News Social Media

പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ കുരിശിൻ്റെ വഴി

പാലാ: പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി. കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി ഫാ ജോസഫ് വടകരയുടെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം പ്രവിത്താനം സെൻ്റ് അഗസ്റ്റിൻസ് പള്ളി സഹവികാരി ഫാ ജോസഫ് കറുപ്പശ്ശേരിൽ കുർബാന അർപ്പിച്ച് വചന സന്ദേശം നൽകി. തുടർന്നു നേർച്ചക്കഞ്ഞി വിതരണവും നടത്തി. കുരിശിൻ്റെ വഴിയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.

News Social Media

വല്യച്ഛൻ മല തീർത്ഥാടനം

അരുവിത്തുറ: പാലാ രൂപതാ പിതൃവേദിയുടേയും മാതൃവേദിയുടേയും നേതൃത്വത്തിൽ നാൽപതാം വെള്ളി ആചരണവും വല്യച്ഛൻ മല തീർത്ഥാടനവും നടത്തി. രാവിലെ 9 മണിക്ക് ജപമാലയോടു കൂടി അരുവിത്തുറ പള്ളിയിൽ നിന്ന് ആരംഭിച്ച് 9.30 ന് മലയടിവാരത്തു നിന്ന് കുരിശിൻറെവഴി ചൊല്ലി മല കയറി. മലമുകളിലെ പള്ളിയിൽ ദിവ്യബലിയും സന്ദേശവും ഡയറക്ടർ റവ. ഫാദർ ജോസഫ് നരിതൂക്കിൽ നടത്തി. വൈദികരും സിസ്റ്റേഴ്സും മാതൃവേദി, പിതൃവേദി ഭാരവാഹികളും പരിപാടികൾക്ക് നേതൃത്വം വഹിച്ചു. പരിപാടികൾക്കു ശേഷം നേർച്ച കഞ്ഞി വിതരണവും നടന്നു.

News Social Media

പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ കൂറ്റൻ പിയാത്ത ശില്പം സ്ഥാപിച്ചു

പാലാ: പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിലെ വ്യാകുലമാതാ പള്ളിയുടെ മുന്നിൽ മൈക്കെലാഞ്ചലൊയുടെ പ്രസിദ്ധമായ പിയാത്ത ശിൽപ്പത്തിൻ്റെ കൂറ്റൻ മാതൃക സ്ഥാപിച്ചു. പാലാ രൂപതയിലെ ആദ്യകാല കുരിശിൻ്റെ വഴി തീർത്ഥാടന കേന്ദ്രത്തിൽ കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി ഫാ ജോസഫ് വടകര മുൻകൈയ്യെടുത്താണ് ശില്പം സ്ഥാപിച്ചത്. ശില്പത്തിന് പത്തടി ഉയരമുണ്ട്. അങ്കമാലി മള്ളൂശ്ശേരി ബെത് ലേ ഹേം ആർട്ട്സിലെ വിൻസെൻ്റാണ് ഫൈബറിൽ ഈ ശില്പം തയ്യാറാക്കിയത്. നാലു ലക്ഷത്തോളം രൂപയാണ് ശില്പത്തിൻ്റെ നിർമ്മാണ ചിലവ്. ശില്പത്തിൻ്റെ വെഞ്ചിരിപ്പ് കർമ്മം Read More…

News Social Media

വിശ്വാസികളെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ് ; തോമസ് ഐസക്ക് മാപ്പ് പറയണമെന്ന് എസ്. എം. വൈ.എം

പാലാ: പൂഞ്ഞാർ സംഭവത്തെ മുൻനിർത്തി ക്രൈസ്തവരെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട പത്തനംതിട്ട ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി തോമസ് ഐസക്ക് പോസ്റ്റ് പിൻവലിച്ച് മാപ്പ് പറയണമെന്ന് എസ്.എം.വൈ.എം. പാലാ രൂപത ആവശ്യപ്പെട്ടു. ക്രൈസ്തവരുടെ സ്വയം പ്രതിരോധം കലാപാഹ്വാനമായി ചിത്രീകരിക്കുന്നത് സമുദായത്തോടുള്ള വെല്ലുവിളിയാണ്. വോട്ടിനു വേണ്ടി പ്രീണന രാഷ്ട്രീയവുമായി മുന്നോട്ട് പോയാൽ ജനാധിപത്യ രീതിയിൽ തക്കതായ തിരിച്ചടി പൂഞ്ഞാറിന്റെ മണ്ണിൽ നിന്ന് ഉണ്ടാകും. മുഖ്യമന്ത്രി പോലും തെമ്മാടിത്തരം എന്ന് വിശേഷിപ്പിച്ച സംഭവത്തെ നാല് വോട്ടിനു വേണ്ടി ന്യായീകരിക്കുന്ന തോമസ് Read More…

News Social Media

മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ നിർമ്മാണത്തിന് തുടക്കമാകുന്നു

പാലാ: മധ്യകേരളത്തിലെ ആരോഗ്യപരിപാലന രംഗത്ത് ആധുനിക ചികിത്സ സംവിധാനങ്ങൾ കൊണ്ട് ശ്രദ്ധേയമായ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ നിർമ്മാണത്തിന് തുടക്കമാകുന്നു. കാൻസർ ചികിത്സയിലെ ഏറ്റവും നൂതന സംവിധാനങ്ങളും സാങ്കേതിക വിദ്യകളും ഉൾപ്പെടുത്തി പ്രവർത്തനം ആരംഭിക്കാൻ ലക്ഷ്യമിടുന്ന മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ ആരംഭശിലയുടെ ആശീർവാദ കർമ്മം മാർച്ച് 22 (വെള്ളിയാഴ്ച) ഉച്ചകഴിഞ്ഞ് 3 മണിക്ക് സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ Read More…

News Social Media

ലോക്സഭ തെരഞ്ഞെടുപ്പ്: സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി പ്രത്യേക പൊലീസ് സംഘം

ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് രൂപം നല്‍കി. തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകളെക്കുറിച്ച് പോലീസ് സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് വാട്സാപ്പിലൂടെ വിവരം നല്‍കാം.

News Social Media

പാമ്പൂരാംപാറ തീർത്ഥാടനകേന്ദ്രത്തിൽ നാൽപതാംവെള്ളി ആചരണം

പാലാ: പീഡാസഹനത്തിന്റെ നൊമ്പരങ്ങൾ ഉണർത്തി, ത്യാഗത്തിൻ വഴിയിലൂടെ ക്രൂശിതൻ്റെ പാത പിന്തുടരാൻ പ്രചോദനമേകി പാലാ രൂപതയിലെ ആദ്യകാല കുരിശിൻ്റെ വഴി തീർത്ഥാടന കേന്ദ്രമായ പാമ്പൂരാംപാറയിലെ വ്യാകുലമാതാപള്ളി നോമ്പുകാലത്ത് വിശ്വാസികൾക്കായി ഒരുങ്ങിക്കഴിഞ്ഞു. പാമ്പൂരാംപാറയിൽ (22/03/2024) നാൽപതാം വെള്ളിയാഴ്ച ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ നടക്കുന്ന തിരുക്കർമ്മങ്ങൾക്കു ഫാ. ജോസഫ് വടകര നേതൃത്വം നൽകും. രാവിലെ 9.30ന് ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചൻ്റെ ഇടപ്പാടിയിലുള്ള ജന്മഗൃഹത്തിൽ നിന്നും പാമ്പൂരാംപാറയിലേക്ക് ഭക്തി സാന്ദ്രമായ കുരിശിൻ്റെ വഴി ആരംഭിക്കും. തുടർന്നു പ്രവിത്താനം സെൻ്റ് അഗസ്റ്റിൻ Read More…

News Social Media

അരുവിത്തുറയിൽ പള്ളിയിൽ നാൽപതാം വെള്ളിയാചരണവും നാൽപത് മണി ആരാധനയും

അരുവിത്തുറ: മധ്യകേരളത്തിലെ ഏറ്റവും പ്രസിദ്ധമായ തീർഥാടന കേന്ദ്രമായ അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിലും വല്യച്ചൻമലയിലും നാൽപതാം വെള്ളിയാചരണവും നാൽപത് മണി ആരാധനയും മാർച്ച് 21, 22, 23 തീയതികളിൽ നടക്കും. നാൽപതാം വെള്ളിയാചരണത്തിന്റെ ഭാഗമായി ഇടവക പള്ളിയിൽ നിന്ന് വല്യച്ചൻമലയിലേക്ക് നടത്തുന്ന ജപമാല പ്രദക്ഷിണത്തിലും കുരിശിന്റെ വഴിയിലും അനുഗ്രഹം തേടി പതിനായിരങ്ങളാണ് എത്തുക. 21ന് രാവിലെ 7.15ന് ദിവ്യകാരുണ്യ പ്രദക്ഷിണം, വി. കുർബാനയുടെ പ്രതിഷ്ഠ എന്നിവയോടെ നാൽപത് മണി ആരാധന ആരംഭിക്കും. 22ന് 11.30 ആരാധന Read More…

News Social Media

KCYL കല്ലറ പുത്തൻപള്ളി യൂണിറ്റ് തല പ്രവർത്തന ഉദ്ഘാടനവും മാർഗരേഖ പ്രകാശനവും

കെ സി വൈ എൽ കല്ലറ പുത്തൻപള്ളി യൂണിറ്റിന്റെ പ്രവർത്തന ഉദ്ഘാടനവും മാർഗരേഖ പ്രകാശനവും KCYL കോട്ടയം അതിരൂപത പ്രസിഡന്റ് ശ്രീ ജോണീസ് പി സ്റ്റീഫൻ നിർവഹിച്ചു. പൊതുയോഗത്തിന് മുന്നോടിയായി യൂണിറ്റ് ഡയറക്ടർ ഡോ. ജിപിൻ വാക്കേപറമ്പിൽ പതാക ഉയർത്തി. യൂണിറ്റ് പ്രസിഡന്റ് ശ്രീ അഖിൽ ജിയോ സോണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വികാരി റവ. ഫാ. ബൈജു എടാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. കെസിസി യൂണിറ്റ് പ്രസിഡന്റ് ശ്രീ സ്റ്റീഫൻ വരിക്കമാംതൊട്ടി, ഹെഡ്മാസ്റ്റർ ശ്രീ ടോമി Read More…

News Social Media

സഹനങ്ങളെ ദൈവിക പദ്ധതിയായി കരുതി കുരിശിനോട് ചേർത്തു വയ്ക്കാം

മർക്കോസ് 8 : 31 – 9 : 1നിത്യജീവൻ… അവനിവിടെ സ്വയം “മനുഷ്യപുത്രൻ” എന്ന് വിശേഷിപ്പിക്കുന്നു. കാരണം, അവൻ ഒരേസമയം സഹിക്കുന്നവനും മരിക്കുന്നവനും മഹത്വീകൃതനുമാണ്. ദൈവീകപദ്ധതിയുടെ ഭാഗമായി, അവൻ സഹിക്കുകയും മരിക്കുകയും ഉയിർക്കുകയും ചെയ്യേണ്ടത്, മനുഷ്യരക്ഷയുടെ ഭാഗം തന്നെയാണ്. എന്നാൽ, അവന്റെ ഈ വെളിപാട്, ശിഷ്യർക്ക് അഗ്രാഹ്യവും അസ്വീകാര്യവുമായിരുന്നു. കാരണം, ശക്തനായ രാജാവ് എന്ന അവരുടെ മാനുഷീക സങ്കൽപ്പത്തെ, സഹനദാസനോട് ഉപമിക്കാൻ അവർ തയ്യാറല്ലായിരുന്നു. ആയതിനാലാവണം, അധികാര ധാർഷ്ട്യത്തോടെ, പത്രോസ് തടസ്സങ്ങൾ സൃഷ്ടിക്കുന്നത്. സാത്താനെന്ന് വിളിച്ചു, Read More…