പാലായുടെ പൈതൃകവും,വിശ്വാസ പാരമ്പര്യവും പ്രവാസലോകത്തെ പുതുതലമുറയിലേയ്ക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടു കൂടി പ്രവർത്തിക്കുന്ന പാലാ രൂപതാംഗങ്ങളുടെ കൂട്ടായ്മയായ പാലാ രൂപത പ്രവാസി അപ്പോസ്റ്റലേറ്റ് കുവൈറ്റ് ഘടകം രണ്ടാമത് കുടുംബസംഗമം അബാസിയ ആസ്പെയർ ഇൻഡ്യൻ ഇൻ്റർനാഷണൽ സ്കൂളിൽ സംഘടിപ്പിച്ചു. രൂപതാംഗങ്ങളായ എഴുനൂറോളം കുടുംബാംഗങ്ങൾ കൂട്ടായ്മയുടെ ഭാഗമായി. പാലാ രൂപതാ പ്രോട്ടോസിൻസെല്ലുസ് വെരി.റവ.ഡോ.ജോസഫ് തടത്തിൽ യോഗം ഉദ്ഘാടനം ചെയ്തു. പി ഡി എം എ ഡയറക്ടർ റവ.ഫാദർ കുര്യാക്കോസ് വെള്ളച്ചാലിൽ , പി ഡി എം എ അസിസ്റ്റൻ്റ് Read More…
Reader’s Blog
എസ്.എം.വൈ.എം. പാലാ രൂപത ഡയറക്ടറി അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് പ്രകാശനം ചെയ്തു
പാലാ രൂപത യുവജന പ്രസ്ഥാനം എസ്.എം.വൈ.എം – കെ.സി.വൈ.എം. പാലാ രൂപതയുടെ ഡയറക്ടറി അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് പ്രകാശനം ചെയ്തു. 2025 പ്രവർത്തനവർഷത്തെ ഡയറക്ടറിയിൽ രൂപത, ഫൊറോന, യൂണിറ്റ് ഭാരവാഹികളുടെ വിവരങ്ങൾ, 2025 കർമ്മപദ്ധതി , വിലയിരുത്തൽ മാനദണ്ഡങ്ങൾ തുടങ്ങിയവ ഉൾച്ചേർത്തിരിക്കുന്നു. ചോദിച്ചറിഞ്ഞ പിതാവ് സംഘടന ഭാരവാഹികളുമായി സംവദിച്ചു. രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, പ്രസിഡൻ്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ, ജോയിൻ്റ് ഡയറക്ടർ സി. നവീന സി.എം.സി., ജനറൽ സെക്രട്ടറി റോബിൻ ടി. Read More…
സന്യസ്തർ പ്രേഷിത തീക്ഷ്ണതയുള്ളവരാകണം:മാർ സെബാസ്റ്റ്യൻ വടക്കേൽ എം. എസ്. റ്റി
സന്യസ്തർ പ്രേഷിത തീക്ഷ്ണതയാൽ ജ്വലിക്കുന്നവരാകണമെന്ന് സീറോമലബാർ സഭയുടെ സമർപ്പിത സമൂഹങ്ങൾക്കും അപ്പസ്തോലിക സമൂഹങ്ങൾക്കും വേണ്ടിയുള്ള കമ്മീഷൻ ചെയർമാൻ മാർ സെബാസ്റ്റ്യൻ വടക്കേൽ ആഹ്വാനം ചെയ്തു. കമ്മീഷന്റെ നേതൃത്വത്തിൽ സഭയുടെ കേന്ദ്ര കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ വച്ച് സന്യാസ സമർപ്പണ ജീവിതതത്തിന്റ് രജത ജൂബിലി ആഘോഷിക്കുന്ന സീറോമലബാർ സഭയിലെ വിവിധ സന്യാസിനീ സമൂഹാംഗങ്ങളെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് സന്യാസിനീ സമൂഹ മാണെങ്കിലും അവരുടെ പ്രാർത്ഥനയും ജീവിതസാക്ഷ്യവും സഭയുടെ സുവിശേഷപ്രഘോഷണ ദൗത്യത്തിനു കരുത്തുപകരേണ്ടതാണെന്നും അദ്ദേഹം സന്യസ്തരെ Read More…
ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചൻ പ്രചോദനം : മാർ ജോൺ നെല്ലിക്കുന്നേൽ
പാലാ: ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചനെപ്പറ്റി ഓർമിക്കുമ്പോൾ നമ്മുടെ ജീവി തത്തിന് ആവശ്യമായ ബലവും പ്രചോദനവും അതിലെല്ലാം ഉപരിയായി ദൈവത്തി ന്റെ കൃപയും നമുക്ക് ലഭിക്കുന്നതായി ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ. ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചന്റെ ചർമവാർഷികത്തോടനുബന്ധി ച്ചുള്ള നവനാളിന്റെ ആറാം ദിവസമായ ഇന്നലെ പാലാ എസ്എച്ച് പ്രൊവിൻ ഷ്യൽ ഹൗസ് കപ്പേളയിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു ബിഷപ്. ഹൃദയമില്ലായ്മ ആധുനിക യുഗത്തിന്റെ പ്രത്യേകതയാണ്. എന്നാൽ കാലങ്ങൾക്കു മുൻപേ ഹൃദയമുള്ള ഒരു Read More…
ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം ഇന്ന്
വത്തിക്കാൻ സിറ്റി: പത്രോസിന്റെ 267-ാമത് പിൻഗാമിയായി ലെയോ പതിനാലാമൻ മാർപാപ്പ ഇന്ന് ഔദ്യോഗികമായി ചുമതലയേൽക്കും. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ പ്രാദേശികസമയം രാവിലെ പത്തിന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) സ്ഥാനാരോഹ ണ വിശുദ്ധ കുർബാന ആരംഭിക്കും. മാർപാപ്പ പൗരസ്ത്യസഭകളിലെ പാത്രിയാർക്കീസുമാർക്കൊപ്പം വിശുദ്ധ പത്രോസി ന്റെ കബറിടത്തിങ്കൽ അല്പസമയം പ്രാർഥിക്കുകയും ധൂപാർച്ചന നടത്തുകയും ചെ യ്തതിനുശേഷമായിരിക്കും പ്രദക്ഷിണമായി ബലിവേദിയിലെത്തുക. ആദ്യ മാർപാപ്പയായിരുന്ന വിശുദ്ധ പത്രോസിന്റെ തൊഴിലിനെ ഓർമപ്പെടുത്തി മു ക്കുവന്റെ മോതിരവും, ഇടയധർമം ഓർമപ്പെടുത്തി കഴുത്തിലണിയുന്ന പാലിയവും സ്വീകരിക്കുന്നതാണ് Read More…
നിധീരിക്കൽ മാണിക്കത്തനാരുടെ ജന്മ ദിനത്തിൽ നസ്രാണി സമുദായ ഐക്യ യോഗം
കുറവിലങ്ങാട് :നിധീരിക്കൽ മാണിക്കത്തനാരുടെ ജന്മ ദിനത്തിൽ (മേയ് 27) നസ്രാണി സമുദായ ഐക്യ യോഗം കോഴയിൽ മാണി കത്തനാരുടെ ജന്മഗൃഹത്തിൽ വെച്ച് നടത്തുന്നു. എഴു (7)നസ്രാണി സഭകളിൽ നിന്നുമുള്ള അഭി. മെത്രാന്മാരും വൈദികരും അൽമായ വിശ്വാസികളും പങ്കെടുക്കും. യോഗം കേന്ദ്ര മന്ത്രി ശ്രീ. ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. മാർ ജോസഫ് കല്ലറങ്ങാട്ട് (പാലാ രൂപത അധ്യക്ഷൻ , സീറോ മലബാർ സഭയുടെ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാൻ) അധ്യക്ഷത വഹിക്കും. നസ്രാണി ജാതൈയിക്യ സംഘം എന്ന പത്തൊമ്പതാം Read More…
കത്തോലിക്ക കോൺഗ്രസ് അന്താരാഷ്‌ട്ര സമുദായ സമ്മേളനവും അവകാശ പ്രഖ്യാപന റാലിയും പാലക്കാട്
സീറോ മലബാർ സഭയുടെ സമുദായ സംഘടനയായ കത്തോലിക്ക കോൺഗ്രസ് രൂപീകൃതമായിട്ട് 107 വർഷങ്ങൾ പൂർത്തിയാവുന്നു. കത്തോലിക്ക കോൺഗ്രസ്സിന്റെ ജന്മവാർഷികം മെയ് 17,18 തീയതികളിൽ പാലക്കാട് വെച്ച് അന്താരാഷ്‌ട്ര സമ്മേളനവും അവകാശ പ്രഖ്യാപന റാലിയും ഉൾപ്പെടെ വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നു. മെയ് 18 ന് നടക്കുന്ന മഹാസമ്മേളനം സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ ഉദഘാടനംചെയ്യും. ‘സമുദായ ശാക്തീകരണം രാഷ്ട്ര പുരോഗതിക്ക് ‘എന്ന മുദ്രാവാക്യത്തോടെ നടക്കുന്ന മഹാസംഗമത്തിൽ സഭാ മേലധ്യക്ഷന്മാരും സമുദായ നേതാക്കളും Read More…










