ക്രിസ്ത്യൻ വിശ്വാസത്തിൻ്റെ പേരിൽ പീഡിപ്പിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്ത ഒരു റോമൻ യുവതിയായിരുന്നു പ്രിസ്ക. ഐതിഹ്യം പറയുന്നത് വിശുദ്ധ പ്രിസ്ക ഒരു കുലീന കുടുംബത്തിൽ പെട്ടയാളായിരുന്നു എന്നാണ്. പതിമൂന്നാം വയസ്സിൽ, അവൾ സെൻ്റ് പീറ്ററിൽ നിന്ന് മാമോദീസ സ്വീകരിച്ചതായി കരുതപ്പെടുന്നു.
ക്ലോഡിയസ് ചക്രവർത്തി അവളോട് അപ്പോളോ ദേവന് ബലിയർപ്പിക്കാൻ ഉത്തരവിട്ടു . അവളുടെ ക്രിസ്തീയ വിശ്വാസം കാരണം അവൾ വിസമ്മതിച്ചപ്പോൾ, അവളെ മർദ്ദിക്കുകയും ജയിലിലേക്ക് അയക്കുകയും ചെയ്തു.
ഒടുവിൽ അവളെ ആംഫി തിയേറ്ററിലെ ഒരു സിംഹത്തിലേക്ക് എറിഞ്ഞു. പക്ഷേ അത് നിശബ്ദമായി അവളുടെ കാൽക്കൽ കിടന്നു. അടിമകളുടെ തടവറയിൽ മൂന്നു ദിവസം അവൾ പട്ടിണി കിടന്നു, പീഡിപ്പിക്കപ്പെട്ടു, കത്തുന്ന ചിതയിൽ എറിഞ്ഞു. അപ്പോഴും അവൾക്ക് ജീവൻനഷ്ടപ്പെട്ടില്ല. പക്ഷേ വയാ ഓസ്റ്റിയൻസിസിലെ പത്താം നാഴികക്കല്ലിൽ ശിരഛേദം ചെയ്യപ്പെട്ടു. ജനുവരി 18 ന് വിശുദ്ധ പ്രിസ്കയുടെ തിരുനാൾ ആഘോഷിക്കുന്നു.