ഔദ്യോഗികപരമായ നയതന്ത്രബന്ധത്തിനൊപ്പം കുടുംബ, മാനവിക, സഹോദര്യപരമായ ബന്ധത്തിന്റെയും പ്രാധാന്യം ഉയർത്തിക്കാട്ടി ഫ്രാൻസിസ് പാപ്പാ. ഇന്ന് രാവിലെ, പരിശുദ്ധ സിംഹാസനവുമായി നയതന്ത്രബന്ധം പുലർത്തുന്ന രാജ്യങ്ങളുടെയും അന്താരാഷ്ട്രസംഘടനകളുടെയും പ്രതിനിധികൾക്ക് ഈ വർഷവും പതിവുപോലെ കൂടിക്കാഴ്ച അനുവദിച്ച വേളയിലാണ് രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ, മാനവിക, സാഹോദര്യ മൂല്യങ്ങൾക്കുണ്ടാകേണ്ട പ്രാധാന്യം പാപ്പാ എടുത്തുകാട്ടിയത്. കത്തോലിക്കാസഭയെ സംബന്ധിച്ചിടത്തോളം 2025, ജൂബിലിയുടെ വർഷമാണെന്ന് ഓർമ്മിപ്പിച്ച പാപ്പാ, ഇത്, പ്രത്യേകമായ പ്രാധാന്യമർഹിക്കുന്ന ഒന്നാണെന്നും, ലോകത്തിന്റെ ചടുലതയിൽനിന്ന് മാറി, സ്വസ്ഥമായിരിക്കാനും വിചിന്തനം നടത്താനുമുള്ള ഒരു സമയമാണെന്നും പാപ്പാ പറഞ്ഞു. Read More…
Author: Web Editor
മലയാളത്തിന്റെ ഭാവഗായകന്‍; പി ജയചന്ദ്രന്‍ അന്തരിച്ചു
മലയാളത്തിന്റെ പ്രിയ ഭാവ ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു. തൃശൂർ അമല ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 80 വയസായിരുന്നു. 7.54 ആണ് മരണം സ്ഥിരീകരിച്ചത്. വൈകിട്ട് 7 മണിക്ക് പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരു വർഷത്തിൽ അധികമായി അമല ആശുപത്രിയിൽ പലപ്പോഴായി ചികിത്സയിലായിരുന്നു അദ്ദേഹം. നാളെ രാവിലെ 9 മണിക്ക് മൃതദേഹം ആശുപത്രിയിൽ നിന്നും പൂങ്കുന്നത്തെ വീട്ടിലേക്ക് കൊണ്ട് പോകും. ഉച്ച വരെ വീട്ടിൽ പൊതുദർശനം ഉണ്ടാകും, ശേഷം ചേന്ദമംഗലം Read More…
ജനത്തിന്റെ പ്രശ്നങ്ങളിലേക്കും വേദനകളിലേക്കും കണ്ണും കാതും തുറന്നിരിക്കണം: കർദിനാൾ ജോർജ് കൂവക്കാട്
കാക്കനാട് :ജനത്തിന്റെ പ്രശ്നങ്ങളും വേദനകളും ബുദ്ധിമുട്ടുകളും കാണാനുള്ള കണ്ണുകളും കേൾക്കാനുള്ള കാതുകളും എപ്പോഴും തുറന്നിരിക്കണമെന്നു കർദിനാൾ ജോർജ് കൂവക്കാട്. സീറോമലബാർ സഭാസിനഡ് നല്കിയ സ്വീകരണയോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വരമില്ലാത്തവന്റെ സ്വരം ശ്രവിക്കാൻ തയ്യാറാകാതെ, പാർശ്വവൽക്കരിക്കപ്പെട്ടവനെ ചേർത്തുപിടിക്കാൻ മുന്നിട്ടിറങ്ങാതെ, ഒറ്റപ്പെട്ടവന്റെയും ഒറ്റപ്പെടുത്തപ്പെട്ടവന്റെയും സ്വരങ്ങൾ തിരിച്ചറിയാതെ സഭയ്ക്കു മുന്നോട്ടുപോകാനാകില്ലെന്നു കർദിനാൾ ചൂണ്ടിക്കാട്ടി. മുറിവുകളിൽ തൈലം പൂശുന്ന, മുറിവേറ്റവരെ വച്ചുകെട്ടുന്ന, യുദ്ധമുഖത്തെ ആശുപത്രിയായി തിരുസഭയെ കാണാൻ ആഗ്രഹിക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ മനസ്സ് ഇതോടു ചേർത്തു വായിക്കാമെന്നും അദ്ദേഹം പറഞ്ഞു. സഭാസ്നേഹത്തിൽ Read More…
വനംനിയമ ഭേദഗതി ബില്ലിനെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കണം: സീറോമലബാർ സഭാ സിനഡ്
കാക്കനാട്: നിയമസഭയിൽ അവതരിപ്പിക്കാനായി പ്രസിദ്ധീകരിച്ചിരിക്കുന്ന കേരള വനംനിയമ ഭേദഗതി ബിൽ ലക്ഷക്കണക്കിന് കർഷകരെ ദോഷകരമായി ബാധിക്കും എന്ന ആശങ്ക ദൂരീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് സീറോമലബാർ സഭാ സിനഡ് സർക്കാരിനോടഭ്യർത്ഥിച്ചു. 1961-ൽ പ്രാബല്യത്തിൽ വരികയും പലപ്പോഴായി പരിഷ്കരിക്കപ്പെടുകയും ചെയ്ത കേരള ഫോറസ്റ്റ് ആക്ട് വീണ്ടും പരിഷ്കരിക്കുന്നതിന് മുന്നോടിയായി പ്രസിദ്ധീകരിച്ചിരിക്കുന്ന കരട് വിജ്ഞാപനത്തിന്മേൽ സിനഡിൽ നടന്ന ചർച്ചയിലാണ് ഈ ആവശ്യമുയർന്നത്. ആശങ്കയുളവാക്കുന്നതും ജനോപദ്രവകരവു മായ ചില മാറ്റങ്ങൾ ഉൾപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഈ നിയമഭേദഗതി ഗൗരവതരമായ ശ്രദ്ധ അർഹിക്കുന്നു. ജനപക്ഷത്തുനിന്നുള്ള Read More…
ജനുവരി 9 : “കറുത്ത നസ്രായൻ്റെ ” തിരുനാൾ
ഫാ. ജയ്സൺ കുന്നേൽ mcbs ഏഷ്യയിലെ ഏക കത്തോലിക്ക രാജ്യമായ ഫിലിപ്പിൻസിലെ കത്തോലിക്കാ വിശ്വാസത്തിന്റെ അടയാളമാണ് ” കറുത്ത നസ്രായൻ ” (The Black Nazrane) എന്ന പേരിൽ പ്രസിദ്ധമായ ക്രിസ്തു പ്രതിമ. ഫിലിപ്പിൻസിന്റെ തലസ്ഥാനമായ മനിലയിലെ കിയാപ്പോയിലെ (Quiapo) കറുത്ത നസ്രായന്റെ ബസിലിക്കായിൽ (Basilica of the Black Nazrane) പ്രതിഷ്ഠിച്ചിരിക്കുന്ന കുരിശേന്തിയ യേശുവിന്റെ രൂപമാണ് കറുത്ത നസ്രായൻ. പതിനാറാം നൂറ്റാണ്ടിൽ മെക്സിക്കോയിൽ അജ്ഞാതനായ ഒരു ശില്പിയാണ് ഒരു ഇരുണ്ട തടിയിൽ ഈ പ്രതിമ കൊത്തിയെടുത്തത്. Read More…
സഭയുടെ നന്മമാത്രം ലക്ഷ്യമാക്കി അനുരഞ്ജനത്തിൽ ഒന്നായി മുന്നേറാം: മാർ റാഫേൽ തട്ടിൽ
കാക്കനാട്: സഭയുടെ നന്മമാത്രം ലക്ഷ്യമാക്കി അനുരഞ്ജനത്തിൽ ഒന്നായി മുന്നേറാമെന്നു മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ. സീറോമലബാർ സഭയുടെ മുപ്പത്തിമൂന്നാമത് സിനഡിന്റെ ആദ്യ സമ്മേളനം സഭാ കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്ത് സംസാരി ക്കുകയായിരുന്നു മേജർ ആർച്ചുബിഷപ്പ്. ദൈവ തിരുമുമ്പിൽ കൂപ്പുകരങ്ങളുമായി തികഞ്ഞ പ്രത്യാ ശയോടെ ഈ പുതുവർഷത്തെ വരവേൽക്കാമെന്നും വിശ്വാസത്തിന്റെ സാക്ഷികളായി ജീവിക്കാ മെന്നും അദ്ദേഹം പറഞ്ഞു. അജപാലന ശുശ്രൂഷയ്ക്ക് ഭരമേല്പിക്കപ്പെട്ടിരിക്കുന്നവരെ നന്മനിറഞ്ഞ തീരുമാനങ്ങൾ കൊണ്ടും പ്രവർത്തനങ്ങൾ കൊണ്ടും മാതൃക നല്കുന്നവരും പ്രചോദിപ്പിക്കുന്നവരു Read More…
പെന്യാഫോർട്ടിലെ വിശുദ്ധ റെയ്മണ്ട് : ജനുവരി 7
കാറ്റലോനിയായിലെ പെനിയഫോര്‍ട്ട് എന്ന കൊട്ടാരത്തിലാണ് റെയ്മണ്ട് ജനിച്ചത്. ആരഗണ്‍ ചക്രവര്‍ത്തിയുടെ ബന്ധുവായിരുന്നു. ബാര്‍സിലോണ കലാശാലയില്‍ പതിനഞ്ചുവര്‍ഷം കാനോന്‍ നിയമം പഠിപ്പിച്ചശേഷം ഇറ്റലിയിലെ ബൊളോഞ്ഞയില്‍നിന്നു ഡോക്ടറേറ്റു നേടി. അതിനുശേഷമാണ് 1222-ല്‍ ഓര്‍ഡര്‍ ഓഫ് പ്രീച്ചേഴ്‌സില്‍ ചേര്‍ന്നത്. കൂടാതെ, വി. പീറ്റര്‍ നൊളാസ്‌കോയോടു ചേര്‍ന്ന് “ഓര്‍ഡര്‍ ഓഫ് ഔവര്‍ ലേഡി ഓഫ് മേഴ്‌സി” സ്ഥാപിക്കുകയും ചെയ്തു. 1230-ല്‍ പോപ്പ് ഗ്രിഗറി IX റെയ്മണ്ടിനെ റോമില്‍ വിളിച്ചുവരുത്തി തന്റെ ചാപ്ലൈനാക്കി. കൂടാതെ, നൂറ്റാണ്ടുകളായി ക്രോഡീകരിക്കാതെ കിടന്ന സഭയുടെ ഡിക്രികളെല്ലാം തരംതിരിച്ച്, സംഗ്രഹിച്ച് Read More…
വിശുദ്ധ ജോണ്‍ ന്യുമാന്‍ : ജനുവരി 5
ഒരു കമ്മ്യൂണിസ്റ്റ് രാജ്യമായ സെക്കോസ്ളവോക്യായിൽ 1811-ൽ ഭക്തരായ മാതാപിതാക്കളിൽനിന്നു ജനിച്ചു. സ്വന്തം നാട്ടിൽതന്നെ സെമിനാരിയിൽ ചേർന്ന് വൈദികവിദ്യാഭ്യാസം പൂർത്തിയാക്കിയെങ്കിലും ആവശ്യത്തിനുമാത്രം വൈദികർ രൂപതയിലുണ്ടെന്ന കാരണത്താൽ അവിടുത്തെ മെത്രാൽ അദ്ദേഹത്തിന് പട്ടം നൽകിയില്ല. 1835-ൽ ജോൺ ന്യൂയോർക്കിലെത്തി. ഒരു ഡോളറാണ് അപ്പോൾ അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്നത്. കരുണാനിധിയായ ഒരു വൈദികൻ ജോണിനെ സഹായിച്ചു. അദ്ദേഹം ജോണിനെ ന്യൂയോർക്ക് മെത്രാപ്പോലീത്തായുടെ അടുക്കലേയ്ക്കാനയിക്കുകയും വേണ്ട പരിശോധനകൾ നടത്തിയശേഷം മെത്രാൻ അദ്ദേഹത്തെ പുരോഹിതനായി അഭിഷേചിക്കുകയും ചെയ്തു. നയാഗ്രാ പ്രദേശങ്ങളിൽ ഫാദർ ജോൺ ത്യാഗപൂർവ്വം സേവനം Read More…








