News Reader's Blog

റവ. ഡോ. തോമസ് മാത്യു ആദോപ്പിള്ളിൽ രചിച്ച Path to Sainthood എന്ന പുസ്തകം പ്രകാശനം ചെയ്തു

റവ. ഡോ. തോമസ് മാത്യു ആദോപ്പിള്ളിൽ രചിച്ച Path to Sainthood (വിശുദ്ധിയിലേക്കുള്ള വഴി) എന്ന പുസ്തകത്തിന്റെ പ്രകാശനകർമ്മം സീറോമലബാർസഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ കോട്ടയം അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ടിന് നൽകികൊണ്ട് നിർവഹിച്ചു. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വെച്ച് നടന്ന സീറോമലബാർസഭയിലെ ജുഡീഷ്യൽ വികാരിമാരുടെയും മേജർ ആർക്കിഎപ്പിസ്കോപ്പൽ ട്രൈബൂണലിലെ ജഡ്ജിമാരുടെയും നീതിസംരക്ഷകരുടെയും സംയുക്ത യോഗത്തിലാണ് പുസ്തകം പ്രകാശനം ചെയ്തത്.

News Social Media

ചരിത്ര സിമ്പോസിയം

” ചരിത്രം അറിയുക ചരിത്ര ബോധമുള്ളവരാവുക…” എന്ന ലക്ഷ്യവുമായി എസ്.എം.വൈ.എം – കെ.സി.വൈ.എം പാലാ രൂപത എസ്.എം.വൈ.എം ഇലഞ്ഞി ഫൊറോനയുടെയും, യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഏപ്രിൽ 10-ാം തീയതി (ബുധനാഴ്ച) ഉച്ചയ്ക്ക് 02.00 മണിക്ക് സെൻറ്. പീറ്റേഴ്സ് & സെൻറ്. പോൾ ഫൊറോന ദേവാലയം ഇലഞ്ഞിയിൽ വെച്ച് ചരിത്ര സിമ്പോസിയം നടത്തപ്പെടുന്നു.

News Social Media

കുവൈറ്റ് കത്തോലിക്ക കോൺഗ്രസിന് പുതിയ നേതൃത്വം

സീറോ മലബാർ സഭയുടെ കുവൈറ്റിലെ വിവിധ രൂപത പ്രവാസി അപ്പസ്തോലൈറ്റ് കളുടെ സംയുക്ത കൂട്ടായ്മയായ കുവൈത്ത് കത്തോലിക്കാ കോൺഗ്രസിൻ്റെ പ്രസിഡന്റായി മരീനാ ജോസഫ് ചിറയിൽ തെങ്ങുംപള്ളി (ചങ്ങനാശ്ശേരി) ജനറൽ സെക്രട്ടറിയായി റോയി ചെറിയാൻ കണിചേരിൽ (ചങ്ങനാശ്ശേരി) യും ട്രഷററായി അനൂപ് ജോസ് ചേന്നാട്ട് (കാഞ്ഞിരപ്പള്ളി)യും സ്ഥാനമേറ്റു. ഗൾഫ് മേഖലയിൽ ആദ്യമായാണ് ഒരു വനിത ഒരു കത്തോലിക്കാ അല്മായ സംഘടനയുടെ തലപ്പത്തേക്ക് വരുന്നത്. അഞ്ച് പെൺകുട്ടികളുടെ മാതാവായ മരീന ജോസഫ് കുവൈറ്റിലെ ദേവാലയത്തിലെ വിശ്വാസ പരിശീലനം അധ്യാപികയായും ലിറ്റർജിക്കൽ Read More…

News

കുവൈറ്റ് കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നോമ്പുകാല സമാപന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടത്തി

കുവൈറ്റ്: കുവൈറ്റിലെ സീറോ മലബാര്‍ സഭ കൂട്ടായ്മയായ കുവൈറ്റ് കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നോമ്പുകാല സമാപനത്തിന്റെ ഭാഗമായി പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടത്തി. ഇതോടനുബന്ധിച്ച് നടന്ന കുരിശിന്റെ വഴിയിലും കഞ്ഞി നേര്‍ച്ചയിലും നൂറ് കണക്കിന് വിശ്വാസികള്‍ പങ്കുചേര്‍ന്നു. പാലാ രൂപത വൈദികനായ ഫാദര്‍ ജീവന്‍ കദളിക്കാട്ടില്‍ നോയമ്പുകാല സന്ദേശം നല്‍കി. പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കും കഞ്ഞി നേര്‍ച്ചയ്ക്കും ആന്റോ മാത്യു കുമ്പിളിമൂട്ടില്‍, മാത്യു ജോസ്, പോള്‍ ചാക്കോ പായിക്കാട്ട്, സുനില്‍ പി സി, ബിനോയ് വര്‍ഗീസ്, അനൂപ്, ജേക്കബ് Read More…

News Social Media

അരുവിത്തുറയിലേക്ക് തീർഥാടക പ്രവാഹം

അരുവിത്തുറ: ചരിത്ര പ്രസിദ്ധമായ അരുവിത്തുറ ദേവാലയത്തിലേക്ക് തീർഥാടകരുടെ പ്രവാഹം പീഡാനുഭവ വാരത്തിലും തുടരുന്നു. അതുപോലെ കിഴക്കിന്റെ മടിത്തട്ടിൽ ഹരിത ചാരുതയാർന്ന അരുവിത്തുറ വല്ല്യച്ചൻമലയിലേക്ക് തീർഥാടകരുടെ പ്രവാഹമാണ്. വലിയനോമ്പിലെ എല്ലാ ദിവസവും വൈകിട്ട് 5.15ന് വല്യച്ചൻമലയുടെ അടിവാരത്തു നിന്നു ഭക്തിപൂർവ്വമായി മലയിലേക്ക് സ്ലീവാപാതയും തുടർന്ന് വിശുദ്ധ കുർബാനയും നടന്നുവരുകയാണ്. നാൽപതാം വെള്ളി മുതൽ തീർഥാടകർ എല്ലാ ദിവസവും രാവിലെ മുതൽ വല്ല്യച്ചൻമലയിലേക്ക് സ്ലീവാപാത നടത്തുന്നു. അരുവിത്തുറ പള്ളിയിലെ വിശുദ്ധവാര തിരുക്കർമ്മങ്ങളിൽ തുടക്കമാകുന്നത് മാർച്ച് 28ആം തീയതി പെസഖാ വ്യാഴാഴ്ച Read More…

Meditations Reader's Blog

തിന്മയുടെ ആസക്തികളെ വെടിഞ്ഞ്, നന്മയുടെ വഴിയേ ചരിക്കാം …

യോഹന്നാൻ 12 : 20 – 36ക്രിസ്തു നമ്മിൽ ജീവിക്കുന്നു…. തന്റെ മരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും ഉയിർക്കൊള്ളുന്ന പുതുജനതയെ അവൻ ഇവിടെ അനുസ്മരിപ്പിക്കുന്നു. പുതുനാമ്പിന് ജന്മം നൽകാൻ, സ്വജീവനെ ഇല്ലായ്മചെയ്യുന്ന ഗോതമ്പ് മണി. ഇതിനു സമാനമായാണ് അവൻ സ്വജീവൻ നമ്മുടെ നിത്യജീവനുവേണ്ടി ബലിദാനമാക്കിയത്. അവന്റെ തന്നെ വാക്കുകൾ അതു വെളിപ്പെടുത്തുന്നു, “മനുഷ്യപുത്രൻ വന്നിരിക്കുന്നത് ശുശ്രൂഷിക്കപ്പെടാനല്ലാ, ശുശ്രൂഷിക്കാനും സ്വന്തം ജീവൻ അനേകർക്ക് മോചനദ്രവ്യമായി നല്കാനുമത്രേ”. അവന്റെ വാക്കുകൾ പ്രവൃത്തികൾക്ക് വഴിയൊരുക്കുന്നവയായിരുന്നു. മനുഷ്യകുലത്തോടുള്ള അവന്റെ സ്നേഹം പകരം വെയ്ക്കാനാവാത്തതായിരുന്നു. ഒരിക്കലും മനുഷ്യന് Read More…

Daily Saints Reader's Blog

വിശുദ്ധ റൂപർട്ട് : മാർച്ച് 27

വിശുദ്ധ റൂപർട്ട് പ്രാർത്ഥന, ഉപവാസം, സന്യാസം, ദരിദ്രരോടുള്ള ദാനധർമ്മം എന്നിവ അനുഷ്ഠിച്ചിരുന്നു. ജർമ്മനിയിലെ വേംസിൻ്റെ ബിഷപ്പായി അദ്ദേഹത്തെ സമർപ്പണത്തിലേക്ക് നയിച്ചത് ഈ ജീവിത ഗതിയാണ്. റൂപർട്ട് ഒരു ജ്ഞാനിയും ഭക്തനുമായ ബിഷപ്പായി അറിയപ്പെട്ടിരുന്നുവെങ്കിലും, വിജാതീയ ജനതയിൽ നിന്ന് തിരസ്കരണം നേരിട്ടു. അവർ അവനെ ക്രൂരമായി മർദ്ദിക്കുകയും നഗരം വിട്ടുപോകാൻ നിർബന്ധിക്കുകയും ചെയ്തു. ഈ വേദനാജനകമായ തിരസ്കരണത്തിനുശേഷം, റൂപർട്ട് റോമിലേക്ക് ഒരു തീർത്ഥാടനം നടത്തി. ബവേറിയൻ ഡ്യൂക്ക് തൻ്റെ നാട്ടിലെ വിശ്വാസം പുനഃസ്ഥാപിക്കാനും തിരുത്താനും പ്രചരിപ്പിക്കാനും റൂപർട്ടിൻ്റെ സഹായം Read More…

News Social Media

സ്നേഹവീടിന്റെ ശിലാസ്ഥാപനം നടത്തി

ചേർപ്പുങ്കൽ : ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ് കോളജ് എൻ എസ് എസ് യൂണിറ്റിന്റെയും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെയും സഹകരണത്തോടെ എൻ എസ് എസ് വോളന്റിയേഴ്സ് കെഴുവംകുളത്ത് നിർമിച്ചു നൽകുന്ന സ്നേഹവീടിന്റെ ശിലാസ്ഥാപനം നടത്തി. കോളജ് പ്രിൻസിപ്പൽ റവ.ഡോ.ബേബി സെബാസ്റ്റ്യൻ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ജിബിൻ അലക്സ്‌, ഷെറിൻ ജോസഫ്, ഗുണഭോക്താക്കളായ കുടുംബം എന്നിവർ ചേർന്ന് ശിലാസ്ഥാപനം നിർവഹിച്ചു. ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ് കോളജ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഈ Read More…

Meditations Reader's Blog

സ്വാർത്ഥത വെടിയാം ; പങ്കുവയ്പ്പിന്റെ അനുഭവത്തിലേയ്ക്ക് വളരാം .…

ലൂക്കാ 20 : 9 – 19പങ്കുവെക്കൽ തോട്ടത്തിൻ്റെ ഉടമ ഓഹരിയ്ക്ക് വേണ്ടി മാത്രമാണ് വരുന്നത്. അവരുടെ നേട്ടത്തിൽ നിന്നും ഒരു ഓഹരി. അതു പോലും അവർ നിഷേധിക്കുകയാണിവിടെ. തോട്ടത്തിനു വേണ്ടതെല്ലാം ഒരുക്കി നൽകിയ ഉടമ, വിളവ് മുഴുവൻ അല്ല ആവശ്യപ്പെടുന്നത്, തനിക്ക് അർഹതപ്പെട്ടത്‌ മാത്രം. സ്വാർത്ഥതയുടെ മുഖംമൂടി അണിഞ്ഞ കൃഷിക്കാർ, എന്നാൽ, ആർത്തിയോടെ എല്ലാം പിടിച്ചു വെയ്ക്കുന്നു. അവകാശപ്പെട്ടവരുടെ ഉപരി ആഗ്രഹിക്കുന്നതാണ്, നമ്മിലെ സ്വാർത്ഥത. ദൈവം നല്കിയ ഒരുപാട് നന്മകളുടെ കൂടാരമാണ് നമ്മുടെ ജീവിതം. ഈ Read More…

Daily Saints Reader's Blog

വിശുദ്ധ മാർഗരറ്റ് ക്ലിത്തറോ :മാർച്ച് 26

ഇംഗ്ലണ്ടിലെ മിഡിൽടണിൽ ഒരു പ്രൊട്ടസ്റ്റൻ്റ് കുടുംബത്തിലാണ് വിശുദ്ധ മാർഗരറ്റ് ക്ലിത്തറോ ജനിച്ചത്. 1571-ൽ അവൾ ജോൺ ക്ലിത്തറോവിനെ വിവാഹം കഴിച്ചു. ജോണുമായുള്ള വിവാഹത്തിന് വർഷങ്ങൾക്ക് ശേഷം, മാർഗരറ്റ് കത്തോലിക്കാ വിശ്വാസം പരിചയപ്പെടുകയും മതം മാറുകയും ചെയ്തു. അവൾ കത്തോലിക്കാ മതത്തിൻ്റെ തീക്ഷ്ണതയുള്ള ഒരു സംരക്ഷകയായിരുന്നു, കൂടാതെ ഒളിച്ചോടിയ പുരോഹിതന്മാരെ അവളുടെ വീട്ടിൽ ഒളിപ്പിച്ചു. ഒടുവിൽ, മാർഗരറ്റിനെ ഷെരീഫിലേക്ക് തിരിയുകയും കത്തോലിക്കാ പുരോഹിതർക്ക് അഭയം നൽകിയ കുറ്റത്തിന് വിചാരണ നേരിടുകയും ചെയ്തു. മാർഗരറ്റ് വിചാരണയിലായിരിക്കെ, കത്തോലിക്കാ വിശ്വാസം നിഷേധിക്കാൻ Read More…