News

നൂതന ശാസ്ത്രാഭിമുഖ്യങ്ങൾ യുവതലമുറയിൽ വളർത്തേണ്ടത് അനിവാര്യത: മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ : നമ്മുടെ രാജ്യത്തെ യുവമനസ്സുകളിൽ ഒളിഞ്ഞുകിടക്കുന്ന നൂതന ആശയങ്ങൾ കണ്ടെത്തി ശാസ്ത്രാഭിമുഖ്യവും ഗവേഷണ ത്വരയും വളർത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ സംഘടിപ്പിച്ച അഞ്ചുദിവസത്തെ ശാസ്ത്ര സാങ്കേതിക ക്യാമ്പ് ‘ഇൻസ്പെയർ’ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവതലമുറയുടെ ആശയങ്ങളെ സർഗ്ഗാല്മക ഗവേഷണങ്ങളിലേക്ക് നയിക്കുമ്പഴാണ് രാജ്യത്തിൻറെ ശാസ്ത്രഗവേഷങ്ങളുടെ അടിത്തറ ശക്തിപ്പെടുന്നത്. അപ്പോൾ നമ്മുടെ മാനവ വിഭവശേഷി ലോകത്തിന് ഉപകാരപ്പെടും. Read More…

Daily Saints Reader's Blog

സെപ്റ്റംബർ 23 : വിശുദ്ധ പാദ്രെ പിയോ

1887 മേയ് 25നു ഇറ്റലിയിലെ ബെനവേന്തോ എന്ന ചെറുപട്ടണത്തിൽ ജനിച്ചു. ഗേസിയോ മാരിയോ ഫോർജിയോനും മരിയ ഗീസെപ്പയുമാണ് മാതാപിതാക്കൾ. വീടിനടുത്തുള്ള സാൻറ അന്നാ ചാപ്പലിൽ ആയിരുന്നു, പിയോയുടെ മാമോദീസ. അതേ ചാപ്പലിൽ പിൽക്കാലത്ത് പിയോ അൾത്താര ബാലനായും സേവനമനുഷ്ഠിച്ചു. ഫ്രാൻസിസ്കോ എന്നായിരുന്നു പിയോയുടെ മാമോദീസാനാമം. ഒരു സഹോദരനും മിഷേൽ, ഫെലിസിറ്റ, പെല്ലഗ്രിന ഗ്രേഷ്യ എന്നീ മൂന്നു സഹോദരിമാരുമാണ് പിയോയ്ക്കുണ്ടായിരുന്നത്. മൊർക്കോണയിലെ കപ്പൂച്ചിൻ സന്യാസ സമൂഹത്തിൽ 15-ാം വയസ്സിൽ എത്തിച്ചേർന്ന പീയോ, 19-ാമത്തെ വയസ്സിൽ കപ്പൂച്ചിൻ സഭയില്‍ ചേരുകയും Read More…

News Social Media

കെ.സി.വൈ.എൽ. കോട്ടയം അതിരൂപത ലീഡർഷിപ്പ് ക്യാമ്പ് സമാപിച്ചു

കോട്ടയം അതിരൂപതയുടെ യുവജന സംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 2024-25 വർഷത്തെ ഒന്നാമത് ലീഡർഷിപ്പ് ക്യാമ്പ് സമാപിച്ചു. കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാർ മാത്യു മൂലക്കാട്ട് തെള്ളകം ചൈതന്യ പാസ്റ്ററൽ സെൻറിൽ വച്ച് നടന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ശ്രീ.ജോണിസ് പി സ്റ്റ‌ീഫൻ പാണ്ടിയാംകുന്നേൽ സമ്മേളനത്തിന് അധ്യക്ഷത വഹിക്കുകയും വികാരി ജനറൽ ഫാ.മൈക്കിൾ വെട്ടിക്കാട്ട് അനുഗ്രഹപ്രഭാഷണവും, കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ.ബിനു കുന്നത്ത് മുഖ്യപ്രഭാഷണവും നടത്തി. വൈസ് പ്രസിഡന്റ്‌ ശ്രീ.നിതിൻ ജോസ് Read More…

Daily Saints Reader's Blog

സെപ്റ്റംബർ 22; വില്ലനോവയിലെ വിശുദ്ധ തോമസ്

1488-ൽ സ്പെയിനിലെ ഫ്യൂൻലാനയിൽ ടോമസ് ഗാർസിയ വൈ മാർട്ടിനെസ് എന്ന പേരിൽ അദ്ദേഹം ജനിച്ചു. മാതാപിതാക്കൾക്ക് പാവങ്ങളോടുണ്ടായിരുന്ന സഹാനുഭൂതി കണ്ട് വളർന്ന തോമസ് വളരെ ചെറുപ്പത്തിലേ തന്നെ ആ ഗുണങ്ങൾ തന്റെ ജീവിതത്തില്‍ സ്വായത്തമാക്കിയിരുന്നു. വില കൂടിയ നല്ല വസ്ത്രങ്ങൾ ധരിച്ച് പുറത്തേക്ക് പോയിരിന്ന ആ ബാലൻ അത് സാധുക്കൾക്ക് ദാനം ചെയ്ത് അല്പവസ്ത്രധാരിയായി തിരിച്ചു വരുന്നത് ഒരു സ്ഥിരം കാഴ്ച്ചയായിരുന്നു. മാതാപിതാക്കളുടെ മരണശേഷം തനിക്ക് കൈ വന്ന സ്വത്തുക്കൾ മുഴുവൻ അദ്ദേഹം നിരാലംബരായ സ്ത്രീകൾക്ക് വേണ്ടി Read More…

Daily Saints Reader's Blog

വിശുദ്ധ മത്തായി: സെപ്റ്റംബർ 21

യേശു ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരാളാണ് മത്തായി ശ്ലീഹാ. ഹൽപ്പേയസ് എന്നൊരാളിന്റെ മകനായിരുന്ന വിശുദ്ധ മത്തായി ചുങ്കപിരിവുകാരനും പിന്നീട് അപ്പസ്തോലനുമായി തീര്‍ന്നു. തന്റെ ജിവിതം യേശുവിന്റെ സുവിശേഷ പ്രഘോഷണത്തിനും പ്രേഷിത ദൗത്യത്തിനുമായി ചിലവഴിച്ചു. തിരുസഭ സെപ്റ്റംബര്‍ 21-നാണ് വിശുദ്ധന്റെ തിരുനാള്‍ കൊണ്ടാടുന്നത്. മത്തായിയുടെ തിരുനാൾ പൗരസ്‌ത്യ സഭകൾ നവംബർ 16-നും പാശ്ചാത്യ സഭകൾ സെപ്റ്റംബർ 21-നും ആഘോഷിക്കുന്നു. ക്രിസ്തുവിന്റെ പ്രേഷിത ദൗത്യത്തെക്കുറിച്ച് വിശുദ്ധന്‍ എഴുതിയിട്ടുള്ളതായ വിവരണങ്ങള്‍ നാല് സുവിശേഷങ്ങളില്‍ ഏറ്റവും പ്രഥമമായിട്ടായാണ് കണക്കാക്കപ്പെടുന്നത്. തിരുസഭ അതിനെ വളരെ Read More…

Daily Saints Reader's Blog

വിശുദ്ധ ജാനുയേരിയസ് : സെപ്റ്റംബർ 19

ബെനവെൻ്റോയിലെ മെത്രാനായിരുന്നു വിശുദ്ധ ജാനുയേരിയസ്. വൈദിക പഠനകാലത്ത് കണ്ടുമുട്ടിയ നിക്കോമീഡിയയിലെ ജൂലിയാനയുമായും വിശുദ്ധ സോഷ്യസുമായി സൗഹൃദത്തിലായി. ജാനുവാരിയസിന് 20 വയസ്സുള്ളപ്പോൾ, അദ്ദേഹം നേപ്പിൾസിലെ മെത്രാനായി. കുപ്രസിദ്ധ മതപീഡകനായ ഡയോക്ലിസ് ചക്രവർത്തിയുടെ കാലത്ത് അവൻ തൻ്റെ സഹ ക്രിസ്ത്യാനികളെ മറച്ചു പിടിക്കുകയും അവരെ പിടികൂടുന്നതിൽ നിന്ന് തടയുകയും ചെയ്തു. നിർഭാഗ്യവശാൽ, ജയിലിൽ സോഷ്യസിനെ സന്ദർശിക്കുമ്പോൾ, അദ്ദേഹവും തടവിലായി. അതിക്രൂരമായ ശാരീരിക പീഡനങ്ങൾ നേരിടേണ്ടിവന്നു. പോസുവോളിയിലെ ഫ്ലാവിയൻ ആംഫി തിയേറ്ററിലെ കാട്ടു കരടികളിലേക്ക് വിശുദ്ധനെ എറിയാൻ വിധിച്ചു.ദൈവസഹായത്താൽ അവ വിശുദ്ധനെ Read More…

News Social Media

കെ.സി.വൈ.എൽ. കോട്ടയം അതിരൂപത ലീഡർഷിപ്പ് ക്യാമ്പ് ആരംഭിച്ചു

കോട്ടയം അതിരൂപതയുടെ യുവജന സംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 2024-25 വർഷത്തെ ഒന്നാമത് ലീഡർഷിപ്പ് ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ചൈതന്യ പാസ്റ്ററൽ സെൻറിൽ വച്ച് നിർവഹിച്ചു. അതിരൂപത പ്രസിഡന്റ് ശ്രീ ജോണിസ് പി സ്റ്റ‌ീഫൻ പാണ്ടിയാംകുന്നേൽ സമ്മേളനത്തിന് അധ്യക്ഷത വഹിക്കുകയും ശ്രീ. ഫ്രാൻസിസ് ജോർജ്,എംപി മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. ചൈതന്യ പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ അനുഗ്രഹ പ്രഭാഷണം നടത്തി. അതിരൂപതാ സമിതി Read More…

Daily Saints Reader's Blog

സെപ്റ്റംബർ 18 :വിശുദ്ധ ജോസഫ് കുപ്പർറ്റീനോ

പതിനേഴാം നൂറ്റാണ്ടിൽ ഇറ്റലിയിൽ അപൂലിയായിലെ കുപ്പർറ്റീനോയിലാണ് ജോസഫ് ജനിച്ചത്. ഇറ്റലിയുടെ പാദരക്ഷ” എന്നറിയപ്പെടുന്ന തെക്കൻ പ്രദേശത്തെ പഴയ നേപ്പിൾസ് രാജ്യത്തിലായിരുന്നു കുപ്പർറ്റീനോ. കോട്ടകെട്ടി ഭദ്രമാക്കിയ നഗരമായിരുന്നു അത്. ജോസെഫിന്റെ പിതാവ് ഫെലിസ് ദേസ അവിടെ ഒരു ആശാരിയായിരുന്നു. പരോപകാരിയായി അറിയപ്പെട്ടിരുന്ന അദ്ദേഹം പാവപ്പെട്ട അയൽക്കാരുടെ കടങ്ങൾക്ക് ജാമ്യം നിന്നിരുന്നതിനാൽ ഒടുവിൽ സ്വയം കടക്കാരനായി. ജോസഫിന്റെ ജനനത്തിനു മുൻപ് മരിച്ച പിതാവ്, അദ്ദേഹത്തിന്റെ അമ്മ ഫ്രാൻസിസ്കാ പനാരയെ ഗർഭിണിയും നിരാലംബയുമായി വിട്ടുപോയി. ഭർത്താവ് വീട്ടാതിരുന്ന കടങ്ങളുടെ പേരിൽ ഉത്തമർണ്ണന്മാർ Read More…

Daily Saints Reader's Blog

സെപ്റ്റംബർ 17 : വിശുദ്ധ റോബർട്ട് ബെല്ലാർമൈൻ

വിൻസെൻസോ ബെല്ലാർമിനോയുടെയും ഭാര്യ സിൻസിയ സെർവിനിയുടെയും മകനായി 1542-ൽ മോണ്ടെപുൾസിയാനോയിലാണ് ബെല്ലാർമൈൻ ജനിച്ചത്. 1560-ൽ റോമൻ ജെസ്യൂട്ട് നോവിഷ്യേറ്റിൽ പ്രവേശിച്ച അദ്ദേഹം മൂന്ന് വർഷം റോമിൽ തുടർന്നു. പീഡ്‌മോണ്ടിലെ മോണ്ടോവിയിലെ ഒരു ജെസ്യൂട്ട് ഭവനത്തിൽ അദ്ദേഹം പോയി, അവിടെ അദ്ദേഹം ഗ്രീക്ക് പഠിച്ചു. മൊണ്ടോവിയിൽ ആയിരിക്കുമ്പോൾ, പ്രാദേശിക ജെസ്യൂട്ട് പ്രൊവിൻഷ്യൽ സുപ്പീരിയറായ ഫ്രാൻസെസ്കോ അഡോർണോയുടെ ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹം ബെല്ലാർമൈനെ പാദുവ സർവകലാശാലയിലേക്ക് അയച്ചു. 1567 ലും 1568 ലും പാദുവയിൽ ബെല്ലാർമൈൻ ദൈവശാസ്ത്രത്തെക്കുറിച്ചുള്ള ചിട്ടയായ പഠനം ആരംഭിച്ചു. Read More…

Daily Saints Reader's Blog

വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ : സെപ്റ്റംബര്‍ 14

എ‌ഡി 326 ല്‍ കോണ്‍സ്റ്റന്‍റെയിന്‍ ചക്രവര്‍ത്തിയുടെ അമ്മയായ ഹെലേന രാജ്ഞി യേശുവിനെ കുരിശില്‍ തറച്ച യഥാര്‍ത്ഥ കുരിശു കണ്ടെത്തിയെന്നാണ് ചരിത്ര സാക്ഷ്യം. എന്നാല്‍ പേർഷ്യൻ രാജാവായിരുന്ന കൊസ്റോവാസ് ഇത് കയ്യടക്കി. എ‌ഡി 629-ൽ, ഹെരാലിയസ് ചക്രവർത്തി ഈ വിശുദ്ധ വസ്തു വീണ്ടെടുത്ത് ജെറുസലേമിൽ കൊണ്ടുവന്ന് കാത്ത് സൂക്ഷിച്ചു. പിടിച്ചെടുത്ത കുരിശ് സ്വന്തം തോളിൽ ചുമന്ന് കൊണ്ടാണ്‌ ഹെറാലിയസ് ചക്രവർത്തി കാൽവരിയിലേക്ക് നീങ്ങിയത്. വിലയേറിയ വസ്ത്രങ്ങൾ ധരിച്ച്, വിശേഷ രത്നക്കല്ലുകൾ പതിച്ച ആഭരണങ്ങളുമണിഞ്ഞാണ്‌ ചക്രവർത്തി കുരിശ് ചുമന്നത്. കാൽവരിയുടെ Read More…