കെ.സി.വൈ.എം. എസ്.എം.വൈ.എം. താമരശ്ശേരി രൂപതയിലെ യൂണിറ്റ്, മേഖല ആനിമേറ്റർമാർക്ക് വേണ്ടിയുള്ള സംഗമം Y-DAT (യൂത്ത് ഡയറക്ടേർസ് ആൻഡ് ആനിമേറ്റേർസ് ട്രെയിനിംഗ്) മാർച്ച് 7, 8 തീയതികളിൽ താമരശ്ശേരി മേഖലയുടെ ആതിഥേയത്വത്തിൽ പുതുപ്പാടി വിൻസൻഷ്യൻ ജൂബിലി റിട്രീറ്റ് സെന്ററിൽ വച്ച് നടത്തപ്പെട്ടു. കെ.സി.വൈ.എം. എസ്.എം.വൈ.എം. താമരശ്ശേരി രൂപത പ്രസിഡന്റ് റിച്ചാൾഡ് ജോൺ അധ്യക്ഷത വഹിച്ച പരിപാടി കെ.സി.വൈ.എം. സംസ്ഥാന അസിസ്റ്റന്റ് ഡയറക്ടർ റവ. സി. റോസ് മെറിൽ എസ്. ഡി. ഉദ്ഘാടനം ചെയ്യ്തു. രൂപതയിലെ വിവിധ ഇടവകളിലും മേഖലകളിലും Read More…
Author: Web Editor
കുടുംബമാണ് ഏറ്റവും വലിയ കലാലയം: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലാ: കുടുംബമാണ് ഏറ്റവും വലിയ കലാലയമെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂൾ ശതാബ്ദി ആഘോഷ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതാപിതാക്കളാണ് ഏറ്റവും നല്ല അധ്യാപകർ. നമ്മുടെ കുട്ടികൾക്കുവേണ്ടി എന്ത് ത്യാഗം ചെയ്താലും അത് നഷ്ടമാകില്ല. കുട്ടികൾ സ്നേഹവും വാൽസല്യവുമെല്ലാം കരസ്ഥമാക്കുന്നത് കുടുംബത്തിൽ നിന്നുമാണ്. കുടുംബത്തിൻ്റെ തുടർച്ചയാണ് കലാലയങ്ങൾ. പള്ളിക്കൂടത്തിൽ വരുമ്പോൾ വേറൊരു ലോകത്തിൽ എത്തിയതായി കുട്ടികൾക്കു തോന്നരുത്. വീട്ടിൽ കുട്ടികളെ എങ്ങനെ കരുതൽ Read More…
എസ്.എം.വൈ.എം പാലാ രൂപതയുടെ വനിതാദിനാഘോഷവും, കേശദാനവും നടത്തപ്പെട്ടു
മരങ്ങാട്ടുപിള്ളി : എസ്.എം.വൈ.എം പാലാ രൂപതയുടെ വനിതാദിനാഘോഷവും, കേശദാനവും 2024 മാർച്ച് 8-ാം തീയതി സെൻറ്. ഫ്രാൻസിസ് അസീസി ചർച്ച്, മരങ്ങാട്ടുപിള്ളിയിൽ വച്ച് നടത്തപ്പെട്ടു. ജപമാലയോടെ ആരംഭിച്ച ഭക്തിനിർഭരവും പ്രൗഢോജജ്വലവുമായ ചടങ്ങുകൾക്ക് പാലാ രൂപത യുവജന പ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡന്റ് കുമാരി. ടിൻസി ബാബു പതാക ഉയർത്തുകയും, അധ്യക്ഷപദം അലങ്കരിക്കുകയും ചെയ്തു. സാമൂഹ്യ പ്രവർത്തക ശ്രീമതി. നിഷ ജോസ് കെ. മാണി ഉദ്ഘാടന കർമ്മം നിർവഹിക്കുകയും, തൻറെ ജീവിതാനുഭവങ്ങൾ കൊണ്ട്, വനിതകൾ നസ്രാണി സമൂഹത്തിന്റെ കരുത്തായി കരുതലായി Read More…
പ്രധാനമന്ത്രിയുടെ വനിതാദിന സമ്മാനം ;പാചകവാതക സിലിണ്ടറിന് 100 രൂപ കുറച്ചു
വനിതാദിനത്തില്‍ ഗാര്‍ഹികാവശ്യത്തിനുള്ള എല്‍.പി.ജി. സിലിണ്ടറിന്റെ വില നൂറുരൂപ കുറച്ച് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ‘ഇന്ന് വനിതാ ദിനത്തിൽ, എൽപിജി സിലിണ്ടർ വില 100 രൂപ കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഇതു രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിനു കുടുംബങ്ങളുടെ സാമ്പത്തിക ഭാരം ഗണ്യമായി കുറയ്ക്കും. പ്രത്യേകിച്ച് നമ്മുടെ നാരീ ശക്തിക്ക് പ്രയോജനം ചെയ്യും. പാചക വാതകം താങ്ങാനാവുന്ന വിലയിൽ എത്തിക്കുന്നതിലൂടെ ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കാനാണു സർക്കാർ ആഗ്രഹിക്കുന്നത്. കേന്ദ്രത്തിന്റെ തീരുമാനം സ്ത്രീകളെ ശാക്തീകരിക്കും. പാചകവാതക വില Read More…
ദൈവത്തിന്റെ വിശുദ്ധ യോഹന്നാന്‍ : മാർച്ച് 8
സെൻ്റ് ജോൺ ഓഫ് ഗോഡ് 1495 മാർച്ച് 8 ന് പോർച്ചുഗലിൽ ജനിച്ചു. അദ്ദേഹത്തിൻ്റെ പിതാവ് ആന്ദ്രേ സിഡാഡ്, അമ്മ തെരേസ ഡുവാർട്ടെ. ജോണിന് എട്ട് വയസ്സുള്ളപ്പോൾ, അക്കാലത്ത് കണ്ടെത്തിയ ആവേശകരമായ അവസരങ്ങളെയും പുതിയ ലോകങ്ങളെയും കുറിച്ച് സംസാരിക്കുന്ന ഒരു സന്ദർശക പുരോഹിതനെ അദ്ദേഹം ശ്രദ്ധിച്ചു. വീട്ടിൽ നിന്ന് ഓടിപ്പോയ അവൻ പിന്നീട് മാതാപിതാക്കളെ കണ്ടില്ല. ഈ ഘട്ടത്തിൽ, അവൻ ഒരു സഹോദരിയെപ്പോലെ സ്നേഹിച്ച മാനേജരുടെ മകളെ വിവാഹം കഴിക്കാൻ സമ്മർദ്ദം അനുഭവിക്കാൻ തുടങ്ങി. ഈ സാഹചര്യം Read More…
കൂട്ടായ്മയുടെ ശക്തി സഭയെ പഠിപ്പിക്കുന്നത് ക്നാനായക്കാർ : മാർ റാഫേൽ തട്ടിൽ
കൊടുങ്ങല്ലൂർ : കൂട്ടായ്മയുടെ ശക്തി എന്താണെന്ന് സീറോ മലബാർ സഭയെ പഠിപ്പിക്കുന്ന പാഠപുസ്തകമാണ് ക്നാനായ സമൂഹം എന്ന് സീറോ മലബാർ സഭ മേജർ ആഴ്ച്ച ബിഷപ്പ് മാർ റാഫേൽ തട്ടിൽ. കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ കോട്ടപ്പുറം കോട്ടയ്ക്ക് സമീപം നിർമ്മിക്കുന്ന ഓർമകൂടാരത്തിന്റെ ശിലാസ്ഥാപന ചടങ് ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂട്ടായ്മ എന്താണെന്നു ഞങളെ പഠിപ്പിച്ചത് ക്നാനായക്കാരാണ്. ക്നാനായക്കാരില്ലെങ്കിൽ സീറോമലബാർ സഭ അപൂർണ്ണമായിരിക്കും. പൈതൃക ഭൂമിയായ കൊടുങ്ങല്ലൂരിനെ തറവാട് ഭൂമിയായി കാണണമെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു. Read More…
കാലിക്കറ്റ്, സംസ്‌കൃത സര്‍വകലാശാല വിസിമാരെ പുറത്താക്കി ഗവർണർ
കാലിക്കറ്റ്, സംസ്‌കൃത എന്നീ സര്‍വകലാശാലകളിലെ വൈസ് ചാൻസലര്‍മാരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കി. കാലിക്കറ്റ് വിസി ഡോ. എം കെ ജയരാജിനെയും സംസ്‌കൃത വിസി ഡോ. എം വി നാരായണനെയുമാണ് പുറത്താക്കിയത്. യുജിസി യോഗ്യത ഇല്ലാത്തത്തിന്‍റെ പേരിലാണ് ഗവർണറുടെ നടപടി. സേർച്ച് കമ്മിറ്റിയിൽ ഒറ്റപ്പേര് മാത്രം വന്നതാണ് സംസ്‌കൃത വിസിക്ക് വിനയായത്. സേർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറി ഉണ്ടായതാണ് കാലിക്കറ്റ് വിസിക്ക് പ്രശ്നമായത്. ഇക്കഴിഞ്ഞ 24-ാം തീയതിയാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയ നാല് വി Read More…
അകറ്റി നിർത്തുന്നവനല്ല, അടുത്തു നിർത്തുന്നവനാണ് ദൈവം..
ലൂക്കാ 5 : 12 – 16വിശുദ്ധി – കഠിനപ്രയത്നം അനിവാര്യം “കർത്താവേ” എന്നുള്ള അവന്റെ ഒറ്റ വിളിയിൽ, അവന്റെ ആഴമായ വിശ്വാസം മുഴുവനും ഉൾച്ചേർന്നിരിക്കുന്നു. സമൂഹം കല്പിച്ചുനല്കിയ, തന്റെ നിയന്ത്രണങ്ങളുടെ വേലിക്കെട്ടുകൾ പൊളിച്ചാണ്, അവൻ യേശുവിന്റെ പക്കലെത്തുന്നത്. യേശുവിന്റെ പക്കലെത്തിയാൽ, താൻ രക്ഷപെടുമെന്നു, അവന് നന്നായി അറിയാം. കാരണം, ദൈവത്തിന്റെ സ്നേഹത്തിനും കരുണയ്ക്കും, അതിർവരമ്പുകളില്ല. അകറ്റി നിർത്തുന്നവനല്ല, അടുത്തു നിർത്തുന്നവനാണ് ദൈവമെന്ന സത്യം, അവൻ അറിഞ്ഞിരുന്നു. പഴയനിയമപ്രകാരം, നഗരത്തിന് വെളിയിൽ പാർക്കേണ്ടവനും, കീറിയ വസ്ത്രം ധരിക്കേണ്ടവനും, Read More…
മാർച്ച് 7: വിശുദ്ധരായ പെർപെറ്റുവയും ഫെലിസിറ്റിയും
കാർത്തേജിലെ ആദിമ സഭയിലെ രക്തസാക്ഷികളായ പെർപെറ്റുവയുടെയും ഫെലിസിറ്റിയുടെയും തിരുനാൾ മാർച്ച് 7 ന് ഞങ്ങൾ ആചരിക്കുന്നു. സർക്കാരിൻ്റെയും അവരുടെ കുടുംബാംഗങ്ങളുടെയും സമ്മർദത്തിനു മുന്നിൽ ഈ രണ്ട് സ്ത്രീകളും തങ്ങളുടെ വിശ്വാസത്തിൽ ഉറച്ചുനിന്നു. 202-ൽ സെവേറസ് ചക്രവർത്തി ആരെയും സ്നാനപ്പെടുത്താനും ക്രിസ്ത്യാനിയാകാനും പാടില്ലെന്ന ക്രിസ്ത്യൻ വിരുദ്ധ നിയമം പുറപ്പെടുവിച്ചു. അക്കാലത്ത് ഇരുപത്തിരണ്ടു വയസ്സുള്ള പെർപെറ്റുവ ഒരു ക്രിസ്ത്യാനിയാകാൻ പഠിച്ചുകൊണ്ടിരുന്ന ഒരു കാറ്റച്ചുമെൻ ആയിരുന്നു. അവൾ ഒരു കുഞ്ഞിൻ്റെ അമ്മ കൂടിയായിരുന്നു. പെർപെറ്റുവ, ഒരു കുട്ടിക്ക് ജന്മം നൽകാനിരുന്ന അടിമ Read More…
പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്ക് എതിരെ മുഖ്യമന്ത്രിയുടെ പ്രതികരണം
പൂഞ്ഞാർ സെന്റ് മേരീസ് ദേവാലയത്തിന്റെ മുന്നിൽ വൈദികൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്ക് എതിരെ മുഖ്യമന്ത്രിയുടെ പ്രതികരണം: കേരള നജ്‌വത്തുൽ മുജാഹിദീൻ നേതാവ് ഹുസൈൻ മടവൂർ നടത്തിയ പരാമർശങ്ങളോട് ന്യൂനപക്ഷങ്ങളുമായുള്ള മുഖാമുഖത്തിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ചില മുസ്‌ലിം ചെറുപ്പക്കാരെ മാത്രം തെരഞ്ഞ് പിടികൂടി കേസിൽ അകപ്പെടുത്തുകയായിരുന്നു ആ വിഷയത്തിൽ സംഭവിച്ചത് എന്നായിരുന്നു ഹുസൈൻ മടവൂരിന്റെ ആരോപണം. പൂഞ്ഞാർ വിഷയത്തിൽ മുസ്ലീം സമുദായത്തിൽപ്പെട്ട കുട്ടികളെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തത് എന്ന വ്യാജ പ്രചാരണം മുമ്പുതന്നെ വ്യാപകമായി Read More…