സംസ്ഥാത്ത് അടുത്ത 5 ദിവസത്തേക്ക് വ്യാപകമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ സ്ഥിതിചെയ്യുന്ന ന്യൂനമർദ്ദ പാത്തിയുടേയും മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയുടേയും സ്വാധീന ഫലമായാണ് മഴ ശക്തമാവുക. മുന്നറിയിപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ടും 9 ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, Read More…
Social Media
സൂപ്രണ്ട് ഓഫ് പോലീസ് ആയി സ്ഥാനക്കയറ്റം ലഭിച്ച ശ്രീ ബിജു കെ സ്റ്റീഫനെ കെ സി വൈ എൽ അതിരൂപത സമിതി ആദരിച്ചു
കോട്ടയം അതിരൂപതയുടെ യുവജനപ്രസ്ഥാനമായ കെ സി വൈ എൽ ന്റെ നേതൃത്വത്തിൽ കൊതനല്ലൂർ തൂവാനിസ പ്രാർത്ഥനാലയത്തിൽ സംഘടിപ്പിച്ച അതിരൂപത തല ഡയറക്ടർമാരുടെയും അഡ്വൈസർമാരുടെയും സംഗമത്തിൽ വെച്ചാണ് സൂപ്രണ്ട് ഓഫ് പോലീസ് ആയി സ്ഥാനക്കയറ്റം ലഭിച്ച ശ്രീ ബിജു കെ സ്റ്റീഫൻ നെ ആദരിച്ചത്. അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ, ചാപ്ലയിൻ ഫാ ടിനേഷ് പിണർക്കയിൽ, സെക്രട്ടറി അമൽ സണ്ണി,ഡയറക്ടർ ഷെല്ലി ആലപ്പാട്ട്, അഡ്വൈസർ സി ലേഖ SJC, വൈസ് പ്രസിഡന്റ്റുമാരായ നിതിൻ ജോസ്, ജാക്സൺ സ്റ്റീഫൻ, Read More…
വിശുദ്ധ അൽഫോൻസാമ്മയുടെ സ്വർഗ്ഗ പ്രവേശനത്തിൻറെ 78-ാം പിറന്നാൾ ആഘോഷം 2024 ജൂലായ് 19 മുതൽ 28 വരെ
ഭരണങ്ങാനം: വിശുദ്ധ അൽഫോൻസാമ്മയുടെ സ്വർഗ്ഗ പ്രവേശനത്തിൻറെ 78-ാം പിറന്നാൾ ആഘോഷം 2024 ജൂലായ് 19 മുതൽ 28 വരെ ഭക്തിപൂർവ്വം ആഘോഷിക്കുന്നു. പത്തു ദിവസം നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾ 19-ാം തീയതി രാവിലെ 11.15 ന് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് കൊടി ഉയർത്തുന്നതോടെ ആരംഭിക്കും. ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലിത്ത മാർ ജോസഫ് പെരുന്തോട്ടവും പാലാ രൂപത ബിഷപ് എമരിറ്റസ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിലും രൂപതാ വികാരി ജനറാൾ മോൺ. ജോസഫ് തടത്തിലും മറ്റ് വികാരി Read More…
യാത്രക്കാരുടെ എണ്ണം കൂടി; ജൂലൈ 15 മുതൽ അധിക ട്രെയിനുകൾ
യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനയുണ്ടായതോടെ അധിക ട്രിപ്പുമായി കൊച്ചി മെട്രോ. ജൂലൈ 15 മുതൽ അധിക ട്രെയിനുകൾ ഏർപ്പെടുത്തിയതായി കൊച്ചി മെട്രോ അറിയിച്ചു. ഒരു ദിവസം 12 ട്രിപ്പുകൾ കൂടുതലായി ഉണ്ടാവും. തിരക്കുള്ള സമയങ്ങളിൽ യാത്രക്കാരുടെ തിരക്കും ട്രെയിനുകൾക്കിടയിലുള്ള കാത്തിരിപ്പ് സമയവും കുറയ്ക്കുകയാണ് ലക്ഷ്യം. രാവിലെ 8:00 AM മുതൽ 10:00 AM വരെയും വൈകുന്നേരം 4:00 PM മുതൽ 7:00 PM വരെയുമുള്ള തിരക്കേറിയ സമയങ്ങളിൽ പുതിയ ഷെഡ്യൂൾ വരുന്നതോടെ ഹെഡ് വേ വെറും 7 മിനിറ്റായി Read More…
മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം
മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രിം കോടതി. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റേതാണ് വിധി. വിശാല ബെഞ്ച് അറസ്റ്റുമായ ബന്ധപ്പെട്ട ചോദ്യങ്ങൾ പി.എം.എൽ.എയുടെ അടിസ്ഥാനത്തിൽ തീർപ്പാക്കുന്നത് വരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ഡൽഹി മുഖ്യമന്ത്രിയാണെന്നതും ഇത്രയും നാൾ തടവിൽകഴിഞ്ഞതും പരിഗണിച്ചുവെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിധിയിൽവ്യക്തമാക്കി. കെജ്‌രിവാൾ ജനങ്ങളാൽ തെരെഞ്ഞെടുക്കപ്പെട്ട നേതാവാണെന്നും ആസ്ഥാനത് തുടരണോ വേണ്ടയോയെന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്നും കോടതി പറഞ്ഞു. സി.ബിഐ കേസിൽ കസ്റ്റഡിയിലായതിനാൽ Read More…
തൃശ്ശൂരിലും അമീബിക് മസ്തിഷ്‌ക ജ്വരം; രോഗം സ്ഥിരീകരിച്ചത് 7-ാം ക്ലാസ് വിദ്യാർത്ഥിക്ക്
കോഴിക്കോടിന് പിന്നാലെ തൃശ്ശൂരിലും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പാടൂർ സ്വദേശിയായ 7-ാം ക്ലാസ് വിദ്യാർത്ഥിക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. കോഴിക്കോട് സ്ഥിരീകരിച്ചത് പോലെ അപകടകരമായ മസ്തിഷ്ക ജ്വരമല്ലെന്നും വെർമമീബ വെർമിഫോർസിസ് എന്ന അണുബാധയാണ് കുട്ടിക്ക് ഉണ്ടായതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ആദ്യമായാണ് തൃശ്ശൂരിൽ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിക്കുന്നത്. കുട്ടി എറണാകുളത്ത് ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ക്ഷേമ പെന്‍ഷന്‍ കുടിശിക മുഴുവന്‍ കൊടുത്തു തീർക്കുമെന്ന് മുഖ്യമന്ത്രി; സുരക്ഷാ പെന്‍ഷന്‍ വര്‍ധിപ്പിപ്പിക്കുമെന്നും ഉറപ്പ്
ക്ഷേമപെന്‍ഷന്‍ കുടിശ്ശിക സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. നിലവിൽ 5 മാസത്തെ പെൻഷൻ കുടിശ്ശികയാണ്. ഈ സാമ്പത്തിക വർഷം 2 ഗഡുവും അടുത്ത സാമ്പത്തിക വർഷം 3 ഗഡുവും വിതരണം ചെയ്യും. ചട്ടം 300 അനുസരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. സർക്കാർ ജീവനക്കാരുട ഡിഎ കുടിശ്ശികയിൽ പ്രത്യേക ഉത്തരവ് ഇറക്കും. ഓരോ സാമ്പത്തിക വർഷവും രണ്ട് ഗഡു വീതം കൊടുത്ത് കുടിശ്ശിക തീർക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2021 മുതൽ കേരളം കേന്ദ്ര വിവേചനം നേരിടുകയാണ്. കഴിഞ്ഞ Read More…
കോളറ : പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കാന്‍ നിര്‍ദേശിച്ച് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ കെയര്‍ ഹോമില്‍ കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ സ്ഥലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ആദ്യം ഭക്ഷ്യ വിഷബാധയെന്നാണ് കെയര്‍ ഹോമിലുള്ളവര്‍ സംശയിച്ചത്. രോഗം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ പെരുമ്പഴുതൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ സ്ഥലത്തെത്തി വേണ്ട ക്രമീകരണങ്ങള്‍ Read More…
ആന്റിവെനം നല്‍കുന്ന ആശുപത്രികളുടെ പേരുകള്‍ പ്രസിദ്ധീകരിക്കണം; മന്ത്രി വീണാ ജോര്‍ജ്
പാമ്പ് കടിയേറ്റവരുടെ ചികിത്സയ്ക്കായുള്ള ആന്റി സ്‌നേക്ക് വെനം നല്‍കുന്ന ആശുപത്രികളുടെ പേരുകള്‍ പ്രസിദ്ധീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ആശുപത്രികളുടെ പേരുകള്‍ പ്രസിദ്ധീകരിക്കണം. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. പാമ്പ് കടിയേറ്റാല്‍ വളരെപ്പെട്ടെന്ന് ആന്റിവെനം ചികിത്സ ലഭ്യമാക്കേണ്ടതുണ്ട്. അതിനാല്‍ പാമ്പ് കടിയേറ്റ് വരുന്നവര്‍ക്ക് അധിക ദൂരം യാത്ര ചെയ്യാതെ ആന്റിവെനം ലഭ്യമാക്കേണ്ടതുണ്ട്. താലൂക്ക് ആശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള ആശുപത്രികളിലാണ് ആന്റീവെനം Read More…
5 വയസുള്ള കുഞ്ഞിന് കരൾ പകുത്ത് നൽകി അമ്മ; സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷൻ
കോട്ടയം: മെഡിക്കൽ കോളേജിൽ 5 വയസ്സുള്ള കുഞ്ഞിന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയായി. അമ്മയാണ് കരൾ നൽകിയത്. അമ്മയുടെ പ്രായം 25 വയസ്സാണ്. സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷനാണ്. രാജ്യത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ വളരെ അപൂർവ്വമാണ് പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാൻ്റേഷൻ. അതും ലൈവ് ട്രാൻസ്പ്ലാന്റേഷൻ. അതിസങ്കീർണമായിട്ടുള്ള ശസ്ത്രക്രിയയാണിത്. സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം മേധാവി ഡോ. ആര്‍.എസ്. സിന്ധുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ട്രാൻസ്പ്ലാൻ്റേഷൻ നടത്തിയത്. അതി സങ്കീർണമായ ഈ ട്രാൻസ്പ്ലാന്റേഷൻ ഏറ്റെടുത്ത് പൂർത്തിയാക്കിയ ഡോ. സിന്ധുവിനേയും Read More…










