ജീവിതത്തിലെ ഓരോ സംഭവങ്ങളേയും, ദൈവനിയോഗമായിക്കണ്ട് സ്വീകരിക്കാം…

മർക്കോസ് 10 : 32 – 34
മൂന്നാം പ്രവചനം.

ഒന്നും രണ്ടും പ്രവചനങ്ങളിൽനിന്നും, ശിഷ്യർക്ക് അതിൽ വ്യക്തത കൈവരിക്കാൻ കഴിയാഞ്ഞതിലാകണം, അവൻ വീണ്ടും പ്രവചിക്കാൻ നിർബന്ധിതനാകുന്നത്. അവൻ അവർക്ക് മുമ്പേ നടന്നു…തനിക്ക്‌ വരാനിരിക്കുന്ന കാര്യങ്ങളെ, നിശ്ചയദാർഢ്യത്തോടെ അഭിമുഖീകരിക്കാനുള്ള ആർജ്ജവം, അവൻ നേടിക്കഴിഞ്ഞു എന്നുസാരം.

കാര്യങ്ങൾ മുൻകൂട്ടിയറിഞ്ഞിട്ടും, അവിടേക്ക്‌തന്നെ നടന്നടുക്കുന്ന അവൻ, തന്റെ മരണവും സഹനവും ബോധപൂർവ്വം സ്വീകരിച്ചതിന്റെ സൂചനകളാണ്. അവന്റെ പ്രവചനങ്ങൾ അക്ഷരംപ്രതി നിറവേറുന്നത് നാം അവിടെ കാണുന്നു.

അവനെ ഏല്പിക്കപ്പെടുന്നതും, മരണവിധിയും, വിജാതീയർക്ക് ഏല്പിക്കപ്പെടുന്നതും, പരിഹാസവും പ്രഹരവും അവൻ ഏറ്റുവാങ്ങുന്നതും, വധിക്കപ്പെടുന്നതും, ഉയിർത്തെഴുന്നേൽക്കുന്നതും, ഇതെല്ലാം അവന്റെ പ്രവചനപൂർത്തീകരണമാണ്‌.

യേശുവിന്റെ മനോഭാവം നമുക്കും സ്വയത്തമാക്കാം. ജീവിതത്തിലെ ഓരോ സംഭവങ്ങളേയും, ദൈവനിയോഗമായിക്കണ്ട് സ്വീകരിക്കാം. അവയെ മനസ്സിൽ ഉൾക്കൊണ്ട്, നിശ്ചയദാർഢ്യത്തോടെ ചുവടുകൾ വയ്ക്കാം. തളർന്നുപോകാം… മനസ്സ് പതരാം… അവിടെല്ലാം അവന്റെ മുഖനോക്കി ശക്തിപ്രാപിക്കാം.

error: Content is protected !!