വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസത്തിന് സര്‍ക്കാരുമായി കോഴിക്കോട് രൂപത കൈകോര്‍ക്കുമെന്ന് കോഴിക്കോട് രൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍. മേപ്പാടി സെന്റ് ജോസഫ്‌സ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ സന്ദര്‍ശനം നടത്തിയ ബിഷപ് ഡോ. ചക്കാലയ്ക്കല്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുമ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുനരധിവാസത്തിനായി രൂപതയുടെ ഉടമസ്ഥതയില്‍ ചുണ്ടേലിനു സമീപം ചേലോടുള്ള എസ്റ്റേറ്റിന്റെ ഭാഗം നല്‍കും. രൂപതയ്ക്കു കീഴിലെ സന്നദ്ധ പ്രസ്ഥാനങ്ങള്‍ മുഖേന വീടുകള്‍ നിര്‍മിച്ചുനല്‍കും. പുനരധിവാസത്തിന് ലഭ്യമാക്കുന്ന ഭൂമിയുടെ അളവും നിര്‍മിച്ചുനല്‍കുന്ന വീടുകളുടെ എണ്ണവും ജില്ലാ Read More…
Reader’s Blog
വയനാട് ഉരുള്‍പൊട്ടല്‍; സഭാസംവിധാനങ്ങള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം: കെസിബിസി
വയനാട് ജില്ലയിലെ മേപ്പാടി മേഖലയില്‍ ചൂരല്‍മലയിലും മുണ്ടക്കൈയിലും മറ്റും ഉണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ജീവന്‍ നഷ്ടമായവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ഉറ്റവരെയും ഉടയവരെയും നഷ്ടമായവരുടെയും പരിക്കേറ്റവരുടെയും വേദനയില്‍ പങ്കുചേരുകയും അവര്‍ക്കായി പ്രാര്‍ഥിക്കുകയും ചെയ്യുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടത്തുന്ന സര്‍ക്കാര്‍ സംവിധാനങ്ങളോട് സഭാ സംഘടനകളും പ്രസ്ഥാനങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കണം. കേരള സഭയുടെ മുഴുവന്‍ ശ്രദ്ധയും ദുരന്ത ബാധിത പ്രദേശങ്ങളില്‍ ഉണ്ടാകണം. ദുരന്തത്തിന് ഇരയാവര്‍ക്ക് സമാശ്വാസം പകരാനുള്ള സര്‍ക്കാര്‍ നടപടികളോട് കേരള കത്തോലിക്കാ മെത്രാന്‍ സമിതി പൂര്‍ണ്ണമായും സഹകരിക്കുന്നതായിരിക്കും. ദുരിത ബാധിതര്‍ക്ക് Read More…
വിശുദ്ധ അൽഫോൻസസ് ലിഗൂറി: ഓഗസ്റ്റ് 1
ഇറ്റലിയിലെ കുലീനവും ധനികനുമായ ഒരു പ്രഭുകുടുംബത്തിൽ 1696 സെപ്റ്റംബർ 27-നു ജനിച്ചു. പഠനത്തിൽ സമർഥനായിരുന്ന അൽഫോൻസ് പതിനാറാം വയസിൽ നേപ്പിൾസ് സർവകലാശാലയിൽ നിന്നു നിയമത്തിൽ ബിരുദമെടുത്തു. 21-ാം വയസ്സിൽ കോടതിയിൽ പരിശീലനം ആരംഭിച്ചു. കേസിനെക്കുറിച്ച് പൂർണ്ണമായി പഠിച്ച ശേഷമാണ് അദ്ദേഹം കോടതിയിൽ എത്തിയിരുന്നത്. വാക്ചാതുര്യവും കഴിവും മൂലം എല്ലാ കേസുകളിലും അദ്ദേഹം വിജയിച്ചിരുന്നു. തന്റെ കഴിവിൽ ഉണ്ടായ അമിത ആത്മവിശ്വാസത്താൽ ഒരിക്കൽ അദ്ദേഹം ഒരു കേസിന്റെ സുപ്രധാനമായ ഒരു രേഖ പഠിക്കാതെ കോടതിയിലെത്തി. എതിർഭാഗം വക്കീൽ ആ Read More…
ശിഷ്യത്വം ആവശ്യപ്പെടുന്ന ത്യാഗങ്ങൾ
ലൂക്കാ 14 : 25 – 33ശൂന്യവൽക്കരണം. ശിഷ്യത്വം ഉപേക്ഷിക്കലിന്റെ ജീവിതമാണെന്നവൻ പഠിപ്പിക്കുമ്പോൾ, നിനക്ക് ഏറെ പ്രിയപ്പെട്ടവരേയും നിന്നെത്തന്നെയും ഉപേക്ഷിക്കണമെന്ന് അവൻ ആവശ്യപ്പെടുന്നു. ഇതു ശൂന്യവൽക്കരണത്തിന്റെ പരമകോടിയാണ്. എന്നാൽ ഇതു ഉപേക്ഷിക്കൽ മാത്രമല്ല വഹിക്കൽക്കൂടിയാണെന്ന് അവൻ പറയുന്നു- സഹനങ്ങളുടെ കുരിശ് വഹിക്കൽ. എന്നാൽ തുടർന്ന് ഈശോ നമ്മോട് ചോദിക്കുന്ന ഒരു പ്രധാനചോദ്യമിതാണ്. ഉപേക്ഷിക്കലും വഹിക്കലും നിനകാവുമെങ്കിലും, ഈ ശിഷ്യത്വത്തിൽ നിലനിൽക്കാൻ നിനക്കാവുമോ??? അതിനുള്ള കരുത്ത് നിനക്കുണ്ടോ??? നിലനിൽപ്പിന്റെ വരം നൽകാൻ,സഹനപുത്രനും ക്രൂശിതനും ഉത്ഥിതനുമായവനേ കഴിയൂ. അവന്റെ ജീവിതം Read More…
വിശുദ്ധ ഇഗ്നേഷ്യസ് ലൊയോള : ജൂലൈ 31
സ്‌പെയിനിന്റെ വടക്ക് ലയോളയാണ് ഇനിഗോ എന്ന ഇഗ്നേഷ്യസിന്റെ ജന്മദേശം. സമ്പന്നരും കുലീനരുമായ മാതാപിതാക്കളുടെ പതിനൊന്നാമത്തെ മകനായി ഒരു കൊട്ടാരത്തിലാണു ജനനം. യുവാവായിരിക്കുമ്പോള്‍ രാജ്യസേവനത്തിനിറങ്ങിയ ഇഗ്നേഷ്യസിനു പമ്പ്‌ലോണ യുദ്ധത്തില്‍ വെടിയേറ്റ് രണ്ടു കാലിനും പരുക്കുപറ്റി. അങ്ങനെ ആശുപത്രിയില്‍ ദീര്‍ഘനാള്‍ കഴിയേണ്ടിവന്നു. അപ്പോള്‍ സമയം പോക്കാന്‍ വേണ്ടിയാണ് വായനയിലേക്കു കടന്നത്. കൈയില്‍ കിട്ടിയ ക്രിസ്തുവിന്റെ ജീവചരിത്രവും വിശുദ്ധന്മാരുടെ ജീവചരിത്രവും ശ്രദ്ധാപൂര്‍വ്വം വായിച്ചു. സംഭവബഹുലവും ധീരവും മാതൃകാപരവുമായ അവരുടെ ജീവിതം അദ്ദേഹത്തെ ആകര്‍ഷിച്ചു. തന്റെ ജീവിതത്തിന്റെ പൊള്ളത്തരം ബോധ്യ പ്പെടുകയും ചെയ്തു. Read More…
നമ്മെ ഭരമേൽപ്പിച്ച ജോലികൾ ഉത്തരവാദിത്വത്തോടെ പൂർത്തിയാക്കാം; ഈശോയ്ക്ക് സാക്ഷ്യം വഹിക്കാം..
യോഹന്നാൻ 3 : 22 – 30സ്നാപക യോഹന്നാന്റെ അന്തിമസാക്ഷ്യം. തന്റെ വ്യക്തിത്വത്തെക്കുറിച്ചും, ദൗത്യത്തെക്കുറിച്ചും ഉത്തമ ബോധ്യമുള്ള സ്നാപകൻ, വചനഭാഗത്ത് വിളങ്ങി നിൽക്കുന്നു. അവൻ വഴി ഒരുക്കാൻ വന്നവനാണ്. ഇത്രയും നാൾ തങ്ങളുടെ കൂടെ ഉണ്ടായിരുന്നവർ, യേശുവിന്റെ പക്കലേക്ക് പോകുന്നതിൽ സ്നാപകശിഷ്യർ ആവലാതിപ്പെടുന്നു. എന്നാൽ നേരെ മറിച്ച്, ഈ വാർത്ത സ്നാപകനിൽ സംതൃപ്തി ഉളവാക്കുന്നു. തന്റെ ദൗത്യപൂർത്തീകരണ സമയമായെന്നറിഞ്ഞു “അവൻ വളരുകയും ഞാൻ കുറയുകയും വേണമെന്ന്”സ്നാപകൻ ഉറക്കെ പ്രഖ്യാപിക്കുന്നു. ഈശോയേയും വിശ്വാസികളുടെ സമൂഹത്തേയും, മണവാളനോടും മണവാട്ടിയോടുമാണ് അവൻ Read More…
വിശുദ്ധ പീറ്റര്‍ ക്രിസോലോഗസ്: ജൂലൈ 30
ഏതാണ്ട് 400-ല്‍ ഇമോളയിലാണ് വിശുദ്ധന്‍ ജനിച്ചത്. ആ നഗരത്തിലെ മെത്രാനായിരുന്ന കോര്‍ണേലിയൂസിന്റെ കീഴില്‍ ശിക്ഷണം ലഭിച്ച പീറ്ററിനെ കോര്‍ണേലിയൂസ് ഡീക്കണായി ഉയര്‍ത്തി. 433-ല്‍ റാവെന്നായിലെ മെത്രാപ്പോലീത്തായുടെ നിര്യാണത്തെ തുടര്‍ന്ന് അവിടത്തെ പുരോഹിത വൃന്ദവും, ജനങ്ങളും മെത്രാപ്പോലീത്തായുടെ പിന്‍ഗാമിയെ തിരഞ്ഞെടുത്തതിന് ശേഷം, സിക്സ്റ്റസ് മൂന്നാമന്‍ പാപ്പായില്‍ നിന്നും തങ്ങളുടെ തിരഞ്ഞെടുപ്പിന്റെ ആധികാരികത നേടിതരുവാന്‍ കോര്‍ണേലിയൂസിനോടാവശ്യപ്പെട്ടു. അതിനായി റോമിലെക്കുള്ള യാത്രയില്‍ കോര്‍ണേലിയൂസ് തന്റെ ഡീക്കണായ പീറ്ററിനേയും കൂടെ കൂട്ടി. പീറ്ററിനെ കണ്ടപ്പോള്‍, പുരോഹിതന്‍മാര്‍ തിരഞ്ഞെടുത്ത മെത്രാപ്പോലീത്തക്ക് പകരമായി പാപ്പാ അദ്ദേഹത്തെ Read More…
SPERANZA – 2024 യുവജന സംഗമം നടത്തപ്പെട്ടു
തലയോലപ്പറമ്പ് : കെ.സി.വൈ.എം പട്ടിത്താനം മേഖലയുടെ നേതൃത്വത്തിൽ എസ്‌പെരൻസ – 2024 യുവജന സംഗമം നടത്തപ്പെട്ടു. കെ.സി.വൈ.എം മേഖല പ്രസിഡന്റ് എബിൻ ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗം കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ് എം.ജെ ഇമ്മാനുവൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം സംസ്ഥാന ഡയറക്ടർ ഫാ സ്റ്റീഫൻ തോമസ് ചാലക്കര അനുഗ്രഹ പ്രഭാഷണവും കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് വർക്കി മുഖ്യപ്രഭാഷണവും നടത്തി. കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറി സുബിൻ കെ സണ്ണി ബ്ലഡ് ഡൊണെഷൻ ഫോറം Read More…
മൂവാറ്റുപുഴ നിര്‍മലാ കോളേജിനെതിരായ നീക്കം ഗൗരവതരം
മൂവാറ്റുപുഴ നിര്‍മലാ കോളേജിനെതിരായ നീക്കം ഗൗരവതരമെന്ന് സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍. സംസ്ഥാനത്തെ ക്രിസ്ത്യന്‍ ന്യുനപക്ഷ സ്ഥാപനങ്ങള്‍ക്കെതിരെ സമീപകാലങ്ങളില്‍ ആസൂത്രിതമായ മത-വര്‍ഗീയ അധിനിവേശ ശ്രമങ്ങള്‍ നടക്കുന്നു. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇപ്പോള്‍ മൂവാറ്റുപുഴ നിര്‍മ്മല കോളേജില്‍ നടന്നു കൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍. ഇപ്രകാരം ക്രിസ്ത്യന്‍ ന്യൂനപക്ഷ സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ ശക്തമായി ചെറുക്കുമെന്ന് പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ കണ്‍വീനര്‍ ബിഷപ് തോമസ് തറയില്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗത്ത് മികച്ച അക്കാദമിക് നിലവാരം പുലര്‍ത്തുന്ന Read More…
ഉൾക്കാഴ്ചയുടെ വരത്തിനായി പ്രാർത്ഥിക്കാം…
മർക്കോസ് 8 : 22 – 30ഉൾക്കാഴ്ച. കാഴ്ചയെന്നാൽ ‘അറിവ്’ എന്നുകൂടി അർത്ഥമുണ്ട്. യേശുവിലുള്ള വിശ്വാസവും പ്രത്യാശയുമാണ് ആ അന്ധനെ അവിടെ എത്തിച്ചത്. യേശു അവനെ വ്യക്തിപരമായി പരിഗണിക്കുകയും അവന് സൗഖ്യം നൽകുകയും ചെയ്യുന്നു. സാവകാശമാണ് യേശു അവന് കാഴ്ച നൽകുന്നത്. മനുഷ്യരെ അവൻ മരങ്ങളെപ്പോലെ കാണുന്നു എന്നു പറയുമ്പോൾ, അവന് മുമ്പ് കാഴ്ച ഉണ്ടായിരുന്നുവെന്നു വ്യക്തമാണ്. എങ്ങോ…എന്നോ…നഷ്ടപ്പെട്ടതാണ്. എന്നാൽ യേശു ഘട്ടംഘട്ടമായി അവന് അവന്റെ പഴയ കാഴ്ച മാത്രമല്ല നൽകുന്നത്. ദൈവത്തെക്കുറിച്ചുള്ള ഉൾക്കാഴ്ച കൂടിയാണ്. അവന്റെ Read More…










