News Reader's Blog

പെരുകുന്ന വന്യജീവി ആക്രമണങ്ങളും വനംവകുപ്പിന്റെ ഫോറസ്റ്റ് രാ​ജും; സർക്കാരിന്റെ ക്രിയാത്മക നടപടികൾ അനിവാര്യം: കെസിബിസി ജാഗ്രത കമ്മീഷൻ

2023 – 24 കാലഘട്ടത്തിൽ 2630 വന്യജീവി ആക്രമണങ്ങളാണ് കേരളത്തിലുണ്ടായത് എന്ന, ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോർട്ട് നടുക്കം ഉളവാക്കുന്നതാണ്. അഞ്ചു വർഷങ്ങൾക്കിടെ 103 പേർ കാട്ടാനകളുടെയും 341 പേർ മറ്റു വന്യജീവികളുടെയും അക്രമണങ്ങളാൽ കൊല്ലപ്പെടുകയുണ്ടായി. വന്യജീവികളാൽ സംഭവിച്ച കൃഷി – സ്വത്ത് നഷ്ടങ്ങൾ കണക്കുകൂട്ടലുകൾക്കും അതീതമാണ്. വന്യമൃഗ ആക്രമണങ്ങൾ ദിനംപ്രതിയെന്നോണം പതിവായതോടെ സർക്കാരും ജനപ്രതിനിധികളും മുഖ്യധാരാ മാധ്യമങ്ങളും അത്തരം ദുരന്തങ്ങൾക്ക് അർഹമായ പരിഗണന പോലും ഇപ്പോൾ നൽകുന്നില്ല. ഈ സാഹചര്യത്തിൽ താഴെ പറയുന്ന നിർദ്ദേശങ്ങൾ Read More…

Reader's Blog Social Media

ഫ്രാന്‍സിസ് പാപ്പാ ചരിത്രമാകുമ്പോള്‍…

മാത്യൂ ചെമ്പുകണ്ടത്തിൽ ഈശോമിശിഹായുടെ ശിഷ്യനായിരുന്ന പത്രോസ് സ്ളീഹായ്ക്കു സഭയിലുണ്ടായിരുന്ന പ്രഥമദൗത്യം സഭയെ ഐക്യത്തിൽ നിലനിര്‍ത്തുക എന്നതായിരുന്നു. “എന്‍റെ കുഞ്ഞാടുകളെ മേയ്ക്കുക” എന്ന് ഈശോ മൂന്നു പ്രാവശ്യമാണ് പത്രോസിനോട് ആവശ്യപ്പെട്ടത്. പത്രോസിനു സഭയിലുള്ള പ്രഥമസ്ഥാനമാണ് ഈ “ട്രിപ്പിള്‍ കമ്മീഷനില്‍” (triple commission) വെളിപ്പെടുന്നത്. ആദിമസഭയില്‍ പരിഛേദനത്തിനു വിധേയപ്പെട്ട യഹൂദരും അപരിഛേദിതരായ വിജാതീയരും ഒരുപോലെ അംഗങ്ങളായിരുന്നു. എന്നാല്‍ “പരിഛേദിതരുടെ സഭ” (First Church of the Circumcision), “അപരിഛേദിതരുടെ സഭ” (First Church of the Gentiles) എന്നിങ്ങനെ വിഭജിക്കപ്പെടാതെ Read More…

News Reader's Blog

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്

ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം. മാർപാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ സെന്റ് മേരി മേജർ ബസലിക്കയിലാണ് അന്ത്യവിശ്രമം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്കാരചടങ്ങുകൾ. കർദിനാൾ സംഘത്തിന്റെ തലവൻ ജൊവാന്നി ബാറ്റിസ്റ്റയുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ. സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ പൊതുദർശനത്തിൽ പതിനായിരങ്ങളാണ് മാർപാപ്പയ്ക്ക് അന്തിമോപചാരമർപ്പിക്കാൻ എത്തിയത്. സംസ്കാര ശ്രൂശ്രൂഷകളിൽ പങ്കെടുക്കുന്നതിന് ലോക നേതാക്കൾ വത്തിക്കാനിലെത്തി. രാഷ്ട്രപതി ദ്രൗപതി മുർമു, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി തുടങ്ങി 180 ഓളം രാഷ്ട്രതലവന്മാർ സംസ്കാര Read More…

Pope's Message Reader's Blog

അവസാന ആഗ്രഹങ്ങൾ വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു…

ഫ്രാൻസിസ് മാർപാപ്പയുടെ മരണപത്രം. ഏറ്റവും പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ, ആമേൻ. എന്റെ ഭൗതിക ജീവിതത്തിന്റെ സന്ധ്യാസമയം അടുക്കുന്നതായി അനുഭവപ്പെടുമ്പോൾ, നിത്യജീവിതത്തിലെ ഉറച്ച പ്രത്യാശയോടുകൂടി എന്റെ സംസ്കാര സ്ഥലത്തെക്കുറിച്ചുള്ള അവസാന ആഗ്രഹങ്ങൾ വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ ജീവിതകാലം മുഴുവനും, ഒരു പുരോഹിതനായും മെത്രാനായുമുള്ള ശുശ്രൂഷയുടെ കാലത്തും, ഞാനെപ്പോഴും നമ്മുടെ രക്ഷകന്റെ മാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെ സംരക്ഷണത്തിലേക്ക് സ്വയം സമർപ്പിച്ചിരുന്നു. ഈ കാരണത്താൽ, എന്റെ ഭൗതികാവശിഷ്ടങ്ങൾ ഉയിർപ്പിന്റെ ദിനം പ്രതീക്ഷിച്ചു പരിശുദ്ധ മാതാവിന്റെ പേപ്പൽ ബസിലിക്കയായ സെന്റ് മേരി Read More…

News Reader's Blog

ഫ്രാൻസിസ് മാർപാപ്പ മൂന്നാം ക്രിസ്തു : മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ: രണ്ടാം ക്രിസ്തു എന്ന് ചരിത്രത്തിൽ അറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസിസിന്റെ നാമം സ്വീകരിച്ച ഫ്രാൻസിസ് മാർപാപ്പയെ ചരിത്രം മൂന്നാം ക്രിസ്തു എന്ന് വി ശേഷിപ്പിക്കുമെന്ന് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. പാലാ സെന്റ് തോമസ് കത്തീഡ്രലിൽ ഇന്നലെ നടന്ന അനുസ്മരണയോഗത്തിൽ പ്രസംഗിക്കുകയായിരു ന്നു ബിഷപ്പ്. ഫ്രാൻസിസ് പാപ്പാ നിർവചനങ്ങൾക്ക് അതീതമായി സമാനതകളില്ലാത്ത നേതൃത്വ മികവിലൂടെ ഒരായുസ് മുഴുവൻ സുവിശേഷത്തിന്റെ മൂല്യങ്ങളെ ലോകത്തിന് പകർ ന്നുതന്ന വിശ്വപൗരനാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തെ മുഴുവൻ പ കാശിപ്പിക്കുന്ന Read More…

News Reader's Blog

അരുവിത്തുറ തിരുനാൾ: അനുഗ്രഹം തേടി വിശ്വാസ സാഗരം

അരുവിത്തുറ: വിശുദ്ധ ഗീവർഗീസ് സഹദായുടെ അനുഗ്രഹം തേടി വിശ്വാസ സാഗരം. ആഘോഷങ്ങളും മേളങ്ങളും മാറ്റി നിർത്തി തിരുക്കർമങ്ങൾ മാത്രമായി നടത്തിയ തിരുനാളിൽ രാവിലെ മുതൽ പള്ളിയും പരിസരവും വിശ്വാസികളെ കൊണ്ട് നിറഞ്ഞിരുന്നു. ആയിരങ്ങളാണ് തിരുക്കർമങ്ങളിലും പ്രദക്ഷിണത്തിലും പങ്കെടുത്തത്. രാവിലെ 10ന് സീറോ മലബാർ ക്യൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കലിന്റെ മുഖ്യകാർമികത്വത്തിൽ തിരുനാൾ റാസ അർപ്പിച്ച് സന്ദേശം നൽകി. റാസയ്ക്കു ശേഷം ആചാരങ്ങളോടെ വിശുദ്ധ ഗീവർഗീസ് സഹദായുടെയും മറ്റു വിശുദ്ധരുടെയും തിരുസ്വരൂപങ്ങളും സംവഹിച്ച് പള്ളിക്ക് ചുറ്റും നടത്തിയ Read More…

News Reader's Blog

”കലിമ ചൊല്ലാനുള്ള നിര്‍ദേശം നിരസിച്ചു, ക്രിസ്ത്യാനിയാണെന്ന് പറഞ്ഞു”; കാശ്മീര്‍ രക്തസാക്ഷികളില്‍ ക്രൈസ്തവ വിശ്വാസിയും

രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തില്‍ ഇസ്ലാമിക ഭീകരർ മതം നോക്കി കൊലപ്പെടുത്തിയവരില്‍ ക്രൈസ്തവ വിശ്വാസിയും. മധ്യപ്രദേശ് അലിരാജ്‌പുരിൽ ഇൻഡോറിൽനിന്നുള്ള ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്റെ മാനേജരായ സുശീൽ നഥാനിയേലിനെയാണ് (58) ഇസ്ളാമിക ഭീകരര്‍ പ്രവാചകസ്‌തുതിയായ ‘കലിമ’ ചൊല്ലാൻ ആവശ്യപ്പെട്ടതിനു ശേഷം കൊല്ലപ്പെടുത്തിയതെന്ന് ബന്ധുക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. “അല്ലാഹു അല്ലാതെ മറ്റൊരു ദൈവവുമില്ല” എന്ന ഇസ്‌ലാമിക വിശ്വാസ പ്രഖ്യാപനം പറയുന്നതു നിരസിച്ചതിനാണ് സുശീൽ നഥാനിയേലിന്റെ ജീവനും ഇസ്ളാമിക തീവ്രവാദികള്‍ കവര്‍ന്നത്. ഭാര്യ ജെന്നിഫർ (54), മകൻ Read More…

News Reader's Blog

ആഘോഷങ്ങൾ ഒഴിവാക്കി അരുവിത്തുറ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി

അരുവിത്തുറ :അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി. പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പയോടുള്ള ആദര സൂചകമായി ആഘോഷ പരിപാടികൾ ഒഴിവാക്കി ലളിതമായാണ് നടത്തുന്നത്. തിരുനാൾ മെയ് 2 ന് സമാപിക്കും. വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ കൊടിയേറ്റ് നിർവഹിച്ചു. തുടർന്ന് നടത്തിയ പുറത്തു നമസ്കാരത്തിന് ചോലത്തടം പള്ളി വികാരി ഫാ. തോമസ് തയ്യിൽ നേതൃത്വം നൽകി. ഏപ്രിൽ 23ന് രാവിലെ 5.30നും 6.45നും 8നും വിശുദ്ധ കുർബാനയും നൊവനയും. 9.30 ന് Read More…

News Reader's Blog

അരുവിത്തുറ തിരുനാൾ; ആഘോഷങ്ങൾ ഇല്ല, തിരുക്കർമ്മങ്ങൾ മാത്രം നടത്തും

അരുവിത്തുറ: പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തെ തുടർന്ന് സിറോ മലബാർ സഭ സർക്കുലർ പ്രകാരം ആഘോഷ പരിപാടികൾ ഒഴിവാക്കി തിരുക്കർമ്മങ്ങൾ മാത്രം നടത്തി അരുവിത്തുറ തിരുനാൾ ആഘോഷിക്കാൻ തീരുമാനിച്ചു.

Reader's Blog Social Media

ദൈവകരുണയുടെ മുഖമായി മാറിയ ഒരു എക്സ്ട്രാ ഓർഡിനറി പാപ്പ…

ജിൽസ ജോയ് ഞാൻ സ്വർഗ്ഗത്തിലാണെന്ന് എനിക്ക് തോന്നി. എന്റെ ഹൃദയം പിളരുന്നതുപോലെ. എനിക്ക് ആ രാത്രിയിൽ ഉറങ്ങാൻ പോലും കഴിഞ്ഞില്ല…”. ഫ്രാൻസിസ് പാപ്പ പൊതുവേദിയിൽ വെച്ച് ആശ്ലേഷിച്ച വിനിസിയോ റിവാ എന്ന ത്വക് രോഗി അടക്കാനാവാത്ത സന്തോഷത്തോടെ പറയുകയായിരുന്നു. ശരീരമാസകലം മുഴകളും, അതുകാരണമുള്ള വേദനയും ചൊറിച്ചിലും, ആളുകളുടെ തിരസ്കരണവും, വേണ്ടുവോളം അനുഭവിച്ചിരുന്ന ആ അമ്പത്തെട്ടുകാരനെ പാപ്പ കെട്ടിപ്പിടിച്ചത് വിനിസിയോക്കെന്ന പോലെ തന്നെ ലോകത്തിനും അവിശ്വസനീയമായിരുന്നു. “….എന്നെ കെട്ടിപ്പിടിക്കണോ വേണ്ടയോ എന്നദ്ദേഹം രണ്ടുവട്ടം ആലോചിച്ചതേയില്ല. എന്റേത് പകർച്ച വ്യാധിയല്ല, Read More…