പടനിലം SMYM ന്റെ പ്രവർത്തനം മാതൃകാപരം. ഡോ. എൻ. ജയരാജ്‌ എം എ ൽ. എ

പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന ഹൈവേയുടെ ഇരുവശങ്ങളിലായി തണൽമരങ്ങളും ചെടികളും നട്ട് പരിപാലിച്ച് പാതയോര ഉദ്യാനവൽക്കരണം നടത്താൻ മുന്നിട്ടിറങ്ങിയ പടനിലം SMYM ന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് ഗവ. ചീഫ് വിപ്പ് ഡോ.എൻ ജയരാജ് എം. എ ൽ. എ.

പടനിലം SMYM ന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ” പടനിലം ഇനി പൂനിലയം ” എന്ന പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. SMYM യൂണിറ്റ് പ്രസിഡണ്ട് ജോസഫ് പാമ്പൂരി അധ്യക്ഷനായിരുന്നു.

പടനിലം പള്ളി വികാരി ഫാ. സിബി തോമസ് കുരിശുംമൂട്ടിൽ, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജി പാമ്പൂരി, ജസ്റ്റിൻ ആലപ്പാട്ട്, ഫിനോ പുതുപ്പറമ്പിൽ, അനിറ്റ മുതുകാട്ട്, നൈജു മാലത്ത് എന്നിവർ പ്രസംഗിച്ചു.

error: Content is protected !!