിപ വ്യാപന സാധ്യതയുള്ള മേയ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളിച്ചാണ് കലണ്ടര്‍ തയ്യാറാക്കുന്നത്. നിപ, പക്ഷിപ്പനി പ്രതിരോധത്തിന് പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നീ വകുപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. സാഹചര്യമുണ്ടായാല്‍ നേരിടുന്നതിന് മോക് ഡ്രില്ലുകള്‍ സംഘടിപ്പിക്കണം. കോഴിക്കോട്, വയനാട് ജില്ലകള്‍ പ്രത്യേകം ശ്രദ്ധിക്കണം. Read More…

News Social Media

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; വെള്ളക്കെട്ട്

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വിഭാഗം മഴ മുന്നറിയിപ്പുകൾ പുതുക്കി. രണ്ട് ജില്ലകളിൽ റെഡ് അലർട്ടാണ്. കോട്ടയത്തും എറണാകുളത്തുമാണ് റെഡ് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. വയനാടും കാസർകോടും കണ്ണൂരുമൊഴികെ മറ്റ് 11 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. എറണാകുളത്ത് വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. രാവിലെ മുതൽ ശക്തമായ മഴയാണ് ജില്ലകളിലെ വിവിധ മേഖലകളിൽ ലഭിക്കുന്നത്. ന​ഗരത്തിലെ സർവീസ് റോഡുകൾ പലതും വെള്ളത്തിലായി. കളമശ്ശേരി, കാക്കനാട് മേഖലകളിൽ വെള്ളക്കെട്ട് Read More…

Daily Saints Reader's Blog

വിശുദ്ധ ബെർണാഡ് ഓഫ് മെന്തോൺ : മേയ് 28

മോണ്ട്‌ജൂക്‌സിലെ ബെർണാഡ് എന്നും അറിയപ്പെടുന്ന വിശുദ്ധ ബെർണാഡ് 1020-ൽ ചാറ്റോ ഡി മെന്തണിൽ ഫ്രഞ്ച് പ്രഭുവിന്റെ മകനായി ജനിച്ചു. ബെർണാഡ് ഒരു കുലീനയായ സ്ത്രീയെ വിവാഹം കഴിക്കാൻ അവൻ്റെ പിതാവ് ആഗ്രഹിച്ചു. എന്നാൽ ദൈവത്തെയും സഭയെയും സേവിക്കണമെന്ന് ബെർണാഡ് തീരുമാനിച്ചു. നിശ്ചയിച്ച വിവാഹത്തിൻ്റെ തലേന്ന്, രക്ഷപ്പെടാൻ ബെർണാഡ് അവരുടെ കോട്ടയിൽ നിന്ന് ചാടി. മാലാഖമാർ അവനെ വായുവിൽ പിടിച്ച് 40 അടി താഴെയുള്ള നിലത്തേക്ക് പതുക്കെ കൊണ്ടുപോയി എന്ന് പറയപ്പെടുന്നു. ഇറ്റാലിയൻ ആൽപ്‌സ് പർവതനിരകളിലെ ഓസ്റ്റയിലെ ഒരു Read More…

Daily Saints Social Media

വിശുദ്ധ മെലാംഗൽ : മേയ് 27

ഏഴാം നൂറ്റാണ്ടിലെ ഒരു സ്ത്രീ വിശുദ്ധയായിരുന്നു വിശുദ്ധ മെലാംഗൽ. പാരമ്പര്യമനുസരിച്ച് അവൾ അയർലണ്ടിൽ നിന്ന് ഇവിടെയെത്തി താഴ്വരയിൽ ഒരു സന്യാസിയായി ജീവിച്ചു. ഒരു ദിവസം, പോവിസ് രാജകുമാരനായ ബ്രോഷ്വെൽ, മെലാംഗലിൻ്റെ മേലങ്കിയിൽ അഭയം പ്രാപിച്ച ഒരു മുയലിനെ വേട്ടയാടുകയും പിന്തുടരുകയും ചെയ്തു. രാജകുമാരൻ്റെ വേട്ടമൃഗങ്ങൾ ഓടിപ്പോയി, അവളുടെ ധൈര്യവും വിശുദ്ധിയും അവനെ പ്രചോദിപ്പിച്ചു. അവൻ അവൾക്ക് താഴ്‌വരയെ ഒരു സങ്കേതമായി നൽകി. മെലാംഗൽ ഒരു ചെറിയ മതസമൂഹത്തിൻ്റെ മഠാധിപതിയായി. അവളുടെ മരണശേഷം അവളുടെ സ്മരണകൾ ആദരിക്കപ്പെടുന്നത് തുടർന്നു, Read More…

News Social Media

ബാറുകളും, ഔട്ലെറ്റുകളും അനുവദിച്ചപ്പോൾ പ്രതിപക്ഷം എവിടെയായിരുന്നു :കെസിബിസി മദ്യവിരുദ്ധസമിതി

പിണറായി സർക്കാർ 800 ബാറുകളും, ഔട്ലെറ്റുകളും അനുവദിച്ചപ്പോൾ പ്രതിപക്ഷം എവിടെയായിരുന്നുവെന്നു കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള.800 ബാറുകൾ അനുവദിച്ചപ്പോൾ കെസിബിസി എവിടെയായിരുന്നു എന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് പ്രസാദ് കുരുവിള യുടെ പ്രതികരണം. ഉമ്മൻ‌ചാണ്ടിയുടെ കാലത്ത് മുഴുവൻ മദ്യഷാപ്പുകളും അടച്ചുപൂട്ടിയവർ എന്തുകൊണ്ട് പിണറായി സർക്കാർ പുനസ്ഥാപിച്ചപ്പോൾ മരവിച്ചിരുന്നുവെന്നു വ്യക്തമാക്കണം. പൊതുജനം അനുഭവിക്കട്ടെയെന്നായിരുന്നോ നിങ്ങളുടെ നിലപാട്. 8 വർഷം ഒരു പണിയും ചെയ്യാതിരുന്നിട്ടു എന്തിനു കെസിബിസിക്കും, മദ്യവിരുദ്ധസമിതിക്കുമെതിരെ കുതിര കയറുന്നു. മാധ്യമങ്ങൾ പ്രീതികരിച്ചപ്പോൾ മാത്രമാണല്ലോ നിങ്ങളും പ്രതികരിച്ചത് Read More…

Daily Saints Reader's Blog

വിശുദ്ധ ഫിലിപ്പ് നേരി: മെയ് 26

വിശുദ്ധ ഫിലിപ്പ് നേരി ഒരു ക്രിസ്ത്യൻ മിഷനറിയും കത്തോലിക്കാ പുരോഹിതന്മാരും സാധാരണക്കാരായ സഹോദരന്മാരും അടങ്ങിയ കോൺഗ്രിഗേഷൻ ഓഫ് ഒറേറ്ററിയുടെ സ്ഥാപകനുമായിരുന്നു. ഫ്രാൻസെസ്കോ നേരിയുടെ നാല് മക്കളിൽ ഒരാളായി 1515 ജൂലൈ 21 ന് ഫ്ലോറൻസിൽ ജനിച്ചു. വളരെ ചെറുപ്പം മുതലേ, ഫിലിപ്പ് സന്തോഷവാനും അനുസരണയുള്ളവനുമായിരുന്നു. 17-ആം വയസ്സിൽ അതെല്ലാം ഉപേക്ഷിച്ച് വീടുവിട്ടിറങ്ങിയ ഫിലിപ്പ് നേരി ബിസിനസ്സിൽ ഏർപ്പെടാതെ കർത്താവിനെ സേവിക്കാൻ തീരുമാനിച്ചു. ഫിലിപ്പ് റോമിലേക്ക് പോയി, നഗരം ശാരീരികവും ആത്മീയവുമായ വലിയ തകർച്ചയിലാണെന്ന് കണ്ടെത്തി. പല ചേരികളും Read More…

News Social Media

ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം അടുത്തയാഴ്ച; 900 കോടി അനുവദിച്ചു

സംസ്ഥാനത്ത് ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം അടുത്ത ആഴ്ച. ബുധനാഴ്ച മുതല്‍ പെൻഷൻ വിതരണം നടക്കും. ഇതിനായി 900 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. മസ്റ്ററിംഗ് പൂര്‍ത്തിയാക്കി, അര്‍ഹരായ എല്ലാവര്‍ക്കും പെൻഷൻ എത്തിക്കും. അഞ്ച് മാസത്തെ പെൻഷനാണ് ഇനി കുടിശിക ഉള്ളത്. ഏപ്രിൽ മുതൽ അതാത് മാസം പെൻഷൻ വിതരണം ചെയ്യുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. സഹകരണ കൺസോഷ്യം രൂപീകരിച്ച് പെൻഷൻ തുക കണ്ടെത്താനൊക്കെ ഇടയ്ക്ക് ശ്രമം നടന്നിരുന്നെങ്കിലും പ്രതീക്ഷിച്ച തുക സമാഹരിക്കാൻ ധനവകുപ്പിന് കഴിഞ്ഞിരുന്നില്ല. ഇതിനിടയ്ക്കാണ് Read More…

News Social Media

എൽഡിഎഫ് സർക്കാരിൻറേത് കേരളത്തിൽ അനിയന്ത്രിതമായി മദ്യമൊഴുക്കാനുള്ള ശ്രമം: സിറോ മലബാർ സഭ

ബാർ കോഴയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ കൊഴുക്കുന്നതിനിടെ, കേരളത്തിൽ അനിയന്ത്രിതമായി മദ്യമൊഴുക്കാനുള്ള ശ്രമമാണു പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിന്റേത് എന്ന ആരോപണവുമായി സിറോ മലബാർ സഭ. എല്ലാം മാസത്തിന്റെയും തുടക്കത്തിലുള്ള ഡ്രൈ ഡേ പിൻവലിക്കുന്നതു പോലുള്ള തീരുമാനങ്ങളെ അപലപിക്കുന്നു എന്നും സിറോ മലബാർ സഭ വക്താവ് ഫാ. ആന്റണി വടക്കേക്കര വ്യക്തമാക്കി. ‘2016ൽ ഉമ്മൻ ചാണ്ടി സർക്കാർ അധികാരമൊഴിയുമ്പോൾ 29 പഞ്ചനക്ഷത്ര ബാറുകളാണ് കേരളത്തിൽ ഉണ്ടായിരുന്നത്. പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്ന് 8 വർഷം കഴിയുമ്പോൾ Read More…

News Social Media

ഇല്ലുമിനാറ്റി പാട്ട് സഭാ വിശ്വാസങ്ങൾക്ക് എതിര്: ബിഷപ്പ് ജോസഫ് കരിയിൽ

സമീപകാല മലയാള സിനിമകൾക്കെതിരേ രൂക്ഷവിമർശനവുമായി ബിഷപ്പ് ഡോ. ജോസഫ് കരിയിൽ. ആവേശം, പ്രേമലു, മഞ്ഞുമ്മൽ ബോയ്‌സ് എന്നീ സിനിമകൾക്കെതിരെയാണ് വിമർശനം. ഇല്യുമിനാറ്റി ഗാനം പരമ്പരാഗത ക്രൈസ്തവ വിഭാഗത്തിനെതിരാണെന്നും സഭ കുട്ടികൾക്കായി സംഘടിപ്പിച്ച പരിപാടിക്കിടെ അദ്ദേഹം പറഞ്ഞു. ആവേശം സിനിമയിൽ മുഴുവൻ നേരവും അടിയും ഇടിയും കുടിയുമാണ്. ബാറിലാണ് മുഴുവൻ നേരവും. അക്രമവും അടിപിടിയുമാണ്. പാട്ട് പാടാമെന്ന് പറഞ്ഞാൽ എല്ലാവരും ഇല്ലുമിനാറ്റി എന്ന് പറയും. എന്നാൽ ഇല്ലുമിനാറ്റി എന്നത് നമ്മുടെ മതത്തിനും മറ്റ് എല്ലാത്തിനും എതിരെ നിൽക്കുന്ന സംഘടനയാണ്. Read More…

Daily Saints Reader's Blog

വിശുദ്ധ ബീഡ് : മേയ് 25

ആംഗലജനതയുടെ സഭാചരിത്രം എന്ന ലത്തീൻ കൃതിയുടെ രചയിതാവായ ബെനഡിക്ടൻ സന്യാസിയാണ് ബീഡ്. സം‌പൂജ്യനായ ബീഡ് എന്നാണ് അദ്ദേഹം കൂടുതലും അറിയപ്പെടുന്നത്. ആംഗല ചരിത്രരചനയുടെ പിതാവായി ബീഡ് മാനിക്കപ്പെടുന്നു. ചെറുപ്രായത്തിൽ തന്നെ, ജാരോയിലെ സെൻ്റ് പോൾ ആശ്രമത്തിലെ മഠാധിപതിയുടെ സംരക്ഷണത്തിനായി ബീഡിനെ ഏൽപ്പിച്ചു.ബീഡിന്റെ സന്തോഷകരമായ സംയോജനവും പണ്ഡിതന്മാരും സന്യാസിമാരുടെ നിർദ്ദേശങ്ങളും ഒരു വിശുദ്ധനെയും അസാധാരണ പണ്ഡിതനെയും സൃഷ്ടിച്ചു. തൻ്റെ കാലത്തെ എല്ലാ ശാസ്ത്രങ്ങളിലും അദ്ദേഹത്തിന് അഗാധമായ വൈദഗ്ദ്ധ്യം ഉണ്ടായിരുന്നു. പ്രകൃതി തത്ത്വചിന്ത, അരിസ്റ്റോട്ടിലിൻ്റെ തത്ത്വചിന്ത, ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം, വ്യാകരണം, Read More…