ലൂക്കാ 24 : 44 – 48ശിഷ്യത്വവും സാക്ഷ്യവും. പ്രവചനങ്ങളുടെ പൂർത്തീകരണമാണ് താനെന്ന്, അവൻ വീണ്ടും വെളിപ്പെടുത്തുന്നു. ഉത്ഥിതനേയും അവന്റെ രക്ഷാപ്രവൃത്തിയേയും തിരിച്ചറിയാൻ, തുറവിയുള്ള മനസ്സ് വേണമെന്ന് അവൻ ആവശ്യപ്പെടുന്നു. തന്റെ സഹനവും മരണവും ഉയിർപ്പും, ഒഴിവാക്കാനാവാത്ത വഴികളാണെന്നും, അതിലൂടെ പൂർത്തിയാകേണ്ടതാണ് തന്റെ ദൗത്യമെന്നും അവൻ അസന്നിദ്ധമായി പ്രഖ്യാപിക്കുന്നു. കാരണം, അനുതാപപൂർണ്ണമായ പാപമോചനം, ഇതിലൂടെ മാത്രമേ മനുഷ്യകുലത്തിന് സംജാതമാകൂ. അനുതാപത്തിന്റെ ഈ പ്രഘോഷണദൗത്യം തുടരാൻ, സഹായകനായി പരിശുദ്ധാത്മാവിനെ അവൻ വാഗ്‌ദാനം ചെയ്യുന്നു. ഇവക്കെല്ലാം സാക്ഷികളായവരോ, അവന്റെ ശിഷ്യഗണങ്ങളും. Read More…
Reader’s Blog
ഏപ്രിൽ 6 : കോർണിലോണിലെ വിശുദ്ധ ജൂലിയാന
1191-ൽ ഇപ്പോൾ ബെൽജിയമായ ലീജ് പ്രിൻസിപ്പാലിറ്റിയിലെ റെറ്റിനസ് ഗ്രാമത്തിലാണ് ജൂലിയാന ജനിച്ചത്. അവളും അവളുടെ ഇരട്ട സഹോദരി ആഗ്നസും അഞ്ചാം വയസ്സിൽ അനാഥരായി, അഗസ്റ്റീനിയൻ കന്യാസ്ത്രീകളുടെ സംരക്ഷണയിൽ വളർന്നു. മോണ്ട് കോർണിലോണിൻ്റെ കോൺവെൻ്റും ലെപ്രോസാറിയവും. അവളുടെ ആത്മീയ വികാസത്തിന് മേൽനോട്ടം വഹിച്ച സിസ്റ്റർ സപിയൻസ യുടെ കീഴിൽ നിരവധി വർഷത്തെ പഠനത്തിന് ശേഷം ജൂലിയാന ഒരു അഗസ്റ്റീനിയൻ കന്യാസ്ത്രീയായി. സിസ്റ്റർ ജൂലിയാന വളരെ ബുദ്ധിമതിയായിരുന്നു. ലത്തീൻ ഭാഷയിലുള്ള സഭാപിതാക്കൻമാരായ സെൻ്റ് അഗസ്റ്റിൻ, സെൻ്റ് ബെർണാഡ് എന്നിവരുടെ രചനകൾ Read More…
എമ്മാവൂസിലേക്കുള്ള വഴിത്താരയിൽ ആൾക്കൂട്ടങ്ങളുണ്ടാകാറില്ല, ഒറ്റപ്പെട്ട യാത്രക്കാർ മാത്രം!
മാത്യൂ ചെമ്പുകണ്ടത്തിൽ “നേരം വൈകി അസ്തമിക്കാറായല്ലോ, ഞങ്ങളോടു കൂടെ പാര്‍ക്കുമോ ? പഴയ മലയാള ഭാഷയുടെ സൗന്ദര്യം ചില ഘട്ടങ്ങളില്‍ “സത്യവേദപുസ്തക” ബൈബിൾ പരിഭാഷയെ അനന്യമാക്കുന്നു. ലൂക്കോസ് 24ാം അധ്യായം 27 മുതല്‍ 32 വരെയുള്ള വാക്യങ്ങള്‍ വിവിധ മലയാളം, ഇംഗ്ലീഷ് ബൈബിള്‍ പരിഭാഷകളില്‍ വായിച്ചിട്ടുണ്ടെങ്കിലും ഈ വാക്യങ്ങള്‍ ഏറെ കാവ്യാത്മകമായി മൊഴിമാറ്റം നടത്തിയിരിക്കുന്നത് സത്യവേദപുസ്തകത്തിലാണ്. അത് ഇപ്രകാരമാണ്. “മോശെ തുടങ്ങി സകല പ്രവാചകന്മാരില്‍നിന്നും എല്ലാ തിരുവെഴുത്തുകളിലും തന്നേക്കുറിച്ചുള്ളത് അവര്‍ക്ക് വ്യാഖ്യാനിച്ചുകൊടുത്തു. അവര്‍ പോകുന്ന ഗ്രാമത്തോട് അടുത്തപ്പോള്‍ Read More…
സന്തോഷ് കുളങ്ങര വെളിപ്പെടുത്തിയ ദൈവീക സത്യം…
ജോസഫ് ദാസൻ സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ കണ്ണുകളിലേക്കു നോക്കിക്കൊണ്ടു അദ്ദേഹത്തിന്റെ ദൈവ നിഷേധ പ്രസ്താവനകൾ കേട്ടുകൊണ്ടിരിക്കുന്നത് ഒരു രസമാണ്. ദൈവത്തെ അന്വേഷിച്ചു, യാത്ര ചെയ്യാത്ത, എങ്ങും പോകാതെ ഏകാന്തതയിൽ ഇരുന്ന, മനുഷ്യരുടെ അടുത്തേക്കാണ് ഇന്നുവരെ ആളുകൾ പോയിട്ടുള്ളത്! ലോകം മുഴുവൻ കണ്ടു നടക്കുന്നവനല്ല തന്നിലേക്ക് തന്നെ നോക്കാൻ ശ്രമിക്കുന്നവനാണ് ദൈവത്തെ കണ്ടെത്തുക എന്ന് അനാദി കാലം മുതൽ മനുഷ്യൻ അറിഞ്ഞത് സത്യമെന്നു സഹോദരൻ സന്തോഷ് തന്റെ കുഞ്ഞു ജീവിതത്തിലൂടെ നമ്മെ പഠിപ്പിച്ചിരിക്കുന്നു. അല്ലയോ മഹാനുഭാവ! അങ്ങ് ഇത്രത്തോളം Read More…
ക്രിസ്‌തുവിന് സാക്ഷ്യം വഹിക്കുന്നവരാകാം
ലൂക്കാ 12 : 1 – 9നിർഭയസാക്ഷ്യം. പ്രതികൂലസാഹചര്യങ്ങളിൽ എടുക്കേണ്ട നിലപാടുകൾ വളരെ വ്യക്തമായി അവൻ അവരെ പഠിപ്പിക്കുന്നു.അവൻ അവരെ “സ്നേഹിതരെന്നാണ്” വിളിക്കുന്നത്. ശിഷ്യരേക്കാൾ കൂടുതൽ അടുപ്പം ഗുരുവുമായി സ്നേഹിതർക്കുണ്ടാകും. നമ്മുടെ ഹൃദയരഹസ്യങ്ങൾപോലും അടുത്തറിയുന്നവരാണ് നമ്മുടെ ഉറ്റസ്നേഹിതർ. ഗുരുവിന്റെ ഹൃദയത്തോട് ചേർന്നുനില്കുന്നവരും അവന്റെ ഹൃദയരഹസ്യങ്ങൾ അറിയുന്നവരുമാണ് ശിഷ്യർ എന്നാണിതിനർത്ഥം. ആയതിനാൽ ഗുരുവിന് കിട്ടുന്നതിനേക്കാൾ വലിയ സ്വീകാര്യതയൊന്നും ശിഷ്യർ പ്രതീക്ഷിക്കേണ്ടതില്ല. ഒരുപക്ഷേ അവനോടുള്ള വിശ്വസ്തതയിൽ മരിക്കേണ്ടി വന്നേക്കാം. “സ്നേഹിതർക്കുവേണ്ടി ജീവൻ ബലികഴിക്കുന്നതിനെക്കാൾ വലിയ സ്നേഹമില്ലെന്നു” ജീവിതംകൊണ്ട് കാണിച്ചു തന്നവനാണ് Read More…
വിശുദ്ധ വിൻസെൻ്റ് ഫെറർ : ഏപ്രിൽ 5
വിശുദ്ധ വിൻസെൻ്റ് ഫെറർ 1350 ജനുവരി 23 ന് നോട്ടറി വില്യം ഫെററിൻ്റെയും ഭാര്യ കോൺസ്റ്റാൻ്റിയയുടെയും നാലാമത്തെ കുട്ടിയായി ജനിച്ചു. 1374-ൽ, തൻ്റെ ജന്മനഗരത്തിനടുത്തുള്ള ഒരു ആശ്രമത്തിൽ അദ്ദേഹം ഓർഡർ ഓഫ് സെൻ്റ് ഡൊമിനിക്കിൽ പ്രവേശിച്ചു. താമസിയാതെ തത്ത്വചിന്തയിൽ പ്രഭാഷണങ്ങൾ നടത്താൻ അദ്ദേഹത്തെ നിയോഗിച്ചു. ബാഴ്‌സലോണയിലേക്ക് അയച്ച അദ്ദേഹം തൻ്റെ സ്‌കോളസ്റ്റിക് ജോലികൾ തുടരുകയും അതേ സമയം പ്രസംഗത്തിൽ സ്വയം അർപ്പിക്കുകയും ചെയ്തു. കാറ്റലോണിയയിലെ പ്രശസ്ത സർവകലാശാലാ നഗരമായ ലെറിഡയിൽ അദ്ദേഹം ഡോക്ടറേറ്റ് നേടി. അതിനുശേഷം അദ്ദേഹം Read More…
റവ. ഡോ. തോമസ് മാത്യു ആദോപ്പിള്ളിൽ രചിച്ച Path to Sainthood എന്ന പുസ്തകം പ്രകാശനം ചെയ്തു
റവ. ഡോ. തോമസ് മാത്യു ആദോപ്പിള്ളിൽ രചിച്ച Path to Sainthood (വിശുദ്ധിയിലേക്കുള്ള വഴി) എന്ന പുസ്തകത്തിന്റെ പ്രകാശനകർമ്മം സീറോമലബാർസഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ കോട്ടയം അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ടിന് നൽകികൊണ്ട് നിർവഹിച്ചു. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വെച്ച് നടന്ന സീറോമലബാർസഭയിലെ ജുഡീഷ്യൽ വികാരിമാരുടെയും മേജർ ആർക്കിഎപ്പിസ്കോപ്പൽ ട്രൈബൂണലിലെ ജഡ്ജിമാരുടെയും നീതിസംരക്ഷകരുടെയും സംയുക്ത യോഗത്തിലാണ് പുസ്തകം പ്രകാശനം ചെയ്തത്.
തിന്മയുടെ ആസക്തികളെ വെടിഞ്ഞ്, നന്മയുടെ വഴിയേ ചരിക്കാം …
യോഹന്നാൻ 12 : 20 – 36ക്രിസ്തു നമ്മിൽ ജീവിക്കുന്നു…. തന്റെ മരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും ഉയിർക്കൊള്ളുന്ന പുതുജനതയെ അവൻ ഇവിടെ അനുസ്മരിപ്പിക്കുന്നു. പുതുനാമ്പിന് ജന്മം നൽകാൻ, സ്വജീവനെ ഇല്ലായ്മചെയ്യുന്ന ഗോതമ്പ് മണി. ഇതിനു സമാനമായാണ് അവൻ സ്വജീവൻ നമ്മുടെ നിത്യജീവനുവേണ്ടി ബലിദാനമാക്കിയത്. അവന്റെ തന്നെ വാക്കുകൾ അതു വെളിപ്പെടുത്തുന്നു, “മനുഷ്യപുത്രൻ വന്നിരിക്കുന്നത് ശുശ്രൂഷിക്കപ്പെടാനല്ലാ, ശുശ്രൂഷിക്കാനും സ്വന്തം ജീവൻ അനേകർക്ക് മോചനദ്രവ്യമായി നല്കാനുമത്രേ”. അവന്റെ വാക്കുകൾ പ്രവൃത്തികൾക്ക് വഴിയൊരുക്കുന്നവയായിരുന്നു. മനുഷ്യകുലത്തോടുള്ള അവന്റെ സ്നേഹം പകരം വെയ്ക്കാനാവാത്തതായിരുന്നു. ഒരിക്കലും മനുഷ്യന് Read More…
വിശുദ്ധ റൂപർട്ട് : മാർച്ച് 27
വിശുദ്ധ റൂപർട്ട് പ്രാർത്ഥന, ഉപവാസം, സന്യാസം, ദരിദ്രരോടുള്ള ദാനധർമ്മം എന്നിവ അനുഷ്ഠിച്ചിരുന്നു. ജർമ്മനിയിലെ വേംസിൻ്റെ ബിഷപ്പായി അദ്ദേഹത്തെ സമർപ്പണത്തിലേക്ക് നയിച്ചത് ഈ ജീവിത ഗതിയാണ്. റൂപർട്ട് ഒരു ജ്ഞാനിയും ഭക്തനുമായ ബിഷപ്പായി അറിയപ്പെട്ടിരുന്നുവെങ്കിലും, വിജാതീയ ജനതയിൽ നിന്ന് തിരസ്കരണം നേരിട്ടു. അവർ അവനെ ക്രൂരമായി മർദ്ദിക്കുകയും നഗരം വിട്ടുപോകാൻ നിർബന്ധിക്കുകയും ചെയ്തു. ഈ വേദനാജനകമായ തിരസ്കരണത്തിനുശേഷം, റൂപർട്ട് റോമിലേക്ക് ഒരു തീർത്ഥാടനം നടത്തി. ബവേറിയൻ ഡ്യൂക്ക് തൻ്റെ നാട്ടിലെ വിശ്വാസം പുനഃസ്ഥാപിക്കാനും തിരുത്താനും പ്രചരിപ്പിക്കാനും റൂപർട്ടിൻ്റെ സഹായം Read More…
സ്വാർത്ഥത വെടിയാം ; പങ്കുവയ്പ്പിന്റെ അനുഭവത്തിലേയ്ക്ക് വളരാം .…
ലൂക്കാ 20 : 9 – 19പങ്കുവെക്കൽ തോട്ടത്തിൻ്റെ ഉടമ ഓഹരിയ്ക്ക് വേണ്ടി മാത്രമാണ് വരുന്നത്. അവരുടെ നേട്ടത്തിൽ നിന്നും ഒരു ഓഹരി. അതു പോലും അവർ നിഷേധിക്കുകയാണിവിടെ. തോട്ടത്തിനു വേണ്ടതെല്ലാം ഒരുക്കി നൽകിയ ഉടമ, വിളവ് മുഴുവൻ അല്ല ആവശ്യപ്പെടുന്നത്, തനിക്ക് അർഹതപ്പെട്ടത് മാത്രം. സ്വാർത്ഥതയുടെ മുഖംമൂടി അണിഞ്ഞ കൃഷിക്കാർ, എന്നാൽ, ആർത്തിയോടെ എല്ലാം പിടിച്ചു വെയ്ക്കുന്നു. അവകാശപ്പെട്ടവരുടെ ഉപരി ആഗ്രഹിക്കുന്നതാണ്, നമ്മിലെ സ്വാർത്ഥത. ദൈവം നല്കിയ ഒരുപാട് നന്മകളുടെ കൂടാരമാണ് നമ്മുടെ ജീവിതം. ഈ Read More…










