ഷിക്കാഗോ സിറോ മലബാർ രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്തിന്‍റെ ജീവചരിത്രം പ്രകാശനം ചെയ്തു. “അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി” എന്ന പേരിലുള്ള ഈ പുസ്തകം ഷിക്കാഗോയിൽ നടന്ന സിറോ മലബാർ എപ്പാർക്കിയൽ അസംബ്ലിയിലാണ് പ്രകാശനം ചെയ്തത്. ഫാ. ജോർജ് ദാനവേലിൽ എഡിറ്റിങ് നിർവഹിച്ച ഈ പുസ്തകത്തിന്‍റെ ആദ്യ പ്രതി ബിഷപ് മാർ ജോയ് ആലപ്പാട്ട് സിറോ മലങ്കര രൂപതാ ബിഷപ് ഫിലിപ്പോസ് മാർ സ്തേഫാനോസിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. ഈ പുസ്തകത്തിൽ മാർ ജേക്കബ് അങ്ങാടിയത്തിന്‍റെ Read More…
Reader’s Blog
മഹത്വം തിരിച്ചറിയുന്നവർ പരസ്പരം ആദരിക്കും : മാര്‍ തോമസ് തറയില്‍
കാഞ്ഞിരപ്പള്ളി : മനുഷ്യന്റെ മഹത്വത്തെ തിരിച്ചറിയുന്നവര്‍ പരസ്പരം ആദരിക്കുമെന്ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍ മെത്രാപ്പോലീത്ത. കാഞ്ഞിരപ്പള്ളി രൂപതാസ്ഥാനത്ത് വൈദിക സമ്മേളനത്തോടനുബന്ധിച്ച് നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈശോയുടെ മനുഷ്യാവതാരം വെളിപ്പെടുത്തുന്നത് മനുഷ്യന്റെ മഹത്വത്തെയാണ്. മനുഷ്യമഹത്വത്തെ പൂര്‍ണ്ണമാക്കുന്നതിനാണ് ദൈവം മനുഷ്യനായി ചരിത്രത്തിലവതരിച്ചത്. ഓരോ വ്യക്തിക്കും ദൈവം നല്‍കുന്ന മഹത്വത്തെ മനസിലാക്കുമ്പോഴാണ് പരസ്പര ബഹുമാനം യാഥാര്‍ത്ഥ്യമാകുന്നതെന്നും മാര്‍ തറയില്‍ പറഞ്ഞു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. മാര്‍ തറയില്‍ മെത്രാപ്പോലീത്തായുടെ അജപാലന ദൗത്യനിര്‍വ്വഹണത്തില്‍ Read More…
റെയിസിലെ വിശുദ്ധ മാക്സിമസ് :നവംബർ 27
വിശുദ്ധ മാക്സിമസ് ഫ്രാന്‍സിലെ ഡെക്കൊമര്‍ പ്രൊവിന്‍സിലാണ് ജനിച്ചത്. തന്റെ ഇന്ദ്രിയങ്ങളെയും ആഗ്രഹങ്ങളെയും നിയന്ത്രണത്തിലാക്കുന്നതിനുള്ള പരിശീലനം ലഭിക്കുന്നതിനായി ഒരു ഏകാന്ത വാസം തന്നെയായിരുന്നു അദ്ദേഹം നയിച്ചിരുന്നത്. അവസാനം അദ്ദേഹം ആത്മീയ ജീവിതം നയിക്കുവാന്‍ തീരുമാനിക്കുകയും അതിന്‍പ്രകാരം അദ്ദേഹം വിശുദ്ധ ഹൊണോറാറ്റൂസിന്റെ നിയന്ത്രണത്തിലുള്ള ലെറിന്‍സ് ആശ്രമത്തില്‍ ചേരുകയും ചെയ്തു. 426-ല്‍ ഹൊണോറാറ്റൂസ് ആള്‍സിലെ മെത്രാപ്പോലീത്തയായി നിയമിതനായപ്പോള്‍ മാക്സിമസിനെ തനിക്ക് ശേഷം അടുത്ത പിന്‍ഗാമി എന്ന ലക്ഷ്യത്തോട് കൂടി രണ്ടാമത്തെ ആശ്രമാധിപതിയായി നിയമിച്ചു. വിശുദ്ധ സിഡോണിയൂസിന്റെ രേഖകള്‍ പ്രകാരം വിവേകമതിയായ ഈ Read More…
പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍; പന്തല്‍ കാല്‍നാട്ടുകര്‍മ്മം നടത്തി
പാലാ: ഡിസംബര്‍ 19 ന് ആരംഭിക്കുന്ന പാലാ രൂപത 42 ാമത് ബൈബിള്‍ കണ്‍വെന്‍ഷന്റെ പന്തല്‍ കാല്‍നാട്ടുകര്‍മ്മം കണ്‍വെന്‍ഷന്‍ നടക്കുന്ന പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു. പാലാ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍.ജോസഫ് തടത്തില്‍, വികാരി ജനറാളന്മാരായ മോണ്‍. ജോസഫ് മലേപ്പറമ്പില്‍, മോണ്‍. ജോസഫ് കണിയോടിക്കല്‍, പാലാ കത്തീഡ്രല്‍ വികാരി ഫാ. ജോസ് കാക്കല്ലില്‍, ളാലം പഴയപള്ളി വികാരി ഫാ. ജോസഫ് തടത്തില്‍, അരുണാപുരം പള്ളി വികാരി Read More…
മോറിസിലെ വിശുദ്ധ ലിയോണാര്‍ഡ് : നവംബർ 26
1676 ഡിസംബർ 20-ന് ഇറ്റലിയിലെ പോർട്ടോ മോറിസിലാണ് വിശുദ്ധ ലിയോണാർഡ് ജനിച്ചത്. ഒരു കപ്പലിലെ കപ്പിത്താനായിരുന്നു വിശുദ്ധ ലിയോണാര്‍ഡിന്റെ പിതാവ്. അദ്ദേഹത്തിന്റെ കുടുംബമാകട്ടെ ഇറ്റലിയിലെ വടക്ക്-പടിഞ്ഞാറന്‍ തുറമുഖ പ്രദേശമായ മോറിസിലുമാണ് വസിച്ചിരുന്നത്. തന്റെ അമ്മാവനായ അഗോസ്റ്റിനോയുടെ കൂടെ താമസിക്കുന്നതിനായി ലിയോണാര്‍ഡ് തന്റെ 13-മത്തെ വയസ്സില്‍ റോമിലേക്ക് പോയി. അവിടെ റോമന്‍ കോളേജില്‍ ചേര്‍ന്ന്‍ പഠനമാരംഭിച്ചു. പഠനത്തില്‍ മിടുക്കനായിരുന്ന വിശുദ്ധ ലിയോണാര്‍ഡിനെ മരുന്നുകള്‍ കൊണ്ട് വരുന്നതിനായി അവര്‍ നിയോഗിച്ചു. പക്ഷേ, തന്റെ അമ്മാവന്റെ ശക്തമായ എതിര്‍പ്പിനെ വകവെക്കാതെ1697 ഒക്‌ടോബർ Read More…
ദൈവഹിതമനുസരിച്ച്, ദൈവത്തിന് വിധേയപ്പെട്ട് ജീവിക്കാം..
യോഹന്നാൻ 17 : 1 – 8മാതൃക. പുത്രൻ പിതാവിനെ മഹത്വപ്പെടുത്തിയത് ഇപ്രകാരമായിരുന്നു. അവിടുന്ന് തന്നെ ഭരമേൽപ്പിച്ച ദൗത്യം പൂർത്തീകരിച്ചു. ദൈവഹിതം നിറവേറ്റിക്കൊണ്ടു പിതാവിനെ മഹത്വപ്പെടുത്തി. ആയതിനാലാവണം, അവിടുന്ന് ശിഷ്യരെ പഠിപ്പിച്ച പ്രാർത്ഥനയിലും ഇതേ മഹത്വീകരണം കൂട്ടിച്ചേർത്തത്. നാം ദൈവഹിതമനുസരിച്ചും ദൈവത്തിന് വിധേയപ്പെട്ടും ജീവിക്കുമ്പോഴാണ് ദൈവം മഹത്വപ്പെടുന്നത്. നമ്മുടെ അനുദിനപ്രാർത്ഥന ഇതാവട്ടെ ‘ദൈവമേ…നിന്റെ ഹിതം എന്നിൽ പൂർത്തിയാക്കണമേ’ എല്ലാവർക്കും നിത്യജീവൻ നൽകാനുള്ള അധികാരവും അവന് നല്കപ്പെട്ടിരിക്കുന്നു. നിത്യജീവനെന്നാൽ, ഏകസത്യദൈവത്തേയും അവിടുത്തെ പുത്രനായ മിശിഹായേയും അറിഞ്ഞു ജീവിക്കുക എന്നതുതന്നെ. Read More…
കൂട്ടായ്മയിലൂടെ ഒരു ബൈബിൾ നാടകം ഒരുങ്ങുന്നു
ചെമ്മലമറ്റം: ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ വി.ഗീവർഗ്ഗീസ് സഹദായുടെ തിരുനാളിനോട് അനുബന്ധിച്ച് – ഇടവകയിലെ അമ്പതോളം കലാകാരൻമാരും കലാകാരികളും അണിനിരക്കുന്ന ബൈബിൾ നാടകം . “ആ ശബ്ദം നിലച്ചിട്ടില്ല” ഇന്ന് രാത്രി 7 മണിക്ക് പാരിഷ്ഹാളിൽ നടക്കും. വി.ബൈബിളിലെ സ്നാപകയോഹന്നാന്റെ കഥയെ ആസ്പദമാക്കി ഇടവകാംഗമായ ബിജോ മാത്യൂ കൊല്ലക്കൊമ്പിൽ ആണ് രചനയും സംവിധാനവും – നിർവ്വഹിച്ചിരിക്കുന്നത്. അസിസ്റ്റന്റ് വികാരി ഫാദർ തോമസ് കട്ടിപ്പറമ്പിലും പ്രധാന റോളിൽ അഭിനയിക്കുന്നു. ഇടവകയിലെ കലാപ്രതിഭകളെ വളർത്തി കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ വികാരി Read More…
വിശുദ്ധ ക്ലമന്റ് മാര്‍പാപ്പ: നവംബർ 23
അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസ്, സ്മിർണയിലെ വിശുദ്ധ പോളികാർപ്പ് എന്നിവരോടൊപ്പം “അപ്പോസ്തോലിക പിതാവ്” എന്ന പദവി വഹിക്കുന്ന മൂന്ന് ആദ്യകാല സഭാപിതാക്കന്മാരിൽ ഒരാളാണ് വിശുദ്ധ ക്ലെമൻ്റ്. അപ്പോസ്തലന്മാരെ വ്യക്തിപരമായി അറിയുകയും അവരിൽ നിന്ന് സുവിശേഷം സ്വീകരിക്കുകയും അപ്പോസ്തലന്മാരുടെ ആദ്യ അവകാശികളും പിൻഗാമികളും ആയിത്തീരുകയും ചെയ്തവരാണ് അപ്പസ്തോലിക പിതാക്കന്മാർ. വിശുദ്ധ ക്ലെമൻറ് മാർപ്പാപ്പയെ കുറിച്ച്, വിശുദ്ധ ഐറേനിയസ് (c. 130-c. 202) എഴുതി, “ഈ മനുഷ്യൻ, വാഴ്ത്തപ്പെട്ട അപ്പോസ്തലന്മാരെ കാണുകയും അവരുമായി ആശയവിനിമയം നടത്തുകയും ചെയ്തതിനാൽ, അപ്പോസ്തലന്മാരുടെ പ്രസംഗം ഇപ്പോഴും Read More…
മോൺ. ജോർജ് കൂവക്കാടിന്റെ മെത്രാഭിഷേകം ഞായറാഴ്ച
നിയുക്ത കർദിനാൾ മോൺ. ജോർജ് ജേക്കബ് കൂവക്കാടിന്റെ മെത്രാഭിഷേകച്ചടങ്ങുകൾ 24ന് ഉച്ചയ്ക്കു 2നു ചങ്ങനാശേരി മെത്രാപ്പൊലീത്തൻ പള്ളിയിൽ നടക്കും. മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിക്കും. ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ് മാർ തോമസ് തറയിൽ, വത്തിക്കാൻ സെക്രട്ടേറിയറ്റ് ഓഫ് സ്റ്റേറ്റ് പ്രതിനിധി ആർച്ച് ബിഷപ് ഡോ. എഡ്‌ഗർ പാർറ എന്നിവർ സഹകാർമികരാകും. വൈദികരുടെ നേതൃത്വത്തിൽ 12 കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു. മുഖ്യ വികാരി ജനറൽ മോൺ. ആന്റണി എത്തക്കാടാണു ജനറൽ കൺവീനർ. മോൺ. Read More…
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ ആചരിക്കുന്നു. ഏഴാം തീയതി രാവിലെ 7.30 ന് അമലോത്ഭവ മാതാവിൻ്റെ തിരുസ്വരൂപം പന്തലിൽ പ്രതിഷ്‌ഠിക്കും. പ്രധാന തിരുനാൾ ദിനമായ എട്ടാം തീയതി 10 മണിക്ക് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ കാർമ്മികത്വത്തിൽ തിരുനാൾ വിശുദ്ധ കുർബാന അർപ്പിക്കും. പാലാ കത്തീഡൽ, ളാലം പഴയപള്ളി, ളാലം പൂത്തൻപള്ളി ഇടവകകളുടെ ആഭിമുഖ്യത്തിൽ പാലാ ടൗൺ കുരിശുപള്ളിയിൽ പരിശുദ്ധ അലോത്ഭവ മാതാവിൻ്റെ തിരുനാൾ ഡിസംബർ 1 മുതൽ Read More…










