യു.എസിൽ മിഷിഗണിലും ടെക്സാസിലും പക്ഷിപ്പനി പടരുന്നതിൽ ആശങ്ക പങ്കുവെച്ച് ശാസ്ത്രജ്ഞർ. പക്ഷിപ്പനി പടർന്ന ഫാമുകളിലൊന്നിലെ ജീവനക്കാരന് വൈറസ് ബാധയേറ്റതോടെയാണ് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ), രോഗകാരിയായ എച്ച്5എൻ1 വൈറസിനെ പഠനവിധേയമാക്കിയത്. ഉയർന്ന മരണനിരക്കിന് കാരണമാകുന്ന എച്ച്5എൻ1 വൈറസ്, കോവിഡ്-19 വൈറസിനേക്കാൾ നൂറുമടങ്ങ് അപകടകാരിയെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി.അസാധാരണമാംവിധം മരണനിരക്ക് ഉയർത്താൻ കഴിയുന്ന അപകടകാരിയായാണ് മ്യൂട്ടേഷൻ സംഭവിച്ച എച്ച്5എൻ1 വൈറസ്. വൈറസിനെ കൈകാര്യം ചെയ്യുന്നതിൽ ചെറിയ പാളിച്ചയുണ്ടായാൽ തന്നെ, അത് വേഗം ലോകം മുഴുക്കെ പടരുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. പക്ഷിപ്പനി ബാധിക്കുന്നതിൽ Read More…
Social Media
സന്തോഷ് കുളങ്ങര വെളിപ്പെടുത്തിയ ദൈവീക സത്യം…
ജോസഫ് ദാസൻ സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ കണ്ണുകളിലേക്കു നോക്കിക്കൊണ്ടു അദ്ദേഹത്തിന്റെ ദൈവ നിഷേധ പ്രസ്താവനകൾ കേട്ടുകൊണ്ടിരിക്കുന്നത് ഒരു രസമാണ്. ദൈവത്തെ അന്വേഷിച്ചു, യാത്ര ചെയ്യാത്ത, എങ്ങും പോകാതെ ഏകാന്തതയിൽ ഇരുന്ന, മനുഷ്യരുടെ അടുത്തേക്കാണ് ഇന്നുവരെ ആളുകൾ പോയിട്ടുള്ളത്! ലോകം മുഴുവൻ കണ്ടു നടക്കുന്നവനല്ല തന്നിലേക്ക് തന്നെ നോക്കാൻ ശ്രമിക്കുന്നവനാണ് ദൈവത്തെ കണ്ടെത്തുക എന്ന് അനാദി കാലം മുതൽ മനുഷ്യൻ അറിഞ്ഞത് സത്യമെന്നു സഹോദരൻ സന്തോഷ് തന്റെ കുഞ്ഞു ജീവിതത്തിലൂടെ നമ്മെ പഠിപ്പിച്ചിരിക്കുന്നു. അല്ലയോ മഹാനുഭാവ! അങ്ങ് ഇത്രത്തോളം Read More…
ചരിത്ര സിമ്പോസിയം
” ചരിത്രം അറിയുക ചരിത്ര ബോധമുള്ളവരാവുക…” എന്ന ലക്ഷ്യവുമായി എസ്.എം.വൈ.എം – കെ.സി.വൈ.എം പാലാ രൂപത എസ്.എം.വൈ.എം ഇലഞ്ഞി ഫൊറോനയുടെയും, യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഏപ്രിൽ 10-ാം തീയതി (ബുധനാഴ്ച) ഉച്ചയ്ക്ക് 02.00 മണിക്ക് സെൻറ്. പീറ്റേഴ്സ് & സെൻറ്. പോൾ ഫൊറോന ദേവാലയം ഇലഞ്ഞിയിൽ വെച്ച് ചരിത്ര സിമ്പോസിയം നടത്തപ്പെടുന്നു.
കുവൈറ്റ് കത്തോലിക്ക കോൺഗ്രസിന് പുതിയ നേതൃത്വം
സീറോ മലബാർ സഭയുടെ കുവൈറ്റിലെ വിവിധ രൂപത പ്രവാസി അപ്പസ്തോലൈറ്റ് കളുടെ സംയുക്ത കൂട്ടായ്മയായ കുവൈത്ത് കത്തോലിക്കാ കോൺഗ്രസിൻ്റെ പ്രസിഡന്റായി മരീനാ ജോസഫ് ചിറയിൽ തെങ്ങുംപള്ളി (ചങ്ങനാശ്ശേരി) ജനറൽ സെക്രട്ടറിയായി റോയി ചെറിയാൻ കണിചേരിൽ (ചങ്ങനാശ്ശേരി) യും ട്രഷററായി അനൂപ് ജോസ് ചേന്നാട്ട് (കാഞ്ഞിരപ്പള്ളി)യും സ്ഥാനമേറ്റു. ഗൾഫ് മേഖലയിൽ ആദ്യമായാണ് ഒരു വനിത ഒരു കത്തോലിക്കാ അല്മായ സംഘടനയുടെ തലപ്പത്തേക്ക് വരുന്നത്. അഞ്ച് പെൺകുട്ടികളുടെ മാതാവായ മരീന ജോസഫ് കുവൈറ്റിലെ ദേവാലയത്തിലെ വിശ്വാസ പരിശീലനം അധ്യാപികയായും ലിറ്റർജിക്കൽ Read More…
അരുവിത്തുറയിലേക്ക് തീർഥാടക പ്രവാഹം
അരുവിത്തുറ: ചരിത്ര പ്രസിദ്ധമായ അരുവിത്തുറ ദേവാലയത്തിലേക്ക് തീർഥാടകരുടെ പ്രവാഹം പീഡാനുഭവ വാരത്തിലും തുടരുന്നു. അതുപോലെ കിഴക്കിന്റെ മടിത്തട്ടിൽ ഹരിത ചാരുതയാർന്ന അരുവിത്തുറ വല്ല്യച്ചൻമലയിലേക്ക് തീർഥാടകരുടെ പ്രവാഹമാണ്. വലിയനോമ്പിലെ എല്ലാ ദിവസവും വൈകിട്ട് 5.15ന് വല്യച്ചൻമലയുടെ അടിവാരത്തു നിന്നു ഭക്തിപൂർവ്വമായി മലയിലേക്ക് സ്ലീവാപാതയും തുടർന്ന് വിശുദ്ധ കുർബാനയും നടന്നുവരുകയാണ്. നാൽപതാം വെള്ളി മുതൽ തീർഥാടകർ എല്ലാ ദിവസവും രാവിലെ മുതൽ വല്ല്യച്ചൻമലയിലേക്ക് സ്ലീവാപാത നടത്തുന്നു. അരുവിത്തുറ പള്ളിയിലെ വിശുദ്ധവാര തിരുക്കർമ്മങ്ങളിൽ തുടക്കമാകുന്നത് മാർച്ച് 28ആം തീയതി പെസഖാ വ്യാഴാഴ്ച Read More…
സ്നേഹവീടിന്റെ ശിലാസ്ഥാപനം നടത്തി
ചേർപ്പുങ്കൽ : ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ് കോളജ് എൻ എസ് എസ് യൂണിറ്റിന്റെയും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെയും സഹകരണത്തോടെ എൻ എസ് എസ് വോളന്റിയേഴ്സ് കെഴുവംകുളത്ത് നിർമിച്ചു നൽകുന്ന സ്നേഹവീടിന്റെ ശിലാസ്ഥാപനം നടത്തി. കോളജ് പ്രിൻസിപ്പൽ റവ.ഡോ.ബേബി സെബാസ്റ്റ്യൻ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ജിബിൻ അലക്സ്, ഷെറിൻ ജോസഫ്, ഗുണഭോക്താക്കളായ കുടുംബം എന്നിവർ ചേർന്ന് ശിലാസ്ഥാപനം നിർവഹിച്ചു. ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ് കോളജ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഈ Read More…
ഇന്ന് ഓശാന ഞായർ: വിശുദ്ധവാരത്തിന് തുടക്കം
യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ സ്മരണകളുണര്‍ത്തി ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. സീറോ മലബാർ സഭയുടെ തലവനും, മേജർ ആർച്ച് ബിഷപ്പുമായ മാർ റാഫേൽ തട്ടിൽ, മാനന്തവാടി നടവയൽ ഹോളി ക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയത്തിൽ ഓശാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ലത്തീൻ സഭയിൽ, വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ എറണാകുളം സെന്‍റ് ഫ്രാൻസീസ് അസീസി കത്തീഡ്രലിൽ ചടങ്ങുകളിൽ പങ്കെടുക്കും.
കർദിനാൾ മാർ ആന്റണി പടിയറ പിതാവിന്റെ 24-ാം ചരമവാർഷികം
സീറോമലബാർസഭയുടെ പ്രഥമ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ആന്റണി പടിയറ പിതാവിന്റെ 24-ാം ചരമവാർഷികദിനത്തിൽ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കുകയും ഒപ്പീസ് ചൊല്ലി പരേതാത്മാവിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. കൂരിയാ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പിതാവും അദിലാബാദ് രൂപതയുടെ മുൻ അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കുന്നത്ത് പിതാവും മേജർ ആർക്കിഎപ്പിസ്കോപ്പൽ കൂരിയയിലെ വൈദികരും സിസ്റ്റേഴ്സും വിശ്വാസിസമൂഹവും തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത് Read More…
ഓശാന ഞായർ: കുരിശിലേക്ക് ഒരു യാത്ര…
മാർട്ടിൻ N ആൻ്റണി കുരിശിലേക്ക് ഒരു യാത്ര (മർക്കോ 14:1-15:47)ജീവിക്കുന്ന ദൈവത്തിൻ്റെ പീഡാനുഭവവും മരണവും. ഇതാണ് ക്രൈസ്തവീകതയുടെ ഹൃദയം. ആ ഹൃദയത്തിൽ നമ്മൾ എത്തിയിരിക്കുന്നു. യേശുവിൻ്റെ മരുഭൂമിയനുഭവത്തിലൂടെയാണ് നമ്മൾ നോമ്പുകാലം ആരംഭിച്ചത്. അവിടെനിന്നും നമ്മൾ താബോറിലെ സ്വർഗീയ ലാവണ്യമനുഭവിച്ചു. അതിനുശേഷം നിക്കോദേമോസിനെ പോലെ നമ്മൾ അവനുമായി സംഭാഷണത്തിൽ ഏർപ്പെടുകയും ഗ്രീക്കുകാരെ പോലെ അവനെ ആഴത്തിൽ അറിയുകയും ചെയ്തു. ഇപ്പോഴിതാ, അവനോടൊപ്പം നമ്മൾ ജെറുസലേമിലേക്ക് പ്രവേശിക്കുന്നു. ഇനിയുള്ള ദിനങ്ങൾ വിശുദ്ധമാണ്. നിഷ്ക്രിയമായ വിശുദ്ധിയായിരിക്കില്ല ഈ ദിനങ്ങളുടെ പ്രത്യേകത. നിശബ്ദതയുടെയും Read More…
ഓർമ അന്തർദ്ദേശീയ പ്രസംഗമത്സരം; രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം
പാലാ: ഓർമ ഇൻ്റർനാഷണലിൻ്റെ നേതൃത്വത്തിൽ ഓർമ ടാലെൻ്റ് പ്രമോഷൻ ഫോറം അന്തർദ്ദേശീയ തലത്തിൽ നടത്തുന്ന പ്രസംഗ മത്സരത്തിൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കമാകുമെന്ന് ടാലെൻ്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, സെക്രട്ടറി എബി ജെ ജോസ് എന്നിവർ അറിയിച്ചു. വൈകിട്ട് 6ന് ഓൺലൈനിൽ ഇന്ത്യയുടെ മിസൈൽ വനിത എന്നറിയപ്പെടുന്ന ഡിആർഡിഒ മുൻ ശാസ്ത്രജ്ഞ ഡോ. ടെസ്സി തോമസ് ഉദ്ഘാടനം ചെയ്യും. ഓർമ്മ ഇൻറർനാഷണൽ പ്രസിഡൻ്റ് ജോർജ് നടവയൽ അധ്യക്ഷത വഹിക്കും. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആദ്യഘട്ട Read More…