News Social Media

കുവൈത്തിലെ തീപിടുത്തത്തിൽ മരണമടഞ്ഞവർക്ക് ആദരാജ്ഞലികൾ : മാർ റാഫേൽ തട്ടിൽ

കുവൈത്തിലെ തീപിടുത്തത്തിൽ ഉണ്ടായ കൂട്ടമരണത്തിൽ സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് അനുശോദനം അറിയിച്ചു. മരണമടഞ്ഞ 49 വിദേശതൊഴിലാളികളിൽ 45 പേര് ഇന്ത്യക്കാരാണെന്നതും അതിൽ 24 പേര് മലയാളികളാണെന്നുള്ളതും നമ്മുടെ ദുഃഖം വർധിപ്പിക്കുന്നു.

ഒത്തിരിയേറെ പ്രതീക്ഷകളും സ്വപ്നങ്ങളുമായി കടൽകടന്ന് പ്രവാസികളായി ജീവിക്കുന്നവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഹൃദയവേദന മനസിലാക്കുകയും അതിൽ പങ്കുചേരുകയും ചെയ്യുന്നു.

കുവൈത്തിലെ തെക്കൻ നഗരമായ മംഗഫിൽ 196 കുടിയേറ്റ തൊഴിലാളികൾ താമസിച്ചിരുന്ന ഏഴുനില കെട്ടിടത്തിലാണ് ദാരുണമായ തീപിടുത്തമുണ്ടായത്. 50 പേർക്ക് പരുക്കേറ്റതായും അവരിൽ ഭൂരിഭാഗം ആശുപത്രിയിൽ കഴിയുന്നതായും റിപ്പോർട്ട് ഉണ്ട്.

അനേകം കുടുംബങ്ങളുടെ കഷ്ടപ്പാടുകളിൽ ഞങ്ങൾ വളരെ ദുഖിതരാണ് . ഞങളുടെ ആല്മരത്തവും ഹൃദയംഗമവുമായ അനുശോദനം ദയവായി സ്വീകരിക്കുക. ഈ സാഹചര്യത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കൊപ്പമാണ് ഞങളുടെ പ്രാർത്ഥന. ദുഖിതരും കഷ്ട്ടപ്പെടുന്നവരുമായ ജനങളുടെ ജീവിതത്തിൽ സ്വാന്തനമേകാനും സാമ്പത്തീക സഹായങ്ങൾ നൽകാനും സർക്കാറിനോടൊപ്പം നമുക്കും പങ്കാളികളാകാം.