വ്‍ളോഗർമാർ ഭീഷണിപ്പെടുത്തിയാൽ അറിയിക്കണം; എംവിഡിക്ക് ഹൈക്കോടതി നിര്‍ദേശം

വാഹനത്തിന് രൂപമാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് വ്‍ളോഗർമാർ ഭീഷണിപ്പെടുത്തിയാൽ അറിയിക്കണമെന്ന് മോട്ടർ വാഹനവകുപ്പിന് ഹൈക്കോടതിയുടെ നിർദേശം.

ആവശ്യമെങ്കിൽ നോട്ടിസ് അയച്ച് നടപടി സ്വീകരിക്കാമെന്നും കോടതി പറഞ്ഞു. സഞ്ജു ടെക്കിക്കെതിരായ നടപടി റിപ്പോർട്ട് കഴിഞ്ഞ ദിവസം സമർപ്പിച്ചതിനു പിന്നാലെയാണ് കോടതിയുടെ നിർദേശം.

മോട്ടർ വാഹന വകുപ്പിനെയും കോടതി രൂക്ഷമായി വിമർശിച്ചു. വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നതിൽ എന്തു നടപടിയാണ് എംവിഡി സ്വീകരിച്ചതെന്ന് കോടതി ചോദിച്ചു. നിയമ ലംഘനങ്ങൾക്കെതിരെ വകുപ്പ് നടപടിയെടുത്തിട്ടില്ല.

ഹൈക്കോടതിയുടെ മുൻ ഉത്തരവുകളോ ഫ്ലാഷ് ലൈറ്റുകൾ ഉപയോഗിക്കുന്നതിനെതിരെയുള്ള നിർദേശങ്ങളോ പാലിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇനിയും നിയമങ്ങൾ പാലിക്കുന്നതിൽ അലംഭാവം ഉണ്ടായാൽ ഗതാഗത കമ്മിഷണർ കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നും കോടതി മുന്നറിയിപ്പ് നൽകി.

error: Content is protected !!