Reader's Blog

സാന്താ മരിയ മഗ്ഗിയോർ

റോമിലെ നാലു പ്രധാന പേപ്പൽ ബസിലിക്കാകളിൽ പരിശുദ്ധ മറിയത്തിന്റെ നാമത്തിൽ പ്രതിഷ്ഠിക്കപ്പെട്ട ദൈവാലയമാണ് Santa Maria Maggiore അഥവാ The Basilica of St. Mary Major. AD 352 ൽ പോപ്പ് ലിബേരിയുസിന്റെ (Liberius 352-366 ) ഭരണകാലത്താണ് ഈ ദൈവാലയം നിർമ്മിച്ചത്. ഐതീഹ്യമനുസരിച്ച് റോമിലുള്ള പ്രഭുകുടുബംഗമായ ജോണിനും ഭാര്യക്കും മക്കളുണ്ടായിരുന്നില്ല. അവരുടെ കാലശേഷം സ്വത്തുവകകൾ ഇഷ്ടദാനം നൽകാൻ ഒരു അനന്തര അവകാശിയെ നിയോഗിച്ചു തരണമെന്ന് പരിശുദ്ധ മാതാവിനോട് ജോണും ഭാര്യയും അപേക്ഷിച്ചു. ആഗസ്റ്റ് മാസം Read More…

Pope's Message Reader's Blog Social Media

മാടവനയിൽ മൂന്നു ഞായറാഴ്ചകളിൽ സംഭവിച്ചത്…

ഫാ. ജോഷി മയ്യാറ്റിൽ എറണാകുളം: വരാപ്പുഴ അതിരൂപതയുടെ കീഴില്‍ മാടവന സെന്‍റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ ദിവ്യകാരുണ്യ അത്ഭുതം നടന്നതായി റിപ്പോര്‍ട്ട്. മാടവന പള്ളിയിൽ ഒരു പെൺകുട്ടി ദിവ്യകാരുണ്യം സ്വീകരിച്ചപ്പോൾ തിരുവോസ്തി മാംസരൂപമായെന്നാണ് പുറത്തുവരുന്ന വിവരം. പ്രമുഖ ബൈബിള്‍ പണ്ഡിതനായ ഫാ. ഡോ. ജോഷി മയ്യാറ്റിലാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഒന്‍പതാം ക്ലാസ്സിൽ പഠിക്കുന്ന ആഗ്ന പെണ്‍കുട്ടി ദിവ്യകാരുണ്യം സ്വീകരിച്ചപ്പോഴാണ് തിരുവോസ്തി മാംസരൂപമായി മാറിയതെന്ന് ഫേസ്ബുക്ക് പോസ്റ്റിലെ വിവരണത്തില്‍ പറയുന്നു. മൂന്നു ഞായറാഴ്ചകളിലും അത്ഭുതം സംഭവിച്ചുവെന്നതാണ് ശ്രദ്ധേയമായ വസ്തുത. Read More…

News Reader's Blog

വയനാട്ടിൽ ജീവൻ നഷ്ടമായവർക്കും ദുരിതബാധിതർക്കുമായി പ്രാർത്ഥിച്ച് ഫ്രാൻസിസ് മാർപ്പാപ്പ

വയനാട്ടിലെ ദുരിതബാധിതർക്കായി പ്രാർത്ഥിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. മഴയിലും ഉരുൾപൊട്ടലിലും നിരവധി പേർ മരിച്ചതും വ്യാപക നാശനഷ്ടങ്ങളുണ്ടായതും മാർപ്പാപ്പ പ്രാർത്ഥനക്കിടെ അനുസ്മരിച്ചു. ജീവൻ നഷ്‌ടമായവർക്കും ദുരിതബാധിതർക്കും വേണ്ടി തന്നോടൊപ്പം പ്രാർത്ഥനയിൽ പങ്കുചേരാൻ പോപ്പ് ആഹ്വാനം ചെയ്തു. ഞായറാഴ്ച സെന്‍റ് പീറ്റേഴ്‌സ് സ്ക്വയറിൽ തടിച്ചു കൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപ്പാപ്പ. മധ്യപൂർവേഷ്യയിലെ സമാധാനത്തിനായും ഫ്രാൻസിസ് മാർപ്പാപ്പ പ്രാർത്ഥിച്ചു. യുദ്ധം മനുഷ്യന്‍റെ പരാജയമാണ്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ചർച്ചകൾ നടത്തണമെന്നും അടിയന്തരമായി വെടിനിർത്തൽ നടപ്പാക്കണമെന്നും മാർപ്പാപ്പ ആവശ്യപ്പെട്ടു. യുദ്ധത്തിന്‍റെ എല്ലാ Read More…

Daily Saints Reader's Blog

വിശുദ്ധ ഓസ്‌വാള്‍ഡ്: ഓഗസ്റ്റ് 5

നോര്‍ത്തംബ്രിയയിലെ ആഗ്ലോ-സാക്സണ്‍ രാജാവായിരുന്നു വിശുദ്ധ ഓസ്‌വാള്‍ഡ്. ഒരു തികഞ്ഞ ക്രിസ്തീയ വിശ്വാസിയായിരുന്ന ഓസ്‌വാള്‍ഡ് രാജാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ ചരിത്രകാരനായിരുന്ന ബെഡെയില്‍ നിന്നുമാണ് അറിവായിട്ടുള്ളത്‌. തന്റെ പ്രജകളുടെ ക്ഷേമത്തിന് അവരെ ദൈവത്തിന്റെ ആത്മീയമായ രാജ്യത്തേക്ക് കൊണ്ട് വരികയല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഇല്ലെന്ന് നന്നായി അറിയാമായിരുന്ന വിശുദ്ധന്‍ അവരോടൊപ്പം നിത്യ മഹത്വം പ്രാപിക്കുന്നതിന് അക്ഷീണം പരിശ്രമിച്ചു. ആ സമയത്താണ് ക്രൂരനും സ്വേച്ചാധിപതിയുമായ കാഡ്വല്ലാ, നോര്‍ത്തംബ്രിയന്‍ പ്രവിശ്യകളില്‍ തന്റെ ആക്രമണം അഴിച്ചു വിട്ടത്. ഭൂരിഭാഗം പ്രദേശങ്ങളെയെല്ലാം കത്തിച്ചു ചാമ്പലാക്കുകയും മുഴുവന്‍ ആളുകളേയും അദ്ദേഹം Read More…

Meditations Reader's Blog

ദൈവഹിതത്തിനു സ്വയം സമർപ്പിക്കാം..

ലൂക്കാ 8 : 26 – 39ദൈവീക ഇടപെടലുകൾ…. അവന്റെ വാക്കുകൾക്ക് അശുദ്ധാത്മാക്കളുടെമേൽപോലും, ശക്തിയുണ്ടെന്ന് ഇവിടെ തെളിയിക്കപ്പെടുന്നു. അശുദ്ധാത്മാവ് ബാധിതനിൽ, അവന് നഷ്ടപ്പെട്ടവ്യക്തിത്വം, യേശു വീണ്ടെടുത്തു നൽകുന്നു. അവൻ വിവസ്ത്രനായിരുന്നു. എന്നാൽ, അവൻ അതു സ്വയം തിരിച്ചറിഞ്ഞിരുന്നില്ല. യേശുവിന്റെ ഇടപെടലാണ്, അവൻ സ്വയം നഗ്നത തിരിച്ചറിയാൻ ഇടയാക്കിയത്. നമ്മുടെ ആദിമാതാപിതാക്കളിൽ, പിതാവായ ദൈവത്തിന്റെ സാന്നിധ്യമാണ്, തങ്ങളിലെ നഗ്നതയെന്ന കുറവിനെ തിരിച്ചറിയാൻ, അവരെ സഹായിച്ചത്. നമ്മിലും പല കുറവുകളുടേയും നഗ്നതയുണ്ട്. അവയെ തിരിച്ചറിഞ്ഞു തിരുത്താൻ, മരപ്പണിക്കാരനീശോയുടെ സാന്നിധ്യം കൂടിയേതീരൂ. Read More…

News Reader's Blog

ക്രിസ്തീയതയുടെ വേരുകളിലേക്ക് മടങ്ങിപ്പോകണം: മാർ ജോസഫ് കല്ലറങ്ങാട്ട്

ഭരണങ്ങാനം: ക്രിസ്തീയതയുടെ വേരുകളിലേക്ക് മടങ്ങിപ്പോകണം: മാർ ജോസഫ് കല്ലറങ്ങാട്ട് ക്രിസ്തീയതയുടെ വേരുകളിലേക്ക് മടങ്ങിപ്പോകാൻ അൽഫോൻസാമ്മയുടെ ജീവിതം നമ്മെ ആഹ്വാനം ചെയ്യുന്നു എന്നു പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ഇന്നലെ ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ സ്പിരിച്വാലിറ്റി സെന്റെറിൽ നടന്ന ദേശീയ സെമിനാർ അൽഫോൻസിയൻ ആത്മായനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്. സ്ലീവാ – അൽഫോൻസിയൻ ആത്മീയ വർഷത്തിന്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്. അൽഫോൻസാമ്മയെക്കുറിച്ച് എപ്പോൾ സംസാരിച്ചാലും വേദപുസ്തകത്തിലേക്ക് എത്താതിരിക്കാനാവില്ല. വേദപുസ്തകം തുറന്ന് വായിക്കാനാണ് അൽഫോൻസാമ്മ പഠിപ്പിക്കുന്നത്. Read More…

Daily Saints Reader's Blog

വിശുദ്ധ ജോൺ മരിയ വിയാനി : ഓഗസ്റ്റ് 4

1786 മെയ് 8-ന് ഫ്രാന്‍സില്‍ ലിയോണ്‍സിനു സമീപത്തുള്ള ഡാര്‍ഡില്ലി എന്ന ഗ്രാമത്തില്‍ മാത്യു വിയാനിയുടെയും മരിയയുടെയും ഏഴുമക്കളില്‍ നാലാമനായി വി. ജോണ്‍ മരിയ വിയാനി. ജനിച്ചു. മാതാപിതാക്കള്‍ ഭക്തരായ സാധാരണ കര്‍ഷകരായിരുന്നു. വൈദികവിദ്വേഷത്തിന്റെയും മതവിരോധത്തിന്റെയും ഒരു കാലഘട്ടമായിരുന്നു അത്. ഫ്രഞ്ചു വിപ്ലവത്തിന്റെയും നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെയും കാലം. വിദ്യാവിഹീനനായി കാര്‍ഷികവൃത്തിയില്‍ കഴിഞ്ഞുകൂടിയ ബാല്യ കാലം. പതിമ്മൂന്നാമത്തെ വയസ്സില്‍ വളരെ രഹസ്യമായിട്ടായിരുന്നു ജോണിന്റെ പ്രഥമദിവ്യകാരുണ്യ സ്വീകരണം. ഫാം ഷെഡ്ഡില്‍ വച്ചു നടത്തിയ ആ ചടങ്ങ് മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ കച്ചികൊണ്ട് Read More…

Meditations Reader's Blog

ഹൃദയപരിശുദ്ധി കാത്തുസൂഷിക്കുന്നവരാകാം

മത്തായി 15:10-20ശുദ്ധതയും അശുദ്ധതയും. നമ്മിലെ ആന്തരീകമനുഷ്യനെ അശുദ്ധനാക്കാൻ വായിലൂടെ പ്രവേശിക്കുന്ന ഭക്ഷണ വസ്തുക്കൾക്കാവില്ല, കാരണം അവ ഹൃദയത്തെ സ്പർശിക്കുന്നില്ല. എന്നാൽ വായിൽ നിന്നും വരുന്നവ നമ്മിലെ ആന്തരീകമനുഷ്യന്റെ ഹൃദയവ്യാപാരങ്ങളാണെന്ന് അവൻ നമ്മെ ഓർമിപ്പിക്കുന്നു. നമ്മിലെ ബാഹ്യമായ ആചാരാനുഷ്ടങ്ങളെക്കാൾ ഹൃദയപരിശുദ്ധി അവിടുന്ന് ആഗ്രഹിക്കുന്നു. ഹൃദയം കാണുന്നവനാണ് ദൈവം. നമ്മിലെ ആന്തരീകമനുഷ്യനാകുന്ന ഹൃദയത്തിൽ നിന്നുമാണ് ശുദ്ധിയും അശുദ്ധിയും പുറപ്പെടുന്നതെന്ന് അവൻ സമർത്ഥിയ്ക്കുന്നു. പാരമ്പര്യ ആചാരാനുഷ്ടാനങ്ങൾ ആന്തരീകവും ആദ്ധ്യാത്മീകവുമായ നിയമങ്ങൾക്ക് വഴിമാറി കൊടുക്കണമെന്നും,നിർബന്ധബുദ്ധികളിൽ ജീവിച്ച് അന്ധരാകാതെ ഹൃദയപരിശുദ്ധിയിൽ വളരണമെന്നും അവൻ നമ്മെ Read More…

Daily Saints Reader's Blog

ഫിലിപ്പിയിലെ വിശുദ്ധ ലിഡിയ: ആഗസ്റ്റ് 3

യേശുക്രിസ്തുവിൻ്റെ അനുയായിയായി മാറിയ യൂറോപ്പിൽ രേഖപ്പെടുത്തിയിട്ടുള്ള ആദ്യത്തെ വ്യക്തിയാണ് ലിഡിയ. ഫിലിപ്പിയിൽ വെച്ച് വിശുദ്ധ പൗലോസിൻ്റെ ആദ്യത്തെ മാമോദീസ സ്വീകരിച്ചവളായിരുന്നു അവൾ. ലിഡിയയെക്കുറിച്ച് അപ്പോസ്തലന്മാരുടെ പ്രവൃത്തികളിൽ കാണാം. അവൾ ഇപ്പോൾ പടിഞ്ഞാറൻ തുർക്കിയിൽ സ്ഥിതി ചെയ്യുന്ന ഒരു വ്യാവസായിക കേന്ദ്രമായ ത്യത്തിറയിൽ നിന്നുള്ളവളായിരുന്നു. അവൾ സമ്പന്നയായ ഒരു ബിസിനസ്സുകാരിയായിരുന്നു. തുയതിര നഗരം ശ്രദ്ധിക്കപ്പെട്ട പർപ്പിൾ ചായങ്ങളുടെയും തുണിത്തരങ്ങളുടെയും നിർമ്മാതാവും വിൽപ്പനക്കാരിയും, ഉയർന്ന മൂല്യമുള്ള വ്യവസായത്തിൻ്റെ ഭാഗമായിരുന്നു ലിഡിയ. ചക്രവർത്തിമാരും ഉന്നത സർക്കാർ ഉദ്യോഗസ്ഥരും പുറജാതീയ മതങ്ങളിലെ പുരോഹിതന്മാരും Read More…

Daily Saints Reader's Blog

വിശുദ്ധ പീറ്റർ ജൂലിയാൻ എയ്മണ്ട് : ഓഗസ്റ്റ് 2

ഫ്രാൻസിലെ ലാമുറേയിൽ 1811 ഫെബ്രുവരി 4-ന് വിശുദ്ധ പീറ്റർ ജൂലിയാൻ എയ്മണ്ട് ജനിച്ചു. മാതാപിതാക്കളുടെ എതിർപ്പിനെ അവഗണിച്ച് വൈദികനാകാൻ ചേർന്നെങ്കിലും രോഗങ്ങൾ മൂലം വെദികപഠനം ഉപേക്ഷിച്ച് സെമിനാരിയിൽ നിന്നും മടങ്ങി. വൈദികനാകാനുള്ള ആഗ്രഹം മൂലം രോഗങ്ങൾ കുറഞ്ഞപ്പോൾ അദ്ദേഹം വീണ്ടും സെമിനാരിയിൽ ചേർന്നു. 1834-ൽ മാരിസ്റ്റ് പുരോഹിതരുടെ സഭയിൽ നിന്നും പൗരോഹിത്യപട്ടം സ്വീകരിച്ചു. കുർബാനയോടുള്ള ഭക്തിക്കു പ്രാധാന്യം നൽകിക്കൊണ്ട് 1856-ൽ വിശുദ്ധ കുർബാനയുടെ വെദികരുടെ സഭ എന്ന പേരിൽ ഒരു സന്യാസസഭ ആരംഭിച്ചു. 57-ആം വയസ്സിൽ റോമിൽ Read More…