Reader's Blog Social Media

അകാലത്തിൽ വിടപറഞ്ഞുപോയ ഷിൻസ് കുടിലിൽ അച്ചന് യാത്രാമൊഴി..

Honey Bhaskaran “താലന്ത്” വായിച്ചവർ ആരും കുടിലിൽ കുഞ്ഞഗസ്തി എന്ന പേര് മറക്കാനിടയില്ല. അതിലെ ഒരു നീണ്ട അധ്യായം തന്നെ നിറഞ്ഞു നിൽക്കുന്ന പേര്. ആവോളം കരുണ നിറച്ച വാക്ക്. ദൈവം പോലൊരു മനുഷ്യൻ എന്നാണ് ഞാൻ കുടിലിൽ കുഞ്ഞഗസ്തിയെ അടയാളപ്പെടുത്തിയിരിക്കുന്നത്. “കുടിലിൽ” എന്ന വീട്ടു പേരിനോളം അലിവുള്ള മറ്റൊരു വാക്ക് ആ പുസ്തകത്തിൽ വേറെ ഇല്ല. ആ വാക്കിനെ ഒന്ന് കെട്ടിപ്പിടിക്കാതെ ആർക്കും കടന്നു പോവാനും സാധിച്ചേക്കില്ല. ആത്മ സുഹൃത്ത്‌ ഫാ. മനോജ്‌ ഒറ്റപ്ലാക്കൽ എന്ന Read More…

News Social Media

ഇടുക്കി രൂപതാ നാലാമത് മരിയന്‍ തീര്‍ത്ഥാടനം സെപ്റ്റംബര്‍ 7 ന്

ഇടുക്കി രൂപതാ നാലാമത് മരിയന്‍ തീര്‍ത്ഥാടനം സെപ്റ്റംബര്‍ ഏഴാം തീയതി ശനിയാഴ്ച നടക്കും. രൂപതയുടെ വിവിധ ഇടവകകളില്‍ നിന്നുമുള്ള ആയിരക്കണക്കിന് വിശ്വാസികള്‍ രാജാക്കാട് ക്രിസ്തുരാജാ ഫൊറോനാ പള്ളിയില്‍ നിന്നും രാജകുമാരി ദൈവമാതാ തീര്‍ത്ഥാടന ദൈവാലയത്തിലേക്ക് കാല്‍നടയായാണ് തീര്‍ത്ഥാടനം നടക്കുന്നത്. തീര്‍ത്ഥാടനത്തിന്റെ വിജയത്തിനായുള്ള ആലോചനാ യോഗം രാജാക്കാട് ക്രിസ്തുരാജാ പാരീഷ് ഹാളില്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. സഭയുടെയും സമൂഹത്തിന്റെയും പൊതുവായ ആവശ്യങ്ങള്‍ തീര്‍ത്ഥാടനത്തിന്റെ നിയോഗങ്ങളായി സ്വീകരിച്ച് വിശ്വാസ സമൂഹം ത്യാഗപൂര്‍വ്വം യാത്ര ചെയ്യുമ്പോള്‍ ദൈവാനുഗ്രഹം സമൃദ്ധമായി Read More…

News Social Media

ദേശീയപതാക താഴ്ത്തുന്നതിനിടെ കൊടിമരം വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേറ്റ് വൈദികന്‍ മരിച്ചു

കാസർഗോഡ് മുള്ളേരിയയിൽ ദേശീയപകാക താഴ്ത്തുന്നിതനിടെ വൈദികൻ ഷോക്കേറ്റ് മരിച്ചു. മരിച്ചത് മുള്ളേരിയ ഇൻഫന്റ് ജീസസ് പള്ളിയിലെ ഫാദർ മാത്യു കുടിലിൽ( ഷിന്‍സ് അഗസ്റ്റിന്‍-29) ആണ് മരിച്ചത്. ഇരുമ്പിന്റെ കൊടിമരം ചരിഞ്ഞ് വൈദ്യുതി കമ്പിയിൽ തട്ടിയാണ് അപകടം. വൈകിട്ട് ആറ് മണിയോടെയാണ് അപകടം നടക്കുന്നത്. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഉയർത്തിയ പതാക അഴിച്ചു മാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഫാ.മാത്യു കുടിലിനെ മുള്ളേരിയ സഹകരണ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കൂടെയുണ്ടായിരുന്ന സഹ Read More…

News Social Media

സമഗ്ര പുനരധിവാസ പദ്ധതികളുമായി കെ.സി.ബി.സി.

കൊച്ചി: വയനാട്ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍മല, കോഴിക്കോട് ജില്ലയിലെ വിലങ്ങാട് തുടങ്ങിയ പ്രദേശങ്ങളിലെ ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്കായി സമഗ്ര പുനരധിവാസ പദ്ധതികള്‍ പ്രഖ്യാപിച്ച് കെ.സി ബി.സി. പുനരധിവാസത്തിനായി നൂറ് വീടുകള്‍ നിര്‍മ്മിച്ച് നല്കും. സര്‍ക്കാര്‍ ലഭ്യമാക്കുന്ന സ്ഥലത്തോ, സഭ സംഭാവന ചെയ്യുന്ന സ്ഥലത്തോ വ്യക്തികള്‍ സ്വയം കണ്ടെത്തുന്ന സ്ഥലത്തോ ആണ് വീടുകള്‍ നിര്‍മ്മിച്ച് നല്കുക. മറ്റ് ജില്ലകളില്‍ വന്ന് താമസിക്കാന്‍ താല്പര്യപ്പെടുന്നവര്‍ക്ക് അതിനുള്ള സൗകര്യവും ചെയ്തു കൊടുക്കും. സര്‍ക്കാരിന്റെ അനുവാദം ലഭിക്കുന്ന മുറയ്ക്ക് നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കും. പുനരധിവസിപ്പിക്കപ്പെടുന്ന Read More…

News Social Media

ജെ.ബി കോശി കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കെഎല്‍സിഎ നേതൃസമ്മേളനം സംഘടിപ്പിക്കും

ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടണമെന്നും ശുപാര്‍ശകള്‍ ഗുണഭോക്താക്കളുമായി ചര്‍ച്ചചെയ്ത് പൂര്‍ണ്ണമായി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ഡിസംബര്‍ 15ന് കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ (കെഎല്‍സിഎ) തിരുവനന്തപുരത്ത് സമ്പൂര്‍ണ്ണ നേതൃ സമ്മേളനം നടത്തും. കെഎല്‍സിഎ യുടെ സ്ഥാപക പ്രസിഡന്റ് ഷെവ. കെ. ജെ ബെര്‍ളിയുടെ അനുസ്മരണ യോഗത്തിലാണ് കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍, കൊച്ചി രൂപതയുമായി ചേര്‍ന്നു Read More…

News Social Media

ദുരന്തത്തിന് കാരണം കർഷകരല്ല: തലശ്ശേരി ബിഷപ്പ്

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് കാരണം കര്‍ഷകരല്ലെന്നും ആഗോള താപനം, നിബിഢ വനമേഖലയിലുണ്ടായ അതിതീവ്ര മഴ തുടങ്ങിയവയാണ് കാരണമെന്നും സിറോ മലബാർ സഭ തലശ്ശേരി അതിരൂപത ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞു. പാറമട ഖനനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഇത്തരം മേഖലയില്‍ തടസമുണ്ടായില്ലെന്നത് വിരോധാഭാസമാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെയും കസ്തൂരി രംഗൻ റിപ്പോര്‍ട്ടിനെയും എതിര്‍ത്ത മുൻ നിലപാടില്‍ മാറ്റമില്ല. ഈ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കാത്തതാണ് ദുരന്തത്തിന് കാരണമെന്ന വാദം ദുരന്തത്തെ നിസാരവത്കരിക്കുന്നതിന് തുല്യമാണ്. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തില്‍ അതിന്‍റെ Read More…

News Social Media

റബർ വില സർവകാല റെക്കോർഡിൽ

റബർ വില 250 രൂപ കടന്ന് സർവകാല റെക്കോർഡിൽ. ആഭ്യന്തര മാർക്കറ്റിൽ ആർഎസ്എസ് 4ന് കിലോയ്ക്ക് 255 രൂപ നിരക്കിൽ വ്യാപാരം നടന്നു. കഴിഞ്ഞ ജൂൺ പത്തിനാണ് റബർ വില 200 രൂപ കടന്നത്. 2011 ഏപ്രിലിലാണ് ഇതിന് മുൻപ് വില ഏറ്റവും കൂടുതൽ ഉയർന്നത്. 243 രൂപയായിരുന്നു അന്ന് ആഭ്യന്തര വിപണിയിലെ വില. ഇന്നലെ കോട്ടയം, കൊച്ചി മാർക്കറ്റിൽ റബർ ബോർഡ് വില 247 രൂപയായിരുന്നു. റബർ വില ഉയർന്നത് കർഷകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്. സമീപകാലത്ത് Read More…

News Social Media

കാലോചിതമായ നവീകരണത്തിനായി സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലി

കാക്കനാട്: മേജർ ആര്‍ച്ച് ബിഷപ്പ് അധ്യക്ഷനായുള്ള സീറോ മലബാർസഭ മുഴുവന്റെയും ആലോചനായോഗമായ മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലി അഥവാ സഭായോഗം ആഗസ്റ്റ് 22 വ്യാഴാഴ്ച മുതല്‍. പാലാ രൂപതയാണ് ഇത്തവണത്തെ അസംബ്ലിയുടെ ആതിഥേയർ. പാലായിലെ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടും സെന്റ് തോമസ് കോളേജ് ക്യാമ്പസ്സുമാണ് വേദി. ആഗസ്റ്റ് 22 വ്യാഴാഴ്ച വൈകുന്നേരം ആരംഭിച്ചു 25 ഞായറാഴ്ച ഉച്ചയോടെ സമാപിക്കുന്ന രീതിയിലാണ് അസംബ്ലി ക്രമീകരിച്ചിരിക്കുന്നത്. അഞ്ചുവർഷത്തിൽ ഒരിക്കൽ മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലി വിളിച്ചുചേർക്കണമെന്നതാണു സഭാനിയമം. സീറോമലബാർസഭ 1992ൽ മേജർ ആർക്കിഎപ്പിസ്കോപ്പൽ Read More…

News Social Media

ഇന്ത്യാസ് പ്രോ-ലൈഫ് മാര്‍ച്ച് ഓഗസ്റ്റ് 10ന്

കേരളത്തില്‍ ആദ്യമായി നടക്കുന്ന ഇന്ത്യാസ് പ്രോ-ലൈഫ് മാര്‍ച്ച് ഓഗസ്റ്റ് 10ന് തൃശൂരില്‍ നടക്കും. കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (സിബിസിഐ) നേതൃത്വത്തിലാണ് മാര്‍ച്ചും മഹാസമ്മേളനവും നടക്കുന്നത്. കേരളത്തിനുപുറത്തുനിന്നുള്ള രൂപതകളിലെ 500 പ്രതിനിധികളും കേരളത്തില്‍നിന്നുള്ള 1000 പ്രതിനിധികളും 10 ന് രാവിലെ നടക്കുന്ന സെമിനാറില്‍ സംബന്ധിക്കും. ജീവനിഷേധത്തിന്റെ കാണാപ്പുറങ്ങളും കാലഘട്ടം ഉയര്‍ത്തുന്ന ഭയനാകമായ വെല്ലുവിളികളും’ എന്ന വിഷയത്തില്‍ ഡോ. എബ്രാഹം ജേക്കബ് സെമിനാര്‍ നയിക്കും. 11. 15ന് വിവിധ ഭാഷകളിലുള്ള പ്രാര്‍ത്ഥനകളോടെ ദിവ്യബലി അര്‍പ്പിക്കും. തുടര്‍ന്ന് 1.30 Read More…

News Social Media

അയോഗ്യതയ്ക്കു പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്

ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു. ‘സ്വപ്നങ്ങൾ തകർന്നു, ഇനി മത്സരിക്കാൻ കരുത്ത് ബാക്കിയില്ല, ഗുഡ്‌ബൈ റസ്ലിങ്’, എന്നാണ് സമൂഹ മാധ്യമത്തിൽ പങ്കിട്ട വിരമിക്കൽ പോസ്റ്റിൽ വിനേഷ് ഫോഗട്ട് കുറിച്ചിരിക്കുന്നത്. ഗുസ്തി ഫൈനലിലെ അയോഗ്യതക്കെതിരെ വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ കായിക കോടതിയുടെ വിധി ഇന്ന് വരാനിരിക്കെയാണ് പ്രഖ്യാപനം. ഒളിമ്പിക്സിൽ നിന്ന് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ സംഭവത്തിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്ന് യുണൈറ്റഡ് വേൾഡ് റസ്‍ലിങ് തലവൻ നെനാദ് ലലോവിച് പറഞ്ഞിരുന്നു. 50 കിലോ Read More…