സിസ്റ്റർ ജോസിയ SD
എന്റെ ഫോണിലും വന്നു “നീലവട്ടം” എല്ലാവരുടേം ഫോണിൽ വന്നു കാണുമല്ലോ അല്ലേ.. കിട്ടിയ വഴി കുറെ പൊട്ടത്തരങ്ങൾ അങ്ങോട്ട് ചോദിച്ചു… നല്ല ഉത്തരങ്ങളും കിട്ടി. അപ്പൊ ചിന്ത വന്നു, ഈ Artificial Intelligence Original Intelligence നെ വിഴുങ്ങുമോ? എങ്ങനെ ഇതിനെ Co related ആക്കാം?
ഒന്നറിയാം ORIGINAL IS ALWAYS ORIGINAL നിർമ്മിതം എപ്പോഴും നിർമ്മിതം തന്നെ.. നിർമ്മിതവും ഒറിജിനലും കൂടി മിക്സ് ആയി ഓരോന്ന് ആലോചിച്ചു തല ചൂടായപ്പോ മനോഹരമായ തിരുവചനങ്ങൾ ഓർമ്മ വന്നു…
“നിങ്ങളില്‍ ജ്‌ഞാനം കുറവുള്ളവന്‍ ദൈവത്തോടു ചോദിക്കട്ടെ. അവന് അതു ലഭിക്കും”. യാക്കോബ് 1 : 5. “ദൈവം നല്‍കുന്നില്ലെങ്കില്‍ ജ്‌ഞാനം എനിക്കു ലഭിക്കുകയില്ലെന്ന് ഞാന്‍ അറിഞ്ഞു. ആരുടെ ദാനമാണ് അവള്‍ എന്ന് അറിയുന്നത് ഉള്‍ക്കാഴ്‌ചയുടെ ലക്‌ഷണമാണ്. അതുകൊണ്ട് ഞാന്‍ കര്‍ത്താവിനോട് ഉള്ളഴിഞ്ഞ് അപേക്‌ഷിച്ചു.” ജ്‌ഞാനം 8 : 21
അടുത്ത ആശയം ഉടൻ വന്നു.. എന്തുകൊണ്ട് AI യോട് തന്നെ ചോദിച്ചു കൂടാ..! ഞാൻ ഇങ്ങനെ ചോദിച്ചു.
Artificial Intelligence Verses Original Intelligence. ലെ AI എന്നോട് : A thought-provoking topic!
Artificial Intelligence (AI) versus Original Intelligence (OI) – also known as Human Intelligence (HI). Let’s explore: Artificial Intelligence (AI):- Created by humans to perform specific tasks.
അപ്പൊ മൂപ്പര് ചില പ്രത്യേക കാര്യങ്ങൾ മാത്രമേ ചെയ്യൂ.. ആകസ്മികമായി സംഭവിക്കുന്ന കാര്യങ്ങളിൽ ദ്രുത ഗതിയിൽ തീരുമാനം എടുത്ത് അവസരോചിതമായി ഒന്നും ചെയ്യാൻ പുള്ളിക്ക് പറ്റില്ല എന്നർത്ഥം. അപ്പൊ മേല്പറഞ്ഞ ജ്ഞാനം 8:21 ന്റെ ആദ്യ ഭാഗം ok ആയി.
ഇനി അടുത്തത്, – Based on algorithms, data, and machine learning.
വയനാട് ചുരം ഇറങ്ങുമ്പോ ബ്രേക്ക് പോയാൽ/ ആനയോ പുലിയോ വട്ടം ചാടിയാൽ ഈ പറഞ്ഞ അൽഗോരിതവും ഡാറ്റ യും മെഷിൻ ലേണിംഗ് ഉം ഒക്കെ കിളി പോലെ പറക്കും എന്നർത്ഥം.. പിന്നെ നമ്മുടെ പപ്പു ചേട്ടൻ പറഞ്ഞ പോലെ.. “പടച്ചോനെ… ങ്ങള് കാത്തോളീൻ.. എന്ന് ഒറ്റ വിളി വിളിക്കാനെ പറ്റൂ.. അപ്പൊ ജ്ഞാനം 8:21 ന്റെ ലാസ്റ്റ് പോർഷനും സെറ്റ്.
Can process vast information, recognize patterns, and optimize tasks
Limited by its programming and data
ഇത് പണ്ടേ അറിഞ്ഞിട്ട് ആണ് ലോകത്തിലെ ഏറ്റവും വലിയ ഒറിജിനൽ ബുദ്ധിക്കാരൻ ആയിരുന്ന സോളമൻ രാജാവ് പറഞ്ഞത്… “മനുഷ്യരുടെ മധ്യേ ഒരുവന്‍ പരിപൂര്‍ണനെങ്കിലും അങ്ങില്‍നിന്നു വരുന്ന ജ്‌ഞാനമില്ലെങ്കില്‍ അവന്‍ ഒന്നുമല്ല. വിശുദ്‌ധ സ്വര്‍ഗത്തില്‍നിന്ന്, അങ്ങയുടെ മഹത്വത്തിന്റെ സിംഹാസനത്തില്‍നിന്ന്, ജ്‌ഞാനത്തെ അയച്ചുതരണമേ. അവള്‍ എന്നോടൊത്തു വസിക്കുകയും അധ്വാനിക്കുകയും ചെയ്യട്ടെ! അങ്ങനെ അങ്ങയുടെ ഹിതം ഞാന്‍ മനസ്‌സിലാക്കട്ടെ!” ജ്‌ഞാനം 9 : 6-10എത്ര മനോഹരമായ പ്രാർത്ഥനയാണ് ഇത്.
കപടതയുടെയും Deep Fake ന്റെയും ഈ ലോകത്തിൽ, ഇവയുടെ അതിപ്രസരത്താൽ ഒറിജിനൽ ഏതെന്നു തിരിച്ചറിയാൻ പറ്റാത്ത കാലഘട്ടത്തിലാണ് നമ്മുടെ ജീവിതം. ദൈവദത്തമായ പരിശുദ്ധ വിജ്ഞാനത്തെക്കാൾ മഹോന്നതമായി എന്തുണ്ട് ഈ ലോകത്തിൽ? ജ്ഞാനം കുറവുള്ളവൻ AI യോട് ചോദിക്കാതെ ദൈവത്തോട് ചോദിച്ചു വാങ്ങട്ടെ..
ഇനി ഒറിജിനലിനെ പറ്റി നിർമ്മിതൻ പറഞ്ഞത് കേൾക്കാം..
Original Intelligence (OI) / Human Intelligence (HI):
Innate ability of humans to think, reason, and learn
അതാണ്.. ഈ ഇൻനേറ്റ് എബിലിറ്റി എന്ന് പറയുന്ന സാധനം ആണ് ദൈവകരങ്ങളിൽ നിന്ന് ഒരുവന് സൗജന്യമായി ലഭിക്കുന്ന ദാനങ്ങൾ, കഴിവുകൾ, നന്മകൾ എന്നിവ.. തീർന്നില്ല
Enables creativity, intuition, empathy, and critical thinking
Can adapt, innovate, and understand context and nuances
Unique to humans, with all their complexities and emotions
ആഹാ.. വായിക്കാൻ തന്നെ എന്തൊരു സുഖമാണ്.. വാക്കുകളിൽ Duplicity യുടെ അംശമേ.. ഇല്ല. അവസാനം പറഞ്ഞു വയ്ക്കുന്നത് ഇങ്ങനെ ആണ് :
Both have their strengths and weaknesses. AI excels in efficiency and scalability, while OI/HI excels in creativity and adaptability. The debate is not about replacement but about augmentation and collaboration. AI can enhance human capabilities, and humans can provide context and oversight to AI systems.
അതേ,. നിർമ്മിതന് എപ്പോഴും എഫിഷ്യെൻസി യും സ്കെയ്‌ലബിലിറ്റി യും ആണ് മുഖ്യം.. ഈ രണ്ട് കാര്യങ്ങൾ ഒരു മനുഷ്യന്റെ ജീവിതത്തിൽ എന്ന് വരെ കാണും എന്ന് ആർക്ക് പറയാൻ പറ്റും?
എന്നാൽ ഒറിജിനലിനോ.. ക്രീയേറ്റിവിറ്റിയും അഡാപ്റ്റബിലിറ്റിയും ആണ് വലുത് .. ഇത് കൈമുതലായി ഉള്ള ഒരുവനെ മരണത്തിനു പോലും തോല്പിക്കാൻ ആവില്ല എന്ന് ആമസോൺ കാട്ടിൽ കുടുങ്ങി പോയ നാല് ചുണകുട്ടികൾ പണ്ടേ തെളിയിച്ചതാണ്.
അതുകൊണ്ട് നിർമ്മിതങ്ങളുടെ പിന്നാലെ പോയി നമ്മുടെ സർഗ്ഗാത്മകത, മനുഷ്യത്വം, അലിവ്, കാരുണ്യം, മനുഷ്യനെ തിരിച്ചറിയാൻ ഉള്ള കഴിവ്, സംവേദനത്വം ഇതൊന്നും ഇല്ലാതാക്കി കളയരുത് എന്നാണ് എനിക്ക് പറയാൻ ഉള്ളത്. എല്ലാം ഒരു പരിധി വരെ നല്ലതാണ്. പരിധി വിട്ടാൽ അമൃത് വിഷമായി മാറും എന്ന് കാർന്നോന്മാര് പണ്ടേ അവരുടെ OI ഉപയോഗിച്ച് പ്രെഡിക്ട് ചെയ്തു വച്ചിട്ടുണ്ട് എന്ന് ഓർത്താൽ നമുക്ക് നല്ലത്.
കാൽക്കുലേറ്റർ വന്നപ്പോ മനക്കണക്കിന് ഉള്ള നമ്മുടെ സ്കിൽ വിട പറഞ്ഞത് പോലെ.. മൊബൈൽ ഫോൺ വന്നപ്പോ കാൽക്കുലേറ്റർ പടി ഇറങ്ങിയത് പോലെ.. AI യുടെ നീല വലയത്തിൽ പെട്ട് OI വീർപ്പു മുട്ടാതെ ഇരിക്കട്ടെ..
ദൈവം ദാനമായി നൽകിയ ബ്രെയിൻ, നമ്മുടെ ഒറിജിനൽ ചിന്താ ശക്തി, വിവേചന വിവേകങ്ങൾ ഇതെല്ലാം നിർമ്മിതന് അടിയറ വച്ചിട്ട് കയ്യും കെട്ടി ഇരിക്കരുതേ.. ഒടുവിൽ മനുഷ്യനെ ഒന്നിനും കൊള്ളാത്തവൻ എന്ന് AI തന്നെ ഡിഫൈൻ ചെയ്യുമോ എന്ന് കണ്ടറിയണം.
ഒന്നുറപ്പാണ്, ദൈവത്തിന്റെ തിരുമനസ്സ് ഈ ഭൂമിയിൽ നിറവേറണമെങ്കിൽ ORIGINAL INTELLIGENCE അതായത് THE ONE AND ONLY HOLY SPIRIT തന്നെ വേണം.
അതുകൊണ്ടാണ് സോളമൻ ഇങ്ങനെ പ്രാർത്ഥിച്ചത്..
“അങ്ങ് ജ്‌ഞാനത്തെയും അങ്ങയുടെ പരിശുദ്‌ധാത്‌മാവിനെയും ഉന്നതത്തില്‍നിന്നു നല്‍കിയില്ലെങ്കില്‍, അങ്ങയുടെ ഹിതം ആരറിയും!”
ജ്‌ഞാനം 9 : 17