ലൂക്കാ 3 : 7 – 14സ്വയം മാറ്റത്തിന്റെ മണിനാദം മുഴങ്ങട്ടെ. ജീവിതനവീകരണത്തിന് തയ്യാറാകാത്തവരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള സ്നാപകന്റെ വാക്കുകളാണ് വചനഭാഗം. അവർ പാരമ്പര്യത്തിൽ വമ്പ് പറഞ്ഞു, മൂഢസ്വർഗ്ഗത്തിൽ കഴിയുന്നവരാണ്. അതൊന്നും ദൈവശിക്ഷയിൽനിന്നും ഒഴിവാകാനുള്ള ഒഴികഴിവുകൾ അല്ലെന്ന് യോഹന്നാൻ വ്യക്തമാക്കുന്നു. രക്ഷ എന്നാൽ അത് ഒരു പ്രത്യേക സമൂഹത്തിന് മാത്രം അർഹതപ്പെട്ടതല്ല, അത് സാർവ്വത്രികമാണെന്നു ഉറക്കെ പ്രഖ്യാപിക്കുന്നു. എന്നാൽ, അത് നേടാൻ, മാനസാന്തരഫലങ്ങൾ പുറപ്പെടുവിക്കണം. ‘ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?’ ഒരു മാനസാന്തരവ്യക്തിയുടെ ഉള്ളിൽ ജനിക്കേണ്ട ആദ്യചോദ്യം ഇതായിരിക്കണം. Read More…
Sample Page
നിത്യസഹായ മാതാവിന്‍റെ നൊവേന: രണ്ടാം ദിവസം…
നിത്യസഹായ മാതാവിന്‍റെ നൊവേന: രണ്ടാം ദിവസം… പ്രാരംഭ ഗാനം നിത്യസഹായമാതേ പ്രാർത്ഥിക്കഞങ്ങള്‍ക്കായി നീനിന്‍മക്കള്‍ ഞങ്ങള്‍ക്കായി നീപ്രാർത്ഥിക്ക സ്നേഹനാഥേ(മൂന്നുപ്രാവശ്യം)(മുട്ടുകുത്തുന്നു) വൈദികന്‍: ഏറ്റം പരിശുദ്ധയും അമലോത്ഭവകന്യകയും ഞങ്ങളുടെ മാതാവുമായ മറിയമേ,നീ ഞങ്ങളുടെ നിത്യസഹായവും അഭയസ്ഥാനവും പ്രതീക്ഷയുമാകുന്നു. ജനങ്ങള്‍: ഞങ്ങള്‍ ഇന്ന് അങ്ങേ സന്നിധിയില്‍ അണഞ്ഞിരിക്കുന്നു.അങ്ങ് ഞങ്ങള്‍ക്കുവേണ്ടി സബാധിച്ചിരിക്കുന്ന എല്ലാ നന്‍മകള്‍ക്കയും.ഞങ്ങള്‍ ദൈവത്തിന് കൃതജ്ഞതയര്‍പ്പിക്കുന്നു.നിത്യസഹായമാതാവേ ഞങ്ങള്‍ അങ്ങയെ സ്നേഹിക്കുന്നു.നിരന്തരം അങ്ങേക്ക് ശുശ്രൂഷ ചെയ്തുകൊണ്ടും, ഞങ്ങളുടെ ശക്തിക്കനുസൃതമായി മറ്റുള്ളവരെ അങ്ങേ സന്നിധിയിലേക്കാനയിച്ചുകൊണ്ടും,അങ്ങയുടെ നേര്‍ക്കുളള സ്നേഹം ഞങ്ങള്‍ പ്രകടിപ്പിച്ചുകൊള്ളമെന്ന് ഞങ്ങള്‍ പ്രതിജ്ഞ്ഞ ചെയ്യുന്നു. വൈദികന്‍: Read More…
വിശുദ്ധ ഗില്‍സ് : സെപ്റ്റംബർ 1
എഥൻസിലെ ഒരു കുലീന കുടുംബത്തിലാണ് വിശുദ്ധ ഗില്‍സ് ജനിച്ചത്. മാതാപിതാക്കളുടെ മരണ ശേഷം, പ്രശസ്തിയേയും അനുയായികളും ഭയന്ന്, അദ്ദേഹം പിതൃരാജ്യത്ത് നിന്നും പാലായനം ചെയ്ത് ഫ്രാൻസിൽ എത്തി. റോൺ നദീ മുഖത്തിനടുത്തുള്ള കാട്ടിലെ ഒരു ഗുഹക്കുള്ളിൽ ഒരു സന്യാസിയായി ജീവിതം തുടർന്നു. ദിവസേന ഒരു പേടമാൻ ഗുഹയിലെത്തി അദ്ദേഹത്തിന് പാൽ കൊടുത്തിരുന്നു എന്നാണ് പറയപ്പെടുന്നത്. ഒരു ദിവസം രാജാവിന്റെ വേട്ടക്കാരാൽ ഓടിക്കപ്പെട്ട മാൻപേട ഗുഹാകവാട പ്രദേശത്തേക്ക് പോകുന്നത് പിന്തുടർന്ന അവർ ഗില്‍സിനേയും അദ്ദേഹത്തിന്റെ രഹസ്യ ധ്യാന സ്ഥാനവും Read More…
നിത്യസഹായ മാതാവിന്‍റെ നൊവേന: ഒന്നാം ദിവസം…
നിത്യസഹായ മാതാവിന്‍റെ നൊവേന പ്രാരംഭ ഗാനം നിത്യസഹായമാതേ പ്രാർത്ഥിക്കഞങ്ങള്‍ക്കായി നീനിന്‍മക്കള്‍ ഞങ്ങള്‍ക്കായി നീപ്രാർത്ഥിക്ക സ്നേഹനാഥേ(മൂന്നുപ്രാവശ്യം)(മുട്ടുകുത്തുന്നു) വൈദികന്‍:ഏറ്റം പരിശുദ്ധയും അമലോത്ഭവകന്യകയും ഞങ്ങളുടെ മാതാവുമായ മറിയമേ,നീ ഞങ്ങളുടെ നിത്യസഹായവും അഭയസ്ഥാനവും പ്രതീക്ഷയുമാകുന്നു. ജനങ്ങള്‍:ഞങ്ങള്‍ ഇന്ന് അങ്ങേ സന്നിധിയില്‍ അണഞ്ഞിരിക്കുന്നു.അങ്ങ് ഞങ്ങള്‍ക്കുവേണ്ടി സബാധിച്ചിരിക്കുന്ന എല്ലാ നന്‍മകള്‍ക്കയും.ഞങ്ങള്‍ ദൈവത്തിന് കൃതജ്ഞതയര്‍പ്പിക്കുന്നു.നിത്യസഹായമാതാവേ ഞങ്ങള്‍ അങ്ങയെ സ്നേഹിക്കുന്നു.നിരന്തരം അങ്ങേക്ക് ശുശ്രൂഷ ചെയ്തുകൊണ്ടും, ഞങ്ങളുടെ ശക്തിക്കനുസൃതമായി മറ്റുള്ളവരെ അങ്ങേ സന്നിധിയിലേക്കാനയിച്ചുകൊണ്ടും,അങ്ങയുടെ നേര്‍ക്കുളള സ്നേഹം ഞങ്ങള്‍ പ്രകടിപ്പിച്ചുകൊള്ളമെന്ന് ഞങ്ങള്‍ പ്രതിജ്ഞ്ഞ ചെയ്യുന്നു. വൈദികന്‍:ദൈവസന്നിധിയില്‍ ശക്തിയുളള നിത്യസഹായമാതാവേ ഈ നന്മകള്‍ Read More…
ഉത്ഥിതനായ യേശുവിൽ പ്രത്യാശയർപ്പിക്കാം..
മത്തായി 22 : 23 – 33പുനരുത്ഥാനം. സദുക്കായരുടെ യേശുവിനെതിരെയുള്ള മതപരവും വിശ്വാസപരവുമായ വാദമാണ് വചനഭാഗം. പുനരുത്ഥാനമാണ് പ്രധാനവിഷയം. അവർ അതിൽ വിശ്വസിച്ചിരുന്നില്ല എന്നതാണ് പ്രധാനകാരണം. ഒരു സാങ്കൽപ്പിക കഥയുമായി അവർ യേശുവിനെ സമീപിക്കുന്നു. പുനരുത്ഥാനത്തിൽ ഓരോരുത്തരും പുതിയ സൃഷ്ടികളാണ് എന്ന സത്യം ഈശോ അവർക്ക് മനസ്സിലാക്കിക്കൊടുക്കുന്നു. അമർത്യതയിൽ വിവാഹമോ, സന്താനോൽപ്പാദനമോ ആവശ്യമില്ല. ശരീരത്തോടെ ഉയിർത്തെഴുന്നേൽക്കുമ്പോഴും, പുതു സൃഷ്ടികളായതിനാൽ, സ്വർഗ്ഗീയദൂതർക്ക് സമാനമാണവർ. അവിടെ വിവാഹം എന്ന ചിന്തയെ ജനിക്കുന്നില്ല. ദൈവത്തിൽ വിശ്വാസമർപ്പിച്ചവർ ഒരിക്കലും നശിച്ചു പോയിട്ടില്ല. കാരണം, Read More…
വിശുദ്ധ റെയ്മണ്ട് നൊണ്‍നാറ്റസ്: ഓഗസ്റ്റ് 31
സ്‌പെയിനിലെ കാറ്റലോണിയയിൽ ആണ് വിശുദ്ധ റെയ്മണ്ട് ജനിച്ചത്. സ്‌പെയിനിലെ അന്നത്തെ സാമൂഹികാന്തരീക്ഷവും അടിമകളുടെ ജീവിതവും ബാലനായ റെയ്മണ്ടിനെ വേദനിപ്പിച്ചിരുന്നു. അടിമകളുടെ മോചനത്തിനു വേണ്ടി എപ്പോഴും പ്രാര്‍ഥിച്ചിരുന്ന ആ ബാലന്‍ തന്റെ വിദ്യാഭ്യാസ കാലത്തിനു ശേഷം ഒരു പുരോഹിതനാകാനാണ് ആഗ്രഹിച്ചിരുന്നത്. മകനെ ഒരു അഭിഭാഷകനാക്കാന്‍ ആഗ്രഹിച്ചിരുന്ന അദ്ദേഹത്തിന്റെ പിതാവിനു മകന്റെ ഈ തീരുമാനത്തോട് യോജിപ്പുണ്ടായിരുന്നില്ല. റെയ്മണ്ടിനെ ഒരു കുടുംബ തോട്ടത്തിന്റെ പൂര്‍ണ ചുമതല നല്‍കി അദ്ദേഹം അങ്ങോട്ട് അയച്ചു. അവിടെ ആടുകളെ നോക്കിയും ജോലിക്കാര്‍ക്കു മേല്‍നോട്ടം കൊടുത്തും ജീവിക്കുമ്പോഴും Read More…
മാർ തോമസ് തറയിൽ ചങ്ങനാശ്ശേരി അതിരൂപതയുടെ പുതിയ ആർച്ചുബിഷപ്പ്
ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പായി നിലവിലെ സഹായമെത്രാൻ മാർ തോമസ് (52) തറയിൽ നിയമിതനായി. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ന ടന്നുവരുന്ന സീറോ മലബാർ സഭാ സിന ഡിലായിരുന്നു തെരഞ്ഞെടുപ്പ്. നിലവിലെ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം 75 വയസ് പൂർത്തിയാക്കി വി രമിക്കുന്ന ഒഴിവിലാണ് പുതിയ നിയമനം. സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷ പ് മാർ റാഫേൽ തട്ടിലും സഭയിലെ മറ്റ് ബി ഷപ്പുമാരും പ്രഖ്യാപന ചടങ്ങിൽ സന്നിഹിതരായിരുന്നു. ചങ്ങനാശേരി സെന്റ് Read More…
യേശുവിലുള്ള വിശ്വാസം ഉറക്കെ പ്രഖ്യാപിക്കാം; നിത്യജീവൻ സ്വന്തമാക്കാം
യോഹന്നാൻ 11 : 17 – 27പുനരുത്ഥാനവും ജീവനും. ലാസർ സംസ്ക്കരിക്കപ്പെട്ടതിന്റെ നാലാം ദിവസമാണ് യേശു ബഥാനിയായിൽ എത്തുന്നത്. ഒരാൾ മരിച്ചു മൂന്നാംനാൾ അയാളിൽനിന്നും ആത്മാവ് വേർപെട്ടുപോകും എന്നതാണ് യഹൂദവിശ്വാസം. ആയതിനാലാവണം, കല്ലറയുടെ കല്ല് എടുത്തുമാറ്റാൻ ഈശോ ആവശ്യപ്പെട്ടപ്പോൾ, ദുർഗന്ധം വമിക്കും എന്ന കാരണം പറഞ്ഞു, അവർ അവനെ അതിൽനിന്നും പിൻതിരിപ്പിക്കാൻ ശ്രമിക്കുന്നത്. ലാസറിന്റെ സഹോദരിമാർ അവനെ സ്വീകരിക്കുന്നു. തുടർന്ന് തങ്ങളുടെ വേവലാതികൾ അവനുമായി പങ്കുവെയ്ക്കുന്നു. അവൻ അവരെ ആശ്വസിപ്പിക്കുന്നു. അവരുടെ വേദനയിൽ പങ്കുചേർന്നു കരയുന്നു. എങ്കിലും Read More…
വിശുദ്ധ ജീൻ ജുഗൻ: ഓഗസ്റ്റ് 30
ജോസഫിൻ്റെയും മേരി ജുഗൻ്റെയും എട്ട് മക്കളിൽ ആറാമത്തെയാളായി ബ്രിട്ടാനിയിലെ കാൻകാലിലെ തുറമുഖ നഗരത്തിൽ 1792 ഒക്ടോബർ 25 നാണ് ജുഗൻ ജനിച്ചത്. ഫ്രഞ്ച് വിപ്ലവത്തിൻ്റെ രാഷ്ട്രീയവും മതപരവുമായ പ്രക്ഷോഭങ്ങൾക്കിടയിലാണ് അവൾ വളർന്നത്. അവൾ ജനിച്ച് നാല് വർഷത്തിന് ശേഷം, മത്സ്യത്തൊഴിലാളിയായ അവളുടെ പിതാവ് കടലിൽ നഷ്ടപ്പെട്ടു. അക്കാലത്തെ കത്തോലിക്കാ വിരുദ്ധ പീഡനങ്ങൾക്കിടയിൽ അവർക്ക് രഹസ്യമായി മതപരമായ പ്രബോധനങ്ങൾ നൽകുന്നതിനിടയിൽ, ചെറുപ്പക്കാരായ ജീനിനെയും അവളുടെ സഹോദരങ്ങളെയും പരിപാലിക്കാൻ അവളുടെ അമ്മ പാടുപെട്ടു. ജുഗൻ വളരെ ചെറുപ്പത്തിൽ തന്നെ ഒരു Read More…
ഇന്ത്യന്‍ ക്രിസ്ത്യന്‍ രക്തസാക്ഷി ദിനാചരണവുമായി മിഷന്‍ ലീഗ് ഇടുക്കി രൂപതാ സമിതി
ചെറുപുഷ്പ മിഷന്‍ ലീഗ് ഇടുക്കി രൂപതാ സമിതിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ രക്തസാക്ഷി അനുസ്മരണം- ‘ജീവധാര 2024’ നടത്തി. അടിമാലി മോര്‍ണിംഗ് സ്റ്റാര്‍ ആശുപത്രിയില്‍ മിഷന്‍ ലീഗ് പ്രവര്‍ത്തകര്‍ രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. ഇടുക്കി രൂപത മീഡിയ കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ജിന്‍സ് കാരക്കാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ക്രൈസ്തവ വിശ്വാസത്തില്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തതിന്റെ ഫലമായി ഇന്ത്യയില്‍ രക്തസാക്ഷിത്വം വരിക്കേണ്ടിവന്ന അനേകരെ ഓര്‍മിക്കുവാനും പ്രാര്‍ത്ഥിക്കുവാനും അവസരമായിത്തീര്‍ന്നു ഈ അനുസ്മരണം. ചുടുനിണമുതിര്‍ന്ന ഓര്‍മകള്‍ പങ്കുവെച്ചുകൊണ്ട് രൂപതാ സമിതിയുടെ നേതൃത്വത്തില്‍ Read More…









